രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി സിപിഎം നേതാവ്. ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗവും കിഴുവല്ലം മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ വേണുഗോപാല്‍ നായരാണ് അശ്ലീല പരാമർശങ്ങൾ നടത്തിയത്. കഴിഞ്ഞ ദിവസം കയ്യാങ്കളി സംഭവത്തില്‍ വെച്ച ഫ്ലെക്സ് ബോർഡ് യൂത്ത് കോണ്‍ഗ്രസ് നേതാവ് തകർത്തതില്‍ സിപിഎം ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പരിപാടിയിലെ പ്രസംഗത്തിലാണ് വേണുഗോപാല്‍ നായര്‍ അശ്ലീല പരാമർശങ്ങൾ നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ വേണുഗോപാല്‍ നായ ഖേദം പ്രകടിപ്പിച്ചു.
ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്ന് സി പിഎം ജനറൽ സെക്രട്ടറി എം എ ബേബി
ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറിയെന്നും എംഎ ബേബി വിമർശിച്ചു. കള്ളത്തെളിവുണ്ടാക്കാൻ ഭീഷണിപ്പെടുത്തുന്നു. കേരളത്തിലെ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്ന് പറഞ്ഞ എംഎ ബേബി എഐസിസി നേതൃത്വത്തിന്റെ നിലപാട് അറിയണമെന്നും ആവശ്യപ്പെട്ടു.
പിണറായി വിജയനെതിരായ ഇഡി ശുപാർശയുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്
പിണറായി വിജയനെതിരായ ഇഡി ശുപാർശയുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്. സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന അഭിപ്രായമാണ് പറഞ്ഞത്. നിയമോപദേശം തേടിയ ശേഷം മാത്രമായിരിക്കും നടപടി. വിഷയത്തിൽ സിപിഎം നേതാക്കളുടെ വിശദീകരണം തൃപ്തികരമല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പിണറായിക്കെതിരായ ഇഡി ശുപാർശയിൽ എടുത്തുചാടി തീരുമാനമില്ലെന്നായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം. നിയമവശങ്ങൾ പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
റിയാസിന്റെ പ്രതികരണത്തെ പരിഹസിച്ച് മാത്യു കുഴൽനാടൻ
തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളൻ സിമ്പതി കിട്ടാൻ വേണ്ടി പറയുന്നത് പോലെയാണെന്ന് മാസപ്പടി കേസിലെ പി.എ. മുഹമ്മദ് റിയാസിന്റെ ഇന്നത്തെ പ്രതികരണമെന്ന് മാത്യു കുഴൽനാടൻ. റിയാസിന്റെ ഇന്നത്തെ പ്രതികരണങ്ങൾ തികച്ചും വാസ്തവവിരുദ്ധവും ഇരട്ടത്താപ്പ് നിറഞ്ഞതുമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും സി.എം.ആർ.എല്ലും തമ്മിലുള്ളത് നിയമപരമായ ഇടപാടായാണെന്നും, സേവനം ലഭിച്ചിട്ടില്ലെന്ന് കമ്പനി അധികാരികൾ മൊഴി നൽകിയിട്ടില്ലെന്നുമുള്ള റിയാസിന്റെ വാദങ്ങളെയാണ് മാത്യു കുഴൽനാടൻ ശക്തമായി ചോദ്യം ചെയ്തത്. വീണാ വിജയൻ യാതൊരുവിധ സേവനവും നൽകിയിട്ടില്ലെന്ന കരിമണൽ ഉടമ ശശി […]
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്നലെ രാത്രി 12.30 വരെ നിയന്ത്രണം ഉണ്ടാകുമെന്നായിരുന്നു അറിയിപ്പ്.
