Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ കേന്ദ്രസർക്കാർ നീക്കങ്ങൾ ശക്തമാക്കി

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി സഖ്യകക്ഷികളുമായി ചർച്ചകൾ നടത്താൻ ബി ജെ പി. പ്രധാനമായും ജെഡിയു, ലോക് ജനശക്തി പാർട്ടി തുടങ്ങിയ പ്രധാന സഖ്യകക്ഷികളുമായി ചർച്ച നടത്തി അവരുടെ ആശങ്കകൾ ദൂരീകരിക്കാനാണ് ബിജെപി നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഏക സിവിൽ കോഡിനോട് പാർട്ടിക്ക് യാതൊരുവിധ എതിർപ്പുമില്ലെന്ന് ടിഡിപി ആന്ധ്രപ്രദേശ് അധ്യക്ഷൻ ശ്രീനിവാസ് റാവു വ്യക്തമാക്കി. എന്നാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള തന്റെ ഭിന്നാഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മെസിയുടെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള സെര്‍ച്ചിന് റിപ്പോര്‍ട്ടര്‍ ചാനല്‍ അധികൃതരും ജീവനക്കാരും സഹകരിക്കുന്നില്ലെന്ന് തൃക്കാക്കര എസിപി

മെസിയുടെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള സെര്‍ച്ചിന് റിപ്പോര്‍ട്ടര്‍ ചാനല്‍ അധികൃതരും ജീവനക്കാരും സഹകരിക്കുന്നില്ലെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്‍. പ്രാഥമിക അന്വേഷണങ്ങളും പരിശോധനകള്‍ക്കും ശേഷമെടുത്ത കേസാണിത്. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കാണ് ഇവിടെ എത്തിയത്. എന്നാല്‍ അവര്‍ സഹകരിക്കാന്‍ തയ്യാറായില്ല. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസും മറ്റും തുറന്ന് പരിശോധിക്കാന്‍ നോട്ടീസ് കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അത് കൈപ്പറ്റുന്നില്ലെന്നും എസിപി പറഞ്ഞു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 16, ബുധന്‍

തെറ്റുതിരുത്തുമെന്ന പ്രഖ്യാപനവുമായി സിപിഎം. നേതാക്കള്‍ തിരുത്തുമെന്നും ജനം അംഗീകരിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് സിപിഎം വിപുലീകൃത സംസ്ഥാന സമ്മേളനം സമാപിച്ചു. പാര്‍ട്ടി നേതാക്കളുടെ വരവില്‍ കവിഞ്ഞ സ്വത്തും ബെനാമി ഇടപാടുകളും പരിശോധിക്കും. നവംബറില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സ്വത്തുവിവരങ്ങള്‍ ഓഡിറ്റ് ചെയ്യും. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പരിശോധന ജില്ലാ നേതാക്കളിലേക്കും വ്യാപിപ്പിക്കും. സഹകരണ മേഖലയിലും ശക്തമായ നടപടി ഉണ്ടാകും. എല്ലാ വര്‍ഗ്ഗ ബഹുജന സംഘടനകളിലും യൂണിറ്റ് തലം മുതല്‍ കുറഞ്ഞത് ഒരു ഭാരവാഹിയെങ്കിലും വനിതയായിരിക്കണമെന്നും നിര്‍ബന്ധമാക്കി. ഇ എം എസ്, വി […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  കരുവാറ്റ കൊലപാതകത്തിൽ പ്രതികളായ കുട്ടികളെ തെളിവെടുപ്പ് നടത്താൻ അനുമതി നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. പൊതുഇടങ്ങളിൽ തെളിവെടുപ്പ് നടത്തുന്നതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കി തെളിവെടുപ്പ് നടത്താമെന്ന് കോടതി വ്യക്തമാക്കി. വർഗീയ ശക്തികൾക്കെതിരെയും കേന്ദ്ര ഏജൻസിയായ ഇ.ഡിക്കെതിരെയും ശക്തമായ പോരാട്ടത്തിനും പ്രചാരണങ്ങൾക്കും നേതൃത്വം നൽകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഴിക്കോട് ചേർന്ന സി പി എം വിശാല യോഗത്തിനു […]

Posted inബിസിനസ്സ്

ഫോബ്സ് ലീഡേഴ്സ് പട്ടികയില്‍ നേട്ടം കൊയ്ത് മലയാളികള്‍

പ്രമുഖ ബിസിനസ് മാഗസിനായ ഫോബ്സ് മിഡില്‍ ഈസ്റ്റ് പുറത്തുവിട്ട 2026-ലെ ടോപ്പ് ഹെല്‍ത്ത്കെയര്‍ ലീഡേഴ്സ് പട്ടികയില്‍ മികച്ച നേട്ടം കൊയ്ത് മലയാളി സംരംഭകരും എക്സിക്യൂട്ടീവുകളും. സ്ഥാപകരുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്താണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ ആസാദ് മൂപ്പന്‍. പട്ടികയില്‍ നാലാം സ്ഥാനത്താണ് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ഫൗണ്ടറും ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനും പ്രസിഡന്റുമായ മുഹമ്മദ് ആലുങ്ങല്‍ പട്ടികയില്‍ 40-ാം സ്ഥാനത്താണ്. 33 […]

