Posted inലേറ്റസ്റ്റ്

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ. കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയെന്നും മന്ത്രിയെ വിളിച്ചാൽ കറന്റ്‌ എപ്പോൾ വരുമെന്ന് അറിയാൻ കഴിയുമെന്നും ഉദ്യോ​ഗസ്ഥൻ പറ‍ഞ്ഞതായി മന്ത്രി തന്നെ വെളിപ്പെടുത്തി. മന്ത്രി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ജീവനക്കാരനെ കുറിച്ച് അന്വേഷിക്കാൻ ബോർഡ് ചെയർമാനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നാളെ മുതൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ നാളെ മുതൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ സ്വാധീന ഫലമായി സെപ്റ്റംബർ പത്തോടെ വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും

മത്സര പരീക്ഷാ ഗൈഡ് `ശിവന്ത് സാർ’ എന്ന പുസ്തകത്തിലെ സ്വാതന്ത്ര സമരസേനാനികളുടെ പാഠഭാഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. പുസ്തകത്തിലെ ബന്ധപ്പെട്ട ഭാഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിമര്‍ശനം ശക്തമായി. ചരിത്രത്തെ തെറ്റായി അവതരിപ്പിക്കുന്നതാണെന്നും രാഷ്ട്രീയ സന്ദേശങ്ങള്‍ വിദ്യാഭ്യാസ ഉള്ളടക്കമായി അവതരിപ്പിക്കുന്നു എന്നുമാണ് വിമർശനം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് വിദഗ്ധർ

വന്ദേഭാരത് ട്രെയിനുകളുടെ വേഗത കേരളത്തിൽ വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക വിദഗ്ധർ. പാളങ്ങളുടെ വളവുകളും പരിമിതികളും സ്റ്റോപ്പുകളും വേഗതയെ ബാധിക്കും. ഭൂമി ഏറ്റെടുക്കുന്നതിലെ താമസവും റെയിൽവേ വികസനത്തെ ബാധിക്കുന്നതായും വിദഗ്ധർ വ്യക്തമാക്കുന്നു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 9, ബുധന്‍

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകള്‍ വീണയ്ക്കും മരുമകന്‍ മുഹമ്മദ് റിയാസിനുമെതിരേ കേസെടുക്കണമെന്ന ഇഡി റിപ്പോര്‍ട്ടില്‍ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. നിയമം നിയമത്തിന്റെ വഴിക്കെന്നു പറഞ്ഞ മുഖ്യമന്ത്രി, ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മാസപ്പടി കേസ് മാത്രമല്ല, ഗൗരവമേറിയ മറ്റു ചില വിവരങ്ങളും ഇഡിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഈ മാസം 15 നകം പരിഹാരിക്കാന്‍ കെഎസ്ഇബി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. […]

Posted inലേറ്റസ്റ്റ്

ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സപ്ലൈകോ അന്വേഷണം ആരംഭിച്ചു

ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സപ്ലൈകോ അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്തതിലെ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും.  പഞ്ചസാര മാത്രം ലഭ്യമാക്കിയതിൽ ഡെപ്യൂട്ടി മാനേജർ അടക്കം ഏഴ് പേരെ സസ്പെൻഡ് ചെയ്തെന്ന പരാതിയിൽ സപ്ലൈകോ അന്വേഷണം ആരംഭിച്ചു. 500,1000 രൂപയുടെ ഗിഫ്റ്റ് കൂപ്പണുകളാണ് ഓണക്കാലത്ത് സപ്ലൈക്കോ ലഭ്യമാക്കിയത്. ഇതുവരെ 1.8 കോടി രൂപയുടെ തുക കൂപ്പൺ വഴി സപ്ലൈക്കോയിലേക്കെത്തി. ഇതിനിടയിലാണ് പെരുമ്പാവൂരിലെ സ്വകാര്യ കമ്പനിക്ക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഷ്ട്രീയമായ നീക്കങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന് പിണറായി വിജയൻ

