വൈദ്യുതി പ്രതിസന്ധി നേരിടാൻ ഒരുപാട് നടപടി എടുത്തുവെന്നും ഇതിന് കാരണം ഉമ്മൻ ചാണ്ടി കാലത്തെ കരാർ റദ്ദാക്കിയതാണ് പ്രശ്നമെന്നും മുഖ്യമന്ത്രി വിഡി സതീശൻ. നിയന്ത്രണം കൃത്യമായി അറിയിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പെടുമെന്നും കൂടുതൽ വൈദ്യുതി എത്തിച്ച് ഈ മാസം15 ഓടെ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതിയുടെ ആവശ്യകത മുൻ വർഷങ്ങളേക്കാൾ കൂടി. ഇപ്പോൾ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടകര പൊലീസ് സ്റ്റേഷൻ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
വടകര പൊലീസ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 120 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 13 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നടപടി. കണ്ടാലറിയാവുന്ന 107 പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് എം വി ജയരാജൻ
മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ പറഞ്ഞു. പിണറായിക്കെതിരെ ഇഡി നടത്തുന്ന രാഷ്‌ട്രീയ വേട്ടയിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
രമ്യ ഹരിദാസ് ഇന്ന് മണ്ഡലത്തിലെ എംഎൽഎ ഓഫീസിൽ എത്തും
ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ മണ്ഡലത്തിൽ രമ്യ ഹരിദാസ് എംഎൽഎ ഇന്ന് മണ്ഡലത്തിലെത്തും. ചൊവ്വാഴ്ച വൈകിട്ടോടെ രമ്യ ഹരിദാസ് മണ്ഡലത്തിൽ എത്തിയിരുന്നു. കെപിസിസി നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെ പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള തീരുമാനത്തിൽനിന്ന് രമ്യ ഹരിദാസ് അഴഞ്ഞിരുന്നു.
ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ തകർത്ത് അമേരിക്ക
ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ തകർത്ത് അമേരിക്ക. ഒമാൻ ഉൾക്കടലിൽ നാല് എണ്ണക്കപ്പലുകളും ഖാർഗ് ദ്വീപിൽ ഒരു എണ്ണക്കപ്പലുമാണ് തകർത്തത്. ഇറാൻ അമേരിക്കയുടെ പടക്കപ്പൽ ആക്രമിച്ചതിനുള്ള പ്രതികാര നടപടിയാണ് ആക്രമണമെന്ന് യു എസ് സെൻട്രൽ കമാൻഡ്. ജോർദാനിലെ അമേരിക്കയുടെ സൈനിക താവളത്തിലേക്ക് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് പ്രത്യാക്രമണം നടത്തി.
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 9, ബുധന്‍
പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന ഇഡിയുടെ നിര്‍ദേശം ഡിജിപി ആഭ്യന്തര സെക്രട്ടറിക്കു കൈമാറി. റിപ്പോര്‍ട്ട് പരിഗണിക്കുകയും കേസെടുക്കുകയും ചെയ്യേണ്ടേത് വിജിലന്‍സാണ്. സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടുകയും രാഷ്ട്രീയ തീരുമാനമെടുക്കുകയും ചെയ്ത ശേഷമാകും റിപ്പോര്‍ട്ട് വിജിലന്‍സിന് കൈമാറുന്നത്. സിപിഎമ്മിനും എല്‍ഡിഎഫിനും ഇപ്പോഴത്തെ നീക്കങ്ങള്‍ കടുത്ത സമ്മര്‍ദമായിരിക്കുകയാണ്. മുംബൈയില്‍ പ്രധാനമന്ത്രിയുടെ പരിപാടിയുടെ വേദിക്കരികിലെ ഷോപ്പിംഗ് മാളില്‍നിന്ന് തോക്കും വ്യാജ ഐഡി കാര്‍ഡുകളുമായി മൂന്നു പേരെ പിടികൂടി. 24 കാരനും ഇയാളുടെ രണ്ടു സുരക്ഷാ ജീവനക്കാരുമാണ് പിടിയിലായത്. […]