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 10, വ്യാഴം
മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഇഡിയുടെ റിപ്പോര്‍ട്ടില്‍ വീണ 20.5 കോടി രൂപയുടെ ഇടപാട് നടത്തിയെന്ന വിവരങ്ങളും. ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണ്. ബാങ്ക് രേഖകള്‍ സഹിതമുള്ള തെളിവുകളാണ് ഇഡി ഡിജിപിക്കു കൈമാറിയത്. ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് മുഹമ്മദ് റിയാസിനെതിരെ മൊഴി നല്‍കിയതെന്ന് സുഹൃത്തായ ഹസ്സന്‍ വാരിസ്. ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ വാരിസ് സത്യവാങ് മൂലം നല്‍കി. മകളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് മൊഴി നല്‍കിയതെന്ന് ഹസ്സന്‍ […]
ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക് നാളെ
ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ നാളെ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്. ശനിയും ഞായറും വാരാന്ത്യ അവധികളായതിനാല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടും. ചില സംസ്ഥാനങ്ങളില്‍ വിനായക ചതുര്‍ത്ഥിയുടെ അവധി കൂടി ഉള്ളതിനാല്‍ നാല് ദിവസം വരെ സേവനങ്ങള്‍ തടസപ്പെടാം. ഏഴ് യൂണിയനുകളുടെ സംയുക്ത സംഘടനയായ യു.എഫ്.ബി.യു ആണ് ഈ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ സേവന വ്യവസ്ഥകളുടെ ഭാഗമായി ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങള്‍ അനുവദിക്കുക എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. തുടര്‍ന്നും തീരുമാനമുണ്ടായില്ലെങ്കില്‍ രണ്ടാം […]
ഇന്ത്യയില്‍ ഐഫോണുകളുടെ വില കുത്തനെ വര്‍ദ്ധിപ്പിച്ചു
ഇന്ത്യന്‍ ഐഫോണ്‍ മോഡലുകളുടെ വില കുത്തനെ വര്‍ദ്ധിപ്പിച്ചു. ഐഫോണ്‍ 17-ന്റെ ആരംഭ വില 82,900 രൂപയില്‍ നിന്ന് 20.5 ശതമാനം വര്‍ദ്ധിച്ച് 99,900 രൂപയായി ഉയര്‍ന്നു. പുതുതായി അവതരിപ്പിച്ച ഐഫോണ്‍ 18 പ്രോ മോഡലുകള്‍ക്ക് 22 ശതമാനം വരെ വലിയ വിലവര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐഫോണ്‍ 18 പ്രോ വില ആരംഭിക്കുന്നത് 1,64,900 രൂപ മുതലാണ്. ഐഫോണ്‍ 18 പ്രോ മാക്‌സ് 1,79,900 രൂപ മുതല്‍. ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ ഐഫോണ്‍ ഡ്യുവോയുടെ ആരംഭ വില 2,99,900 […]
സൂര്യയെ നായകനായ ‘സീന്‍’ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍
സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന ‘സീന്‍’ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്. ഏറെ നാളുകള്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്ന സൂര്യയെയാണ് ടീസറില്‍ കാണാന്‍ കഴിയുന്നത്. ‘ആവേശം’ എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവന്‍ ഒരുക്കുന്ന ചിത്രമാണിത്. മലയാളി താരം നസ്ലിനും നിര്‍ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി എത്തുന്നത് നസ്രിയ ആണ്. ഡിഎസ്പി ഇന്‍ബരാജ് എന്ന പൊലീസ് കഥാപാത്രമായാണ് സൂര്യ എത്തുന്നത്. നവംബര്‍ 6 ന് ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും. വമ്പന്‍ […]
വിജയ് സേതുപതി നായകനായ ചിത്രം ‘ബത്ത’യിലെ ഗാനം
വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബത്ത’യിലെ ‘മകളേ..’ എന്ന ഗാനം റിലീസ് ചെയ്തു. സായ് അഭ്യങ്കര്‍ ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. സായ് അഭ്യങ്കറും ഹിരണിയും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. കാര്‍ത്തികേ നേതയുടേതാണ് വരികള്‍. അച്ഛന്‍- മകള്‍ ബന്ധം പറയുന്നതാണ് ഗാനമെന്നാണ് സൂചന. ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബത്ത. പ്രശസ്ത സംവിധായകന്‍ ആറ്റ്ലി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രിയ ആറ്റ്ലി, മുറാദ് ഖേതാനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ 1-ന് […]
