സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന ‘മൂക്കുത്തി അമ്മന്‍’ രണ്ടാം ഭാഗം ‘മഹാശക്തി’ ദീപാവലി റിലീസായി നവംബര്‍ ആറിന് തിയേറ്ററുകളിലേക്കെത്തും. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ച മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു ശേഷം ഭക്തി, നര്‍മം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗം മഹാശക്തി റിലീസിന് ഒരുങ്ങുന്നത്. നയന്‍താര, ദുനിയ വിജയ്, റെജീന കാസാന്‍ഡ്ര, ഉര്‍വശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആര്‍. സ്വാമിനാഥന്‍, ശിവകുമാര്‍ എസ്സ് ,സുനില്‍ വര്‍മ്മ ഇന്‍ഡുകുരി, […]
1.2 മില്യണ്‍ കാഴ്ച കടന്ന് മമ്മൂട്ടി ചിത്രം ‘പദയാത്ര’ ട്രെയ്‌ലര്‍
യൂട്യൂബില്‍ 1.2 മില്യണ്‍ കാഴ്ച കടന്ന് മമ്മൂട്ടി ചിത്രം ‘പദയാത്ര’ ട്രെയ്‌ലര്‍. 32 വര്‍ഷങ്ങള്‍ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രമായി ഒരുക്കുന്ന പദയാത്രയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, കെ വി മോഹന്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് […]
പഞ്ച് ശ്രേണിയിലെ എല്ലാ മോഡലുകള്‍ക്കും വില കൂട്ടി
ടാറ്റ മോട്ടോഴ്സിന്റെ പഞ്ച് ശ്രേണിയിലെ എല്ലാ മോഡലുകള്‍ക്കും കമ്പനി വില വര്‍ധിപ്പിച്ചു. തിരഞ്ഞെടുത്ത വേരിയന്റുകള്‍ക്ക് 20,000 രൂപ വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. പെട്രോള്‍ എന്‍ജിനുള്ള ടാറ്റ പഞ്ചിന്റെ വിവിധ വേരിയന്റുകള്‍ക്ക് 5,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. വില പരിഷ്‌കരണത്തിന് ശേഷം കോംപാക്ട് എസ്യുവിയുടെ എക്‌സ്-ഷോറൂം വില 5.75 ലക്ഷം രൂപയില്‍ ആരംഭിച്ച് ഉയര്‍ന്ന വേരിയന്റിന് 10.77 ലക്ഷം രൂപ വരെ എത്തും. 30 കിലോവാട്ട്-അവര്‍ ബാറ്ററിയുള്ള സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ് വേരിയന്റുകള്‍ക്ക് […]
ദിഗംബരം
ദിഗംബരം വിശ്വാസങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും ഇടയില്‍ സത്യമേത്, മിഥ്യയേത് എന്നറിയാതെ ജീവിതം ഹോമിക്കുന്ന ഒരു കൂട്ടം ആളുകള്‍. ചതിയും വഞ്ചനയും കൈമുതലാക്കി നേടിയ പണവും അധികാരവും കൊണ്ട് ജീവിതം ആഘോഷമാക്കുന്ന മറ്റു ചിലര്‍. അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന മനുഷ്യദൈവങ്ങള്‍. സ്വജീവിതം നഷ്ടപ്പെടുത്തി അന്ധവിശ്വാസങ്ങളോട് പൊരുതുന്ന ഒരു സാധാരണ പെണ്‍കുട്ടിയുടെ കഥ പറയുന്ന നോവല്‍. ‘ദിഗംബരം’. ഇടക്കുളങ്ങര ഗോപന്‍. ലോഗോസ് ബുക്‌സ്. വില 142 രൂപ.
