Posted inലേറ്റസ്റ്റ്

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ ഇനി മുതൽ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന് വ്യക്തമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് സംസ്ഥാന സർക്കാറിന്റെ തീരുമാനം. എന്നാൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ നേരിട്ട് പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കെപിസിസി ഭാരവാഹി യോഗത്തിലും എതിർപ്പ്

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കെപിസിസി ഭാരവാഹി യോഗത്തിലും എതിർപ്പ്. പിഎം ശ്രീ നടപ്പാക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ ഭാരവാഹി യോഗത്തില്‍ ആവശ്യപ്പെട്ടു. പിഎം ശ്രീ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായെന്നും പദ്ധതി നടപ്പാക്കാരുതെന്നുമാണ് കെപിസിസി യോഗത്തില്‍ നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാല്‍, പിഎം ശ്രീ മാത്രമല്ല തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്നും പദ്ധതിയില്‍ നിന്ന് പിന്മാറാൻ ആകില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിശദീകരിച്ച മുഖ്യമന്ത്രി, കേന്ദ്രത്തിന് മുൻപാകെ ഉപാധികൾ വയ്ക്കുമെന്നും മുഖ്യമന്ത്രി […]

Posted inബിസിനസ്സ്

സി.എസ്.ബി ബാങ്കില്‍ ഓഹരി പങ്കാളിത്തത്തിന് അനുമതി

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്കില്‍ ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് 9.95 ശതമാനം വരെ ഓഹരി പങ്കാളിത്തം സ്വന്തമാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം. ബാങ്കിന്റെ പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപിറ്റലിലോ വോട്ടിംഗ് അവകാശങ്ങളിലോ ആണ് ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ എ.എം.സിക്ക് ഈ നേട്ടം കൈവരിക്കാന്‍ ആര്‍.ബി.ഐ പച്ചക്കൊടി കാട്ടിയത്. ഫെഡറല്‍ ബാങ്ക്, ബന്ധന്‍ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക് തുടങ്ങിയവയിലും ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എഎംസിക്ക് […]

Posted inടെക്നോളജി

വൈദ്യുതിയും വെള്ളവും ഊറ്റിക്കുടിച്ച 80കളിലെ ചിത്രങ്ങള്‍!

വൈദ്യുതിയും വെള്ളവും ഊറ്റിക്കുടിച്ച് എഐ ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയ കീഴടക്കിയ 80കളിലെ വൈബ് ചിത്രങ്ങള്‍ തന്നെ ഇതിന് തെളിവ്. ഒരു എഐ ചിത്രം നിര്‍മിക്കാന്‍ ഡേറ്റ സെന്ററുകള്‍ക്ക് 0.003 മുതല്‍ 0.006 യൂണിറ്റ് വൈദ്യുതി വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ ഒരു വ്യക്തി തന്നെ ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഈ ചെലവ് ഇരട്ടിയാകും. കാര്‍ണേഗ് മെലോണ്‍ യൂണിവേഴ്സിറ്റിയും ഹഗ്ഗിങ് ഫേസും നടത്തിയ ഗവേഷണത്തില്‍ ഒരു എഐ ഇമേജ് സൃഷ്ടിക്കുന്നതിന് 0.01 മുതല്‍ 0.29 കിലോവാട്ട് അവേഴസ് […]

Posted inവിനോദം

‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍’ ട്രെയ്ലര്‍

സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് ഒരുക്കുന്ന ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍’ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബര്‍ 18 ന് ആണ്. ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈന്‍മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ്, സുജിത് ജെ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില ഭാര്‍ഗവന്‍ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീന്‍ […]

Posted inവിനോദം

പൃഥ്വിരാജ്- കരീന ചിത്രം ‘ദായ്റ’യിലെ ഗാനം

ഐഎംഡിബിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇനി റിലീസാവാനിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറ്റവും കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിനെയും കരീന കപൂറിനേയും പ്രധാന കഥാപാത്രങ്ങളാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ‘ദായ്റ’. ജംഗ്ലീ പിക്ചേഴ്സും പെന്‍ സ്റ്റുഡിയോസും സംയുക്തമായി നിര്‍മ്മിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ് ദായ്റ. ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. സച്ച് കാ ദായ്‌റ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടത്. സെപ്റ്റംബര്‍ 18 നാണ് ചിത്രം ആഗോള തലത്തില്‍ തിയേറ്ററുകളില്‍ എത്തുന്നത്. സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുന്ന […]

