Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 11, വെള്ളി

  ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഒരാഴ്ച ഒരേ സമയത്ത് വൈദ്യുതി നിയന്ത്രണം എന്ന നിലയില്‍ പവര്‍കട്ട് സമയം ഏകീകരിക്കും. വൈദ്യുതി ആവശ്യകത വന്‍ തോതില്‍ വര്‍ധിച്ചതിനാലാണ് ഒന്നിലേറെ സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലേതിനേക്കാള്‍ ആയിരത്തിലധികം മെഗവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. രാത്രി ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും എസി പ്രവര്‍ത്തിപ്പിക്കുന്നതും കാരണമാകാം. വൈദ്യുതി വാങ്ങുന്ന ഡേ ഹെഡ് മാര്‍ക്കറ്റിലോ റിയല്‍ ടൈം മാര്‍ക്കറ്റിലോ ആവശ്യത്തിന് വൈദ്യുതി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വന്ദേമാതരത്തിൻ്റെ രണ്ട് ഖണ്ഡികകൾ മാത്രം ചൊല്ലിയാൽ മതിയെന്ന കോൺഗ്രസ് നിർദേശത്തിന് കടുത്ത മറുപടിയുമായി ഒമർ അബ്ദുള്ള

ജമ്മു കശ്മീർ രാജ്യാന്തര ചലച്ചിത്രോത്സവത്തിനിടെ വന്ദേമാതരത്തിൻ്റെ മുഴുവൻ ഖണ്ഡികകളും ചൊല്ലിയതിൽ കോൺഗ്രസ് ഉന്നയിച്ച നിർദേശത്തിന് പിന്നാലെ മറുപടിയുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. വന്ദേമാതരത്തിൻ്റെ മുഴുവൻ ഖണ്ഡികകളും ചൊല്ലണമെന്നത് നിയമപരമായ ബാധ്യതയാണ്, കോൺഗ്രസ് ഇത് പാർലമെന്റിൽ തടയണമായിരുന്നു ഇപ്പോഴൊരു നിയമം നിർമ്മിക്കപ്പെട്ടു കഴിഞ്ഞു, രണ്ട് ഗവർണർമാരും ലെഫ്റ്റനന്റ് ഗവർണറും ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസും പങ്കെടുക്കുന്ന ചടങ്ങിൽ ദേശീയഗാനം ആലപിക്കപ്പെടുക എന്നത് സ്വാഭാവികമാണെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. ഈയൊരു കാരണം കൊണ്ട് കശ്മീരികളെ ജയിലിലടയ്ക്കാനാണോ ആഗ്രഹിക്കുന്നതെന്നും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ലഡാക്കിൽ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്ത് സോനം വാങ്ചുക്ക്

ലഡാക്കിൽ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്ത് സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്. ലഡാക്കിൽ വൈകാതെ ജനാധിപത്യ രീതിയിൽ സർക്കാർ വരുമെന്ന് പറയുമ്പോഴും ​ഗവർണർ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണെന്നും ഇത് എന്തിനെന്നുമാണ് വാങ്ചുക്കിന്‍റെ ചോദ്യം. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സമര പ്രഖ്യാപനം. ഒരാഴ്ചയ്ക്കകം ആവശ്യങ്ങളിൽ അനുകൂലമായ നടപടികളെടുത്തില്ലെങ്കിൽ ഈ മാസം 19 ന് വീണ്ടും സമരം തുടങ്ങുമെന്നും,  രാജ്യത്തിന് വേണ്ടി അതിർത്തി സംരക്ഷിക്കുകയും ജലവും വായുവും സംരക്ഷിക്കുകയും ചെയ്യുന്നവരാണ് ലഡാക്കുകാർ, അവർക്കായി […]

