Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

അരുമാളൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. പാറശാല കുറുങ്കുണ്ടി സ്വദേശി സുകു, സുഹൃത്ത് ബിജു എന്നിവരെയാണ് മാറനല്ലൂർ പൊലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ 12:30 മണിയോടെയാണ് കരമന നെടുങ്കാട് സ്വദേശിയുടെ അരുമാളൂരിലെ പുരയിടത്തിലെ ചന്ദന മരം മുറിച്ചു കടത്താൻ ശ്രമിച്ചത്. ഇവിടെ ആൾ താമസമില്ലെന്ന് മനസിലാക്കിയായിരുന്നു പ്രതികളുടെ നീക്കം. മരം വീണ ശബ്ദം കേട്ട് പുരയിടത്തിലെ നോട്ടക്കാരൻ എത്തിയപ്പോഴാണ് രണ്ട് പേർ ചേർന്ന് മരം മുറിച്ചിടുന്നത് കാണുന്നത്. പിന്നാലെ […]

Posted inബിസിനസ്സ്

സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന, പവന് 1,13,240 രൂപ!

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 145 രൂപ കൂടി 14,155 രൂപയും പവന് 1,160 രൂപ കൂടി 1,13,240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 കൂടി 11,630 രൂപയും 14 കാരറ്റിന് ഗ്രാമിന് 95 രൂപ കൂടി 9,060 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 60 രൂപ കൂടി 5,840 രൂപയിലെത്തി. വെളളി വില ഗ്രാമിന് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ […]

Posted inടെക്നോളജി

ബിജിഎംഐ ആരാധകര്‍ക്കായി കിയാരയെത്തുന്നു

ബിജിഎംഐ ആരാധകര്‍ക്കായി ഇന്ത്യയില്‍ രൂപകല്പന ചെയ്ത ആദ്യത്തെ ഒറിജിനല്‍ ഇന്‍-ഗെയിം ക്യാരക്ടര്‍ കിയാരയെ അവതരിപ്പിച്ചു. ക്രാഫ്റ്റണ്‍ ഇന്ത്യയുടെ ഇന്‍-ഹൗസ് ആര്‍ട്ട് ടീമാണ് ഈ പുതിയ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തമായി ഉത്ഭവകഥയും, ഇറാങ്കല്‍ മാപ്പില്‍ സ്വന്തമായി ഒരു ലൊക്കേഷനും, പ്രത്യേക ഐറ്റം കളക്ഷനുകളുമായി എത്തുന്ന ആദ്യത്തെ ‘മേഡ് ഇന്‍ ഇന്ത്യ’ ക്യാരക്ടറാണ് കിയാര. 2025-ല്‍ അവതരിപ്പിച്ച ‘അനാമിക’ എന്ന ഇന്‍-ഹൗസ് ക്യാരക്ടറിനു ശേഷമാണ് ക്രാഫ്റ്റണ്‍ കിയാരയെ എത്തിക്കുന്നത്. ബിജിഎംഐയുടെ 4.6 അപ്ഡേറ്റിന്റെ ഭാഗമായി 2026 ഒക്ടോബര്‍ എട്ടു മുതല്‍ […]

Posted inവിനോദം

‘ആകാശംലോ ഒക താര’ നവംബര്‍ 20-ന്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ നവംബര്‍ 20-ന് ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാന്‍- ഇന്ത്യന്‍ റിലീസായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം പുതുമുഖം സാത്വിക വീരവല്ലിയാണ് നായികയായി എത്തുന്നത്. ശ്രുതി ഹാസന്‍ ചിത്രത്തിലെ മറ്റൊരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദുല്‍ഖര്‍ സല്‍മാനും സാത്വിക വീരവല്ലിയും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയവും അവരുടെ ജീവിതത്തിലൂടെയുള്ള സിനിമയുടെ സഞ്ചാരവും […]

Posted inവിനോദം

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ പുതിയ പോസ്റ്റര്‍

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ 300 കോടി ക്ലബ്ബില്‍ കയറിയതിന് പിന്നാലെ നന്ദി പറഞ്ഞു കൊണ്ട് ഭാവന സ്റ്റുഡിയോസ് പങ്കുവച്ച പോസ്റ്ററാണിപ്പോള്‍ വൈറലാകുന്നത്. സിനിമയുടെ അണിയറയില്‍ മാജിക് ഒരുക്കിയവര്‍ക്ക് സല്യൂട്ട് അടിച്ചു കൊണ്ടാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ‘ആഗോളതലത്തില്‍ 300 കോടിയിലധികം കളക്ഷന്‍! നിങ്ങളുടെ അതിരുകവിഞ്ഞ സ്‌നേഹത്തിന് നന്ദി! നമ്മുടെ സംഗീത മാന്ത്രികന്‍ വിഷ്ണു വിജയ് കൂടി ആ ഫ്രെയിമില്‍ ഉണ്ടായിരുന്നെങ്കില്‍ അത് പൂര്‍ണമാകുമായിരുന്നു. എല്ലാവര്‍ക്കും സ്‌നേഹം നേരുന്നു’.- എന്നാണ് പോസ്റ്ററിനൊപ്പം ഭാവന സ്റ്റുഡിയോസ് കുറിച്ചിരിക്കുന്നത്. സംവിധായകന്‍ ഗിരീഷ് […]

