Posted inബിസിനസ്സ്

സ്വര്‍ണ ഇറക്കുമതിയില്‍ ഇടിവ്, വ്യാപാര കമ്മിയും കുറഞ്ഞു

അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിട്ടും, സ്വര്‍ണ ഇറക്കുമതിയില്‍ ഉണ്ടായ വന്‍ ഇടിവ് ഇന്ത്യയ്ക്ക് തുണയായി. ഓഗസ്റ്റ് മാസത്തിലെ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി അപ്രതീക്ഷിതമായി 2,686 കോടി ഡോളറായി (26.86 ബില്യണ്‍ ഡോളര്‍) കുറഞ്ഞു. സാമ്പത്തിക വിദഗ്ധര്‍ ഓഗസ്റ്റില്‍ 3,200 കോടി ഡോളറിന്റെ വ്യാപാര കമ്മി പ്രവചിച്ചിരുന്നിടത്താണ് ഈ മികച്ച തിരിച്ചു വരവ്. ജൂലൈയില്‍ 3,198 കോടി ഡോളറായിരുന്നു വ്യാപാര കമ്മി. ആകെ ഇറക്കുമതി ബില്ലില്‍ കാര്യമായ കുറവുണ്ടാകാന്‍ പ്രധാന കാരണം സ്വര്‍ണത്തിന്റെ വരവ് […]

Posted inടെക്നോളജി

റിയല്‍മി 16 പ്രോയുടെ ഹാരി പോട്ടര്‍ എഡിഷന്‍

റിയല്‍മി 16 പ്രോയുടെ പ്രത്യേക ഹാരി പോട്ടര്‍ എഡിഷന്‍ സെപ്റ്റംബര്‍ 21ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഫോണിന്റെ ഡിസൈന്‍ പൂര്‍ണ്ണമായും ഹോഗ്വാര്‍ട്ട്‌സ് ലോകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. കമ്പനിയുടെ വെബ്സൈറ്റിലും ഫ്‌ലിപ്കാര്‍ട്ടിലും ഇതിനായി പ്രത്യേക മൈക്രോസൈറ്റ് ഇപ്പോള്‍ ലൈവാണ്. ബ്രൗണ്‍ ലെതര്‍ ഫിനിഷിലാണ് ഫോണ്‍ എത്തുന്നത്. പിന്‍ പാനലില്‍ വിസാര്‍ഡ്‌സ് ചെസ്സിനെ അനുസ്മരിപ്പിക്കുന്ന ആര്‍ഗൈല്‍ ടെക്‌സ്ചറാണ് നല്‍കിയിരിക്കുന്നത്. പിന്നില്‍ മധ്യഭാഗത്തായി ഹോഗ്വാര്‍ട്ട്‌സ് ക്രെസ്റ്റ് ആലേഖനം ചെയ്തിട്ടുണ്ട്, അതിനൊപ്പം ഹാരി പോട്ടര്‍ വേഡ്മാര്‍ക്കും ഉണ്ട്. കാമറ ലെന്‍സുകള്‍ ഹാരി പോട്ടറുടെ […]

Posted inവിനോദം

എം.എസ്. സുബ്ബലക്ഷ്മിയായി രശ്മിക മന്ദാന

ഇന്ത്യന്‍ സംഗീതലോകത്തെ അതികായയും ഭാരതരത്‌ന വിജയിയുമായ എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിത കഥ സിനിമയാവുന്നു.’എം.എസ്. എ ലെഗസി ഓണ്‍ സ്‌ക്രീന്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ബയോപിക്കില്‍ രശ്മിക മന്ദാനയാണ് എം.എസ്. സുബ്ബലക്ഷ്മിയായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുക. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രം അല്ലു അരവിന്ദ്, റോക്ക് ലൈന്‍ വെങ്കിടേഷ്, ബണ്ണി വാസു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. എം.എസ്. സുബ്ബലക്ഷ്മിയുടെ 110-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ചെന്നൈ മ്യൂസിക് അക്കാദമിയില്‍ വെച്ച് നടന്ന […]

