Posted inലേറ്റസ്റ്റ്

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തി

കേരള സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് തുലാ വെൽനസ് കേന്ദ്രത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടുനിന്നു. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. എന്നാൽ ചർച്ച ചെയ്ത വിഷയങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. മലേഷ്യയും കേരളവും തമ്മിലുളള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ കൂടിക്കാഴ്ചയിലുണ്ടായെന്നാണ് സൂചന.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും കൂടിയ നിലയിൽ തുടരുന്നതിനാലും കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവും മൂലം ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് അറിയിപ്പ്. ഇന്ന് വൈകുന്നേരം 06:15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും കാരണം മുൻവർഷങ്ങളിലെ സെപ്റ്റംബറിനേക്കാൾ 1100 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് രേഖപ്പെടുത്തുന്നത്. 900 മെഗാ വാട്ടിന്റെ കുറവിനാണ് സാധ്യതയുള്ളത്. വായ്പ വഴിയുള്ള […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം റെയ്ഡ്

ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, ഭക്ഷ്യ സുരക്ഷാ ഓഫീസർ എന്നിവരുടെ നേത്യത്വത്തിലുള്ള സ്‌ക്വാഡ് റെയ്ഡ് നടത്തി. മൂന്ന് കേസ്സുകൾ രജിസ്റ്റർ ചെയ്തു. തീയറ്ററുകളിൽ പ്രവർത്തിക്കുന്ന കഫേകളിൽ അന്യായവില വാങ്ങുന്നുവെന്ന പൊതു പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. തീയറ്ററുകളിലെ കഫേകളിൽ വില കൂടുതലാണെന്ന പരാതി ശരിയാണെന്ന് പരിശോധനാ സംഘം കണ്ടെത്തി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാന സർക്കാരിന്റെ 18 അധ്യാപക തസ്തികകളുടെ കാലാവധി നീട്ടണം എന്ന  ശുപാർശ പി എസ് സി തള്ളി

സംസ്ഥാന സർക്കാരിന്റെ 18 അധ്യാപക തസ്തികകളുടെ കാലാവധി നീട്ടണം എന്ന  ശുപാർശ പി എസ് സി തള്ളി. തെരഞ്ഞെടുത്ത തസ്തികകളുടെ മാത്രം കാലാവധി നീട്ടുന്നതിൽ നിയമ പ്രശ്നം ഉണ്ടെന്നാണ് പി എസ് സിയുടെ നിലപാട്. അത്തരത്തിൽ റാങ്ക് ലിസ്റ്റ് നീട്ടുന്നത് നേരത്തെ സുപ്രീം കോടതി തള്ളിയതാണെന്നും പി എസ് സി ചൂണ്ടിക്കാട്ടി. സെപ്റ്റംബർ – ഒക്ടോബർ – നവംബർ മാസങ്ങളിൽ കാലാവധി തീരുന്ന 18 തസ്തികകളുടെ കാലാവധി നീട്ടാൻ ആയിരുന്നു സർക്കാർ ശുപാർശ.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുന്നണിയെ നയിക്കാൻ ഇന്നും പിണറായി വിജയൻ മാത്രമേ ഉള്ളൂവെന്ന്

പിണറായി മാത്രമേ ഇന്നും മുന്നണിയെ നയിക്കാൻ ഉള്ളൂവെന്ന് ടി കെ ഗോവിന്ദൻ എംഎൽഎ. ഇന്ന് നിലവിലുള്ള നേത്യത്വത്തിൽ പിണറായിയ്ക്ക് പകരമായി മറ്റൊരു നേത്യത്വം ഉണ്ടെന്ന് കരുതുന്നില്ല. സംസ്ഥാന സെക്രട്ടറി പരമ യോഗ്യൻ ആണെന്ന നിലപാട് തനിക്കില്ല.സംസ്ഥാന സെക്രട്ടറി ആകാൻ നിരവധി ആളുകൾ പാർട്ടിയിലുണ്ട്. പാർട്ടി നേത്യത്വത്തോട് കടുത്ത അതൃപ്തിയാണ് അണികൾക്ക് ഉണ്ടായിരിക്കുന്നത്.ഇത് പാർട്ടി തിരിച്ചറിയണം. പാർട്ടിയിലെ അതൃപ്‌തിയുള്ളവരെ കണ്ടെത്തി പരിഹാരം കാണാൻ കഴിയുന്നില്ല. ഈ അസംതൃപ്‌തിയ്ക്ക് കാരണം നേതൃത്വം ആണ് ടി കെ ഗോവിന്ദൻ വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന് പി എസ് സി അംഗങ്ങൾ

