ബ്രിക്സ് ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി. ബ്രിക്സ് ആർക്കും എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൽപ്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പറഞ്ഞു. ഭാരത് മണ്ഡപത്തിലാണ് അംഗരാജ്യങ്ങളുടെ യോഗം നടക്കുന്നത്. ചരിത്രപരമെന്നാണ് ബ്രിക്സ് ഉച്ചകോടിയെ മോദി വിശേഷിപ്പിച്ചത് സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ കാരണം ഉപഭോഗം വർധിച്ചതും രാജ്യവ്യാപകമായി വൈദ്യുതി ലഭ്യത കുറഞ്ഞതുമാണ് കാരണം. സംസ്ഥാനത്ത് നിലവിൽ ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച്മു ഖ്യമന്ത്രി വി ഡി സതീശൻ.ചില കെഎസ്ഇബി […]
അമല മെഡിക്കൽ കോളേജും, വിയറ്റ്നാമിലെ ബി.എം.യു മെഡിക്കൽ യൂണിവേഴ്സിറ്റിയും ധാരണാപത്രം ഒപ്പുവച്ചു.
തൃശ്ശൂർ: മെഡിക്കൽ വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനായി തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും വിയറ്റ്നാമിലെ ബുവോൻ മാ തുവോട്ട് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഫാർമസിയും (ബി.എം.യു.) ധാരണാപത്രത്തിൽ ഒപ്പുവച്ചു. മെഡിക്കൽ വിദ്യാഭ്യാസത്തിലെ മികച്ച രീതികൾ പരസ്പരം കൈമാറാനും ആരോഗ്യരംഗത്തെ പുതിയ അറിവുകളും നൈപുണ്യങ്ങളും വികസിപ്പിക്കാനും സഹകരണം ലക്ഷ്യമിടുന്നു. ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള അക്കാദമിക ബന്ധം വിപുലപ്പെടുത്തുന്നതോടൊപ്പം ഇരുസ്ഥാപനങ്ങളുടെയും ആഗോള സഹകരണ പ്രവർത്തനങ്ങളിൽ പുതിയ ചുവടുവയ്പ്പാണ് ഈ ധാരണാപത്രം. ബിഎംയു യൂണിവേഴ്സിറ്റി റെക്ടർ […]
ക്യാഷ് ഓണ്‍ ഡെലിവറിക്ക് അധിക ഫീസ് ഏര്‍പ്പെടുത്തി സൊമാറ്റോ
ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ, ക്യാഷ് ഓണ്‍ ഡെലിവറി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് അധികമായി 5 രൂപ ഈടാക്കാന്‍ ആരംഭിച്ചു. ‘പേ ഓണ്‍ ഡെലിവറി ഫീ’ എന്ന പേരില്‍ ബില്‍ സമ്മറിയില്‍ പ്രത്യേക തുകയായാണ് ഇത് ചേര്‍ത്തിരിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഈ നിരക്ക് 7 രൂപ മുതല്‍ 20 രൂപ വരെയായി വ്യത്യാസപ്പെടാറുണ്ട്. ഓണ്‍ലൈന്‍ വഴി പണം അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ അധിക ഫീസ് ബാധകമല്ല. പ്ലാറ്റ്ഫോം ഫീസിന് പുറമെയാണ് ഈ പുതിയ നിരക്ക്. എതിരാളികളായ സ്വിഗ്ഗി […]
68 മാസത്തെ ശമ്പളം ബോണസ് പ്രഖ്യാപിച്ച് ചിപ്പ് നിര്‍മാണ കമ്പനി
മെമ്മറി ചിപ്പുകളുടെ നിര്‍മാണം തടസപ്പെടാതിരിക്കാന്‍ ജീവനക്കാര്‍ക്ക് ഞെട്ടിക്കുന്ന ബോണസ് പ്രഖ്യാപിച്ച് യുഎസിലെ ചിപ്പ് നിര്‍മാതാക്കളായ മൈക്രോണ്‍ ടെക്നോളജി. തങ്ങളുടെ തായ്വാനിലെ ജീവനക്കാര്‍ക്ക് 35 മുതല്‍ 68 മാസം വരെയുള്ള ശമ്പളത്തിന് തുല്യമായ ബോണസ് നല്‍കുമെന്നാണ് പ്രഖ്യാപനം. 2025 ഓഗസ്റ്റ് 29-ന് മുമ്പ് ചേര്‍ന്ന തായ്വാനിലെ ജീവനക്കാര്‍ക്ക് 2026 സാമ്പത്തിക വര്‍ഷത്തേക്ക് 10 ലക്ഷം തായ്വാന്‍ ഡോളറിന്റെ (ഏകദേശം 30 ലക്ഷത്തിലധികം) ക്യാഷ് ബോണസ് ലഭിക്കും. ഓരോ ജീവനക്കാരനും വാര്‍ഷിക ഇക്വിറ്റി ഗ്രാന്റും ലഭിക്കും. ഇവയെല്ലാമടക്കം കുറഞ്ഞത് 17 […]
‘ഓട്ടംതുള്ളല്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍
ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ‘ഓട്ടംതുള്ളല്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. സാധാരണക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമത്തില്‍ ഒരു കുടുംബത്തില്‍ അരങ്ങേറുന്ന പ്രശ്നം ആ ഗ്രാമത്തിന്റെ തന്നെ പ്രശ്നമായി മാറുന്നതാണ് തികഞ്ഞ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. വിജയരാഘവന് പുറമെ വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, ഹരിശ്രീ അശോകന്‍, മനോജ് കെ യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാര്‍ത്ഥ് ശിവ, കുട്ടി അഖില്‍, ജെറോം, ബിപിന്‍ ചന്ദ്രന്‍, പ്രിയനന്ദന്‍, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, […]
