പത്തനംതിട്ട കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനു ആരോഗ്യമന്ത്രി മന്ത്രി കെ മുരളീധരൻ നിർദേശം നൽകി. 16 വയസ്സുകാരിക്ക് 88 വയസ്സുകാരിയുടെ എക്സറേയാണ് കഴിഞ്ഞ പതിനാലാം തീയതി മാറി നൽകിയത്. പ്രാഥമിക അന്വേഷണം നടത്തി കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡിഎംഇയ്ക്ക് റിപ്പോർട്ട് നൽകി തുടർനടപടികൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തീരുമാനിക്കും.
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 19, ശനി
മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താമെന്ന് സര്‍ക്കാരിന് നിയമോപദേശം. ഇവര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തെളിവുകള്‍ സഹിതം എന്‍ഫോഴ്സ്മെന്റ് ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിന് എജി നിയമോപദേശം നല്‍കിയത്. അന്വേഷണം ഏതെന്നു സര്‍ക്കാരിന് തീരുമാനിക്കാം. സുപ്രീംകോടതി വിധികള്‍ പരാമര്‍ശിച്ചുകൊണ്ടും ഡിജിപിയുടെ അഭിപ്രായം കൂടി ഉള്‍പെടുത്തിയുമാണു നിയമോപദേശം നല്‍കിയത്. ക്രമക്കേടുകള്‍ കണ്ടെത്തിയ മലബാര്‍ മില്‍മ യൂണിയന്‍ പിരിച്ചുവിട്ടു. നെയ്യ് മോഷണം, പാല്‍ ഉല്‍പന്നങ്ങളുടെ സ്റ്റോക്കില്‍ ക്രമക്കേട് തുടങ്ങിയ ഗുരുതര പരാതികളുടെ അടിസ്ഥാനത്തിലാണ് […]
രാത്രി വാർത്തകൾ
മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ നികുതി വെട്ടിപ്പും കലൂർ സ്റ്റേഡിയം ചട്ടംലംഘിച്ച് വിട്ടുനൽകിയതും അന്വേഷണ പരിധിയിലാണ്. എറണാകുളത്തപ്പൻ ക്ഷേത്ര ഭൂമി തർക്കത്തിൽ എറണാകുളം ക്ഷേത്രസംരക്ഷണ സമിതിക്ക് തിരിച്ചടി. ഭൂമിയുടെ ഉടമസ്ഥാവകാശവും ഭരണനിർവഹണവും സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമിതി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, […]
ഇന്ത്യൻ യുദ്ധക്കപ്പലിൽ പാകിസ്ഥാൻ കപ്പൽ വന്നിടിച്ച വിഷയത്തിൽ പാകിസ്ഥാൻ കള്ളപ്രചാരണം നടത്തുന്നു എന്ന് വിദേശകാര്യമന്ത്രാലയം
വടക്കൻ അറേബ്യൻ കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലിൽ പാകിസ്ഥാൻ കപ്പൽ വന്നിടിച്ച വിഷയത്തിൽ പാകിസ്ഥാൻ കള്ളപ്രചാരണം നടത്തുന്നു എന്ന് വിദേശകാര്യമന്ത്രാലയം. അന്താരാഷ്ട്ര നിയമങ്ങളും ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള ഉടമ്പടിയും ലംഘിച്ചുകൊണ്ടാണ് ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് കൊൽക്കത്തയിൽ പാകിസ്ഥാന്റെ ഹുനയിൻ എന്ന കപ്പൽ വന്ന് ഇടിച്ചത്. കപ്പലുകൾക്കിടയിൽ മൂന്ന് നോട്ടിക്കൽ മൈൽ ദൂരം പാലിക്കണമെന്നും നാവിക അഭ്യാസങ്ങൾ മുൻകൂട്ടി അറിയിക്കണമെന്നുമുള്ള വ്യവസ്ഥകൾ പാകിസ്ഥാൻ ലംഘിച്ചതിൽ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനുശേഷം ഇന്ത്യയാണ് കടന്നുകയറിയതെന്ന ആരോപണം പാകിസ്ഥാൻ ഉയർത്തിയിരുന്നു. […]
മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടു
മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടു. നെയ്യ് മോഷണം, പാൽ ഉൽപന്നങ്ങളുടെ സ്റ്റോക്കിൽ ക്രമക്കേട് തുടങ്ങിയ ഗുരുതര പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. യൂണിയൻ ഭരണം അഡ്മിനിസ്ട്രേറ്റർക്ക് നൽകി. ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ അഡ്മിനിസ്ട്രേറ്ററുടെ ചുമതല ഏറ്റെടുത്തു.കാസർകോട് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ 27,45,000 നഷ്ടം ഉണ്ടായെന്നാണ് കണ്ടെത്തൽ. നഷ്ടം വന്ന തുക പിടിച്ചെടുക്കാതെ കണക്കിൽ കുറവ് ചെയ്ത് ക്രമക്കേട് നടത്തുകയായിരുന്നു. മലപ്പുറം ഡയറിയിൽ നെയ്യ് മോഷണം ഉണ്ടാകുകയും പാലുൽപന്നങ്ങളുടെ സ്റ്റോക്കിൽ 84,45,000 രൂപയുടെ ക്രമക്കേട് നടത്തുകയും […]
കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എക്സ് റേ മാറി നൽകിയെന്ന് പരാതി
കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എക്സ് റേ മാറി നൽകിയെന്ന് പരാതി. കൂടൽ സ്വദേശിനിയായ 16കാരിയാണ് പരാതിയുമായി എത്തിയത്. ശ്വാസംമുട്ടലുമായി ആശുപത്രിയിലെത്തിയ പെൺകുട്ടിക്കാണ് എക്സ് റേ മാറി നൽകിയത്. ആരോഗ്യവകുപ്പിനും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. എക്സ് റേയുടെ താഴെ അടക്കം പേര് എഴുതിയിട്ടുണ്ട്. എന്നാൽ എങ്ങനെയാണിത് മാറിപ്പോയത് എന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. പരിശോധിക്കാമെന്നാണ് പൊലീസ് മേധാവിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.
മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ ഉടൻ ചോദ്യം ചെയ്യും
അർജന്‍റീന ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ ഉടൻ ചോദ്യം ചെയ്യും. ടെൻഡറോ, മറ്റൊരു ഉറപ്പോ ഇല്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വഴിയൊരുക്കിയതാണ് മുൻ കായികമന്ത്രിയിലേക്ക് അന്വേഷണം നീളാൻ കാരണം. ഇതുമായി ബന്ധപ്പെട്ട് അബ്ദുറഹ്മാനെ ചോദ്യം ചെയ്യാൻ കേസ് അന്വേഷിക്കുന്ന എസ് ഐ ടി ഉടനെത്തുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹജരാകാൻ നോട്ടീസ് നൽകാനുള്ള നീക്കത്തിലാണ് എസ് ഐ ടി. കലൂർ സ്റ്റേഡിയം ചട്ടംലംഘിച്ച് വിട്ടുനൽകിയതിൽ […]
കുത്തനെ ഉയര്‍ന്ന് ആഗോള എണ്ണ ടാങ്കര്‍ വാടക നിരക്കുകള്‍
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമാകുകയും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെടുകയും ചെയ്തതോടെ ആഗോള എണ്ണ ടാങ്കര്‍ വാടക നിരക്കുകള്‍ കുത്തനെ ഉയരുന്നു. മിഡില്‍ ഈസ്റ്റില്‍ നിന്ന് ചൈന, ഇന്ത്യ തുടങ്ങിയ പ്രധാന എണ്ണ ഉപഭോക്തൃ രാജ്യങ്ങളിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന വലിയ എണ്ണ ടാങ്കര്‍ വിഭാഗത്തിലുള്ളവയുടെ നിരക്കുകള്‍ പ്രതിദിനം 7 ലക്ഷം മുതല്‍ 8 ലക്ഷം ഡോളര്‍ വരെയെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം തുടക്കത്തില്‍ പ്രതിദിനം 1,37,000 ഡോളര്‍ മാത്രമായിരുന്നു ഇവയുടെ വാടക നിരക്ക്. ഇതാണ് […]
സ്പാം കോളുകള്‍ക്കെതിരെ നിയമങ്ങള്‍ കര്‍ശനമാക്കി ട്രായ്
അനാവശ്യ സ്പാം കോളുകള്‍ക്കും റോബോ കോളുകള്‍ക്കുമെതിരെ നിയമങ്ങള്‍ കര്‍ശനമാക്കി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ആപ്ലിക്കേഷന്‍-ടു-പേഴ്സണ്‍ വഴിയുള്ള ഓട്ടോമേറ്റഡ് കോളുകള്‍, റോബോട്ട് കോളുകള്‍, കൃത്രിമ ശബ്ദത്തിലുള്ള കോളുകള്‍ എന്നിവയെ ട്രായ് പുതിയ നിയന്ത്രണ ചട്ടക്കൂടിലേക്ക് കൊണ്ടുവന്നു. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ ടെലികോം സേവന ദാതാക്കള്‍ക്ക് മുന്‍കൂട്ടി സത്യവാങ്മൂലം നല്‍കുകയും ഉപയോഗിക്കുന്ന നമ്പറുകള്‍ പ്രഖ്യാപിക്കുകയും വേണം, അല്ലാത്തവ നിയമവിരുദ്ധമായ സന്ദേശങ്ങളായി കണക്കാക്കും. ഇത്തരം കോളുകള്‍ക്ക് മിനിറ്റിന് 0.05 രൂപ വരെ ടെര്‍മിനേഷന്‍ ചാര്‍ജ് ചുമത്തിയിട്ടുണ്ട്. കൂടാതെ, […]
‘ധനുഷ്‌കോടിയിലേക്ക്’ പാട്ടെഴുതി ശ്രീകുമാരന്‍ തമ്പി
ഒരു ഇടവേളയ്ക്കുശേഷം സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി ശ്രീകുമാരന്‍ തമ്പി. ജഹാംഗീര്‍ ഉമ്മര്‍ സംവിധാനം ചെയ്യുന്ന ‘ധനുഷ്‌കോടിയിലേക്ക്’ എന്ന ചിത്രത്തിലെ ‘വരവായി.. വരവായി.. വസന്തോത്സവം വരവായി..’ എന്ന ഗാനമാണ് ശ്രീകുമാരന്‍ തമ്പി എഴുതിയിരിക്കുന്നത്. താരിഖ് ആണ് സംഗീത സംവിധാനം. ചിത്രം സെപ്റ്റംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് അഡ്വ. ബാലാജി രവീന്ദ്രന്‍ ആണ്. സുധീര്‍ കരമന, ലെന, നിസ്താര്‍ അഹമ്മദ് സേട്ട്, അരുണ്‍, ആര്‍ദ്ര ഗോപകുമാര്‍, എം ആര്‍ ഗോപകുമാര്‍, ദിനേശ് പണിക്കര്‍, പ്രേംകുമാര്‍, […]