Posted inഓട്ടോമോട്ടീവ്

സൈറോസിന്റെ ഫ്ലെക്സ് ഫ്യുവല്‍ വെഹിക്കിളുമായി കിയ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ അവരുടെ മോഡല്‍ ആയ സൈറോസിന്റെ ഫ്ലെക്സ് ഫ്യുവല്‍ വെഹിക്കിള്‍ കോണ്‍സെപ്റ്റ് അവതരിപ്പിച്ചു. പെട്രോള്‍, എഥനോള്‍ കലര്‍ത്തിയ പെട്രോള്‍, പൂര്‍ണമായി എഥനോള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനയിലുള്ള സൈറോസ് എസ് യുവി പതിപ്പിന് സമാനമാണ് സൈറോസ് ഫ്ലെക്സ് ഫ്യുവല്‍ കോണ്‍സെപ്റ്റ്. എന്നാല്‍ എന്‍ജിനില്‍ വലിയ മാറ്റമുണ്ട്. പൂര്‍ണമായി എഥനോളിലും എഥനോള്‍ കലര്‍ന്ന പെട്രോളിലും ഓടാന്‍ കഴിയുന്ന 1.0 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ […]

Posted inപുസ്തകങ്ങൾ

ഒരു ശരത്കാല യാത്ര

ഇംഗ്ലണ്ടിന്റെ ചരിത്രവും സംസ്‌കാരവും സമൂഹവും ഗ്രാമീണജീവിതവും അടുത്തറിയാന്‍ സഹായിക്കുന്ന ഒരു മികച്ച വായനാനുഭവമാണ് ഈ പുസ്തകം. ലണ്ടന്റെ തിരക്കുകളില്‍ നിന്ന് ഗ്രാമീണ ഇംഗ്ലണ്ടിന്റെ ശാന്തതയിലേക്കും, ചരിത്രസ്മാരകങ്ങളില്‍ നിന്ന് പ്രശസ്ത സര്‍വകലാശാലകളിലേക്കും, സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍നിന്ന് കാറല്‍ മാര്‍ക്‌സിന്റെ ശവകുടീരം വരെയും ഈ യാത്ര വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു. കാഴ്ചകളുടെ വിവരണത്തിനപ്പുറം, ഇംഗ്ലണ്ടിന്റെ ചരിത്രം, സാമൂഹിക ജീവിതം, ടൂറിസം, ഇന്ത്യയുമായുള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള നിരവധി കൗതുകകരമായ വിവരങ്ങളും ഈ പുസ്തകത്തിലുണ്ട്. ‘ഒരു ശരത്കാല യാത്ര’. കൃഷ്ണന്‍ കോട്ടുമല. മാതൃഭൂമി. വില […]

Posted inആരോഗ്യം

വീക്കം കുറയ്ക്കാനും കരള്‍ സംരക്ഷണത്തിനും മുക്കൂറ്റി

മഴക്കാലത്തും ഈര്‍പ്പമുള്ള പ്രദേശങ്ങളിലും മുറ്റത്തും പറമ്പുകളിലും സ്വാഭാവികമായി വളരുന്ന കുറ്റിച്ചെടിയായ മുക്കൂറ്റിക്ക് നാട്ടുവൈദ്യത്തിലും ആയുര്‍വേദ പാരമ്പര്യത്തിലും ഏറെ പ്രാധാന്യമുണ്ട്. മുക്കൂറ്റിയില്‍ വിവിധ സസ്യരാസഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി സ്വഭാവം ഉണ്ടാകാമെന്ന് ചില പരീക്ഷണാത്മക പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് ശരീരത്തിലെ ചെറിയ തോതിലുള്ള വീക്കം കുറയ്ക്കുന്നതില്‍ ഇത് സഹായിക്കാം. മുക്കൂറ്റിയില്‍ ഫ്‌ലാവനോയ്ഡുകള്‍, ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നതില്‍ ആന്റിഓക്‌സിഡന്റുകള്‍ക്ക് പങ്കുണ്ട്. കോശങ്ങളെ ഫ്രീ റാഡിക്കലുകളുടെ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നതുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു. […]

Posted inലേറ്റസ്റ്റ്

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ പിഎസ് സി ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ പിഎസ് സി ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. ഈ മാസം 15 മുതൽ അംഗങ്ങളുടെ മൊഴിയെടുക്കാനാണ് തീരുമാനം. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയർമാൻ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യും. മൂല്യനിർണ്ണയത്തിൻ്റെ ചുമതലയുള്ള രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് പൊലീസ് മേധാവി സർക്കാരിന് കത്ത് നൽകി.