Posted inബിസിനസ്സ്

യു.പി.ഐ ഫീസിന്റെ വലിയ വിഹിതം ബാങ്കുകള്‍ക്ക്

യോഗ്യമായ യു.പി.ഐ ഇടപാടുകള്‍ക്ക് മൂല്യത്തിന്റെ ഏകദേശം 0.40 ശതമാനം അഥവാ 40 ബേസിസ് പോയിന്റ് ഫീസ് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഏര്‍പ്പെടുത്താന്‍ ഏതാണ്ട് ധാരണയായി. ഈ തുക ബാങ്കുകള്‍, തേര്‍ഡ് പാര്‍ട്ടി ആപ്പ് ദാതാക്കള്‍, മറ്റ് യു.പി.ഐ പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ പങ്കിടും. വിവരമനുസരിച്ച്, മൊത്തം ഫീസിന്റെ ഏറ്റവും വലിയ വിഹിതം ഏകദേശം 40 ശതമാനം ബാങ്കുകള്‍ക്കായിരിക്കും. ഫീസ് ബാധകമായ ഓരോ യു.പി.ഐ ഇടപാടിനും വ്യാപാരി ഏകദേശം 40 ബേസിസ് പോയിന്റ് നല്‍കേണ്ടിവരും. ഇടപാട് സാധ്യമാക്കുന്ന പ്രധാന പങ്കാളികള്‍ക്കിടയില്‍ […]

Posted inടെക്നോളജി

വാട്‌സ്ആപ്പ് സേവനം അവസാനിപ്പിച്ച് ചില ഫോണുകള്‍

വാട്‌സ്ആപ്പ് പഴയ ചില ആന്‍ഡ്രോയിഡ് ഫോണുകളിലെ സേവനം ഔദ്യോഗികമായി അവസാനിപ്പിച്ചു. ആന്‍ഡ്രോയിഡ് 5.0, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലാണ് വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നത്. പുതിയ സുരക്ഷാ സവിശേഷതകളും ആധുനിക സാങ്കേതികവിദ്യകളും ആപ്പില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി, വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കാനുള്ള ഏറ്റവും കുറഞ്ഞ ആന്‍ഡ്രോയിഡ് പതിപ്പ് ആന്‍ഡ്രോയിഡ് 6.0 ആയി ഉയര്‍ത്തിയിട്ടുണ്ട്. സാധാരണ വാട്‌സ്ആപ്പ് മെസഞ്ചറിനും വാട്‌സ്ആപ്പ് ബിസിനസ്സിനും ഈ മാറ്റം ബാധകമാണ്. ഫോണില്‍ വാട്‌സ്ആപ്പ് തുടര്‍ന്നും പ്രവര്‍ത്തിക്കുമോ എന്ന് പരിശോധിക്കാനായി ഫോണിലെ സെറ്റിംഗ്‌സ് തുറക്കുക. താഴേക്ക് […]

Posted inവിനോദം

‘ദൃശ്യം: ദി കണ്‍ക്ലൂഷന്‍’ തിയേറ്ററുകളിലേക്ക്

ഇന്ത്യയിലൊട്ടാകെ വന്‍തരംഗം സൃഷ്ടിച്ച ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി പതിപ്പിന്റെ അവസാന ഭാഗമായ ‘ദൃശ്യം: ദി കണ്‍ക്ലൂഷന്‍’ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ഒക്ടോബര്‍ രണ്ടിനാണ് ചിത്രം ആഗോളറിലീസ്. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രം ‘ദൃശ്യം 2’-ന്റെ തുടര്‍ച്ചയാണെങ്കിലും തികച്ചും പുതിയൊരു കഥയും തിരക്കഥയുമാണ് ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ‘ദൃശ്യം 2’ എവിടെ അവസാനിച്ചോ അവിടെ നിന്നാണ് ചിത്രം തുടരുന്നത്. ഐക്കണിക് കഥാപാത്രമായ വിജയ് സാല്‍ഗോങ്കറായി അജയ് ദേവ്ഗണ്‍ മടങ്ങിയെത്തുന്നു. എന്നാല്‍ ഇത്തവണ, സത്യം എന്നെന്നേക്കുമായി പുറത്തുകൊണ്ടുവരാന്‍ ഉറച്ചുനില്‍ക്കുന്ന […]

Posted inവിനോദം

‘ആര’ത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ആര’ത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ എന്ന ഗാനമാണ് പുറത്തിറക്കിയത്. ‘ആരം’ ഉടന്‍ തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഗുഡ് ഹോപ് പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ബാനറില്‍ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് നിര്‍മിച്ച്, രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആരം’. രചന വിഷ്ണു രാമചന്ദ്രനാണ്. സൈജു കുറുപ്പിനൊപ്പം അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് […]