Posted inടെക്നോളജി

എഐ വികസന വേഗത്തെ അനുകൂലിച്ച് യുഎസും ചൈനയും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികള്‍, പുതിയ സാങ്കേതികവിദ്യകളുടെ വികസന വേഗത മനഃപൂര്‍വ്വം കുറയ്ക്കണമെന്ന് ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോദേയ് ആവശ്യപ്പെട്ടതിന് പിന്നാലെ ഇതിന് പിന്തുണയുമായി എ.ഐ സെക്ടറിലെ വമ്പന്മാരായ ഇലോണ്‍ മസ്‌ക്, സാം ആള്‍ട്ട്മാന്‍, ഡെമിസ് ഹസ്സാബിസ് എന്നിവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള 48 മണിക്കൂറില്‍ ആഗോള സാമ്പത്തിക വിപണികളും വന്‍ ശക്തികളും ഈ നിര്‍ദ്ദേശത്തെ പൂര്‍ണമായി തള്ളിക്കളയുകയാണ് ഉണ്ടായത്. യു.എസും ചൈനയും എ.ഐ വേഗത കുറയ്ക്കില്ലെന്ന് ഒരുപോലെ വ്യക്തമാക്കി. എ.ഐ രംഗത്ത് ആര് ജയിക്കുന്നുവോ അവരായിരിക്കും ലോകം […]

Posted inവിനോദം

‘രാമായണ’ ചിത്രത്തിലെ ഗാനം ‘ജയ് ജയ് ശ്രീറാം’

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ ചിത്രത്തില്‍, രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയുമാണ് എത്തുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ‘ജയ് ജയ് ശ്രീറാം’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അര്‍ജിത് സിങ്ങും ശ്രേയ ഘോഷാലും ചേര്‍ന്നാണ്. എ.ആര്‍ റഹ്മാനാണ് ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത്. രണ്‍ബീറും സായ് പല്ലവിയുമാണ് ഗാനരംഗത്തില്‍ പ്രധാനമായുമുള്ളത്. എന്നാല്‍ ചിത്രത്തിന്റെ ട്രെയ്ലറിനടക്കം വലിയതോതില്‍ വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍ ചിത്രത്തിലെ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പാട്ടിനൊപ്പം തന്നെ വിഎഫ്എക്‌സിനെയും ഭൂരിഭാഗം പേരും പ്രശംസിച്ചിട്ടുണ്ട്. ‘രാമായണ’യുടെ ആദ്യ […]

Posted inവിനോദം

‘ദൈവത്താന്‍ കുന്ന് ‘ സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍

‘ബ്ലാക്ക് ഫോറസ്റ്റ് ‘, ‘അങ്ങു ദൂരെ ഒരു ദേശത്ത് ‘എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ജോഷി മാത്യുവും നിര്‍മ്മാതാവ് ബേബി മാത്യു സോമതീരവും വീണ്ടും ഒരിക്കല്‍ കൂടി ഒന്നിക്കുന്ന ‘ദൈവത്താന്‍ കുന്ന് ‘എന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. കാലാകാലങ്ങളായി മനുഷ്യന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന, വിശ്വസിച്ചു വരുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണ് ഈ സിനിമ ദൃശ്യവല്‍ക്കരിക്കുന്നത്. പൈതൃകമായ സ്വത്തുക്കളും നാട്ടറിവുകളും സംരക്ഷിക്കേണ്ടത് എങ്ങിനെയെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന ഒരു ചിത്രം കൂടിയാണിത്. ദിനേശ് പ്രഭാകര്‍ […]

Posted inഓട്ടോമോട്ടീവ്

കാവാസാക്കി വള്‍ക്കന്‍ എസ് 2027 പതിപ്പ് ഇന്ത്യയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കാവാസാക്കിയുടെ വള്‍ക്കന്‍ എസ് 2027 പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 8.23 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. പരിഷ്‌കരിച്ച ബ്രേക്കുകളും ബ്ലൂയിഷ് ഗ്രീനിനൊപ്പമുള്ള മെറ്റാലിക് കാര്‍ബണ്‍ ഗ്രേ എന്ന പുതിയ കളര്‍ സ്‌കീമുമാണ് പരിഷ്‌കരിച്ച പതിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. മുന്‍ മോഡലിലെ അതേ 649 സിസി, പാരലല്‍ ട്വിന്‍ എന്‍ജിന്‍ തന്നെയാണ് വള്‍ക്കന്‍ എസിനും കരുത്തേകുന്നത്. ഇത് 7500 ആര്‍പിഎംഎല്ലില്‍ 60 ബിഎച്ച്പി കരുത്തും 6600 ആര്‍പിഎമ്മില്‍ 62.4 എന്‍എം ടോര്‍ക്കും […]

Posted inപുസ്തകങ്ങൾ

ശലഭമനുഷ്യന്‍

ഒരു ചിത്രശലഭത്തിന്റെ രണ്ട് ചിറകുകള്‍ പോലെയായിരുന്നു അവര്‍. മനസ്സുകൊണ്ട് മുട്ടിയുരുമ്മി സ്നേഹിച്ചവര്‍. വേദാന്തിക എന്ന ഒരൊറ്റ അച്ചുതണ്ടില്‍ മാത്രം നിലകൊള്ളുന്ന ഒരു ലോകം സ്വന്തമായുള്ള രഘുനന്ദനന്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണിത്. ആ യാത്രയില്‍ രാത്രിക്കും പകലിനും നിലാവിനും പുതിയ അര്‍ത്ഥങ്ങളും നിര്‍വചനങ്ങളും നാം കണ്ടെത്തും. വായിച്ചുതീരുമ്പോള്‍ നേരിയൊരു തിരിച്ചറിവുണ്ടാകും. ഈ മണ്ണില്‍നിന്ന് ചേലുള്ള പൂക്കള്‍ പറക്കുന്നത് എന്തുകൊണ്ടെന്ന ഉള്ളറിവ്. മണ്ണില്‍ മൊട്ടിട്ട് ആകാശത്തു വളര്‍ന്ന് ഒടുവില്‍ മണ്ണിലേക്കു തന്നെ വിലയം കൊള്ളുന്ന മനുഷ്യനും അവന്റെ പ്രണയവും ഒരിക്കലും […]