Posted inവിനോദം

‘ടോക്‌സിക്’ സെപ്റ്റംബര്‍ 25 മുതല്‍ സീ 5ല്‍

തെന്നിന്ത്യന്‍ സൂപ്പര്‍ താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രം ‘ടോക്‌സിക്’ ഒടിടിയിലും എത്തുകയാണ്. ഒടിടിയില്‍ സീ5ലായിരിക്കും സ്ട്രീമിംഗ്. സെപ്റ്റംബര്‍ 25 മുതലായിരിക്കും സ്ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ആയിരുന്നു ചിത്രീകരിച്ചത്. വ്യക്തിബന്ധങ്ങളും അധികാരത്തിനായുള്ള വലിയ പോരാട്ടങ്ങളും വേര്‍തിരിക്കാനാകാത്ത ഒരു ലോകമാണ് ‘ടോക്‌സിക്’ അവതരിപ്പിക്കുന്നത്. മലയാള സിനിമയില്‍ നിന്ന് ലോക സിനിമാ ക്യാന്‍വാസിലേക്കുള്ള ഗീതു മോഹന്‍ദാസിന്റെ യാത്രയിലെ നിര്‍ണായക […]

Posted inഓട്ടോമോട്ടീവ്

പുതിയ രണ്ട് വേരിയന്റുകള്‍ പുറത്തിറക്കി യമഹ

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ, തങ്ങളുടെ ആര്‍15 വി4ന്റെ പുതിയ രണ്ട് വേരിയന്റുകള്‍ പുറത്തിറക്കി. ക്ലച്ച് ഇല്ലാതെ തന്നെ മാനുവല്‍ മോട്ടോര്‍സൈക്കളിലില്‍ ഗിയര്‍ മാറ്റാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണമായ ക്വിക്ക് ഷിഫ്റ്റര്‍ ആണ് ഈ രണ്ട് പുതിയ വേരിയന്റുകളെ വ്യത്യസ്തമാക്കുന്നത്. ഇതുവരെ ഇന്റന്‍സിറ്റി വൈറ്റ് വേര്‍ഷനില്‍ മാത്രമായിരുന്നു ക്വിക്ക് ഷിഫ്റ്റര്‍. എന്നാല്‍ ഇപ്പോള്‍ റേസിങ് ബ്ല്യൂ, മാറ്റ് പേള്‍ വൈറ്റ് പതിപ്പുകളിലും ഈ ഫീച്ചര്‍ ലഭിക്കും. ക്വിക്ക് ഷിഫ്റ്ററോട് കൂടി ആര്‍15 വി4 വേരിയന്റിന് 1,79,500 […]

Posted inപുസ്തകങ്ങൾ

അമ്മുവും ചിറ്റയും

ബാലസാഹിത്യം എല്ലാ പ്രായക്കാര്‍ക്കും രസകര മാകണം എന്ന കാഴ്ചപ്പാടില്‍ എഴുതപ്പെട്ട ചെറുനോവല്‍. നാട്ടുപുരാണങ്ങള്‍. കുടുംബ ത്തിന്റെ ഐതിഹ്യങ്ങള്‍, പരമ്പരാഗതമായി കൊണ്ടാടപ്പെട്ട ചില രസകരമായ വിശ്വാസങ്ങള്‍, പിന്നെ വീടുകളില്‍നിന്നു മാഞ്ഞുപോയ ജന്തുജാലങ്ങളുടെ ഓര്‍മകളും. ഒറ്റയിരിപ്പില്‍ വായിക്കാവുന്ന രസകരമായ ഒരു നീളന്‍കഥ. ‘അമ്മുവും ചിറ്റയും’. കെ.ആര്‍ മീര. ഡിസി ബുക്‌സ്. വില 179 രൂപ.  