Posted inഓട്ടോമോട്ടീവ്

എഎംബി 002 റോഡ്സ്റ്റര്‍ ബൈക്കുമായി ആസ്റ്റന്‍ മാര്‍ട്ടിന്‍

ബ്രോ സുപ്പീരിയറുമായി സഹകരിച്ച് സാധാരണ നിരത്തുകള്‍ക്കായുള്ള ആസ്റ്റന്‍ മാര്‍ട്ടിന്റെ ആദ്യ മോഡല്‍ വിപണിയില്‍ എത്തുന്നു. എഎംബി 002 റോഡ്സ്റ്റര്‍ എന്ന പേരിലാണ് ബൈക്ക് വരുന്നത്. ആദ്യ ഡെലിവറികള്‍ അടുത്ത വര്‍ഷം മൂന്നാം പാദത്തില്‍ ആരംഭിക്കാനാണ് പദ്ധതി. ലോകമാകെ 300 എണ്ണമാണ് ലഭ്യമാക്കുക. മുന്‍പത്തെ എഎംബി 001, എഎംബി 001 പ്രോ എന്നിവ ട്രാക്കില്‍ മാത്രം ഉപയോഗിക്കുന്ന റേസിങ് മോഡലുകളാണ്. ഇതിന്റെ മെക്കാനിക്കല്‍ പാക്കേജ്, റൈഡിങ് പൊസിഷന്‍, ഷാസി എന്നിവയെല്ലാം റോഡ് ഉപയോഗത്തിന് മാത്രമായി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ്. പുതിയ […]

Posted inപുസ്തകങ്ങൾ

വീണ്ടും വെനീസ് കിഴക്കുദിച്ചു

കേരളത്തിന്റെ ടൂറിസം ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായം രേഖപ്പെടുത്തുന്ന ഗ്രന്ഥം. ആലപ്പുഴയെ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാക്കിമാറ്റിയ ഹൗസ്‌ബോട്ട് വിപ്ലവത്തിന്റെ ഉദ്ഭവം, വളര്‍ച്ച, അതിനുപിന്നിലെ ദര്‍ശനവും നിരന്തര പരിശ്രമങ്ങളും ഈ പുസ്തകം വിശകലനം ചെയ്യുന്നു. ടൂറിസം മേഖലയിലെ മാറ്റങ്ങളെ വെറും ചരിത്രവിവരങ്ങളായി മാത്രമല്ല, കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിന്റെ പശ്ചാത്തലത്തിലും ഈ ഗ്രന്ഥം അവതരിപ്പിക്കുന്നു. ‘കിഴക്കിന്റെ വെനീസ്’ എന്ന വിശേഷണം ആലപ്പുഴയ്ക്ക് നിലനിര്‍ത്തുന്നതില്‍ ഹൗസ്‌ബോട്ട് ടൂറിസം വഹിച്ച പങ്കും, അതിന്റെ രൂപീകരണത്തിനും ആഗോളസ്വീകാര്യതയ്ക്കും പിന്നിലെ അനുഭവങ്ങളും വായനക്കാരനെ ആകര്‍ഷിക്കുന്ന രീതിയില്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും എന്നാല്‍, വൈദ്യുതി ഒന്നിലേറെ സമയങ്ങളിൽ മുടങ്ങേണ്ട സാഹചര്യമാണെന്നും മന്ത്രി പ്രതികരിച്ചു. ഒറ്റയടിക്ക് തീര്‍ക്കാനാകുന്ന പ്രതിസന്ധിയല്ല ഉപഭോഗം വര്‍ധിക്കുകയും, ഉല്‍പ്പാദനം കുറയുകയും ചെയ്തു, കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‎ ‎മുന്‍ സര്‍ക്കാരിന്‍റെ നടപടികളെ പഴിച്ച്  മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് 1000 ത്തിൽ അധികം മെഗവാട്ട് വൈദ്യുതി ഉപയോഗം കൂടി. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് രാത്രിയാണ്, അതും വൈദ്യുതി […]