Posted inവിനോദം

‘രണബാലി’യുടെ പവര്‍പാക്ക് ടീസര്‍ റിലീസായി

വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘രണബാലി’യുടെ പവര്‍പാക്ക് ടീസര്‍ റിലീസ് ചെയ്തു. ബ്രീട്ടീഷുകാരുടെ അധിനിവേശത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനെത്തിയ നായകന്‍ രണബാലി എന്ന കഥാപാത്രത്തെയാണ് വിജയ് ദേവരക്കൊണ്ട അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. രാഹുല്‍ സങ്കൃത്യന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 16 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ്. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹ ശേഷം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഈ ചിത്രം ഒരു പീരിയഡ് […]

Posted inവിനോദം

എമ്പുരാനെ വെട്ടി രണ്ടാമത്തെ ഹിറ്റായി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’

ബോക്സ് ഓഫീസിലെ സമാനതകളില്ലാത്ത കുതിപ്പ് തുടര്‍ന്ന് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ഓണത്തിന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. ആഗോള തലത്തില്‍ ചിത്രം നേടിയിരിക്കുന്നത് 270 കോടിയാണ്. ഇതോടെ പിന്നിലാക്കിയത് മോഹന്‍ലാല്‍ ചിത്രം എമ്പുരാനെയാണ്. 268 കോടിയായിരുന്നു എമ്പുരാന്‍ നേടിയത്. എമ്പുരാന്റെ റെക്കോര്‍ഡ് മറി കടക്കാന്‍ ബെത്ലഹേമിന് വേണ്ടി വന്നത് വെറും 18 ദിവസം മാത്രമാണ്. ഇതോടെ ബെത്ലഹേമിന് മുന്നിലുള്ള ഏക ചിത്രം […]

Posted inഓട്ടോമോട്ടീവ്

ജിക്സര്‍ നിര പുതുക്കി വിപണിയിലിറക്കി സുസുക്കി

സുസുക്കി തങ്ങളുടെ ജിക്സര്‍ നിര പുതുക്കി വിപണിയിലിറക്കി. എന്‍ജിനിലോ മറ്റ് സാങ്കേതിക സൗകര്യങ്ങളിലോ മാറ്റങ്ങളില്ലാതെ പൂര്‍ണമായും വിഷ്വല്‍ അപ്ഡേറ്റുകളോടെയാണ് പുതിയ ബൈക്കുകള്‍ വിപണിയില്‍ എത്തിയത്. ജിക്സര്‍, ജിക്സര്‍ എസ്എഫ്, ജിക്സര്‍ 250, ജിക്സര്‍ എസ്എഫ് 250, ജിക്സര്‍ എസ്എഫ് 250 ഫ്ലെക്സ് ഫ്യുവല്‍ മോഡലുകളിലാണ് കമ്പനി മാറ്റങ്ങള്‍ വരുത്തിയത്. പുതിയ കളര്‍ കോമ്പിനേഷനുകള്‍ ഇവയ്ക്ക് കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് നല്‍കുന്നു. 155 സിസി എന്‍ജിന്‍ 13 ബിഎച്ച്പി കരുത്തും 13.8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ 250 സിസി […]

Posted inപുസ്തകങ്ങൾ

ഗ്രീഷ്മപാഠങ്ങള്‍

ഈ നോവലിന്റെ വ്യത്യസ്തമായ അന്തരീക്ഷവും നൂതനമായ ശൈലിയും നല്ല വായനക്കാരെ തീര്‍ച്ചയായും ആകര്‍ഷിക്കും. സ്പാര്‍ട്ടക്കസിനെ കേന്ദ്രീകരിച്ചുള്ള ഈ കൃതി ചില പുതിയ അറിവുകള്‍ തരുന്നു. സ്പാര്‍ട്ടക്കസും പിതാവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ഗന്ധകത്തിന്റെ മഴയായും തീനാളങ്ങളുടെ ഉടുപുടവയായും ചുറ്റിവരിയുന്ന പിതൃപാശംബലികൊടുക്കപ്പെടുന്ന നേര്‍ച്ചമൃഗത്തിന്റെ തീക്ഷ്ണനിറങ്ങളില്‍ മനസ്സില്‍ എരിയുന്ന പ്രതീതി. മലയാളനോവല്‍ഭാവുകത്വത്തെ പുതുക്കിപ്പണിയാന്‍ കെല്‍പ്പുണ്ടായിരുന്ന ഒരു നോവലിന്റെ കാല്‍നൂറ്റാണ്ടിനു ശേഷമുള്ള വീണ്ടെടുപ്പ്. ‘ഗ്രീഷ്മപാഠങ്ങള്‍’. സേനന്‍. മാതൃഭൂമി. വില 272 രൂപ.

Posted inആരോഗ്യം

ചൂര മീനിലെ പാരസൈറ്റുകളെ നീക്കാന്‍ എന്ത് ചെയ്യണം?

