അദാനി എന്റര്‍പ്രൈസസിന്റെ ഉപകമ്പനിയും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ എയര്‍പോര്‍ട്ട് ഓപ്പറേറ്ററുമായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് 9,825 കോടി രൂപ (ഏകദേശം 1 ബില്യണ്‍ യു.എസ്. ഡോളര്‍) ഇക്വിറ്റി മൂലധനം സമാഹരിച്ചു. ടെമാസെക്, ആല്‍ഫ വെയ്വ് ഗ്ലോബല്‍, പ്രേംജി ഇന്‍വെസ്റ്റ് എന്നീ ആഗോള-ആഭ്യന്തര നിക്ഷേപകരുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും ബ്ലാക്ക്‌റോക്ക് നിയന്ത്രിക്കുന്ന ഫണ്ടുകളില്‍ നിന്നുമാണ് ഈ തുക കണ്ടെത്തിയത്. മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാകുന്ന ഈ പങ്കാളിത്തത്തിലൂടെ നിക്ഷേപകര്‍ക്ക് എ.എ.എച്ച്.എല്ലില്‍ ആകെ 5.54% ഓഹരി വിഹിതം ലഭിക്കും. ഇതിന്റെ അവസാന […]
1600 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി റിലയന്‍സ് ജിയോ
സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കുന്നതിനായി 1600 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി റിലയന്‍സ് ജിയോ. റിലയന്‍സ് ജിയോ ഉപഗ്രഹങ്ങളുടെ ആദ്യ വിക്ഷേപണം 2027 സെപ്റ്റംബറില്‍ നടക്കും. ആദ്യ ഘട്ടത്തില്‍ സിസ്റ്റങ്ങളും ഹാര്‍ഡ്വെയറും പരിശോധിക്കുന്നതിനായി ചെറിയൊരു കൂട്ടം ഉപഗ്രഹങ്ങള്‍ റിലയന്‍സ് ജിയോ വിക്ഷേപിക്കും. തുടര്‍ന്ന് 2028-ന്റെ രണ്ടാം പാദത്തോടെ 90-100 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും ഇന്ത്യയിലുടനീളം അതിവേഗ ഇന്റര്‍നെറ്റ് കവറേജാണ് ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും 400-450 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. 2035 ആകുമ്പോഴേക്കും 1,600 ഉപഗ്രഹങ്ങള്‍ അടങ്ങിയ ബൃഹത്തായ ശൃംഖല സ്ഥാപിക്കും. ആഗോള കവറേജാണ് […]
‘അവറാച്ചന്‍ ആന്‍ഡ് സണ്‍സി’ലെ രണ്ടാമത്തെ ഗാനം
മലയാളികളുടെ പ്രിയതാരം ബിജു മേനോന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം നായകനാകുന്ന പുതിയ ചിത്രം ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സി’ലെ രണ്ടാമത്തെ ഗാനം എത്തി. ഫണ്‍ വൈബില്‍ ബിജുമേനോനും സംഘവും എത്തുന്ന ‘ക്വാര്‍ട്ടര്‍ സോങ്’ മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. സനല്‍ ദേവ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദിന്‍ നാഥ് പുത്തഞ്ചേരി എഴുതിയ വരികള്‍ക്ക് ആലാപനം സനല്‍ ദേവാണ് നിര്‍വഹിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി […]
‘ഐ ആം ഗെയിം’ ലെ നായികമാരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ ‘ഐ ആം ഗെയിം’ ചിത്രത്തിലെ നായികമാരായ കായദു ലോഹര്‍, സംയുക്ത വിശ്വനാഥന്‍ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ടു. ഇഷ, താരിണി എന്നീ കഥാപാത്രങ്ങളെയാണ് യഥാക്രമം ഇരുവരും അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കായദു ലോഹര്‍ എത്തുമ്പോള്‍, ആന്റണി വര്‍ഗീസിന്റെ നായികയായി ആണ് സംയുക്ത വിശ്വനാഥന്‍ വേഷമിട്ടത്. ചിത്രത്തിന്റെ കഥയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ആണ് ഇരുവരും ജീവന്‍ നല്‍കിയിരിക്കുന്നത്. […]
പുതിയ വേരിയന്റുകള്‍ പുറത്തിറക്കി കൈനറ്റിക്
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കൈനറ്റിക് തങ്ങളുടെ ഡിഎക്സ് ഇ- സ്‌കൂട്ടര്‍ നിര വിപുലീകരിച്ച് പുതിയ വേരിയന്റുകള്‍ പുറത്തിറക്കി. ഡിഎക്സ് 3 കിലോവാട്ട്അവര്‍, ഡിഎക്സ്+ 3.1 കിലോവാട്ട്അവര്‍ എന്നീ പേരുകളില്‍ വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്ത മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. യഥാക്രമം 1,18,599 രൂപയും 1,27,650 രൂപയുമാണ് എക്സ് ഷോറൂം വില. 2.6 കിലോവാട്ട്അവര്‍ വേരിയന്റിനേക്കാള്‍ 24 കിലോമീറ്റര്‍ അധികം റേഞ്ച് നല്‍കുന്ന 3.1 കിലോവാട്ട്അവര്‍ എല്‍എഫ്പി ബാറ്ററിയാണ് കൈനറ്റിക് ഡിഎക്സ്+ ല്‍ സജ്ജീകരിച്ചിരിക്കുന്നത്. അതായത് […]
