സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനും കാലാവധി പൂർത്തിയാക്കിയ വാഹനങ്ങൾക്ക് പകരം പുതിയവ നിരത്തിലിറക്കുന്നതിനുമായി വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കോർപറേഷന് ബസുകൾ സ്പോൺസർ ചെയ്യാം. ഇതിനായുള്ള വിശദമായ മാർഗനിർദേശങ്ങൾ കെഎസ്ആർടിസി പുറത്തിറക്കി. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്ക് പുറമെ സി.എസ്.ആർ ഫണ്ടുകൾ ഉപയോഗിച്ചും ബസുകൾ സംഭാവന […]
മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ
മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. യഥാർത്ഥ പ്രതി പിണറായി വിജയൻ തന്നെ എന്ന് തുടക്കം മുതൽ പറഞ്ഞു. മാസപ്പടി പോരാട്ടം ഒട്ടും എളുപ്പം ആയിരുന്നില്ല. ഇതിനെതിരെ ഇറങ്ങിയപ്പോൾ ഒരുപാട് ആളുകൾ ആക്ഷേപിച്ചു. എന്റെ വഴി തെറ്റി പോയി എന്ന് പറഞ്ഞവരുണ്ട്. മൂന്ന് വർഷം മുൻപ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശരി ആകുന്നത്. അഴിമതി നിരോധന പ്രകാരം കേസ് അന്വേഷിക്കണം. സംസ്ഥാന വിജിലൻസ് അല്ലെങ്കിലും കേന്ദ്ര ഏജൻസിയായ സിബിഐ […]
അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിലെ പ്രതി പിടിയിൽ
അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിലെ പ്രതി പിടിയിൽ. യുവതിയെയും നാല് വയസുള്ള കുഞ്ഞിനേയും കൊന്ന പ്രോവത് ദാസ് എന്ന പ്രതിയാണ് പശ്ചിമബംഗാളിൽ നിന്ന് പിടിയിലായത്. പാലക്കാട് നിന്ന് കൊൽക്കത്തയിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊന്നത് തന്റെ ഭാര്യയെയും കുഞ്ഞിനെയുമല്ല എന്നാണ് പ്രതിയുടെ ഞെട്ടിപ്പിക്കുന്ന മൊഴി.
പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ പ്രതികരിച്ച് മുന്‍മന്ത്രി മുഹമ്മദ് റിയാസ്
മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ പ്രതികരിച്ച് മുന്‍മന്ത്രി മുഹമ്മദ് റിയാസ്. ഇഡിയുടെ അന്വേഷണത്തിൽ ആരെങ്കിലും പേടിച്ചുപോയി എന്ന് കരുതണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഉപരി കോടതികളിൽ പോയ വിഷയമാണ്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നല്ല ആത്മവിശ്വാസമുണ്ട്. കേസ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സർക്കാരാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. നിരപരാധിത്വം പൂർണമായും തെളിയിക്കാനാകും. ഏത് അന്വേഷണവും നടക്കട്ടെ. തെറ്റ് ചെയ്തിട്ടില്ല. ഒരുതരത്തിലും ഭയപ്പെടാനില്ല. തിരക്കഥ നന്നായി. ഇതിന്റെ രാഷ്ട്രീയ ഉദ്ദേശം നേരത്തെ പറഞ്ഞതാണ്. […]
കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതി
പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനും കാലാവധി പൂർത്തിയാക്കിയ വാഹനങ്ങൾക്ക് പകരം പുതിയവ നിരത്തിലിറക്കുന്നതിനുമായി വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കോർപറേഷന് ബസുകൾ സ്പോൺസർ ചെയ്യാം. ഇതിനായുള്ള വിശദമായ മാർഗനിർദേശങ്ങൾ കെഎസ്ആർടിസി പുറത്തിറക്കി. 9 മുതൽ 15 മീറ്റർ വരെ നീളമുള്ള എ.സി പ്രീമിയം ബസുകൾ, എ.സി സീറ്റർ, എ.സി സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയവയാണ് […]
മാസപ്പടിക്കേസിലെ ഇഡിയുടെ നിർണായക നീക്കത്തിൽ പ്രതികരിച്ച് ഷോൺ ജോർജ്
മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കത്ത് നൽകിയതിൽ പ്രതികരിച്ച് പരാതിക്കാരനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഷോൺ ജോർജ്. ഇപ്പോഴത്തെ നടപടി മൂന്ന് വർഷത്തെ നിയമപോരാട്ടത്തിൻ്റെ ഫലമാണെന്നും, കേസിൽ പിണറായി വിജയൻ തന്നെ ആണ് പ്രധാന പ്രതിയെന്നും ഷോൺ ജോർജ് ആരോപിച്ചു. കേരള പൊലീസ് എത്രയും പെട്ടെന്ന് കേസ് രജിസ്റ്റർ ചെയ്യണം. ഇഡിയുടെ കത്ത് പ്രകാരമുള്ള കുറ്റങ്ങൾ രജിസ്റ്റർ ചെയ്യണം, എത്രയും പെട്ടെന്ന് പിണറായിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് […]
പിവി അൻവറിന് ബോർഡ്- ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ
പന്ത്രണ്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്- ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ. പൊതുമേഖല സ്ഥാപനമായ കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്നും പണം തട്ടിയതും, പാരിസ്ഥിക നാശനഷ്ടം വരുത്തുന്നവിധം തടയണ നിർമ്മിക്കുകയും ചെയ്ത വ്യക്തിയാണ് അൻവർ. കാപ്പ പ്രകാരം നടപടി നേരിടേണ്ട വ്യക്തിക്ക് സ്ഥാനങ്ങള്‍ നൽകരുതെന്ന് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയെന്നും വിവരാവകാശ കൂട്ടായ്മ കോ-ഡിനേറ്റർ കെവി ഷാജി തിവ്യക്തമാക്കി.
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി
പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരായ ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി. ഇടത്പക്ഷ രാഷ്ട്രീയ രംഗത്ത് പുതിയ അനുഭവമാണ്, ഇക്കാര്യത്തിൽ സിപിഎം നിലപാട് സ്വീകരിക്കണം, അവരുടെ നയം വ്യക്തമാക്കണം, ഉന്നത നേതാവിനെതിരായി പുറത്ത് വന്നത് ഗുരുതരമായ അഴിമതി ആരോപണമാണെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. സിപിഎമ്മിന് ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ കഴിയില്ല, ഇനിയും നിരവധി കേസുകൾ പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സായാഹ്ന വാര്‍ത്തകള്‍ സെപ്റ്റംബര്‍ 8, ചൊവ്വ
പിണറായി പ്രതിയാകുമോ? മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, മരുമകനും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കത്തു നല്‍കി. അഴിമതി നിരോധന നിയമപ്രകാരം പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കേസെടുക്കണമെന്നും കത്തില്‍ പറയുന്നു. എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. വീണയ്ക്കു ലഭിച്ച മാസപ്പടി പിണറായി വിജയനു ലഭിച്ച കോഴയാണെന്ന ആരോപണം നിലനില്‍ക്കേയാണ് എന്‍ഫോഴ്സമെന്റിന്റെ നടപടി. പ്രതിപക്ഷ നേതാവ് […]
ആറ് കമ്പനികളുടെ ഐപിഒ സെപ്റ്റംബര്‍ ഒമ്പതിന്
30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിപണിയില്‍ ഐപിഒ തിരക്ക്. സെപ്റ്റംബര്‍ ഒമ്പതിന് ആറ് കമ്പനികളാണ് പ്രാരംഭ ഓഹരി വില്‍പ്പനയുമായി എത്തുന്നത്. 4,386 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 1996 ഒക്ടോബര്‍ 14-ന് ശേഷം ആദ്യമായാണ് ഒരേ ദിവസം ആറ് കമ്പനികള്‍ ഐപിഒയുമായെത്തുന്നത്. റെന്റോമോജോ, അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി, മണിപ്പാല്‍ പേയ്‌മെന്റ് ആന്‍ഡ് ഐഡന്റിറ്റി സൊല്യൂഷന്‍സ്, സ്റ്റീംഹൗസ് ഇന്ത്യ, എല്‍സിസി പ്രോജക്ട്‌സ്, കരംതാര എന്‍ജിനീയറിങ് തുടങ്ങി ആറ് കമ്പനികള്‍ ചേര്‍ന്ന് 4,386 കോടി രൂപയാണ് സമാഹരിക്കുന്നത്. 1996-ല്‍ ആറ് […]
