Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

സിഎംആർഎൽ കേസിൽ നിലവിൽ പുറത്തുവന്ന തുക മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. റെഡ് ബുക്കിൽ ഭാവി പരിപാടികൾ എഴുതിയെന്ന് മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസ് സമ്മതിച്ചിട്ടുണ്ടെന്നും ഇതിലെ 20 കോടി രൂപ എവിടെനിന്ന് വന്നു എന്ന് റിയാസ് വ്യക്തമാക്കണമെന്നും ഷോൺ ജോർജ് വ്യക്തമാക്കി. ‎ ‎ബേപ്പൂരിലെ വികസനത്തിനായി ഉണ്ടാക്കിയ നമ്മള്‍ ബേപ്പൂര്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പാണ് ഹവാല ഇടപാടിനെന്ന രീതിയില്‍ പ്രചരിപ്പിച്ചതെന്ന് പിഎ മുഹമ്മദ് റിയാസ് എംഎല്‍എ. ഭാവിയില്‍ […]

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കലൂർ സ്റ്റേഡിയം ഭൂമി സ്വകാര്യ കോളേജിന് പതിച്ചു നൽകാനുള്ള സർക്കാർ ഉത്തരവിനെതിരെ വിജിലൻസിന് പരാതി

കലൂർ സ്റ്റേഡിയം ഭൂമി കൊച്ചി സെന്റ് ആൽബർട്ട് കോളേജിന് പതിച്ചു നൽകാനുള്ള സർക്കാർ ഉത്തരവിനെതിരെ വിജിലൻസിന് പരാതി. മുൻ മന്ത്രിമാരായ പി രാജീവ്, കെ രാജൻ, ആർ ബിന്ദു എന്നിവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. ജിസിഡിഎ ഭൂമി സർക്കാരിന് പതിച്ചു നൽകാൻ ആകില്ലെന്ന കോടതിവിധി നിലനിൽക്കെ, അത് ലംഘിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് വെറും 20 മിനിറ്റ് മുൻപ് മുൻ സർക്കാർ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കേസിൽ മുൻ മന്ത്രിമാർക്ക് പുറമെ ടി.ജെ. വിനോദ് എംഎൽഎ, മുൻ റവന്യൂ സെക്രട്ടറി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിഎസ്‍സി ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ചോദ്യംചെയ്യലിൽ പിന്നോട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

പിഎസ്‍സി കമ്മീഷൻ അംഗങ്ങൾക്ക് പ്രത്യേക പരിഗണന ക്രിമിനൽ ചട്ടം നൽകുന്നില്ലെന്ന്  ക്രൈംബ്രാഞ്ച്. പിഎസ്‍സി ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ചോദ്യംചെയ്യലിൽ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയേ പറ്റൂ എന്ന് കാട്ടി പിഎസ്‍സി അംഗങ്ങൾക്ക് ഐജി അജിത ബീഗം കത്ത് നൽകും. എന്നാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കില്ലെന്ന് പിഎസ്‍സി അംഗങ്ങൾ കത്ത് നൽകിയിരുന്നു. നിയമസഭ സമിതി വിളിച്ചിട്ടും പോയിട്ടില്ലെന്നാണ് പിഎസ്‍സി വിശദീകരിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാലാ നഗരസഭയിൽ നാളെ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ്

പാലാ നഗരസഭയിൽ നാളെ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ്. എന്നാൽ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. വൈസ് ചെയർമാൻ സ്ഥാനത്തിനായി യുഡിഎഫ് വിമതർക്കിടയിൽ ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ എന്നിവർ തമ്മിൽ തർക്കം തുടരുകയാണ്. പാലാ നഗരസഭയിൽ യുഡിഎഫ് വിമതർക്കാണ് എല്‍ഡിഎഫിന്‍റെ പിന്തുണ. അതേസമയം, തർക്കം പരിഹരിച്ചില്ലെങ്കിൽ വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്ന് എല്‍ഡിഎഫ് മുന്നറിയിപ്പ് നൽകി. ഇന്ന് എല്‍ഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

30 രൂപക്ക് വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനമായില്ലെന്ന് വൈദ്യുതി മന്ത്രി

30 രൂപക്ക് എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും, ഇത്രയും വില നൽകി വൈദ്യുതി വാങ്ങിയാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നത് എല്ലാവർക്കും അറിയാമെന്നും വൈദ്യുതിമന്ത്രി സണ്ണി ജോസഫ്.  ഇക്കാര്യത്തിന് മന്ത്രിസഭയുടെ അനുമതി വേണം, പവർകട്ട് എന്നുവരെ തുടരും എന്നത് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും എത്രയും വേഗത്തിൽ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇഡിയുടെ കത്തിലെ വിശദാംശങ്ങളില്‍ മറുപടിയുമായി പിഎ മുഹമ്മദ് റിയാസ്

