ഡിവൈഎഫ്ഐ നേതാവ് ശരത്തിൻ്റെ പുറത്തുവന്നുള്ള ശബ്ദരേഖയിൽ മറുഭാഗത്തുള്ള ശബ്ദം തന്റെ തന്നെയാണെന്ന് മണ്ണുത്തിയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നിബിൻ ശ്രീനിവാസൻ. അതെങ്ങനെ പുറത്തു പോയി എന്ന് തനിക്കറിയില്ലെന്നും ശരത്ത് ഏറ്റവും അടുത്ത സുഹൃത്താണ് എന്നും നിബിൻ പറഞ്ഞു. ഒന്നരക്കൊല്ലം മുമ്പാണ് ഇതെല്ലാം പറയുന്നത് ഫോണിലാണോ റെക്കോർഡ് ആണോ എന്ന് തനിക്കറിയില്ല, ശരത്തുമായുള്ള സംഭാഷണത്തിൽ കേൾവിക്കാരൻ മാത്രമായിരുന്നു താൻ അക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് ശരത്താണ്, കണ്ണനെപ്പറ്റിയും മൊയ്തീനെ പറ്റിയും വെളിപ്പെടുത്തൽ നടത്തിയത് ശരത്താണെന്നും നിബിൻ പറഞ്ഞു. ശരത്ത് പറഞ്ഞതു മുഴുവൻ എന്നോട് പറഞ്ഞതാണ്. ശബ്ദരേഖ പുറത്തുവിട്ടത് താനല്ല പുറത്തുവിടാൻ ആയിരുന്നെങ്കിൽ നേരത്തെ തന്നെ പുറത്തു വിടാമായിരുന്നു എന്നും നിബിൻ പറഞ്ഞു.
ഡിവൈഎഫ്ഐ നേതാവ് ശരത്തിൻ്റെ പുറത്തുവന്നുള്ള ശബ്ദരേഖയിൽ മറുഭാഗത്തുള്ള ശബ്ദം തൻ്റേതാണെന്ന് നിബിൻ ശ്രീനിവാസൻ.