‘ആരം’ എന്ന ചിത്രത്തിലെ പുതിയ ഗാനം
രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ‘ആരം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി. ‘നറുതിങ്കള്‍ നീ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് രോഹിത് ഗോപാലകൃഷ്ണന്‍ ആണ്. ജിസ് ജോയ് എഴുതിയ വരികള്‍ ഹരിചരണ്‍, ആര്‍ത്തി എം എന്‍ അശ്വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ ഊഷ്മളതയും വൈകാരികതയും പകര്‍ത്തുന്ന രീതിയിലാണ് നറുതിങ്കള്‍ നീ ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പിനൊപ്പം അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, ഉണ്ണി […]
ഹൈബ്രിഡിനായുള്ള ബുക്കിങ് ആരംഭിച്ച് കിയ
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയയുടെ പുതിയ എംപിവിയായ കിയ കാര്‍ണിവല്‍ ഹൈബ്രിഡിനായുള്ള ബുക്കിങ് ആരംഭിച്ചു. അടുത്ത മാസം ഉത്സവ സീസണിനോടനുബന്ധിച്ച് ഈ എംപിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലിമോസിന്‍+ എന്ന ഒറ്റ ട്രിമ്മിലായിരിക്കും ഇത് വിപണിയില്‍ എത്തുക. 1.6 ലിറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ 178 ബിഎച്ച്പി കരുത്തും 265 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇലക്ട്രിക് മോട്ടോര്‍ 72ബിഎച്ച്പി കരുത്തും 304 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുക. ഈ എന്‍ജിന്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി […]
രണ്ട് പതിറ്റാണ്ട്
ചന്ദ്രകാന്ത് എന്ന യുവനോവലിസ്റ്റ് അയാളുടെ നോവലുമായി തന്റെ കുഗ്രാമം വിട്ട് മലയാളത്തിലെ പ്രസാധകരെയും എഴുത്തുകാരെയും തേടിയലയുന്ന സ്‌ഫോടനാത്മകമായ ഇതിവൃത്തത്തോടെ മലയാള സാഹിത്യലോകത്തെക്കുറിച്ച് പച്ചയായ യാഥാര്‍ത്ഥ്യം തുറന്നടിക്കുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക് കൃതി. എഴുത്തുകാരിലൂടെ സമ്പന്നരാകുന്ന പ്രസാധകരും അവരിലൂടെ ദരിദ്രരാകുന്ന എഴുത്തുകാരുടെയും കഥ പറയുന്ന നോവല്‍. എഴുത്തുകാരന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള നോവല്‍. പ്രസാധകരെ തേടിയലയുന്ന ഒരു കൂട്ടം നവാഗതരും ഹതഭാഗ്യരുമായ യുവ എഴുത്തുകാരുടെ പരിച്ഛേദമാണ് ഈ നോവലിലെ കഥാപാത്രം. ശക്തമായ ഭൂമികയും ആംഗലേയന്‍ ക്ലാസിക് ശൈലിയുമായി ഭാവതീവ്രതയാര്‍ന്ന […]
കൊളസ്ട്രോള്‍ പരിശോധന നടത്താന്‍ സമയമുണ്ടോ?
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തലപൊക്കുമ്പോഴാണ് പലര്‍ക്കും കൊളസ്‌ട്രോള്‍ കൂടുതലായിരുന്നുവെന്ന് തിരിച്ചറിയുക. അതുകൊണ്ട് തന്നെ കൊളസ്‌ട്രോള്‍ പരിശോധന നടത്താന്‍ നാല്‍പതാം വയസ്സ് വരെ കാത്തുനില്‍ക്കേണ്ടതില്ലെന്ന് അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഹൃദയാഘാത-പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല ഇത്. പ്ലാക്ക് കാലക്രമേണ രക്തധമനികളില്‍ അടിഞ്ഞുകൂടുകയും ഇത് ഹൃദയസംബന്ധമായ ആരോഗ്യഅപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവരും കൊളസ്ട്രോള്‍ അളവു ഉയരാന്‍ സാധ്യതയുള്ളവരും ഡയറ്റില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും മുഴുവന്‍ ധാന്യങ്ങളും […]
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യുദ്ധത്തിലൂടെയല്ല, മറിച്ച് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന് ഉച്ചകോടി ആഹ്വാനം ചെയ്തു. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാതെ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും, രാജ്യങ്ങളുടെ പരമാധികാരവും ഭൗമ അഖണ്ഡതയും സംരക്ഷിക്കപ്പെടണമെന്നും ഉച്ചകോടി വ്യക്തമാക്കി. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും സൈനികേതര ആണവ നിലയങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ ഉച്ചകോടി അപലപിച്ചു.
