Posted inബിസിനസ്സ്

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓര്‍ഡറുകള്‍ 21,900 കോടി രൂപ കടന്നു

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കമ്പനിയുടെ ആകെ ഓര്‍ഡര്‍ ബുക്ക് മൂല്യം 21,900 കോടി രൂപ കടന്നു. മുന്‍ വര്‍ഷം ഇത് 21,100 കോടി രൂപയയായിരുന്നു. ആകെ ലഭിച്ച 21,900 കോടി രൂപയുടെ ഓര്‍ഡറുകളില്‍ 20,700 കോടി രൂപയും ഷിപ്പ് ബില്‍ഡിംഗ് രംഗത്തു നിന്നാണെന്ന് കമ്പനിയുടെ പുതിയ ഇന്‍വെസ്റ്റര്‍ പ്രസന്റേഷന്‍ സൂചിപ്പിക്കുന്നു. 78 കപ്പലുകളുടെ നിര്‍മ്മാണമാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഏറ്റെടുത്തിരിക്കുന്നത്. ഷിപ്പ് റിപ്പയറിംഗ് വിഭാഗത്തില്‍ 1,200 കോടി രൂപയുടെ ഓര്‍ഡറുകളുമുണ്ട്. പ്രതിരോധ മേഖലയില്‍ നിന്നാണ് വലിയ പങ്കും ലഭിച്ചിരിക്കുന്നത്. […]

Posted inടെക്നോളജി

യുപിഐ ഇടപാടുകള്‍ക്ക് ഇനി ക്യൂആര്‍ കോഡ് വേണ്ട!

ഇനി കടകളില്‍ യുപിഐ ഇടപാടുകള്‍ക്ക് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടതില്ല. പകരം പിഒഎസ് മെഷീനിലൊന്ന് മുട്ടിച്ചാല്‍ മതി. യുപിഐയുടെ പുതിയ ടാപ് ആന്റ് പേ സംവിധാനം അവതരിപ്പിച്ചു. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സൗകര്യമുള്ള ഫോണുകളില്‍ വൈകാതെ ഇത് ലഭ്യമാകും. പിഒഎസ് മെഷീനില്‍ തുക ടൈപ്പ് ചെയ്ത ശേഷം ഫോണ്‍ അണ്‍ലോക് ചെയ്ത് അതിലൊന്ന് മുട്ടിച്ചാല്‍ മതി. ഫോണില്‍ ഇന്റര്‍നെറ്റ് ഓഫ് ആണെങ്കിലും ഈ സംവിധാനം പ്രവര്‍ത്തിക്കും. ആയിരക്കണക്കിനാളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് കവറേജ് പ്രശ്നമായാലും പേയ്മെന്റ് നടത്താമെന്നതാണ് […]

Posted inവിനോദം

‘ചെവിട്ടോര്‍മ്മ’യുടെ ട്രെയ്ലര്‍ പുറത്ത്

‘പന്ത്രണ്ട്’, ‘ലോനപ്പന്റെ മാമ്മോദീസാ’ എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനും സംവിധായകനുമായ ലിയോ തദ്ദേവൂസിന്റെ പുതിയ ചിത്രം ‘ചെവിട്ടോര്‍മ്മ’യുടെ ട്രെയ്ലര്‍ പുറത്ത്. ഒക്ടോബറില്‍ നടക്കുന്ന കൊറിയയിലെ ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിന്‍ഡോ റ്റു ഏഷ്യന്‍ സിനിമ എന്ന വിഭാഗത്തിലാണ് ചിത്രം അവിടെ പ്രദര്‍ശിപ്പിക്കുക. ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധ നേടിയ എഡിറ്റര്‍ കാര്‍ലോ ഫ്രാന്‍സിസ്‌കോ മനടാഡ് (ഫ്രാന്‍സ്), സംഗീത സംവിധായകന്‍ മിലാദ് മോവഹെദി (ഇറാന്‍) […]

