ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, ഭക്ഷ്യ സുരക്ഷാ ഓഫീസർ എന്നിവരുടെ നേത്യത്വത്തിലുള്ള സ്‌ക്വാഡ് റെയ്ഡ് നടത്തി. മൂന്ന് കേസ്സുകൾ രജിസ്റ്റർ ചെയ്തു. തീയറ്ററുകളിൽ പ്രവർത്തിക്കുന്ന കഫേകളിൽ അന്യായവില വാങ്ങുന്നുവെന്ന പൊതു പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. തീയറ്ററുകളിലെ കഫേകളിൽ വില കൂടുതലാണെന്ന പരാതി ശരിയാണെന്ന് പരിശോധനാ സംഘം കണ്ടെത്തി.
സംസ്ഥാന സർക്കാരിന്റെ 18 അധ്യാപക തസ്തികകളുടെ കാലാവധി നീട്ടണം എന്ന ശുപാർശ പി എസ് സി തള്ളി
സംസ്ഥാന സർക്കാരിന്റെ 18 അധ്യാപക തസ്തികകളുടെ കാലാവധി നീട്ടണം എന്ന ശുപാർശ പി എസ് സി തള്ളി. തെരഞ്ഞെടുത്ത തസ്തികകളുടെ മാത്രം കാലാവധി നീട്ടുന്നതിൽ നിയമ പ്രശ്നം ഉണ്ടെന്നാണ് പി എസ് സിയുടെ നിലപാട്. അത്തരത്തിൽ റാങ്ക് ലിസ്റ്റ് നീട്ടുന്നത് നേരത്തെ സുപ്രീം കോടതി തള്ളിയതാണെന്നും പി എസ് സി ചൂണ്ടിക്കാട്ടി. സെപ്റ്റംബർ – ഒക്ടോബർ – നവംബർ മാസങ്ങളിൽ കാലാവധി തീരുന്ന 18 തസ്തികകളുടെ കാലാവധി നീട്ടാൻ ആയിരുന്നു സർക്കാർ ശുപാർശ.
മുന്നണിയെ നയിക്കാൻ ഇന്നും പിണറായി വിജയൻ മാത്രമേ ഉള്ളൂവെന്ന്
പിണറായി മാത്രമേ ഇന്നും മുന്നണിയെ നയിക്കാൻ ഉള്ളൂവെന്ന് ടി കെ ഗോവിന്ദൻ എംഎൽഎ. ഇന്ന് നിലവിലുള്ള നേത്യത്വത്തിൽ പിണറായിയ്ക്ക് പകരമായി മറ്റൊരു നേത്യത്വം ഉണ്ടെന്ന് കരുതുന്നില്ല. സംസ്ഥാന സെക്രട്ടറി പരമ യോഗ്യൻ ആണെന്ന നിലപാട് തനിക്കില്ല.സംസ്ഥാന സെക്രട്ടറി ആകാൻ നിരവധി ആളുകൾ പാർട്ടിയിലുണ്ട്. പാർട്ടി നേത്യത്വത്തോട് കടുത്ത അതൃപ്തിയാണ് അണികൾക്ക് ഉണ്ടായിരിക്കുന്നത്.ഇത് പാർട്ടി തിരിച്ചറിയണം. പാർട്ടിയിലെ അതൃപ്‌തിയുള്ളവരെ കണ്ടെത്തി പരിഹാരം കാണാൻ കഴിയുന്നില്ല. ഈ അസംതൃപ്‌തിയ്ക്ക് കാരണം നേതൃത്വം ആണ് ടി കെ ഗോവിന്ദൻ വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന് പി എസ് സി അംഗങ്ങൾ
പരീക്ഷാ തട്ടിപ്പിലെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പിഎസ്‌സി അംഗങ്ങൾ എസ് ഐ ടിക്ക് കത്ത് അയച്ചു. ക്രൈം ബ്രാഞ്ച് ഐ.ജി അജിത ബീഗത്തിനാണ് കത്ത് നൽകിയത്. അന്വേഷണവുമായി സഹകരിക്കാം എന്നാൽ മൊഴി നൽകാൻ പിഎസ്‌സി ഓഫീസിലേക്ക് എത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
സിപിഎം വിപുലീകൃത സംസ്ഥാന സമിതിയിൽ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നതായി എം വി ഗോവിന്ദൻ
കോഴിക്കോട് ചേരുന്ന സി പി എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇത്തരം വിമർശനങ്ങളിൽ സി പി എം നേതൃത്വത്തിന് അത്ഭുതമില്ലെന്നും, തനിക്കെതിരെ വിമർശനങ്ങൾ ഇല്ലെങ്കിൽ താൻ എങ്ങനെ പാർട്ടി നേതാവാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
നെല്ലിന്‍റെ പണം നൽകുമെന്ന സർക്കാർ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട്
നെല്ലിന്‍റെ പണം ഓണത്തിന് മുൻപ് നൽകുമെന്ന സർക്കാർ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട്. പാലക്കാട് ജില്ലയിൽ ഇനിയും തുക കിട്ടാതെ പതിനായിരത്തോളം കർഷകർ ഉണ്ടെന്നാണ് വിവരം. നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചിരുന്നു. രണ്ടാംവിള നെല്ലെടുപ്പില്‍ സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്‍ണതോതില്‍ സംസ്ഥാനം സപ്ലൈകോയ്ക്ക് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണിപ്പോള്‍ നെല്ലുവില നല്‍കുന്നത്. ഇതോടൊപ്പം കേന്ദ്രവിഹിതവും ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ കര്‍ഷകര്‍ക്കും നെല്ലുവില മുഴുവനും കൊടുത്തുതീര്‍ക്കാനാകും […]