Posted inആരോഗ്യം

പാദങ്ങള്‍ ചെറുചൂടുവെള്ളത്തില്‍ മുക്കിവച്ചാല്‍

ശരീരം മൊത്തത്തിലൊന്ന് റിലാക്‌സ് ആകാനും മാനസിക സമ്മര്‍ദം കുറയ്ക്കാനും സഹായിക്കുന്ന ഒരു മികച്ച മാര്‍ഗമാണ് പാദങ്ങള്‍ ചെറുചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുന്നത്. എന്നാല്‍ വെറുതെ കാലുകള്‍ വെള്ളത്തില്‍ മുക്കിവയ്ക്കുന്നതിന് പകരം, ചില പൊടിക്കൈകള്‍ കൂടി പ്രയോഗിക്കുന്നത് ഇരട്ടി ഗുണം കിട്ടാന്‍ സഹായിക്കും. നിരവധി നാഡികള്‍ സംഗമിക്കുന്ന ഒരു ഭാഗമാണ് പാദം. അതുകൊണ്ട് തന്നെ ശരീരത്തിന്റെ പല അവയവങ്ങളെയും ഭാഗങ്ങളെയും പാദങ്ങള്‍ക്ക് നല്‍കുന്ന പരിചരണം സ്വാധീനിക്കും. ഇത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. പാദങ്ങള്‍ മുക്കിവെക്കാന്‍ എടുക്കുന്ന വെള്ളത്തില്‍ അല്‍പ്പം ഇന്തുപ്പു […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സർക്കാരിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചാനലിൽ പരിശോധന നടത്തുന്നതെന്ന് എഡിജിപി പി

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസിൽ സർക്കാരിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതെന്ന് എഡിജിപി പി വിജയൻ. റിപ്പോർട്ടർ‌ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസ്, അഗസ്റ്റിൻ സഹോദരങ്ങളുടെ വീട്, മറ്റൊരു ബന്ധുവിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന. അഞ്ചു ടീം പരിശോധന നടത്തുകയാണെന്നും കേസിൽ ആൻ്റോ അഗസ്റ്റിനാണ് ഒന്നാം പ്രതിയെന്നും എഡിജിപി പി വിജയൻ പറഞ്ഞു. റിപ്പോർട്ടർ‌ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് കേസിലെ രണ്ടാം പ്രതി. എന്നാൽ ന്യൂസ് റൂമിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയിട്ടില്ലെന്ന് എഡിജിപി പി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമം

ആണവ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം ഡൽഹിയിലെത്തി എൻപിസിഐഎൽ സിഎംഡിയുമായി കൂടിക്കാഴ്ച നടത്തും. കുറഞ്ഞ വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനാണ് ശ്രമം. പ്രതിദിനം 700 മുതൽ 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പിക്ക് സമയങ്ങളിൽ അനുഭവപ്പെടുന്നുണ്ട്. ഇത് നികത്താൻ ആവശ്യമായ വൈദ്യുതി ലഭിച്ചെങ്കിലെ നിയന്ത്രണം ഒഴിവാക്കാൻ കഴിയു. പ്രതിദിന വൈദ്യുതി ഉപഭോഗം 94 ദശലക്ഷത്തിന് മുകളിലാണ്. ഇന്നലെയും പീക്ക് സമയത്ത് വൈദ്യുതിയുടെ ഉപയോഗം 5000 മെഗാ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫിസില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് എസ്‌ഐടി പരിശോധന

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി കളമശ്ശേരിയിലെ ഓഫീസില്‍ ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. വയനാട്ടില്‍ ഒരിടത്തും പരിശോധന നടക്കുകയാണ്. പുലര്‍ച്ചെയോടെ സെര്‍ച്ച് വാറണ്ടുമായെത്തിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ പൊലീസ് പരിശോധന നടത്തിയത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഉള്‍പ്പെടെ ചാനല്‍ ഓഫിസിലേക്ക് എത്തിയിട്ടുണ്ട്. എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനയും ബന്ധപ്പെട്ട നടപടികളും നടത്തി വരുന്നത്.