Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

കൂടുതൽ പരിഷ്കരണങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പരീക്ഷാ ചോദ്യപേപ്പറുകളുടെ വിവർത്തനങ്ങൾ ഇനി എഐ ജനറേറ്റഡ് ആക്കും. ഇതിനായി എഐ അധിഷ്ഠിത വിവർത്തന പ്ലാറ്റ്ഫോം ഒരുക്കും. ചോദ്യപേപ്പറുകളുടെ വിവർത്തകർക്ക് പുതിയ ചുമതല നൽകും. എഐ വിവർത്തനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ആവശ്യമായ തിരുത്തലുകളും നിർദേശിക്കാം ‎ ‎റോഡുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച നിർമ്മിത ബുദ്ധി ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ താൽക്കാലികമായി നിർത്തിവെച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കെൽട്രോണിന് ഏകദേശം 60 കോടിയോളം രൂപയാണ് സർക്കാർ നൽകാനുള്ളത്. ‎ ‎സംസ്ഥാനത്ത് […]

Posted inബിസിനസ്സ്

കാല്‍ ശതമാനം നിരക്ക് വര്‍ധിപ്പിച്ച് ഫെഡ് റിസര്‍വ്

മൂന്നു വര്‍ഷത്തെ ഇടവേളക്കുശേഷം യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് കാല്‍ ശതമാനം നിരക്ക് വര്‍ധിപ്പിച്ചു. ഇതോടെ അടിസ്ഥാന പലിശ നിരക്ക് 3.75-4.00 ശതമാനത്തിലെത്തി. 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യത്തെ നിരക്ക് വര്‍ധനയാണിത്. പുതിയ ഫെഡ് മേധാവി കെവിന്‍ വാര്‍ഷിന്റെ നേതൃത്വത്തില്‍ ഏകകണ്ഠമായാണ് തീരുമാനം. പണപ്പെരുപ്പം രണ്ട് ശതമാനമെന്ന ലക്ഷ്യ പരിധിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായുള്ള ഫെഡറല്‍ റിസര്‍വിന്റെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ വര്‍ധന. യുഎസ് ഡോളര്‍ ശക്തിപ്പെടുന്നതും കടപ്പത്ര ആദായം ഉയരുന്നതും രൂപയുടെ മൂല്യത്തെ ബാധിച്ചേക്കാം. ആഗോളതലത്തില്‍ […]

Posted inടെക്നോളജി

എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ ഇനി എളുപ്പത്തിലറിയാം

യഥാര്‍ത്ഥ ചിത്രങ്ങളും എഡിറ്റ് ചെയ്യപ്പെട്ട ചിത്രങ്ങളും തമ്മില്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന റഫറന്‍സ് ഇമേജ് ഫീച്ചറുമായി ആപ്പിള്‍. ഐഫോണ്‍ 18 പ്രോ ഉപയോഗിച്ച് ചിത്രം പകര്‍ത്തുന്ന നിമിഷം, ക്യാമറ സെന്‍സര്‍ ആ റോ ഇമേജിന് ക്രിപ്‌റ്റോഗ്രാഫിക് ഒപ്പ് നല്‍കുകയും അത് ആപ്പിളിന്റെ പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ട് സര്‍വീസിലേക്ക് അയക്കുകയും ചെയ്യും. ഈ ഒറിജിനല്‍ പതിപ്പ് ഒരിക്കലും മാറ്റം വരുത്താന്‍ കഴിയാത്ത രീതിയില്‍ സുരക്ഷിതമായിരിക്കും. പിന്നീട് ഈ ചിത്രത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍, യഥാര്‍ത്ഥ ഡിജിറ്റല്‍ നെഗറ്റീവുമായി താരതമ്യം […]

Posted inവിനോദം

‘ദി തേര്‍ഡ് മര്‍ഡര്‍’ ഒക്ടോബര്‍ രണ്ടിന് റിലീസ്

പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും നേടിയ ചിത്രങ്ങളായ റോയ്, അരികില്‍ ഒരാള്‍, ചാപ്റ്റേഴ്സ്, വൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുനില്‍ ഇബ്രാഹിം സംവിധാനംചെയ്യുന്ന ചിത്രം ‘ദി തേര്‍ഡ് മര്‍ഡര്‍’ ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും. സൈക്കോളജിക്കല്‍ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങിയ ചിത്രം സ്വര്‍ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരംകുളമാണ് നിര്‍മ്മിക്കുന്നത്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, മണികണ്ഠന്‍ പട്ടാമ്പി, റിയാസ് നര്‍മ്മകല, സജല്‍ സുദര്‍ശനന്‍, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ […]

Posted inവിനോദം

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ സിനിമയിലെ ഗാനം

പാര്‍വതി തിരുവോത്തിനെ നായികയാക്കി ഷഹദ് സംവിധാനം ചെയ്ത ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന സിനിമയിലെ ‘ചേറൊഴിഞ്ഞു പോയിടാതെ’ എന്ന ഗാനം പുറത്ത്. മുജീബ് മജീദ് സംഗീതമൊരുക്കിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ശ്യാം മുരളീധരനാണ്. ഭദ്ര രജിന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പൊലീസ് ട്രെയിനിങ് ക്യാംപിന്റെ പശ്ചാത്തലത്തിലാണ് ഗാനം. ചിത്രത്തില്‍ അലീന എന്ന പൊലീസ് ഉദ്യോഗസ്ഥയായാണ് പാര്‍വതി തിരുവോത്ത് എത്തുന്നത്. വിജയരാഘവന്‍, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ്, വിനയ് ഫോര്‍ട്ട്, സിദ്ധാര്‍ഥ് ഭരതന്‍, തമിഴ്താരം പാര്‍ഥിപന്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. […]

