Posted inടെക്നോളജി

ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ സാംസങും

ടെലിവിഷന്‍, ഹോം അപ്ലയന്‍സ് വിഭാഗങ്ങളിലുള്ള ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ സാംസങ് ഇന്ത്യ. ചെലവ് വര്‍ധിച്ചതും വിശാലമായ പുനഃസംഘടനയും അടക്കമുള്ളവയാണ് നീക്കത്തിന് പിന്നില്‍. 80 മുതല്‍ 100 വരെ എക്സിക്യൂട്ടീവുകളെ കമ്പനി പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഘട്ടം ഘട്ടമായുള്ള പിരിച്ചുവിടല്‍ ഡയറക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ടീം ലീഡര്‍മാര്‍ ബ്രാഞ്ച്, ഏരിയ മാനജര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ വിവിധ തലങ്ങളിലുള്ള ജീവനക്കാരെ ബാധിക്കുമെന്നാണ് വിവരം. എഐ (നിര്‍മിതബുദ്ധി) മുന്നേറ്റത്തെത്തുടര്‍ന്ന് മെമ്മറി ചിപ്പുകളുടെ വില ഇരട്ടിയിലധികമായി വര്‍ദ്ധിച്ചത് ഇലക്ട്രോണിക് കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന […]

Posted inവിനോദം

‘എന്ന വിലൈ’ ചിത്രത്തിന്റെ ട്രെയ്ലര്‍

നിമിഷ സജയന്‍, തമിഴ് നടന്‍ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ തമിഴ് ചിത്രം ‘എന്ന വിലൈ’യുടെ ട്രെയ്ലര്‍ പുറത്ത്. സെപ്റ്റംബര്‍ 17 ന് ആഗോള റിലീസായി എത്തുന്ന ചിത്രം എത്തും. രാമേശ്വരത്തിന്റെ പശ്ചാത്തലത്തില്‍ വികസിക്കുന്ന കഥയാണ് ‘എന്ന വിലൈ’ പറയുന്നത്. വൈ ജി മഹേന്ദ്രന്‍, പൂര്‍ണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രന്‍, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹന്‍ […]

Posted inവിനോദം

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ ചിത്രത്തിലെ തീം സോങ്

പാര്‍വതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന ചിത്രത്തിനുവേണ്ടി വേടന്‍ പാടിയ തീം സോങ് തരംഗമാകുന്നു. മൂര്‍ച്ചയേറിയ വരികളും ഈണവുമായി ‘പുരട്ച്ചി ‘ സോങ് ആസ്വാദക മനസ്സുകളെ കീഴടക്കുന്നു. ഈ റാപ് സോങ്ങിന് വരികള്‍ എഴുതിയതും പാടിയതും വേടന്‍. സംഗീതം ഒരുക്കിയത് മുജീബ് മജീദ്. ഭാവന സ്റ്റുഡിയോസാണ് പാട്ട് പുറത്തിറക്കിയത്. സെപ്റ്റംബര്‍ 11ന് ചിത്രം തിയേറ്റുകളില്‍ എത്തും. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോണ്‍സ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തില്‍ അരങ്ങേറുന്ന […]

Posted inപുസ്തകങ്ങൾ

എമിലും കുറ്റാന്വേഷകരും

ട്രെയിനില്‍ യാത്രചെയ്തുകൊണ്ടിരിക്കെ എമില്‍ ഒരു അപരിചിതന്റെ വഞ്ചനയ്ക്ക് ഇരയാകുന്നു. ഉറക്കമുണര്‍ന്നപ്പോള്‍ പണം കാണാനില്ല. ഒരു പരിചയവുമില്ലാത്ത നഗരം, സഹായത്തിനാരുമില്ല. എന്നിട്ടും ഒറ്റയ്ക്ക് കള്ളനെ പിന്തുടരുകയാണ് എമില്‍. കുട്ടികളുടെ ഒരു സംഘത്തിന്റെ സഹായംകൂടെ ലഭിക്കുന്നതോടെ അന്വേഷണം ഏതൊരു കുറ്റാന്വേഷണ ഏജന്‍സിയെക്കാളും മികവേറിയ ഒന്നായി മാറുകയാണ്… കുട്ടികള്‍ കുറ്റാന്വേഷകരാകുന്ന ബാലസാഹിത്യ ക്ലാസിക്. ‘എമിലും കുറ്റാന്വേഷകരും’. എറിഷ് കേസ്റ്റനര്‍. പരിഭാഷ – ഡോ.പി. രാജലക്ഷ്മി. മാതൃഭൂമി. വില 178 രൂപ.  