എ ഐ ഡാൻസ് സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തത് അതിൽ ചില നിയമ പ്രശ്നങ്ങളുള്ളത് കൊണ്ടാണെന്നു മുഖ്യമന്ത്രി
എ ഐ ഡാൻസ് സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തത് അതിൽ ചില നിയമ പ്രശ്നങ്ങളുള്ളത് കൊണ്ടാണെന്നു മുഖ്യമന്ത്രി വി ഡി സതീശൻ. വ്യക്തിപരമായി സന്തോഷമുണ്ടാക്കിയെന്നും, അഞ്ചു വയസ്സുള്ള കുട്ടി തന്നോട് ഡാൻസ് ഗംഭീരം ആയിരുന്നു എന്ന് പറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എ.ഐ. വീഡിയോയിൽ, മോഹൻലാലിനേക്കാളും വിജയിനേക്കാളും മികച്ച രീതിയിൽ താൻ നൃത്തം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യയിലെ നിലവിലെ ഐ.ടി. നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഡാൻസ് വീഡിയോ ഇന്ത്യയിൽ മെറ്റ നീക്കം ചെയ്തിരുന്നു. യാണ് മെറ്റയുടെ […]
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 14, തിങ്കള്‍
യൂണിറ്റിന് 30 രൂപ നിരക്കില്‍ ഈ മാസം 30 വരെ വൈദ്യുതി വാങ്ങാന്‍ അനുമതി തേടി കെഎസ്ഇബി ഇന്ന് സര്‍ക്കാരിന് കത്തു നല്‍കും. ഇത്രയും ഭീമമായ തുകയ്ക്കു വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് സാമ്പത്തിക സഹായം വേണമെന്നും ആവശ്യപ്പെടും. അനുമതി ലഭിച്ച ശേഷമാകും കെ എസ് ഇ ബി പുതിയ കരാറുകളുമായി റെഗുലേറ്ററി കമ്മീഷനെ സമീപിക്കുക. യൂണിറ്റിനു വില പത്തു രൂപയായി കമ്മീഷന്‍ നിജപ്പെടുത്തിയിരിക്കേ കൂടുതല്‍ വില നല്‍കാന്‍ അനുമതി ലഭിക്കുമോയെന്ന് വ്യക്തമല്ല. വൈദ്യുതി ലഭിക്കുമോയെന്ന അന്വേഷണവുമായി […]
ഓണം വിപണി തുണച്ചു, ജി.എസ്.ടി പിരിച്ചത് 20,274 കോടി!
ഇക്കഴിഞ്ഞ ഓണക്കാലത്തേതടക്കം ആദ്യ അഞ്ചുമാസം സര്‍ക്കാറിന്റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പതിനായിരം കോടിയിലധികം വര്‍ധിച്ചു. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള വരുമാനത്തിന്റെ കണക്കാണിത്. ഓണവിപണി സജീവമായിരുന്ന ആഗസ്റ്റില്‍ നികുതിവരുമാനം മുന്‍ മാസത്തേക്കാള്‍ 4,700 കോടി വര്‍ധിച്ചു. മുന്‍വര്‍ഷം ഇതേ സമയത്തേക്കാള്‍ റവന്യൂകമ്മി കുറഞ്ഞെങ്കിലും കടമെടുപ്പ് കൂടി. സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ അഞ്ച് മാസത്തെ ജി.എസ്.ടി വരുമാനം 20,274 കോടിയാണ്. ബജറ്റ് കണക്കാക്കിയതിന്റെ 40 ശതമാനമാണ് ആദ്യ അഞ്ചുമാസം കൊണ്ട് ഖജനാവിലെത്തിയത്. മുന്‍വര്‍ഷം 35 ശതമാനമായിരുന്നു. […]
ഐഫോണ്‍ ഡ്യുവോയുടെ നിര്‍മാണം സാംസങിനോ?
ആപ്പിളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണായ ഐഫോണ്‍ ഡ്യുവോയുടെ ഏറ്റവും നിര്‍ണായക ഘടകം നിര്‍മ്മിക്കുന്നത് പ്രധാന എതിരാളിയായ സാംസങ് ആണെന്ന് റിപ്പോര്‍ട്ട്. ഫോണിന്റെ അകത്തെ മടക്കാവുന്ന സ്‌ക്രീന്‍ പാനലിനായി ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ സാംസങ്ങിന്റെ ഡിസ്‌പ്ലേ വിഭാഗം ആപ്പിളില്‍ നിന്ന് ഓരോ ഡിവൈസിനും ഏകദേശം 250 ഡോളര്‍ വീതം ഈടാക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മൂന്ന് വര്‍ഷത്തേക്കാണ് കരാറെന്നും റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നു. സാധാരണ ഐഫോണുകളില്‍ ഉപയോഗിക്കുന്ന സാധാരണ OLED പാനലുകളെ അപേക്ഷിച്ച് വളരെ സങ്കീര്‍ണ്ണമാണ് […]