ചര്‍മം തിളങ്ങാന്‍ പഞ്ചസാര ഒഴിവാക്കാം
ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കുന്നതു കൊണ്ട് പ്രമേഹ സാധ്യത കുറയ്ക്കാമെന്നത് മാത്രമല്ല, ചര്‍മം തിളങ്ങാനും സഹായിക്കും. എങ്ങനെയെന്നല്ലേ, പഞ്ചസാരയുടെ ഉപയോഗം കുറയുന്നതോടെ വയറിലെക്കും കരളിലെയും കൊഴുപ്പ് കുറയാന്‍ സഹായിക്കും. ഇത് ചര്‍മത്തിലും മുഖത്തുമൊക്കെ പ്രതിഫലിക്കും. മുഖത്തെ തടിപ്പും കണ്ണിന് താഴെയുള്ള വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു. പഞ്ചസാര ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയകളെ സംബന്ധിച്ചും നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുകയും ചെയ്യും. ഈ ശീലം ആരോഗ്യമുള്ള ചര്‍മം ലഭിക്കാന്‍ സഹായിക്കും. മുഖക്കുരു അല്ലെങ്കില്‍ മുഖത്തെ ചുവപ്പ് നിറം […]
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട ലോക്സഭാ എംപിമാർ ബിജെപിയിൽ ചേരുമെന്ന് അവകാശവാദം
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട ലോക്സഭാ എംപിമാർ ബിജെപിയിൽ ചേരുമെന്ന് അവകാശവാദം. ഒക്ടോബറിൽ നടക്കുന്ന ദുർഗ പൂജയ്ക്ക് മുമ്പോ ശേഷമേ 20 വിമത എംപിമാരിൽ 17 പേർ ബിജെപിയിൽ ചേരുമെന്ന് വിമത എംപിമാരിൽ ഒരാളായ ജഗദീഷ് ചന്ദ്ര ബർമ ബസൂനിയ അവകാശപ്പെട്ടു. വിമത ക്യാമ്പിലെ മൂന്നിൽ രണ്ടിലധികം എംപിമാർ ബിജെപിയിൽ ചേരുമെന്നും ഇതുവഴി കൂറുമാറ്റ നിരോധന നിയമം മറികടക്കാനാകുമെന്നും ബസൂനിയ പറഞ്ഞു.
നിരോധിത ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ തലയ്ക്കുള്ള ഇനാം വർദ്ധിപ്പിച്ച് പാക്കിസ്ഥാൻ
ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ് എ ടി എഫ്) പ്ലീനറി യോഗത്തിന് മുന്നോടിയായി പാക്കിസ്ഥാന്റെ കണ്ണിൽ പൊടിയീടൽ തന്ത്രം. നിരോധിത ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ തലയ്ക്കുള്ള ഇനാം പാക്കിസ്ഥാൻ വർദ്ധിപ്പിച്ചു. അസ്ഹറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 70 ലക്ഷം പാക്കിസ്ഥാൻ രൂപയാണ് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ് ഐ എ) പുതുതായി പ്രഖ്യാപിച്ചത്. നേരത്തെ 2021 ൽ ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന സ്ഥാനത്താണ് […]
സി പി എം വിപുലീകൃത സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിൽ മുസ്ലിം ലീഗിനെതിരെ ഉയർന്ന വർഗീയ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി പി എം എ സലാം
സി പി എം വിപുലീകൃത സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിൽ മുസ്ലിം ലീഗിനെതിരെ ഉയർന്ന വർഗീയ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി പി എം എ സലാം. തെരഞ്ഞെടുപ്പിൽ ബി ജെ പിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് സി പി എമ്മാണെന്നും ലീഗ് എവിടെയാണ് വർഗീയത പ്രചരിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വർഗീയ കാർഡ് ഇറക്കി കള്ളപ്രചാരവേല നടത്തിയതുകൊണ്ടാണ് സി പി എം തോറ്റതെന്നും ഇത്തരം പ്രസ്താവനകളുമായി മുന്നോട്ട് പോയാൽ പാർട്ടിക്ക് കൂടുതൽ പതനമുണ്ടാകുമെന്നും സലാം കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗ് ഒരിക്കലും […]
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തി
കേരള സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് തുലാ വെൽനസ് കേന്ദ്രത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടുനിന്നു. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. എന്നാൽ ചർച്ച ചെയ്ത വിഷയങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. മലേഷ്യയും കേരളവും തമ്മിലുളള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ കൂടിക്കാഴ്ചയിലുണ്ടായെന്നാണ് സൂചന.
ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും കൂടിയ നിലയിൽ തുടരുന്നതിനാലും കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവും മൂലം ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് അറിയിപ്പ്. ഇന്ന് വൈകുന്നേരം 06:15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും കാരണം മുൻവർഷങ്ങളിലെ സെപ്റ്റംബറിനേക്കാൾ 1100 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് രേഖപ്പെടുത്തുന്നത്. 900 മെഗാ വാട്ടിന്റെ കുറവിനാണ് സാധ്യതയുള്ളത്. വായ്പ വഴിയുള്ള […]
