അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ റിമാൻഡിൽ. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. ഇദ്ദേഹത്തെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോകും. അതേസമയം, ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. പിടിച്ചെടുത്തതില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്സൈസ് പറയുന്നു. ഇന്ന് അറസ്റ്റിലായ ആന്റോയെ രാത്രി ഏഴകാലോടെയാണ് കോടതിയിൽ ഹാജരാക്കിയത്.
അട്ടപ്പാടിയിലെ കൂക്കമ്പാളയം ജി യു പി സ്‌കൂളിൽ സ്വന്തമായി കളിക്കളമില്ലാത്തതിനെ തുടർന്ന് സ്‌കൂൾ കായികമത്സരങ്ങൾ ഭവാനിപ്പുഴയുടെ തീരത്ത് സംഘടിപ്പിച്ചു
അട്ടപ്പാടിയിലെ കൂക്കമ്പാളയം ജി യു പി സ്‌കൂളിൽ സ്വന്തമായി കളിക്കളമില്ലാത്തതിനെ തുടർന്ന് സ്‌കൂൾ കായികമത്സരങ്ങൾ ഭവാനിപ്പുഴയുടെ തീരത്ത് സംഘടിപ്പിച്ചു . ആദിവാസി വിഭാഗത്തിൽപ്പെട്ട നിരവധി കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിലെ വിദ്യാർത്ഥികൾ കായിക ഉപകരണങ്ങൾ ചുമന്ന് മൂന്ന് കിലോമീറ്ററോളം നടന്നാണ് പുഴയോരത്തെ താത്കാലിക കളിക്കളത്തിൽ എത്തിയത്. ഇതോടൊപ്പം പുഴയോരത്ത് മറകെട്ടിയാണ് പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ വസ്ത്രം മാറിയത്. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്‍റെ സ്വന്തം മണ്ഡലത്തിലാണ് വിദ്യാർഥികൾക്ക് ഈ ദുരവസ്ഥ ഉണ്ടായത്. സ്‌കൂളിൽ കളിക്കളമൊരുക്കണമെന്ന ആവശ്യവുമായി നാളുകളായി […]
ടാറ്റാ സണ്‍സ് ചെയര്‍മാനായി എന്‍ ചന്ദ്രശേഖരന്‍ തുടരും
ടാറ്റാ സണ്‍സ് ചെയര്‍മാനായി എന്‍ ചന്ദ്രശേഖരന്‍ തുടരും. ചന്ദ്രശേഖരന്റെ കാലാവധി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കമ്പനി ബോര്‍ഡ് യോഗം തീരുമാനിച്ചു. യോഗത്തില്‍ ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ നോയല്‍ ടാറ്റ മാത്രമാണ് ചന്ദ്രശേഖരന്റെ കാലാവധി നീട്ടുന്നതിനെ എതിര്‍ത്തത്. ടാറ്റാ സണ്‍സിന്റെ ലിസ്റ്റിങ്, നേതൃത്വ പിന്തുടര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ബോര്‍ഡിന്റെ നിര്‍ണായക തീരുമാനം. ടാറ്റ സണ്‍സിന്റെ പ്രാരംഭ ഓഹരി വില്‍പനയുമായി മുന്നോട്ടുപോകാനും ബോര്‍ഡ് പച്ചക്കൊടി കാണിച്ചതായാണ് റിപ്പോര്‍ട്ട്. കോര്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി രജിസ്‌ട്രേഷന്‍ ഉപേക്ഷിക്കാന്‍ […]
ബൈറ്റ്ഡാന്‍സ് സ്ഥാപകന്‍ ഇനി ഏഷ്യയിലെ ധനികന്‍
ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയെ മറികടന്ന് ബൈറ്റ്ഡാന്‍സ് സ്ഥാപകനായ ജാങ് യീമിംഗ് ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം 43-കാരനായ ഇദ്ദേഹത്തിന്റെ ആസ്തി 105 ബില്യണ്‍ ഡോളറിലധികമായി. വര്‍ദ്ധിച്ചു. 2019 മാര്‍ച്ച് മാസത്തിലുണ്ടായിരുന്ന 13 ബില്യണ്‍ ഡോളറില്‍ നിന്ന് എട്ട് മടങ്ങിലധികം വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ സമ്പത്തിലുണ്ടായത്. നിര്‍മ്മിത ബുദ്ധി മേഖലയിലുണ്ടായ കുതിച്ചുചാട്ടവും ബൈറ്റ്ഡാന്‍സിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ വിജയവുമാണ് ഈ നേട്ടത്തിന് പിന്നില്‍. 2012-ല്‍ ബീജിംഗിലെ നാല് ബെഡ്റൂം അപ്പാര്‍ട്ട്മെന്റിലാണ് ജാങ് യീമിംഗ് ബൈറ്റ്ഡാന്‍സ് […]
‘മൈ ബോസി’ന്റെ തമിഴ് റീമേക്ക് ‘സണ്ടക്കാരി’ ട്രെയിലര്‍
ജീത്തു ജോസഫ് ചിത്രം ‘മൈ ബോസി’ന്റെ തമിഴ് റീമേയ്ക്ക് ‘സണ്ടക്കാരി’ ട്രെയിലര്‍ എത്തി. ആര്‍. മധേഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രമായി വിമലും മംമ്തയുടെ വേഷത്തില്‍ ശ്രീയ സരണും എത്തുന്നു. സത്യന്‍, പ്രഭു, കെ.ആര്‍ വിജയ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രം സെപ്റ്റംബര്‍ 18ന് തിയറ്ററുകളിലെത്തും. 2019ല്‍ ചിത്രീകരിച്ച സിനിമയുടെ റിലീസ് പല കാരണങ്ങളാല്‍ മുടങ്ങുകയായിരുന്നു. അതേസമയം പെട്ടിയിലിരുന്ന ഈ സിനിമയ്ക്ക് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതും വിവാദമായിരുന്നു. മികച്ച ആര്‍ട്ട് ഡയറക്ടര്‍, […]
എവറസ്റ്റ് കീഴടക്കിയവരുടെ ചിത്രം ‘ടെന്‍സിങ്’ ട്രെയിലര്‍
ആദ്യമായി എവറസ്റ്റ് കീഴടക്കിയ ടെന്‍സിങ് നോര്‍ഗെയുടെ ജീവിതം പറയുന്ന സിനിമയായ ‘ടെന്‍സിങ്’ന്റെ ട്രെയിലര്‍ എത്തി. ജെന്നിഫര്‍ ഫീഡം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടിബറ്റന്‍ നടന്‍ ജെന്‍ഡെന്‍ പുന്‍സ്വാക് ആണ് ടെന്‍സിങ്ങായി എത്തുന്നത്. ടോം ഹിഡില്‍സ്റ്റണ്‍, വില്ല്യം ഡാഫോ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഹിലാരിയായി വേഷമിടുന്നത് ഹിഡില്‍സ്റ്റണാണ്. ഡേഫോയാണ് എവറസ്റ്റ് യാത്രയുടെ സഘത്തലവനായിരുന്ന കേണല്‍ ജോണ്‍ ഹണ്ടിന്റെ വേഷത്തിലെത്തുന്നത്. ചിത്രം സെപ്റ്റംബര്‍ 16 മുതല്‍ ആപ്പിള്‍ ടിവിയില്‍ സ്ട്രീമിങ് ആരംഭിച്ചു. ‘ചരിത്രം എവറസ്റ്റ് കീഴടക്കിയതിനെ […]
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി നടന്‍ മുകേഷ്
ലാന്‍ഡ് റോവറിന്റെ ലക്ഷ്വറി എസ്‌യുവി ഡിഫന്‍ഡര്‍ സ്വന്തമാക്കി നടന്‍ മുകേഷ്. 2024 മോഡല്‍ ഡിഫന്‍ഡര്‍ 110 എച്ച്എസ്ഇ എക്‌സ് ഡൈനാമിക്കാണ് മുകേഷിന്റെ ഏറ്റവും പുതിയ കാര്‍. ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡല്‍ ഡിഫന്‍ഡറിന്റെ 3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലാണ് മുകേഷ് വാങ്ങിയത്. 257 കിലോവാട്ട് കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫന്‍ഡര്‍. നീണ്ട 67 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് 2016ല്‍ വിടവാങ്ങിയ ഡിഫന്‍ഡറിന്റെ പുതിയ പതിപ്പ് 2019 […]
പാട്ടിന്റെ പൊരുള്‍
ഓരോ വാക്കും എങ്ങനെ പ്രണയത്തിന്റെയും വിരഹത്തിന്റെയും ഭക്തിയുടെയും ഓര്‍മ്മകളുടെയും ആഴങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു എന്ന് നിഷാദ് നാരായണന്‍ തന്റെ ഹൃദയസ്പര്‍ശിയായ വിശകലനങ്ങളിലൂടെ വ്യക്തമാക്കുന്നു. ഇത് കേവലം ഒരു നിരൂപണമല്ല, മറിച്ച് സംഗീതത്തോടുള്ള ആത്മാര്‍ത്ഥമായ പ്രണയത്തിന്റെ ഒരു ആവിഷ്‌കാരമാണ്. ഈ പുസ്തകം മലയാളഗാനങ്ങളിലെ വാക്കുകളുടെ ആഴങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഗാനങ്ങളെ കേവലം കേള്‍ക്കുക മാത്രമല്ല, അവയെ വായിച്ചറിയാനും, അതിലെ ഓരോ വാക്കിന്റെയും പൊരുള്‍ മനസ്സിലാക്കി ആസ്വദിക്കാനും ഈ പുസ്തകം പ്രേരകമാകും. ‘പാട്ടിന്റെ പൊരുള്‍’. നിഷാദ് നാരായണന്‍. പ്രവ്ധ ബുക്‌സ്. […]
ആര്‍ത്തവ ദിവസങ്ങളില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കേണ്ട പ്രത്യേക ഭക്ഷണക്രമം ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. ആര്‍ത്തവ രക്തം പുറന്തള്ളാനായി ഗര്‍ഭാശയ, ഉദര പേശികള്‍ ചുരുങ്ങുമ്പോഴാണ് ആര്‍ത്തവ ദിനങ്ങള്‍ ബുദ്ധിമുട്ടേറിയതാകുന്നത്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്ന രാസവസ്തു പേശികള്‍ വരിഞ്ഞുമുറുകാന്‍ കാരണമാകും. ചില ഭക്ഷണങ്ങളും പാനീയങ്ങളും ഈ രാസവസ്തുവിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാറുണ്ട്, അത്തരം വിഭവങ്ങള്‍ ആര്‍ത്തവദിനങ്ങളില്‍ ഒഴിവാക്കുന്നതാണ് നല്ലത്. തണുത്ത ഭക്ഷണവും തണുത്ത വെള്ളവുമൊക്കെ ആര്‍ത്തവദിനങ്ങളില്‍ ഒഴിവാക്കണം. തണുത്ത പാനീയങ്ങള്‍ ഒഴിവാക്കി ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് സുഗമമായ രക്തപ്രവാഹത്തെ പ്രോത്സാഹിപ്പിക്കും. […]
ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടിവളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ
ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടിവളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. കണ്ണുകളോ, മുഖമോ മറയാത്തരീതിയിലും, വൃത്തിയായും, സുരക്ഷിതമായും മുടി സൂക്ഷിക്കുവാനുളള ചുമതല അവർക്കുണ്ട്. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസ്സുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി, നിർബന്ധമായും മുടി കെട്ടി വയ്ക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കി വയ്ക്കുകയോ ചെയ്യേണ്ടതാണ്.