ബേപ്പൂരിലെ വികസനത്തിനായി ഉണ്ടാക്കിയ നമ്മള്‍ ബേപ്പൂര്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പാണ് ഹവാല ഇടപാടിനെന്ന രീതിയില്‍ പ്രചരിപ്പിച്ചതെന്ന് പിഎ മുഹമ്മദ് റിയാസ് എംഎല്‍എ. ഭാവിയില്‍ ബിസിനസ് ചെയ്യാന്‍ ലക്ഷ്യമിട്ട് നടത്തിയ കുറിപ്പാണ് റെഡ് ബുക്ക് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്നും,  ഹവാല ഇടപാടെന്ന് വീണ കുറ്റസമ്മതം നടത്തിയെന്നത് തെറ്റാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പ്രധാനപ്പെട്ട തെളിവുകാണ് ഇതെങ്കില്‍ അവര്‍ പുറത്ത് വിടുമോ. സംസ്ഥാന കമ്മിറ്റി വിജയകരമായി പൂര്‍ത്തീകരിച്ച് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലി നടക്കാന്‍ പോവുകയാണ്. നേരത്തെ ഹവാല എന്ന നിലയില്‍ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 15, ചൊവ്വ

പ്രവര്‍ത്തകരെ പാര്‍ട്ടി നയങ്ങള്‍ പരിശീലിപ്പിക്കാന്‍ ആപ്പ് സജ്ജമാക്കാനും ആര്‍ എസ് എസ് മുന്നേറ്റം തടയാന്‍ ആരാധനാലയങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമാകാനും സി പി എം തീരുമാനിച്ചു. കോഴിക്കോട് നടന്ന സി പി എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിലാണു തീരുമാനം. പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും തമ്മിലുള്ള ബന്ധം കുറയാന്‍ ഇടയാകരുത്. ബ്രാഞ്ച്, ഏരിയ കമ്മിറ്റികള്‍ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെടണം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ വിശാല സംസ്ഥാന […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

  സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും കൂടിയ നിലയിൽ തുടരുന്നതിനാലും കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവും മൂലം ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് അറിയിപ്പ്. ഇന്ന് വൈകുന്നേരം 06:15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.   കേരള സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് തുലാ വെൽനസ് കേന്ദ്രത്തിൽ വെച്ച് നടന്ന […]

Posted inബിസിനസ്സ്

പണപ്പെരുപ്പം ഓഗസ്റ്റില്‍ 9.92 ശതമാനമായി ഉയര്‍ന്നു

ഇന്ത്യയിലെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2026 ഓഗസ്റ്റില്‍ 9.92 ശതമാനമായി ഉയര്‍ന്നു. ജൂലൈ മാസത്തില്‍ ഇത് 9.78 ശതമാനമായിരുന്നു. ഇന്ധനത്തിന്റെയും വാഹനങ്ങള്‍, വസ്ത്രങ്ങള്‍, പാക്കറ്റില്‍ വരുന്ന ബിസ്‌ക്കറ്റുകള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെയും വിലയിലുണ്ടായ വര്‍ദ്ധനവാണ് പ്രധാനമായും പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കിയത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം മൊത്തവില സൂചിക 110.0-ല്‍ നിന്ന് 110.8 ആയി ഉയര്‍ന്നു. ഇന്ധന-ഊര്‍ജ മേഖലയിലെ പണപ്പെരുപ്പം 20.05 ശതമാനത്തില്‍ നിന്ന് 22.93 ശതമാനമായി വര്‍ദ്ധിച്ചു. മിനറല്‍ ഓയില്‍ […]

Posted inടെക്നോളജി

മീനുകളെ തൊടാതെ തന്നെ ഇനി നീളവും വീതിയും അളക്കാം

മത്സ്യ സമ്പത്തിന്റെ കൃത്യമായ വിവരശേഖരണത്തിനും പഠനങ്ങള്‍ക്കുമായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി അളക്കാന്‍ സഹായിക്കുന്ന ‘മത്സ്യമെട്രി’എന്ന ആപ്പാണ് വികസിപ്പിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ ഫീല്‍ഡ് സര്‍വേകളില്‍ മീനുകളുടെ സാമ്പിളുകള്‍ എടുത്ത് കൈകൊണ്ട് അളക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. എന്നാല്‍ മത്സ്യമെട്രി ആപ്പ് വഴി മീനുകളുടെ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി തികച്ചും ലളിതമായി അളവുകള്‍ തിട്ടപ്പെടുത്താന്‍ സാധിക്കും. ഒരേ ഇനത്തില്‍പ്പെട്ട ഒന്നിലധികം മീനുകളുടെ അളവുകള്‍ ഒരൊറ്റ […]