Posted inവിനോദം

‘ലോ ആന്‍ഡ് ഓര്‍ഡര്‍’ലൂടെ അഞ്ച് പുതിയ അഭിനേതാക്കളെത്തുന്നു

പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആന്‍ഡ് ഓര്‍ഡര്‍’ എന്ന ചിത്രത്തിലൂടെ അഞ്ച് പുതിയ അഭിനേതാക്കളെക്കൂടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നു. എസ്‌ഐ ടെസ്റ്റ് കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിക്കുന്ന അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ സീനിയറായ ഒരു ഉദ്യോഗസ്ഥന്റേയും ഔദ്യോഗിക ജീവിതത്തിലൂടെയാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ എന്ന ഈ ചിത്രത്തിന്റെ കഥ പറയുന്നത്. സീനിയര്‍ പൊലീസ് ഓഫീസറെ പ്രകാശ് വര്‍മ്മയാണ് അവതരിപ്പിക്കുന്നത്. അരുണ്‍ അയ്യപ്പന്‍, ഫിറോസ് എം കെ, ബിജു കുര്യന്‍, സെബാസ്റ്റ്യന്‍ പോള്‍, ബെന്നി വര്‍ഗീസ് […]

Posted inഓട്ടോമോട്ടീവ്

സി12 മാക്സ്ആര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി ബിഗൗസ്

ബിഗൗസ് ഇന്ത്യയില്‍ സി12 മാക്സ്ആര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. 1.46 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില. പിഎം ഇ-ഡ്രൈവ് ഇന്‍സെന്റീവ് കൂടിയായാല്‍ വാഹനത്തിന്റെ 1.55 ലക്ഷം രൂപ വിലവരും. ഷാംപെയ്ന്‍ ഗോള്‍ഡുള്ള സ്പാര്‍ക്ലിങ് വൈന്‍, ഷാംപെയ്ന്‍ ഗോള്‍ഡുള്ള ടെറ ഗ്രീന്‍, പേള്‍ വൈറ്റ്, സാറ്റിന്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ഐപി67 റേറ്റിങ്ങുള്ള 3.8 കിലോവാട്ട്അവര്‍ എല്‍എഫ്പി ബാറ്ററിയും 178 കിലോമീറ്റര്‍ ഐഡിസി-സര്‍ട്ടിഫൈഡ് റേഞ്ചുമാണ് സി12 മാക്സ്ആര്‍ ന് ലഭിക്കുക. ബിഗൗസിന്റെ പുതിയ ഹൈപ്പര്‍സെന്‍ […]

Posted inപുസ്തകങ്ങൾ

ഓര്‍മ്മകളും യാത്രകളും

‘ഓര്‍മ്മകളും യാത്രകളും’ ഒരു വ്യക്തിയുടെ ജീവിതയാത്ര മാത്രമല്ല; കുട്ടനാടിന്റെ മണ്ണില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു സ്ത്രീയുടെ സാമൂഹികബോധത്തിന്റെ യാത്രയാണ്. ഒരു കുടുംബത്തിന്റെ ഓര്‍മ്മകളില്‍നിന്ന് ഒരു ജനതയുടെ അനുഭവങ്ങളിലേക്കുള്ള യാത്രയാണ്, സ്വകാര്യജീവിതത്തില്‍നിന്ന് പൊതുജീവിതത്തിലേക്കുള്ള യാത്രയാണ്, ഏറ്റവും പ്രധാനമായി മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്കുള്ള യാത്രയാണ്. ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സത്യസന്ധതയാണ്. ജീവിതത്തെ മഹത്ത്വവത്കരിക്കാനോ സംഭവങ്ങളെ നാടകീയമാക്കാനോ എഴുത്തുകാരി ശ്രമിക്കുന്നില്ല. പകരം, കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളെ ഒരു സാധാരണമനുഷ്യന്റെ ഹൃദയസ്പര്‍ശിയായ ഭാഷയില്‍ വായനക്കാരുമായി പങ്കുവെക്കുകയാണ് ചെയ്യുന്നത്. ഷാനിമോള്‍ ഉസ്മാന്റെ […]