Posted inഓട്ടോമോട്ടീവ്

കാറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ച് ബിഎംഡബ്ല്യു

ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ കാറുകളുടെ വില വീണ്ടും വര്‍ധിപ്പിക്കുന്നു. 2026ല്‍ കമ്പനിയുടെ നാലാമത്തെ വില വര്‍ധനവായിരിക്കും ഇത്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവുമാണ് വില ഉയര്‍ത്താനുള്ള പ്രധാന കാരണങ്ങളെന്ന് കമ്പനി വ്യക്തമാക്കി. പുതിയ ബിഎംഡബ്ല്യു 7 സീരീസിന്റെയും ബിഎംഡബ്ല്യു ഐ7ന്റെയും ഇന്ത്യയിലെ അവതരണത്തിനിടെയാണ് വില വര്‍ധനവ് പ്രഖ്യാപിച്ചത്. ഒക്ടോബറില്‍ പുതിയ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും. അതേസമയം ബിഎംഡബ്ല്യുവിന്റെ മുന്‍നിര സെഡാനായ 7 സീരീസിന്റെയും ഇലക്ട്രിക് സെഡാനായ ഐ7ന്റെയും പുതിയ പതിപ്പുകള്‍ ഇന്ത്യയില്‍ […]

Posted inപുസ്തകങ്ങൾ

തെരേസയുടെ പരിചയക്കാര്‍

പൂമ്പാറ്റച്ചിറകുകളുടെ പ്രകമ്പന സംഗീതമായി ഒരു കൈപ്പിടി കഥകളാണ് ഈ പുസ്തകം വായനക്കാര്‍ക്ക് നല്‍കുന്നത്. സുതാര്യ മനോനാരുകളായി കഥാപാത്ര മനസ്സുകളിലൂടെ സഞ്ചരിച്ച് ശ്രദ്ധാപൂര്‍വം തുന്നിയെടുത്ത തൂവാലപ്പാളികളായി ഓരോ കഥയും മനസ്സിന്റെ മുറ്റത്ത് വായനക്കായി വിരിച്ചിടുന്നു. എളുപ്പമാകില്ല വായന ഒന്നും. മുന്നോട്ട്‌പോയും തിരികെ ഓടിവന്നും ഓരോ അക്ഷര അടരുകളിലും നിറഞ്ഞു നില്‍ക്കുന്ന സാന്‍വി കാര്‍മെന്‍മാരെ വീണ്ടും ഒന്നു തൊട്ടുഴിഞ്ഞെന്നു വരും ഓരോ വായനയും. അലങ്കാരങ്ങള്‍ ആവശ്യമില്ലാത്ത എഴുത്തും കഥാപാത്രങ്ങളും. ‘തെരേസയുടെ പരിചയക്കാര്‍’. ഷീജ തെരേസ. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 285 […]

Posted inആരോഗ്യം

ഈ സൗന്ദര്യവര്‍ധക ക്രീമുകള്‍ ഉപയോഗിക്കരുത്!

പാകിസ്താനില്‍നിന്നുള്ള അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. ‘ചാന്ദ്‌നി വൈറ്റ്‌നിങ് ക്രീം’, ‘ഗോരി ബ്യൂട്ടി ക്രീം’ എന്നീ രണ്ട് ക്രീമുകള്‍ ഉപയോഗിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പുള്ളത്. ക്രീമുകളില്‍ ഉയര്‍ന്ന അളവില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തില്‍ വില്‍പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ ക്രീമുകളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും സിഡിഎസ്സിഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഗോറി ബ്യൂട്ടി ക്രീം ഉപയോഗിച്ചിരുന്ന നിരവധി സ്ത്രീകള്‍ക്ക് വൃക്ക സംബന്ധമായ അസുഖങ്ങള്‍ പിടിപെട്ടിരുന്നുവെന്നു കാണിച്ച് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കൂടുതൽ പരിഷ്കരണങ്ങളുമായി എൻ ടി എ

കൂടുതൽ പരിഷ്കരണങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പരീക്ഷാ ചോദ്യപേപ്പറുകളുടെ വിവർത്തനങ്ങൾ ഇനി എഐ ജനറേറ്റഡ് ആക്കും. ഇതിനായി എഐ അധിഷ്ഠിത വിവർത്തന പ്ലാറ്റ്ഫോം ഒരുക്കും. ചോദ്യപേപ്പറുകളുടെ വിവർത്തകർക്ക് പുതിയ ചുമതല നൽകും. ഇംഗ്ലീഷ് ഭാഷയിൽ നിന്നുള്ള എഐ ജനറേറ്റഡ് വിവർത്തനങ്ങൾ അവലോകനം ചെയ്യണം. ‌പരമ്പരാഗത വിവർത്തകരിൽ നിന്ന് എൻടിഎ പുതിയ ആളുകളെ തേടി. ഇവർ എപ്പോഴും നിരീക്ഷണത്തിൽ ആയിരിക്കും. വിവർത്തകർക്ക് ചോദ്യപേപ്പർ മുഴുവനായി നൽകില്ല. എഐ വിവർത്തനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നിർദേശിക്കാം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വിവരം. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പല വഴികൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കുകാരണം. എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. കേന്ദ്രവിഹിതവും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതിയും ഉൾപ്പെടെ മുന്നൂറ് മെഗാവാട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന് ലഭിച്ചത്.മധ്യപ്രദേശിൽ നിന്നും സ്വാപ്പ് പ്രകാരം ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി മുടങ്ങിയിട്ട് ആറ് ദിവസമായി.