ചൂര മീന്‍ കഴിക്കുന്നവര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന ഒരു പഠന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തെക്കന്‍ ബ്രസീല്‍ തീരത്ത് നിന്ന് പിടിച്ച സ്‌കിപ്ജാക് ട്യൂണകളില്‍ 96 ശതമാനത്തിലും പാരസൈറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതായി 2026 ഓഷന്‍ ആന്റ് കോസ്റ്റല്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വിശദീകരിക്കുന്നു. വിവിധ മത്സ്യബന്ധന മേഖലകളില്‍ നിന്ന് ശേഖരിച്ച 53 സ്‌കിപ്ജക് ചൂരകളെയാണ് ഗവേഷകര്‍ പരിശോധിച്ചത്. ഇതില്‍ നിന്ന് 1,600ലേറെ പാരസൈറ്റുകളെയാണ് കണ്ടെത്തിയത്. പരിശോധിച്ച 10 അവയവങ്ങളില്‍ കിഡ്‌നിയിലും ഹൃദയത്തിലും ഒഴിച്ച് മീനുകളുടെ എല്ലാ […]

Posted inലേറ്റസ്റ്റ്

പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ. സതീശൻ സർക്കാർ ഇഡി ഏജൻ്റാകരുതെന്നും പിണറായിക്കെതിരായ ഇഡിയുടെ നടപടി രാഷ്ട്രീയ വേട്ടയാടലാണെന്നും ആരോപിച്ച പിബി കേസെടുക്കരുതെന്ന് കേരള സർക്കാരിന് മുന്നറിയിപ്പും നൽകി. കേസെടുത്താൽ എല്ലാ ശക്തിയുമുപയോ​ഗിച്ച് പാർട്ടി ചെറുക്കുമെന്നും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പിബി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന ഒരു പ്രശ്നമല്ലെന്നും ഇത് ദേശീയ തലത്തിലുള്ള പ്രതിസന്ധിയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന ഒരു പ്രശ്നമല്ലെന്നും ഇത് ദേശീയ തലത്തിലുള്ള പ്രതിസന്ധിയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. എൽ നിനോ പ്രതിഭാസവും കനത്ത ചൂടും കാരണം വൈദ്യുതി ഉപഭോഗം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 5200 മെഗാവാട്ടിൽ എത്തിയപ്പോൾ 900 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെട്ടത്.ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ ആവശ്യകതയുടെ 86 ശതമാനവും സ്വയം ഉത്പാദിപ്പിക്കുമ്പോൾ, കേരളത്തിൽ ആവശ്യകതയുടെ 27 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കാൻ കഴിയുന്നത്. ബാക്കി വരുന്ന വൈദ്യുതി […]

Posted inലേറ്റസ്റ്റ്

പ്രിയ വര്‍ഗീസ് നിയമനത്തിലെ നിലപാടുമാറ്റത്തിൽ എതിര്‍പ്പുമായി ഇടത് അധ്യാപക സംഘടന

കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് കളക്ടീവ് രംഗത്തെത്തി. നിയമനത്തിൽ യാതൊരു വീഴ്ചയുമില്ലെന്ന മുൻ നിലപാടിൽ നിന്ന് സർവകലാശാല പിന്നോട്ടുപോയത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംഘടനയുടെ പ്രധാന ആരോപണം.

Posted inലേറ്റസ്റ്റ്

ജനങ്ങൾക്ക് പാർട്ടിയലുള്ള വിശ്വാസ്യതക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് പിണറായി വിജയൻ

ജനങ്ങൾക്ക് പാർട്ടിയലുള്ള വിശ്വാസ്യതക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് പിണറായി വിജയൻ. മറിച്ച്, ജനങ്ങൾക്കായി നിലകൊള്ളുന്ന പാർട്ടിയാണിതെന്ന ബോധ്യം ജനമനസ്സുകളിൽ കൂടുതൽ ശക്തമാവുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ വല്ലാതെ അസ്വസ്ഥരാക്കുന്നതിനാൽ പാർട്ടിയെ കളങ്കിതപ്പെടുത്താൻ അവർ പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും, അത്തരം ശ്രമങ്ങൾ കൊണ്ടൊന്നും പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ കഴിഞ്ഞിട്ടില്ല. പാർട്ടിയോടൊപ്പം ഉണ്ടായിരുന്ന ചിലരെയടക്കം വിലയ്ക്കെടുക്കാൻ ശ്രമങ്ങളുണ്ടാവുകയും മാറുന്ന കാലത്ത് ചിലരെ സ്വാധീനിക്കാൻ എതിരാളികൾക്ക് കഴിയുകയും ചെയ്തു. സിപിഎം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇഡിയുടെ ആരോപണത്തിൽ ആദ്യ പ്രതികരണവുമായി പിണറായി വിജയൻ

ഇഡിയുടെ ആരോപണത്തിൽ ആദ്യ പ്രതികരണവുമായി പിണറായി വിജയൻ. കേരളത്തിൽ എനിക്കെതിരെയുള്ള വേട്ടയാടൽ തുടങ്ങിയിട്ട് നാളുകളേറെയായെന്നും എന്നെ തകർക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ ശക്തികൾ ഉദ്ദേശിച്ച നിലയിലേക്ക് എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിൽ എന്നെ പഴിചാരുക എന്നത് മാത്രമാണ് ഇഡി ലക്ഷ്യമിടുന്നത്. എന്നാൽ അതിന് തക്കതായ ഒന്നും അവർക്ക് കണ്ടെത്താൻ കഴിയുന്നില്ല. ആ സാഹചര്യത്തിൽ, തങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ യജമാനന്മാർ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു. സിപിഎം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസ് […]