Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ എതിർത്ത് സിപിഎം

തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്തല്ലെന്നും, മൃഗശാല മാറ്റി സ്ഥാപിക്കണമെന്നുമുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശത്തെ എതിർത്ത് സിപിഎം. നീക്കം വാണിജ്യ ലക്ഷ്യം മുന്നിൽ കണ്ടെന്നും, മുതലാളിമാർക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും വി കെ പ്രശാന്ത് എംഎൽഎ വിമർശിച്ചു. പദ്ധതിയുമായി മുന്നോട്ട് പോയാൽ ഇടതുപക്ഷം എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം 12 ലക്ഷത്തിലധികം സഞ്ചാരികൾ തിരുവനന്തപുരം മൃഗശാലയിലെത്തുന്നു. എട്ട് കോടി രൂപയുടെ വരുമാനം ഉണ്ടാകുന്നുണ്ട്. ആരുമായും ആലോചിക്കാതെയാണ് തീരുമാനം. നിർഭാഗ്യവശാൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറ പ്രവർത്തനം നിർത്തിവെച്ച് കെൽട്രോൺ

സർക്കാരിൽ നിന്ന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വൈകുന്നതുമായി ബന്ധപ്പെട്ട് റോഡുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച നിർമ്മിത ബുദ്ധി ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ താൽക്കാലികമായി നിർത്തിവെച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കെൽട്രോണിന് ഏകദേശം 60 കോടിയോളം രൂപയാണ് സർക്കാർ നൽകാനുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ വിവിധ കൺട്രോൾ റൂമുകളിലേക്കുള്ള ഇന്റർനെറ്റ് സേവനദാതാക്കൾ കണക്ഷനുകൾ വിച്ഛേദിച്ചു. ഇതിനുപുറമെ, ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കാതെ വന്നതോടെ പദ്ധതിക്കായി നിയമിച്ചിരുന്ന നിരവധി കരാർ ജീവനക്കാരെ കെൽട്രോൺ പിരിച്ചുവിട്ടു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

റിപ്പോർട്ടർ ടിവി ചാനലിലെ പരിശോധനയിൽ എസ്ഐടിക്ക് ആവശ്യമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി

മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാം എന്ന് പറഞ്ഞ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പാണിതെന്നും റിപ്പോർട്ടർ ടിവി ചാനലിലെ പരിശോധനയിൽ എസ്ഐടിക്ക് ആവശ്യമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെളിവുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ ആകില്ല. തെളിവ് ലഭിച്ചില്ലെന്ന് ആരു പറഞ്ഞുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു. നിയമപരമായ നടപടികളുമായി എസ്ഐടി മുന്നോട്ടു പോവുകയാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രാലയമാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. കത്ത് മുഖ്യമന്ത്രി പരിശോധിച്ച് ആഭ്യന്തരമന്ത്രിക്ക് കൈമാറി. […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 17, വ്യാഴം

വയനാട് വാഴവറ്റയിലെ വീട്ടില്‍നിന്ന് 67 ലിറ്റര്‍ മദ്യശേഖരം പിടിച്ചെടുത്ത സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ ടിവി ഓഫീസിലുള്ള ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിലെടുക്കാന്‍ അര്‍ധരാത്രിയോടെയാണ് അസിസ്റ്റന്റ് കമ്മീഷണര്‍ ബൈജുവിന്റെ നേതൃതത്തിലുള്ള സംഘം എത്തിയത്. എഫ്ഐആര്‍ പകര്‍പ്പ് നല്‍കാതെ വഴങ്ങില്ലെന്ന് പറഞ്ഞ് ആന്റോ അഗസ്റ്റിന്‍ തര്‍ക്കിച്ചു. റിപ്പോര്‍ട്ടര്‍ ടിവി ജീവനക്കാരും അറസ്റ്റ് തടയാന്‍ ശ്രമിച്ചു. എഫ്‌ഐആര്‍ ഡിജിറ്റല്‍ കോപ്പി കാണിച്ചെങ്കിലും ഹാര്‍ഡ് കോപ്പി തന്നെ വേണമെന്ന് വാശിപിടിക്കുകയായിരുന്നു. തുടര്‍ന്ന് പെരുമ്പാവൂര്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

  തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഡിസംബർ ഒന്നിന് സി ഐ ടി യു പാർലമെന്റ് മാർച്ച് നടത്തുമെന്ന് ജനറൽ സെക്രട്ടറി എളമരം കരീം. ലേബർ കോഡ്, തൊഴിലാളി സംഘടനകൾക്ക് എതിരായ കേന്ദ്ര നയങ്ങൾ, മിനിമം വേതന തത്വത്തിന് എതിരായ നടപടികൾ, കരാർ തൊഴിലാളിവത്ക്കരണം എന്നിവയ്ക്ക് എതിരെയാണ് സമരമെന്ന് സി ഐ ടി യു ജനറൽ സെക്രട്ടറി വിവരിച്ചു.   കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജുകളുടെയും പുതിയ ഓൺലൈൻ ബുക്കിങ് സംവിധാനത്തിന്റെയും ഉദ്ഘാടനം […]

Posted inബിസിനസ്സ്

ഇപിഎഫ് വേതനപരിധി 25,000 രൂപയാക്കി ഉയര്‍ത്തി

ഇപിഎഫ്ഒ വരിക്കാരുടെ നിര്‍ബന്ധിത പിഎഫ് ആനുകൂല്യത്തിനുള്ള വേതനപരിധി നിലവിലെ 15,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കി ഉയര്‍ത്തണമെന്ന തൊഴില്‍മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് അംഗീകാരമായി. ഏകദേശം 51 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എന്നാല്‍ സര്‍ക്കാര്‍ ചെലവ് 11, 339 കോടി രൂപയായി ഉയരും. 2004 മുതല്‍ 2014 വരെയുള്ള പത്തുവര്‍ഷ കാലയളവില്‍ വേതന പരിധിയില്‍ മാറ്റം വരുത്തിയിരുന്നില്ല. 2014 സെപ്റ്റംബറിലാണ് വേതന പരിധി 15,000 ആയി ഉയര്‍ത്തിയത്. നിലവില്‍ പ്രതിമാസം 15,000 രൂപയില്‍ കൂടുതല്‍ ശമ്പളത്തില്‍ ജോലിയില്‍ […]

Posted inടെക്നോളജി

സെമികണ്ടക്ടര്‍ മേഖലയില്‍ ഫണ്ടിങ് നേടി ഇന്ത്യന്‍ കമ്പനികള്‍

സെമികണ്ടക്ടര്‍ മേഖലയില്‍ മുന്നേറാനൊരുങ്ങി ഇന്ത്യന്‍ കമ്പനികള്‍. രാജ്യത്തെ ഈ രംഗത്തുള്ള 281 ഫണ്ടഡ് കമ്പനികള്‍ക്ക് ഇതുവരെ മൊത്തം 1.4 ബില്യണ്‍ (140 കോടി) ഡോളറിന്റെ ഇക്വിറ്റി ഫണ്ടിങ് ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ മേഖലയില്‍ ഇന്ത്യയില്‍ ആകെ 3,557 കമ്പനികളാണുള്ളത്. ഇതില്‍ 281 ഫണ്ടഡ് കമ്പനികളാണ് ശ്രദ്ധേയമായ ഇക്വിറ്റി ഫണ്ടിങ് നേടിയിട്ടുള്ളത്. 2026-ല്‍ മാത്രം ഇതുവരെ ഈ മേഖലയില്‍ 228 മില്യണ്‍ ഡോളറിന്റെ ഫണ്ടിങ് രേഖപ്പെടുത്തി. 213 മില്യണ്‍ ഡോളര്‍ ഫണ്ടിങ് നേടിയ ടെസ്സോള്‍വ് സെമികണ്ടക്ടര്‍ ആണ് […]