രാഷ്ട്രീയമായ നീക്കങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  എക്‌സാലോജിക്-സിഎംആർഎൽ ഇടപാടിൽ പിണറായി വിജയൻ അഴിമതി നടത്തിയെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ നീക്കങ്ങളാണ് നടത്തിവരുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

Posted inബിസിനസ്സ്

9,825 കോടി ഇക്വിറ്റി മൂലധനം സമാഹരിച്ച് അദാനി എയര്‍പോര്‍ട്ട്

അദാനി എന്റര്‍പ്രൈസസിന്റെ ഉപകമ്പനിയും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ എയര്‍പോര്‍ട്ട് ഓപ്പറേറ്ററുമായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് 9,825 കോടി രൂപ (ഏകദേശം 1 ബില്യണ്‍ യു.എസ്. ഡോളര്‍) ഇക്വിറ്റി മൂലധനം സമാഹരിച്ചു. ടെമാസെക്, ആല്‍ഫ വെയ്വ് ഗ്ലോബല്‍, പ്രേംജി ഇന്‍വെസ്റ്റ് എന്നീ ആഗോള-ആഭ്യന്തര നിക്ഷേപകരുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും ബ്ലാക്ക്‌റോക്ക് നിയന്ത്രിക്കുന്ന ഫണ്ടുകളില്‍ നിന്നുമാണ് ഈ തുക കണ്ടെത്തിയത്. മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാകുന്ന ഈ പങ്കാളിത്തത്തിലൂടെ നിക്ഷേപകര്‍ക്ക് എ.എ.എച്ച്.എല്ലില്‍ ആകെ 5.54% ഓഹരി വിഹിതം ലഭിക്കും. ഇതിന്റെ അവസാന […]

Posted inടെക്നോളജി

1600 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി റിലയന്‍സ് ജിയോ

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കുന്നതിനായി 1600 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി റിലയന്‍സ് ജിയോ. റിലയന്‍സ് ജിയോ ഉപഗ്രഹങ്ങളുടെ ആദ്യ വിക്ഷേപണം 2027 സെപ്റ്റംബറില്‍ നടക്കും. ആദ്യ ഘട്ടത്തില്‍ സിസ്റ്റങ്ങളും ഹാര്‍ഡ്വെയറും പരിശോധിക്കുന്നതിനായി ചെറിയൊരു കൂട്ടം ഉപഗ്രഹങ്ങള്‍ റിലയന്‍സ് ജിയോ വിക്ഷേപിക്കും. തുടര്‍ന്ന് 2028-ന്റെ രണ്ടാം പാദത്തോടെ 90-100 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും ഇന്ത്യയിലുടനീളം അതിവേഗ ഇന്റര്‍നെറ്റ് കവറേജാണ് ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും 400-450 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. 2035 ആകുമ്പോഴേക്കും 1,600 ഉപഗ്രഹങ്ങള്‍ അടങ്ങിയ ബൃഹത്തായ ശൃംഖല സ്ഥാപിക്കും. ആഗോള കവറേജാണ് […]

Posted inവിനോദം

‘അവറാച്ചന്‍ ആന്‍ഡ് സണ്‍സി’ലെ രണ്ടാമത്തെ ഗാനം

മലയാളികളുടെ പ്രിയതാരം ബിജു മേനോന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം നായകനാകുന്ന പുതിയ ചിത്രം ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സി’ലെ രണ്ടാമത്തെ ഗാനം എത്തി. ഫണ്‍ വൈബില്‍ ബിജുമേനോനും സംഘവും എത്തുന്ന ‘ക്വാര്‍ട്ടര്‍ സോങ്’ മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. സനല്‍ ദേവ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദിന്‍ നാഥ് പുത്തഞ്ചേരി എഴുതിയ വരികള്‍ക്ക് ആലാപനം സനല്‍ ദേവാണ് നിര്‍വഹിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി […]