Posted inഓട്ടോമോട്ടീവ്

ക്ലാസിക് ലെജന്‍ഡ്‌സിന്റെ ജാവ 42 ഓള്‍ സ്റ്റാര്‍സ് എഡിഷന്‍

മഹീന്ദ്ര ഗ്രൂപ്പിന്റെ ഉപ കമ്പനിയായ ക്ലാസിക് ലെജന്‍ഡ്‌സ് ജാവ 42 ഓള്‍ സ്റ്റാര്‍സ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 1.85 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില. ബാറ്റില്‍ ഗ്രീന്‍, നെബുല ബ്ല്യൂ, മോസ് ഗ്രേ, ഐവറി, ബ്ലാക്ക് എന്നി കളറുകളില്‍ പുതിയ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ലഭ്യമാണ്. കളര്‍ ഓപ്ഷനുകളില്‍ ബ്ലാക്ക് കളറിനാണ് ഏറ്റവുമധികം വില. 1.90 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. മെക്കാനിക്കലായി നോക്കുമ്പോള്‍ റെഗുലര്‍ മോഡലിന് സമാനമാണ് ജാവാ 42 ഓള്‍ സ്റ്റാര്‍സ്. […]

Posted inപുസ്തകങ്ങൾ

വെട്ടൂര്‍മഠം

കഥകളിയുടെ സാംസ്‌കാരികപശ്ചാത്തലവും കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രവും ഇഴചേര്‍ന്ന, സമകാലികമലയാളത്തിലെ അപൂര്‍വ്വമായ കഥാകാവ്യസംരംഭങ്ങളിലൊന്നായ കൃതി. ഇതില്‍ കെട്ടുറപ്പുള്ള ഒരു കഥയുണ്ട്. ബാഹ്യമായി കാണാവുന്ന സംഭവങ്ങള്‍ക്കപ്പുറത്ത്, കര്‍മ്മബന്ധങ്ങളുടെയും ദൈവനീതിയുടെയുമൊക്കെ അദൃശ്യപശ്ചാത്തലമുണ്ട്. വാസ്തവത്തില്‍ ആ പീഠഭൂമിയാണ് കഥാകാവ്യത്തിന് അടിസ്ഥാനബലവും ആരൂഢഭംഗിയും പ്രദാനം ചെയ്യുന്നത്. കവിതയിലൂടെ കഥ പറയാന്‍ തീരുമാനിക്കുമ്പോള്‍ ആ ആഖ്യാനത്തിനു പിന്നില്‍ കവിയുടെ ചില നിര്‍ണ്ണയങ്ങളുണ്ട്. കല്പനാചാരുതയും ദാര്‍ശനികസമീപനവും മനുഷ്യാവസ്ഥകളെ തത്ത്വചിന്തയുടെ തലത്തില്‍ കാണാന്‍ കഴിയുന്ന വൈഭവവും കവിതയ്ക്കു സഹജമായി വഴങ്ങും. ‘വെട്ടൂര്‍മഠം’. മധു മാടമണ്‍മൂഴി. മാതൃഭൂമി. വില 246 […]

Posted inആരോഗ്യം

കണ്ണുകളില്‍ സമ്മര്‍ദ്ദം അനുഭവപ്പെട്ടാല്‍ ചെയ്യേണ്ടത്

മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ടാബ്ലെറ്റ് തുടങ്ങിയ ഡിജിറ്റല്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ദീര്‍ഘനേരം ചെലവഴിക്കുന്നവരില്‍ സാധാരണ ഉണ്ടാകുന്ന പ്രശ്‌നമാണ് കണ്ണുകളില്‍ സമ്മര്‍ദം. വായന, ഡ്രൈവിങ്, ചെറിയ അക്ഷരങ്ങള്‍ തുടര്‍ച്ചയായി വായിക്കുക, മങ്ങിയ വെളിച്ചത്തില്‍ സ്‌ക്രീന്‍ നോക്കുക തുടങ്ങിയവയും കണ്ണുകള്‍ക്ക് അമിത ക്ഷീണം ഉണ്ടാക്കാം. സാധാരണയായി കണ്ണുകള്‍ക്ക് വിശ്രമം നല്‍കുമ്പോള്‍ കുറയുന്ന താല്‍ക്കാലിക പ്രശ്‌നമാണിത്. എന്നാല്‍ ലക്ഷണങ്ങള്‍ സ്ഥിരമായി തുടരുകയോ കാഴ്ചയില്‍ മാറ്റങ്ങള്‍ അനുഭവപ്പെടുകയോ ചെയ്താല്‍ കാരണം പരിശോധിക്കേണ്ടത് പ്രധാനമാണ്. സ്‌ക്രീന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു ശീലമാണ് 20-20-20 […]

Posted inലേറ്റസ്റ്റ്

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി. മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് നൽകി. പരിശോധനക്കായി ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ കുറവുള്ള ജീവനക്കാരെ താത്കാലികമായി നിയമിക്കും. ആരോ​ഗ്യ മന്ത്രി കെ. മുരളീധരനാണ് നിർദേശം നൽകിയത്. കെഎംഎസ്‍സിഎൽ വഴി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മരുന്നുകൾ ഉൾപ്പെടെ ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി.

Posted inലേറ്റസ്റ്റ്

ചിറയിൻ കീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി

ചിറയിൻ കീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി യോഗത്തിൽ നേതാക്കൾ. രമ്യ സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചില്ലെന്നും പ്രശ്നം വഷളാക്കിയെന്നും എംഎം ഹസ്സൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ യോ​ഗത്തിൽ രമ്യ പങ്കെടുക്കുന്നുണ്ട്. ചിറയിൻ കീഴിൽ കോൺ​ഗ്രസ് നേതാ​വിൻ്റെ വീട്ടിൽ വച്ചാണ് രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിൽ കയ്യാങ്കളി ഉണ്ടായത്.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ 

    മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് ഇഡിയുടെ ശുപാർശ കത്തിൽ ഹവാല ഇടപാടിൻ്റെ വിവരങ്ങളും. വീണ 20.5 കോടിയുടെ ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി നൽകിയ വിവരങ്ങളിൽ പറയുന്നു. ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണ്. ബാങ്ക് രേഖകൾ സഹിതമുള്ള തെളിവുകൾ ആണ് ഇഡി ഡിജിപിക്ക് കൈമാറിയത്.   ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട ഹവാല തെളിവുകളെക്കുറിച്ചുള്ള വിവരങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസ്. ഇഡി […]

Posted inലേറ്റസ്റ്റ്

മെസിയെ കേരളത്തിൽ കൊണ്ടുവരുമെന്ന തട്ടിപ്പിൽ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്ത് എസ്ഐടി

മെസിയെ കേരളത്തിൽ കൊണ്ടുവരുമെന്ന തട്ടിപ്പിൽ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്ത് എസ്ഐടി. എഡിജിപി പി വിജയൻെറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തത്. മെസിയുടെ കൊണ്ടുവരാനെന്ന പേരിൽ നടന്ന എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നതിന് വേണ്ടി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും അതിൻ്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്യുന്നുവെന്നാണ് എസ്ഐടി നിലപാട്. കളമശേരി സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. കൂടുതൽ രേഖകള്‍ ആവശ്യപ്പെടുന്നതിനും മൊഴിയെടുക്കുന്നതിനും നിയമപരമായ പിൻബലത്തിന് വേണ്ടിയാണ് പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇഡിക്കെതിരെ വിമർശനവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ സുഹൃത്ത് ഹസ്സൻ വാരിസ്

ഇഡിക്കെതിരെ വിമർശനവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ സുഹൃത്ത് ഹസ്സൻ വാരിസ്. റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തിയെന്നും റിയാസ് വൻ തുക കൈമാറിയെന്ന് പറയാൻ ആവശ്യപ്പെട്ടുവെന്നും ഹസ്സൻ വാരിസ് പറഞ്ഞു. മൊഴിയിൽ നിർബന്ധിച്ച് ഒപ്പ് വപ്പിച്ചതാണെന്നും ഓഗസ്റ്റ് 18ന് കൊടുത്ത മൊഴി സമ്മർദ്ദത്തെ തുടർന്ന് ആണെന്നും ഹസൻ വാരിസ് നൽകിയ സത്യവാങ്ങ്മൂലത്തിൽ പറയുന്നു. ഓഗസ്റ്റ് 20ന് മൊഴി പിൻവലിക്കാൻ അനുവദിക്കണമെന്നാണ് സത്യവാങ്മൂലം നൽകിയത്. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ഇഡി രംഗത്തെത്തി. ഹസ്സൻ വാരിസിന് പണം കൈമാറിയതിന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടമാക്കി

മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി പ്രകടമാക്കി ഹൈക്കോടതി. അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി പ്രോസിക്യൂഷൻ അനുമതി തീരുമാനം അറിയിക്കാത്തതിലാണ് വിമർശനം. അഡീഷണൽ ചീഫ് സെക്രട്ടറിയോട് നാളെ ഹാജരാകാൻ കോടതി നിർദേശം നൽകി. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഹാജരാവേണ്ടത്. രണ്ടാഴ്ച സാവകാശം ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല.

Posted inലേറ്റസ്റ്റ്

വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി

വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. കെഎസ്ഇബിയിൽ മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ഒരു ഏകോപനവുമില്ലെന്നാണ് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചത്. ഈ വർഷം എൽനിനോ വർഷമാണ് എന്ന് കാലാവസ്ഥ വകുപ്പ് പ്രവചനം ലഭിച്ചിരുന്നു. അത് മുൻകൂട്ടി കണ്ട് കാര്യങ്ങൾ ചെയ്തില്ല .1500 മെഗാവാട്ടിന്റെ ബാറ്ററി സ്റ്റോറേജ് സിസ്റ്റം ആരംഭിച്ചതിന്റെ ആദ്യഘട്ടം സെപ്റ്റംബറിൽ പൂർത്തിയാകേണ്ടതാണ്. അത് ഒന്നുമായില്ല. 2023ൽ സമാനമായ […]