Posted inവിനോദം

എട്ട് മില്യണിലധികം കാഴ്ചക്കാരെ നേടി ‘ഛാഠി മയ്യ’ ഗാനം

  തമന്ന ഭാട്ടിയയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘ദ വാന്‍’. ചിത്രത്തിലെ ‘ഛാഠി മയ്യ’ എന്ന ഗാനം പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ എട്ട് മില്യണിലധികം കാഴ്ചക്കാരെ നേടിയിരിക്കുകയാണ്. ബിഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, നേപ്പാളിന്റെ തെക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ആഘോഷിക്കുന്ന ഛാഠ് പൂജയുടെ ചടങ്ങുകളാണ് ഗാനരംഗത്തിലുള്ളത്. ഭക്തിയിലൂടെയും വിശ്വാസത്തിലൂടെയും തലമുറകളെയും കുടുംബങ്ങളെയും സമുദായങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു വലിയ വികാരമാണ് ഛാഠ് ആഘോഷം. മൂന്ന് രാത്രികളും നാല് പകലുകളും നീണ്ടുനില്‍ക്കുന്നതാണ് ഈ […]

Posted inവിനോദം

‘ആരം’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആര’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആകാംക്ഷയും ദുരൂഹതയും നിറഞ്ഞ ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ 25ന് തിയേറ്ററുകളിലെത്തും. ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും അതിന് പിന്നിലെ ദുരൂഹതകളുമാണ് ട്രെയിലറില്‍ കാണിക്കുന്നത്. ഒരു കൊലപാതക ഇന്‍വെസ്റ്റിഗേഷന്റെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയിലര്‍ തുടക്കം മുതല്‍ അവസാനം വരെ സസ്‌പെന്‍സും ഉദ്വേഗവും നിലനിര്‍ത്തുന്നു. വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പിനൊപ്പം അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, […]

Posted inഓട്ടോമോട്ടീവ്

ജെഎസ്ഡബ്ല്യൂ മോട്ടോഴ്സിന്റെ ആദ്യ കാര്‍ വിപണിയിലേക്ക്

ജെഎസ്ഡബ്ല്യൂ മോട്ടോഴ്സ് തങ്ങളുടെ ആദ്യ കാര്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ചെറി ജെറ്റൂര്‍ ടി2 എസ് യുവി ഈ വര്‍ഷം അവസാനം ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വിപണിയിലെത്തുമ്പോള്‍ വാഹനത്തിന് കോംബാറ്റ് എന്ന് പേരിടാനാണ് സാധ്യത. എസ് യുവിക്ക് 30 മുതല്‍ 50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. മോണോകോക് ഷാസി അടിസ്ഥാനമാക്കിയായിരിക്കും ജെഎസ്ഡബ്ല്യൂ കോംബാറ്റ് നിര്‍മ്മിക്കുക. ജെറ്റൂര്‍ ടി2 വിലേതിന് സമാനമായ ബോക്സി ഡിസൈന്‍ തന്നെ ഇതിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]

Posted inപുസ്തകങ്ങൾ

മിഴാവ്കുന്ന്

മുത്തപ്പന്‍ തട്ടിയെറിഞ്ഞ മിഴാവുകളിലൊന്ന് വീണയിടമാണ് മിഴാവ്കുന്നെന്ന് പഴമക്കാര്‍ പറഞ്ഞു പോന്നു. ആ ദേശവും അവിടുത്തെ നാനാ ജാതി മനുഷ്യരും ഇപ്പോഴിതാ ഒരു നോവലിന്റെ ഫ്രയിമില്‍ നിന്നും നമ്മെ അഭിമുഖീകരിക്കുന്നു. തേയ്മാനം വന്ന നാട്ടുഭാഷയെ ചിന്തേരിട്ട് വിളക്കുന്നു. മാഞ്ഞുപോയ വാമൊഴികള്‍ നിവര്‍ത്തിയെടുക്കുന്നു. കര്‍ഷകര്‍, ആശാരിമാര്‍, ഈര്‍ച്ചക്കാര്‍, മീന്‍ കച്ചവടക്കാര്‍, പാട്ടക്കാര്‍, വണ്ണാത്തികള്‍, ഏറ്റുകാര്‍, തെയ്യക്കാര്‍, വിപ്ലവകാരികള്‍, സാംസ്‌കാരിക പ്രവര്‍ ത്തകര്‍, എന്നിങ്ങനെ ഒരു നിമഗ്‌ന ജനത മിഴാവ്കുന്നിലുണ്ട്. പുത്തരിവെള്ളാട്ടവും, പൈങ്കുറ്റിയും, പൊരപുതയ്ക്കലും, കശുമാങ്ങാവാറ്റും, വെള്ളരിനാടകവും, നെല്ല് മൂര്‍ച്ചയും, കരിയാ […]

Posted inആരോഗ്യം

പാസീവ് സ്‌മോക്കിങ്ങ് ഇരകളുടെ എണ്ണം വര്‍ധിക്കുന്നു

പാസീവ് സ്‌മോക്കിങ്ങിന്റെ അപകടത്തേക്കുറിച്ച് പങ്കുവെക്കുകയാണ് പുതിയൊരു പഠനം. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2023ല്‍ ഇന്ത്യയില്‍ 44.4 കോടി ആളുകള്‍ പരോക്ഷ പുകവലിക്ക് അഥവാ പാസീവ് സ്‌മോക്കിങ്ങിന് ഇരയായിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പരോക്ഷ പുകവലിക്ക് ഇരയാകുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 1990-ല്‍ 2,17,700 പേരുടെ മരണത്തിനിടയാക്കിയ പരോക്ഷ പുകവലി 2023 ആയപ്പോള്‍ 3,25,600 മരണങ്ങളിലേക്ക് നയിച്ചു. ഏകദേശം 50 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് പഠനം പറയുന്നു. ആഗോളതലത്തില്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