രാത്രി വാർത്തകൾ
മാസപ്പടി കേസില്‍ പിണറായി വിജയനെതിരായ കേസെടുക്കുന്നതിൽ നിയമോപദേശത്തിനും കൂടിയാലോചനകൾക്കും ശേഷമാകും സംസ്ഥാന സർക്കാർ തീരുമാനമെടുക്കുക. അതിവേഗം കേസെടുത്താൽ ബിജെപിയുമായുള്ള ഡീൽ എന്ന ആക്ഷേപം സിപിഎം ഉയർത്തുമെന്നത് സർക്കാറിന് മുന്നിലെ വെല്ലുവിളി. മാസപ്പടി കേസിൽ നിർണായക വഴിത്തിരിവുണ്ടായതിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. യഥാർത്ഥ പ്രതി പിണറായി വിജയനാണെന്നും കരിമണൽ കൊള്ളയിലൂടെ ലഭിച്ച പണം വിദേശത്തേക്ക് കടത്തിയെന്നും അദ്ദേഹം ആരോപിച്ചു. മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ പ്രതികരിച്ച് […]
പിണറായി വിജയനെതിരായ കേസെടുക്കുന്നതിൽ നിയമോപദേശത്തിനും കൂടിയാലോചനകൾക്കും ശേഷമാകും സംസ്ഥാന സർക്കാർ തീരുമാനമെടുക്കുക
മാസപ്പടി കേസില്‍ പിണറായി വിജയനെതിരായ കേസെടുക്കുന്നതിൽ നിയമോപദേശത്തിനും കൂടിയാലോചനകൾക്കും ശേഷമാകും സംസ്ഥാന സർക്കാർ തീരുമാനമെടുക്കുക. അതിവേഗം കേസെടുത്താൽ ബിജെപിയുമായുള്ള ഡീൽ എന്ന ആക്ഷേപം സിപിഎം ഉയർത്തുമെന്നത് സർക്കാറിന് മുന്നിലെ വെല്ലുവിളി. സിപിഎം തിരുത്തലിലേക്ക് നീങ്ങുന്നതിനിടെയുള്ള ഇഡി നീക്കം പിണറായിക്ക് വലിയ അഗ്നിപരീക്ഷയാണ്. എന്നാൽ രാഷ്ട്രീയപ്രേരിത നടപടി എന്ന നിലക്ക് പ്രതിരോധം തീർക്കാനാണ് സിപിഎം തീരുമാനം.
സംസ്ഥാനത്ത് ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സാക്ഷരതയ്ക്ക് പ്രാധാന്യം നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ
സംസ്ഥാനത്ത് ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സാക്ഷരതയ്ക്ക് പ്രാധാന്യം നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര സാക്ഷരതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിന്നുള്ള മാധ്യമസംഘം ഇൻവെസ്റ്റ് യുപി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിജയ് കിരൺ ആനന്ദ് ഐഎഎസുമായി ലഖ്‌നൗവിൽ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഉത്തർപ്രദേശിലേക്ക് സംഘടിപ്പിച്ച പര്യടനത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള മാധ്യമസംഘം ഇൻവെസ്റ്റ് യുപി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിജയ് കിരൺ ആനന്ദ് ഐഎഎസുമായി ലഖ്‌നൗവിൽ കൂടിക്കാഴ്ച നടത്തി. ഉത്തർപ്രദേശിലെ വ്യാവസായിക മാറ്റങ്ങൾ, നിക്ഷേപ സാധ്യതകൾ, അടിസ്ഥാന സൗകര്യങ്ങൾ, വിനോദസഞ്ചാരം, നൈപുണ്യ വികസനം, കേരളവുമായി സഹകരണ സാധ്യതയുള്ള മറ്റ് മേഖലകള്‍ എന്നിവയിലാണ് ചർച്ച ശ്രദ്ധകേന്ദ്രീകരിച്ചത്.