ടു ജുമാന, ബൈ കൃഷ്ണ
എല്ലാ ആണ്‍കുട്ടികളുടെയും വിജയത്തിന് പിന്നില്‍ ഒരു പെണ്‍കുട്ടിയുണ്ടാകുമോയെന്ന് ചോദിച്ചാല്‍, ഉറപ്പില്ല… പക്ഷേ, എല്ലാ ആണ്‍കുട്ടികളുടെയും സന്തോഷത്തിനും സങ്കടത്തിനും ഇടയില്‍ ഉറപ്പായും ഒരു പെണ്‍കുട്ടിയുണ്ടാകും. നമ്മള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച… ഇപ്പോഴും സ്‌നേഹിച്ചുകൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടി. ജീവിതത്തില്‍ എന്താകണമെന്നറിയാതെ, തോല്‍വികളും ട്രോളുകളും ആത്മവിശ്വാസക്കുറവും കൂട്ടിനാക്കി ജീവിച്ചിരുന്ന കൃഷ്ണയുടെ ലോകത്തേക്ക് ജുമാന കടന്നുവരുമ്പോള്‍, അവന്റെ ജീവിതം പതിയെ മാറിത്തുടങ്ങുന്നു. കോളേജ് ജീവിതത്തിന്റെ ചിരികളും സൗഹൃദങ്ങളും ആദ്യ പ്രണയത്തിന്റെ ഹൃദയമിടിപ്പുകളും നിറഞ്ഞ ഈ നോവല്‍, വെറും ഒരു ലവ് സ്റ്റോറി മാത്രമല്ല- […]
അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ കൂണ്‍
ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് കൂണ്‍. ഭക്ഷണത്തിലെ നാരുകള്‍ ദഹനേന്ദ്രിയങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. രക്തത്തിലെ കൊളസ്ട്രോള്‍ അളവു കുറയ്ക്കുന്നതിനും കൂണ്‍ സഹായിക്കും. കൂണില്‍ അടങ്ങിയ പ്രോട്ടീന്‍-പോളിസാക്കറൈഡ് സംയുക്തങ്ങളാണ് അവയ്ക്ക് ഔഷധമൂല്യം നല്‍കുന്നത്. ഇവയ്ക്ക് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും അര്‍ബുദം, പ്രമേഹം തുടങ്ങിയവ കുറയ്ക്കാനും കഴിവുണ്ട്. ചില ഇനം കൂണുകള്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ ഗണ്യമായ തോതില്‍ തടയുന്നു. ചിപ്പിക്കൂണിലുള്ള ആന്റി ഓക്സിഡന്റിന് നീര് കുറയ്ക്കാന്‍ കഴിവുണ്ട്. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൂട്ടം കൂടുന്നത് തടയാനും […]
മദ്ധ്യാഹ്‌ന വാർത്തകൾ
വൈദ്യുതി പ്രതിസന്ധി നേരിടാൻ ഒരുപാട് നടപടി എടുത്തുവെന്നും ഇതിന് കാരണം ഉമ്മൻ ചാണ്ടി കാലത്തെ കരാർ റദ്ദാക്കിയതാണ് പ്രശ്നമെന്നും മുഖ്യമന്ത്രി വിഡി സതീശൻ. നിയന്ത്രണം കൃത്യമായി അറിയിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പെടുമെന്നും കൂടുതൽ വൈദ്യുതി എത്തിച്ച് ഈ മാസം15 ഓടെ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കാണിക്കണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സണ്ണി ജോസഫ് വൈദ്യുതി വകുപ്പിൻ്റെ മന്ത്രി മാത്രമല്ലെന്നും ഭരണകക്ഷിയുടെ അധ്യക്ഷൻ […]
വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ
വൈദ്യുതി പ്രതിസന്ധി നേരിടാൻ ഒരുപാട് നടപടി എടുത്തുവെന്നും ഇതിന് കാരണം ഉമ്മൻ ചാണ്ടി കാലത്തെ കരാർ റദ്ദാക്കിയതാണ് പ്രശ്നമെന്നും മുഖ്യമന്ത്രി വിഡി സതീശൻ. നിയന്ത്രണം കൃത്യമായി അറിയിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പെടുമെന്നും കൂടുതൽ വൈദ്യുതി എത്തിച്ച് ഈ മാസം15 ഓടെ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതിയുടെ ആവശ്യകത മുൻ വർഷങ്ങളേക്കാൾ കൂടി. ഇപ്പോൾ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടകര പൊലീസ് സ്റ്റേഷൻ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
വടകര പൊലീസ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 120 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 13 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നടപടി. കണ്ടാലറിയാവുന്ന 107 പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