Posted inഓട്ടോമോട്ടീവ്

അപ്പാച്ചെയുടെ പുതിയ ടോപ്പ്-എന്‍ഡ് വേരിയന്റുകളെത്തി

അപ്പാച്ചെ ശ്രേണിയെ കൂടുതല്‍ അത്യാധുനിക ഫീച്ചറുകളോടെ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. ആര്‍ടിആര്‍ 160, ആര്‍ടിആര്‍ 160 4വി മോഡലുകളിലാണ് കൂടുതല്‍ സുരക്ഷയും ഹൈടെക് സൗകര്യങ്ങളും ഉള്‍പ്പെടുത്തി പുതിയ ടോപ്പ്-എന്‍ഡ് വേരിയന്റുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വലിയ ബൈക്കുകളില്‍ മാത്രം കണ്ടുവരുന്ന ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം ഉള്‍പ്പെടുത്തി എത്തിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 ഡ്യുവല്‍ ചാനല്‍ എബിഎസ് വേരിയന്റിന് 1,27,990 രൂപയാണ് ഡല്‍ഹി എക്‌സ്-ഷോറൂം വില. ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ നേരിട്ട് ഗൂഗിള്‍ മാപ്പ് കാണാന്‍ […]

Posted inപുസ്തകങ്ങൾ

ഗ്രാമാന്തരം

തെക്കേക്കര എന്ന നമുക്ക് ചിരപരിചിതമായ ഒരു ദേശത്ത് നാല് പതിറ്റാണ്ട് മുമ്പ് അന്യംനിന്നുപോയ കൃഷിയെ വീണ്ടെടുക്കുവാന്‍ ഗംഗാധരന്‍മാഷ് തീരുമാനിക്കുന്നതും ആ നന്മയ്‌ക്കൊപ്പം നില്‍ക്കാന്‍ അന്നാട്ടിലെ നല്ല മനുഷ്യരൊക്കെ ഉണ്ടാകുന്നതുമാണ് ഈ കഥയിലെ ഇതിവൃത്തം. ആ ഭൂമികയെയും അവിടുത്തെ മനുഷ്യരെയും ഉള്ളില്‍ തട്ടി അവതരിപ്പിക്കാന്‍ കഴിയുഞ്ഞു എന്നതാണ് ഈ പുസ്തകത്തിന്റെ വായനാ ക്ഷമത. ‘ഗ്രാമാന്തരം’. ഡോ. കെ സുഗതന്‍. എന്‍ബിഎസ്. വില 399 രൂപ.

Posted inആരോഗ്യം

വായുമലിനീകരണം മാനസികാരോഗ്യത്തെയും ബാധിക്കാം

വായുമലിനീകരണം മാനസികാരോഗ്യത്തെയും ബാധിക്കാമെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനം ‘എപ്പിഡമിയോളജി & കമ്മ്യൂണിറ്റി ഹെല്‍ത്ത് എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വായു മലിനീകരണം ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവയ്ക്ക് കാരണമാകാമെന്ന് സൂചിപ്പിക്കുന്ന പഠനങ്ങള്‍ നേരത്തേ വന്നിട്ടുണ്ട്. ചില വായു മലിനീകരണ വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് വിഷാദസാധ്യതയും ആത്മഹത്യാപ്രവണതയും കൂട്ടുമെന്ന് പഠനം പറയുന്നു. ക്വീന്‍സ് യൂണിവേഴ്‌സിറ്റി ബെല്‍ഫാസ്റ്റില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. വിവിധ ജനവിഭാഗങ്ങളില്‍ നടത്തിയ പഠനങ്ങളിലെ തെളിവുകള്‍ പരിശോധിച്ചാണ് ഗവേഷകര്‍ വിലയിരുത്തലിലെത്തിയത്. വായു മലിനീകരണ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

      അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എം ഡി ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. അതേസമയം, ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്.   കെപിസിസി പ്രസിഡന്റിനെ ഹൈക്കമാൻഡ് ഉചിതമായ സമയത്ത് തീരുമാനിക്കുമെന്ന് ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി. സംസ്ഥാനത്തെ പവർ കട്ട് ജനങ്ങളെ വലയ്ക്കുന്നുണ്ടെന്നും റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെതിരെയുള്ള പൊലീസ് നടപടി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എം ഡി ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി

അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എം ഡി ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. അതേസമയം, ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്. അതിനായി ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. നിലവില്‍ മാനന്തവാടി ജില്ലാ ജയിലാണ് ആന്റോ അഗസ്റ്റന്‍. 14 ദിവസത്തേക്കാണ് ആന്‍റോയെ കോടതി റിമാൻഡ് ചെയ്തത്. ആന്റോ അഗസ്റ്റിൻ്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതില്‍ 12.75 ലിറ്റര്‍ […]