പരീക്ഷാ തട്ടിപ്പിലെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പിഎസ്‌സി അംഗങ്ങൾ എസ് ഐ ടിക്ക് കത്ത് അയച്ചു. ക്രൈം ബ്രാഞ്ച് ഐ.ജി അജിത ബീഗത്തിനാണ് കത്ത് നൽകിയത്. അന്വേഷണവുമായി സഹകരിക്കാം എന്നാൽ മൊഴി നൽകാൻ പിഎസ്‌സി ഓഫീസിലേക്ക് എത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിപിഎം വിപുലീകൃത സംസ്ഥാന സമിതിയിൽ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നതായി എം വി ഗോവിന്ദൻ

കോഴിക്കോട് ചേരുന്ന സി പി എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇത്തരം വിമർശനങ്ങളിൽ സി പി എം നേതൃത്വത്തിന് അത്ഭുതമില്ലെന്നും, തനിക്കെതിരെ വിമർശനങ്ങൾ ഇല്ലെങ്കിൽ താൻ എങ്ങനെ പാർട്ടി നേതാവാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നെല്ലിന്‍റെ പണം നൽകുമെന്ന സർക്കാർ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട്

നെല്ലിന്‍റെ പണം ഓണത്തിന് മുൻപ് നൽകുമെന്ന സർക്കാർ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട്. പാലക്കാട് ജില്ലയിൽ ഇനിയും തുക കിട്ടാതെ പതിനായിരത്തോളം കർഷകർ ഉണ്ടെന്നാണ് വിവരം. നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചിരുന്നു. രണ്ടാംവിള നെല്ലെടുപ്പില്‍ സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്‍ണതോതില്‍ സംസ്ഥാനം സപ്ലൈകോയ്ക്ക് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണിപ്പോള്‍ നെല്ലുവില നല്‍കുന്നത്. ഇതോടൊപ്പം കേന്ദ്രവിഹിതവും ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ കര്‍ഷകര്‍ക്കും നെല്ലുവില മുഴുവനും കൊടുത്തുതീര്‍ക്കാനാകും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എ ഐ ഡാൻസ് സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തത് അതിൽ ചില നിയമ പ്രശ്നങ്ങളുള്ളത് കൊണ്ടാണെന്നു മുഖ്യമന്ത്രി

എ ഐ ഡാൻസ് സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തത് അതിൽ ചില നിയമ പ്രശ്നങ്ങളുള്ളത് കൊണ്ടാണെന്നു മുഖ്യമന്ത്രി വി ഡി സതീശൻ. വ്യക്തിപരമായി സന്തോഷമുണ്ടാക്കിയെന്നും, അഞ്ചു വയസ്സുള്ള കുട്ടി തന്നോട് ഡാൻസ് ഗംഭീരം ആയിരുന്നു എന്ന് പറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എ.ഐ. വീഡിയോയിൽ, മോഹൻലാലിനേക്കാളും വിജയിനേക്കാളും മികച്ച രീതിയിൽ താൻ നൃത്തം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യയിലെ നിലവിലെ ഐ.ടി. നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഡാൻസ് വീഡിയോ ഇന്ത്യയിൽ മെറ്റ നീക്കം ചെയ്തിരുന്നു. യാണ് മെറ്റയുടെ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 14, തിങ്കള്‍

  യൂണിറ്റിന് 30 രൂപ നിരക്കില്‍ ഈ മാസം 30 വരെ വൈദ്യുതി വാങ്ങാന്‍ അനുമതി തേടി കെഎസ്ഇബി ഇന്ന് സര്‍ക്കാരിന് കത്തു നല്‍കും. ഇത്രയും ഭീമമായ തുകയ്ക്കു വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് സാമ്പത്തിക സഹായം വേണമെന്നും ആവശ്യപ്പെടും. അനുമതി ലഭിച്ച ശേഷമാകും കെ എസ് ഇ ബി പുതിയ കരാറുകളുമായി റെഗുലേറ്ററി കമ്മീഷനെ സമീപിക്കുക. യൂണിറ്റിനു വില പത്തു രൂപയായി കമ്മീഷന്‍ നിജപ്പെടുത്തിയിരിക്കേ കൂടുതല്‍ വില നല്‍കാന്‍ അനുമതി ലഭിക്കുമോയെന്ന് വ്യക്തമല്ല. വൈദ്യുതി ലഭിക്കുമോയെന്ന അന്വേഷണവുമായി […]