Posted inവിനോദം

‘ധൂമകേതു’ ചിത്രത്തിലെ ഗാനം ‘അനുരാഗ രൂപവതി’

സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ധൂമകേതു’വിലെ ‘അനുരാഗ രൂപവതി’ എന്ന് തുടങ്ങുന്ന ഗാനം പുറത്ത്. സജിനും നിഖിലയും ഒന്നിച്ചുള്ള കല്യാണ ദൃശ്യങ്ങളാണ് ഗാനരംഗത്തിലുള്ളത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അങ്കിത് മേനോനാണ് ഈണം നല്‍കിയിരിക്കുന്നത്. സിയ ഉള്‍ ഹഖും അങ്കിത് മേനോനും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. സെപ്റ്റംബര്‍ 25-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ഒരു കല്യാണത്തിന്റെ ദൃശ്യങ്ങളുമായി എത്തിയിരിക്കുന്ന ഗാനത്തിന് വേറിട്ട രീതിയിലുള്ള ഈണമാണ് നല്‍കിയിരിക്കുന്നത്. സജിന്‍ ഗോപു, നിഖില വിമല്‍, ഷൈന്‍ ടോം ചാക്കോ, […]

Posted inവിനോദം

‘തേന്മാവിന്‍ കൊമ്പത്ത്’ ഒക്ടോബര്‍ ഒന്നിന് റീ റിലീസ്

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1994 ല്‍ പുറത്തിറങ്ങിയ ചിത്രം ‘തേന്മാവിന്‍ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബര്‍ ഒന്നിന്. 4കെ ദൃശ്യ മികവോടെയാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. മാറ്റിനി നൗ ആണ് ചിത്രം റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയറ്ററുകളിലെത്തിക്കുന്നത്. മോഹന്‍ലാല്‍, ശോഭന നെടുമുടി വേണു, ശ്രീനിവാസന്‍, പപ്പു എന്നിവര്‍ക്കു പുറമേ ശങ്കരാടി, ശരത് സക്‌സേന, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, ഗീത വിജയന്‍, നന്ദു, കെ ആര്‍ വത്സല, ഖദീജ എന്നിവരും പ്രധാന താരങ്ങളാണ്. ബേണി- ഇഗ്‌നേഷ്യസ്സാണ് ചിത്രത്തിന് […]

Posted inഓട്ടോമോട്ടീവ്

പാസഞ്ചര്‍, കാര്‍ഗോ പതിപ്പുകളില്‍ കിയ പിവി7

ഇലക്ട്രിക് വാഹനമായ പിവി7 ആഗോളതലത്തില്‍ അവതരിപ്പിച്ച് കിയ. പാസഞ്ചര്‍, കാര്‍ഗോ പതിപ്പുകളില്‍ ഈ വാഹനം ലഭ്യമാകും. കിയ തങ്ങളുടെ ബിയോണ്ട് വെഹിക്കിള്‍ പ്ലാറ്റ്ഫോമില്‍ വികസിപ്പിച്ച രണ്ടാമത്തെ മോഡലാണിത്. പിവി7 പാസഞ്ചര്‍ യാത്രക്കാരുടെ സൗകര്യത്തിനും ദൂരയാത്രകള്‍ക്കും പ്രാധാന്യം നല്‍കുമ്പോള്‍, പിവി7 കാര്‍ഗോ വാണിജ്യ ഉപയോക്താക്കള്‍ക്കുവേണ്ടി ഭാരം വഹിക്കാനുള്ള ശേഷിക്കും പ്രായോഗികതയ്ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. 71.5 കിലോവാട്ട്അവര്‍, 96.2 കിലോവാട്ട്അവര്‍ എന്‍സിഎം ബാറ്ററി പായ്ക്കുകളില്‍ പിവി7 ലഭ്യമാണ്. ഇത് ഫ്രണ്ട്-വീല്‍-ഡ്രൈവ് സെറ്റപ്പ് വഴി 200 കിലോവാട്ട് വരെ കരുത്തും 420 […]