സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു. പി ജയരാജൻ, വി ശിവൻകുട്ടി, എംബി രാജേഷ് എന്നിവരെ കൂടി ഉൾപ്പെടുത്തിയാണ് പുനഃസംഘടന. ടിപി രാമകൃഷ്ണനെയും തോമസ് ഐസക്കിനെയും ഒഴിവാക്കി. സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. സമിതിയിൽ പുതിയ 9 അംഗങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം വിജിൻ, ജെയ്ക് സി തോമസ്, പിഎസ് സഞ്ജീവ്, എം ശിവപ്രസാദ്, ആദര്‍ശ് എം സജി, ഒ എസ് അംബിക, എൻ സുകന്യ, സുബൈദ ഇസഹാക്ക്, എന്നിവരെ സമിതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ നീക്കം നടത്തുന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് രാഹുൽ ഗാന്ധി
യുപിഐ വഴി 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരികളുടെ ഇടപാടുകൾക്ക് എംഡിആർ ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിലെ ബിജെപി സർക്കാർ അമേരിക്കൻ പേയ്‌മെന്റ് കോർപ്പറേഷനുകളുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇത്തരം ഇടപാടുകൾ മൊത്തം ഇടപാടുകളുടെ 5 ശതമാനം മാത്രമാണെങ്കിലും, മൂല്യത്തിന്റെ കാര്യത്തിൽ ഇത് 65 ശതമാനത്തോളം വരും. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഫീസ് ഈടാക്കില്ലെന്നാണ് സർക്കാർ […]
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 15, ചൊവ്വ
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പിരിച്ചുവിട്ട് വിജ്ഞാപനം ഇറക്കാത്ത മോദി സര്‍ക്കാര്‍ പ്രത്യേക സമ്മേളനം വിളിക്കുന്നു. സമ്മേളനം പുനരാരംഭിക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജ്ജു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് നിലപാട് തേടി. നവരാത്രിക്ക് മുന്‍പ് സമ്മേളനം വിളിച്ചുചേര്‍ത്ത് വിവാദമായ മണ്ഡല പുനര്‍ നിര്‍ണയ ബില്ല് കൊണ്ടുവരാനാണ് ഈ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുനസംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ പി ജയരാജന്‍, വി ശിവന്‍കുട്ടി, എം.ബി രാജേഷ് എന്നിവരെ കൂടി ഉള്‍പ്പെടുത്തി. തോമസ് ഐസക്, ടി.പി.രാമകൃഷ്ണന്‍ […]
പണപ്പെരുപ്പം ഉര്‍ന്നു, പലിശ നിരക്ക് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക്
ചില്ലറവില അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ഉപഭോക്തൃ പണപ്പെരുപ്പം ജൂലായിലെ 4.45 ശതമാനത്തില്‍നിന്ന് ഓഗസ്റ്റില്‍ 4.82 ശതമാനമായി ഉയര്‍ന്നു. ഗ്രാമീണ മേഖലയിലിത് ജൂലായിലെ 4.84 ശതമാനത്തില്‍നിന്ന് 5.23 ശതമാനമായും നഗരമേഖലയിലിത് 3.96 ശതമാനത്തില്‍നിന്ന് 4.31 ശതമാനമായും കൂടി. രാജ്യത്തെ അടിസ്ഥാന പലിശ നിരക്കു നിര്‍ണയിക്കുന്നതില്‍ റിസര്‍വ് ബാങ്ക് പരിഗണിക്കുന്ന ഉപഭോക്തൃ പണപ്പെരുപ്പം നാലു ശതമാനത്തില്‍ നിലനിര്‍ത്തുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഭക്ഷ്യോത്പന്ന പണപ്പെരുപ്പം ജൂലായിലെ 5.52 ശതമാനത്തില്‍നിന്ന് 5.95 ശതമാനമായി കൂടി. സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കുമായി തെലങ്കാന മുന്നില്‍ തുടരുന്നു. 6.27 […]
ആന്ത്രോപിക്കില്‍ 1000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ എന്‍വിഡിയ
ലോകത്തെ മുന്‍നിര എഐ കമ്പനിയായ ആന്ത്രോപിക്കില്‍ 1000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ. ഐ.പി.ഒയിലൂടെ നിര്‍മിതബുദ്ധി സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക് 100 ബില്യണ്‍ (10,000 കോടി) ഡോളര്‍ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ നീക്കം കമ്പനിയുടെ മൂല്യം ഏകദേശം 2 ട്രില്യണ്‍ ( 2 ലക്ഷം കോടി) ഡോളര്‍ ആയി ഉയര്‍ത്തിയേക്കാം. 10 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാനുള്ള എന്‍വിഡിയ നീക്കത്തിന്റെ ഭാഗമായ ചര്‍ച്ചകള്‍ രഹസ്യ സ്വഭാവമുള്ളതാണ്. എന്‍വിഡിയ ജി.പിയുകളെ ആന്ത്രോപിക് വന്‍തോതില്‍ ആശ്രയിക്കുന്നതോടൊപ്പം ചിപ്പ് […]
ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ തമിഴ് ചിത്രം
മലയാളത്തിന്റെ യുവതാരം ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. മാസ്സ് സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജഗന്‍ പെരിയസാമിയാണ്. ക്രിക്കറ്റ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥ കേട്ട ഉടനെ തന്നെ ഷെയ്ന്‍ നിഗം അഭിനയിക്കാനുള്ള സമ്മതം അറിയിക്കുകയും ഡേറ്റ് നല്‍കുകയും ചെയ്തുവെന്നതാണ് ഈ ചിത്രത്തിന്റെ പ്രഖ്യാപനത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ‘ഷെയ്ന്‍28’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന താത്കാലികമായ പേര്. പ്രശസ്ത തമിഴ് സംവിധായകന്‍ ആറ്റ്‌ലിയുടെ സംവിധാന സഹായിയായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകനായ […]
‘എന്ന വിലൈ’യിലെ പുതിയ ഗാനം ‘വാന്‍ മീര്’
നിമിഷ സജയന്‍, തമിഴ് നടന്‍ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ഒരുക്കുന്ന പാന്‍- ഇന്ത്യന്‍ തമിഴ് ചിത്രം ‘എന്ന വിലൈ’യിലെ പുതിയ വീഡിയോ ഗാനം പുറത്ത്. ‘വാന്‍ മീര്’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചത് കാര്‍ത്തിക് നേതയും ആലപിച്ചത് ശിവവും ആണ്. ഗാനത്തിന് സംഗീതം പകര്‍ന്നത് സാം സി.എസ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്ന ചിത്രം സെപ്റ്റംബര്‍ 17-ന് ആഗോള റിലീസായി പ്രേക്ഷകരിലേക്കെത്തും. രാമേശ്വരത്തിന്റെ […]
ഹ്യുണ്ടായുടെ പുതിയ മിഡ്സൈസ് എസ്യുവി ‘ബയോണ്‍’
ഹ്യുണ്ടായി ബയോണ്‍ എന്ന പേരിലായിരിക്കും പുതിയ മിഡ്സൈസ് എസ്യുവി നിരത്തുകളില്‍ എത്തുകയെന്ന് നിര്‍മാതാക്കള്‍. ഫ്രാന്‍സിലെ പ്രധാന നഗരമായ ബയോണ്‍ എന്ന പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ മോഡലിന് ഈ പേര് നല്‍കുന്നതെന്നാണ് വിവരം. ഈ വാഹനം നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ മുമ്പ് പുറത്തുവന്നിരുന്നു. ഒരു ബോക്സി എസ്യുവി രൂപത്തേക്കാള്‍ ഒരു ക്രോസ്ഓവര്‍ ഭാവത്തിലാണ് ബയോണ്‍. ബൂമറാങ്ങ് ആകൃതിയിലുള്ള ടെയ്ല്‍ലൈറ്റിന്റെ ചിത്രം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഹ്യുണ്ടായിയുടെ ഐ30-യുമായി സാമ്യമുള്ള ഡിസൈനായിരിക്കും ഇതിലും നല്‍കുകയെന്നാണ് സൂചന. പെട്രോള്‍, […]
യാദാസ്തു
സ്‌കൂള്‍ യുവജനോത്സവത്തിന്റെ സ്വര്‍ണ്ണക്കപ്പിന്റെ യഥാര്‍ത്ഥ ശില്പി ആരാണ്? അതിന്റെ പിന്നിലെ കഥയെന്താണ്? അതില്‍ എത്രമാത്രം സ്വര്‍ണ്ണമുണ്ട്? ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചത്. എന്തിനായിരുന്നു? അതിലെ യഥാര്‍ത്ഥ പ്രതി ആരാണ്? കൊലപാതകികള്‍ ഉണ്ടാകുന്നത് എങ്ങനെയാണ്? സംശയകരമായ പല മരണങ്ങളുടെയും പിന്നിലെ കഥകളെന്താണ്? തുടങ്ങി കേരളത്തിലെ വിവാദമായ പല കേസുകളും അന്വേ ഷിച്ച് തെളിയിച്ച ആര്‍.കെ. ജയരാജന്‍ എന്ന പൊലിസ് ഓഫീസര്‍ തന്റെ അന്വേഷണാനുഭവങ്ങളുടെ രഹസ്യം വെളിപ്പെടുത്തുന്ന പുസ്തകം. ‘യാദാസ്തു’. ആര്‍.കെ ജയരാജന്‍. കറന്റ് ബുക്‌സ് തൃശൂര്‍.വില 166 രൂപ.
നടുവേദനക്ക് കാരണമാകുന്ന ഈ ശീലങ്ങള്‍ ഒഴിവാക്കാം
നമ്മള്‍ ഇരിക്കുന്നതിലും ചലിക്കുന്നതിലും ഉറങ്ങുന്നതിലുമുള്ള മാറ്റങ്ങള്‍ വരെ നടുവേദനക്ക് കാരണമാകാം. ചില സമയങ്ങളില്‍ സുഷുമ്ന നാഡിക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ വ്യക്തികളില്‍ ചിലപ്പോള്‍ വൈകല്യങ്ങള്‍ വരെയുണ്ടാക്കാം. മണിക്കൂറുകളോളം ഒരേയിരപ്പ്, പ്രത്യേകിച്ച് പുറം വളഞ്ഞ്, കഴുത്ത് കുനിഞ്ഞ് ഇരിക്കുന്നത് നടുവിന് പിരിമുറക്കം ഉണ്ടാക്കും. ക്രമേണ ഇത് നട്ടെല്ലിന്റെ പേശികളിലേക്ക് തുളച്ചുകയറുകയും, നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിക്കുകയും തേയ്മാനം വേഗത്തിലാക്കുകയും ചെയ്യുന്നു. ഇത് മൂലം പുറംഭാഗം വലിഞ്ഞു മുറുകുന്നതായും, ക്ഷീണവും, ഡിസ്‌ക് പ്രോലാപ്‌സും അനുഭവപ്പെടാം. ഫോണില്‍ മണിക്കൂറുകളോളം കഴുത്ത് വളച്ച് നോക്കുന്നത് നട്ടെല്ലിന് സമ്മര്‍ദമുണ്ടാക്കും. […]