Posted inആരോഗ്യം

എല്‍നിനോ, ഡെങ്കിപ്പനി ഗുരുതരമാകുമെന്ന് ഡബ്ല്യുഎച്ച്ഒ

എല്‍നിനോ പ്രതിഭാസം ഇന്ത്യയില്‍ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ദക്ഷിണേഷ്യയില്‍ മഴയുടെ രീതിയിലും താപനിലയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യ രോഗങ്ങളുടെ വ്യാപനത്തിനും അമിതചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാഹചര്യമൊരുക്കുമെന്ന് ഡബ്ല്യുഎച്ച്ഒ വിശദീകരിക്കുന്നു. ഇന്ത്യയെ എന്‍നിനോയുടെ ആരോഗ്യപ്രത്യാഘാതങ്ങള്‍ കൂടുതലായി അനുഭവപ്പെടാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഡബ്ല്യുഎച്ച്ഒ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ എല്‍നിനോയുടെ സ്വാധീനം മഴയിലും ചൂടിലും പ്രതിഫലിക്കാം. നിലവിലെ പസഫിക് സമുദ്രത്തിലെ താപനില കഴിഞ്ഞ 1000 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന എല്‍നിനോ പ്രതിഭാസത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. […]

Posted inലേറ്റസ്റ്റ്

മുംബൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി യുവാവ് കടന്നുകയറിയത് പ്രതിശ്രുത വധുവിന് മുന്നിൽ മതിപ്പുണ്ടാക്കാനെന്ന് പൊലീസ്

മുംബൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി യുവാവ് കടന്നുകയറിയത് പ്രതിശ്രുത വധുവിന് മുന്നിൽ മതിപ്പുണ്ടാക്കാനെന്ന് പൊലീസ്. ഗുജറാത്ത് സ്വദേശിയായ രോഹൻ പരേഖ് ആണ് വ്യാജ തിരിച്ചറിയൽ കാർഡുമായി സുരക്ഷാ വലയം ഭേദിച്ച് പരിപാടിക്കിടെ കടന്നുകൂടിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ (പി.എം.ഒ) ഗ്രേഡ് സി ജീവനക്കാരനാണ് താനെന്ന് വ്യക്തമാക്കുന്ന വ്യാജ ഐഡി കാർഡാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഐഡി കാർഡ് നിർമ്മിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. പ്രതിശ്രുത […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. റഷ്യൻ പ്രസിഡൻ്റിന് തിരുവള്ളുവർ രചിച്ച തിരുക്കുറലിൻ്റെ റഷ്യൻ പരിഭാഷ പ്രധാനമന്ത്രി മോദി സമ്മാനിച്ചു. റഷ്യ – യുക്രെയ്ൻ സംഘർഷം പരിഹരിക്കുന്നതിനുള്ള സാധ്യത കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 2030-ൽ 10 ലക്ഷം കോടിയിലേക്ക് ഉയർത്താനുള്ള ധാരണയും ഈ ചർച്ചയിലുണ്ടായി. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാനുമായി പ്രധാനമന്ത്രി മോദി ഉടൻ കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങുമായി […]

Posted inലേറ്റസ്റ്റ്

വൈദുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കറന്റ് പോയി

സംസ്ഥാനത്ത് കനത്ത വൈദ്യുതി പ്രതിസന്ധിയും രാത്രികാല ലോഡ് ഷെഡിങ്ങും ജനങ്ങളെ വലയ്ക്കുന്നതിനിടയിൽ വൈദുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കറന്റ് പോയി. കെ.എസ്.ഇ.ബി. ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിലാണ് സംഭവം. സ്വന്തം വകുപ്പിലെ ജീവനക്കാരുടെ സമ്മേളനത്തിൽ പ്രസംഗത്തിനിടയിൽ കറന്റ് പോയതോടെ പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി മടങ്ങി. എന്നാൽ സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയെ തുടർന്നുള്ള പ്രശ്നമല്ല ഇതെന്നാണ് സംഭവത്തിൽ മന്ത്രിയുടെ വിശദീകരണം.