യാത്രാജീനുകള്‍ സ്നേഹപുരസരം പങ്കുവയ്ക്കുന്ന ഒരു കുടുംബത്തിന്റെ ഊരുചുറ്റലിന്റെ കഥയാണ് ഈ പുസ്തകം. കൂടും കുടുക്കയും കിടക്കയും കെട്ടി സ്വന്തം വണ്ടിയോടിച്ച് ഒരു കുടുംബം യാത്രപോവുകയാണ്. ഇന്ത്യയുടെ കിഴക്കേയതിരു പിടിച്ച്, കോറമാന്‍ഡല്‍ തീരംചുറ്റി, നോര്‍ത്ത് ഈസ്റ്റിലെ ഏഴു സഹോദരിമാരുടെ കിന്നാരം കേട്ട്, സന്തോ ഷത്തിന്റെ ദേശമായ പ്രിയപ്പെട്ട അയല്‍രാജ്യത്തു കറങ്ങി…. അന്വേഷണങ്ങളുടെയും യാത്രയുടെയും സന്തോഷങ്ങള്‍ ക്കൊപ്പം ഈ പുസ്തകം, ഇഴചേര്‍ന്ന ഒരു കുടുംബത്തിന്റെ സ്നേഹസങ്കീര്‍ത്തനം കൂടിയാണ്. ‘വഴികള്‍ ദേശങ്ങള്‍ മനുഷ്യര്‍’. ബോബി ജോസ്. മനോരമ ബുക്സ്. വില 370 രൂപ.
വഴികള്‍ ദേശങ്ങള്‍ മനുഷ്യര്‍