‎വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30 വരെ വൈദ്യുതി വാങ്ങാൻ അനുമതി തേടി കെഎസ്ഇബി ഇന്ന് സർക്കാരിന് കത്ത് നൽകും. വൻ വിലക്ക് വൈദ്യുതി വാങ്ങാൻ അനുമതി തേടുന്നതിനൊപ്പം വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബിക്ക് സാമ്പത്തിക പിന്തുണ കൂടി നൽകണമെന്ന് കത്തിൽ ആവശ്യപ്പെടും. ‎ ‎സർക്കാരിന്റെ അനുമതി വാങ്ങിയ ശേഷമാകും കെ എസ് ഇബി പുതിയ കരാറുകളുമായി റെഗുലെറ്ററി കമ്മീഷനെ സമീപിക്കുക. നിലവിൽ യൂണിറ്റിന് പത്ത് രൂപയ്ക്ക് മുകളിൽ വൈദ്യുതി വാങ്ങരുതെന്ന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വൻ വിലക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ അനുമതി തേടി കെഎസ്ഇബി സർക്കാരിന് കത്ത് നൽകും

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30 വരെ വൈദ്യുതി വാങ്ങാൻ അനുമതി തേടി കെഎസ്ഇബി ഇന്ന് സർക്കാരിന് കത്ത് നൽകും. വൻ വിലക്ക് വൈദ്യുതി വാങ്ങാൻ അനുമതി തേടുന്നതിനൊപ്പം വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബിക്ക് സാമ്പത്തിക പിന്തുണ കൂടി നൽകണമെന്ന് കത്തിൽ ആവശ്യപ്പെടും. സർക്കാരിന്റെ കൂടി അനുമതി വാങ്ങിയ ശേഷമാകും പുതിയ കരാറുകളുമായി റെഗുലെറ്ററി കമ്മീഷനെ സമീപിക്കുക. നിലവിൽ യൂണിറ്റിന് പത്ത് രൂപയ്ക്ക് മുകളിൽ വൈദ്യുതി വാങ്ങരുതെന്ന് കമ്മീഷന്റെ ചട്ടമുണ്ട്. എൻടിപിസിയിൽ […]

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

പരീക്ഷകൾ, കലാമേളകൾ, കായികമേളകൾ തുടങ്ങി നിരവധി ചുമതലകൾ നിർവഹിക്കേണ്ട വകുപ്പാണ് പൊതുവിദ്യാഭ്യാസമെന്നും മറ്റ് വകുപ്പുകളിൽ നിന്ന് വ്യത്യസ്തമായി കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിനാൽ പൊതുവിദ്യാഭ്യാസ ഡയറക്ടറെ അടിക്കടി മാറ്റുന്നത് ശരിയല്ലെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഉദ്യോഗസ്ഥരുടെ പൊതുമാറ്റത്തിന്റെ ഭാഗമായാണ് നിലവിലെ മാറ്റമെങ്കിലും, ഇത്തരം മാറ്റങ്ങളിലെ വിയോജിപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാക് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് മൊഹ്സിന്‍ നഖ്വിയെ പരിഹസിച്ച് ഇന്ത്യന്‍ ടീം ആരാധകര്‍

വനിതാ ഏഷ്യ കപ്പ് ഫൈനലില്‍ ജയിച്ച ഇന്ത്യന്‍ ടീം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയുമായ മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടർന്ന് ഔദ്യോഗിക ട്രോഫി ദാനച്ചടങ്ങ് നടന്നില്ല. ഇതേ തുടർന്ന് നഖ്‌വി സ്റ്റേഡിയം വിടുമ്പോള്‍ ട്രോഫി ചോര്‍ നഖ്വി എന്ന് വിളിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ അദ്ദേഹത്തെ യാത്രയാക്കിയത്. നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനം ബിസിഐയുടേതാണെന്ന് മത്സരത്തിന് ശേഷം ഇന്ത്യന്‍ പരിശീലകന്‍ അമോല്‍ മുംജുന്ദര്‍ സ്ഥിരീകരിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മണിപ്പൂരിൽ വീണ്ടും ആക്രമണം

മണിപ്പൂരിൽ വീണ്ടും ആക്രമണം. ഞായറാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ കുക്കി – സോ വിഭാഗത്തിൽപ്പെട്ട നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. തമെങ്‌ലോങ് ജില്ലയിലെ ടോള്ളൻ ഗ്രാമത്തിലാണ് ആദ്യ ആക്രമണം നടന്നത്. ഈ ആക്രമണം നടന്നത് സുരക്ഷാ സേന നിലയുറപ്പിച്ച സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകൾ മാത്രം അകലെയാണെന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് കുക്കി സംഘടന വിശദമാക്കുന്നത്. ഇതിനുപിന്നാലെയാണ് നോനി ജില്ലയിലെ ലോങ്പി ഗ്രാമത്തിൽ രണ്ടാമത്തെ ആക്രമണമുണ്ടായത്. അരി കൊണ്ടുപോവുകയായിരുന്ന രണ്ട് പേർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണകാരികൾ ആക്രമണം നടത്തിയത്.