Posted inഓട്ടോമോട്ടീവ്

കിയ കാര്‍ണിവല്‍ എംപിവിയുടെ ഹൈബ്രിഡ് പതിപ്പ്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ കാര്‍ണിവല്‍ എംപിവിയുടെ ഹൈബ്രിഡ് പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു. അടുത്തിടെ പുറത്തിറക്കിയ സൊറെന്റോയിലെ സ്ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ തന്നെയായിരിക്കും ഇതിലും ഉപയോഗിക്കുക. കാര്‍ണിവല്‍ ഹൈബ്രിഡിന് കരുത്തുപകരുന്നത് 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്. സൊറെന്റോയിലേതുപോലെ 178 ബിഎച്ച്പി കരുത്തും 265 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്നാല്‍ സൊറെന്റോയില്‍ നിന്ന് വ്യത്യസ്തമായി അല്‍പ്പം കൂടി ശക്തമായ ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതില്‍ ഉണ്ടാവുക. ഇതോടെ അധികമായി 72 ബിഎച്ച്പി കരുത്തും 304 എന്‍എം […]

Posted inആരോഗ്യം

ഭക്ഷണശേഷം കുളിക്കുന്നതും ദഹനപ്രക്രിയയും

ഭക്ഷണത്തിന് ശേഷം കുളിക്കുന്നതും ദഹനപ്രക്രിയയും തമ്മില്‍ എന്താണ് ബന്ധം? ഭക്ഷണം കഴിച്ച ശേഷം എത്ര സമയം കഴിഞ്ഞ് കുളിക്കുന്നതാണ് നല്ലത്? ഇന്നും സംശമായി നില്‍ക്കുന്ന ചോദ്യങ്ങളാണിത്. ഭക്ഷണം കഴിച്ച ശേഷം ശരീരം ദഹനപ്രക്രിയയിലേക്ക് കടക്കുന്നു. ഭക്ഷണം ആമാശയത്തിലെത്തിയ ശേഷം അത് ദഹിപ്പിക്കാനും പോഷകങ്ങള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും ശരീരത്തിലെ വിവിധ അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ദഹനപ്രക്രിയയില്‍ ആമാശയത്തിലേക്കും കുടലിലേക്കും രക്തപ്രവാഹം വര്‍ധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷണം കഴിച്ച ഉടന്‍ കുളിച്ചാല്‍ രക്തം ചര്‍മത്തിലേക്കും ദഹനവ്യവസ്ഥയില്‍ നിന്ന് അകലേക്കും പോകുമെന്നും […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കത്ത് നൽകി. മുഹമ്മദ് റിയാസിനെതിരെയും വീണക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നും കത്തിൽ ആവശ്യപ്പെടുന്നു. അതേസമയം, ഇഡിയുടെ കത്തിൽ ഡിജിപി നിയമോപദേശം തേടും. ‎ ‎സംസ്ഥാനത്ത് ഇന്നും അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകും. കൊടും ചൂടിൽ വൈദ്യുതി ആവശ്യകത ഉയര്‍ന്നതും ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി കിട്ടാനില്ലാത്തതുമാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രമ്യ ഹരിദാസ് എം എൽ എയുടെ നടപടിക്കെതിരെ വിമർശനവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

ചിറയിൻകീഴിലെ വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി എ ആയി നിയമിക്കാൻ കത്ത് നൽകിയ രമ്യ ഹരിദാസ് എം എൽ എയുടെ നടപടിക്കെതിരെ  വിമർശനവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്പീക്കറുടെ ഓഫീസിനെ സംശയത്തിൽ ആക്കുന്ന ഇടപെടൽ അംഗീകരിക്കില്ല, സ്പീക്കറുടെ ഓഫീസിന്‍റെ ഇൻഡിപെൻഡൻസിനെ ചോദ്യം ചെയ്യാൻ പാടില്ല, നിയമപരമായ പരിഹാരം ഉണ്ടാക്കുന്നതിന് മറ്റു മാർഗ്ഗങ്ങളുണ്ട്, രമ്യ ഹരിദാസ് നൽകിയ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിപിഎമ്മിനെതിരെ വിമർശനവുമായി സിറാജിൽ ലേഖനം

കാന്തപുരം വിവാദവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ വിമർശനവുമായി സമസ്ത എപി സുന്നി വിഭാഗത്തിൻ്റെ മുഖപത്രമായ സിറാജിൽ ലേഖനം. എസ്‍വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫിയുടേതാണ് ലേഖനം. തോൽവി ഇടതുപക്ഷത്തിന് അണികൾ നൽകിയ ശിക്ഷയാണെന്നും ഇതിൻ്റെ അരിശം പാർട്ടി പ്രവർത്തകരോടും സമുദായ സംഘടനകളോടും തീർക്കുന്നതിന് പകരം രോഗത്തിന് ചികിത്സിക്കുന്നതാണ് നല്ലതെന്നും ലേഖനത്തിൽ വിമർശനം.രണ്ടാം ഭരണത്തിൽ മുഖ്യമന്ത്രി മാറിയിരുന്നെങ്കിൽ ഇത്രത്തോളം പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉണ്ടാകുമായിരുന്നില്ലെന്നും, രാജയും പ്രജയും ചേർന്ന ഭരണം നല്ലതല്ലെന്ന് പ്രാദേശിക നേതാക്കൾ ഓർമിപ്പിച്ചുവെന്നും ലേഖനത്തിൽ പറയുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന അപക്വമെന്ന് എം എ ബേബി

കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ അപക്വവും അനാവശ്യവുമാണെന്നും, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഒരു തീരുമാനവുമില്ലെന്നും  സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ബിജെപിയെ പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കാനാണ് ഇന്ത്യ സഖ്യത്തിലെ ധാരണ, പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും പ്രതിപക്ഷ നേതാവായതുകൊണ്ട് രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടുന്നുവെങ്കിൽ മല്ലികാർജുൻ ഖർഗെയ്ക്കും ഇതേ സ്ഥാനമുണ്ടെന്ന് എം എ ബേബി പറഞ്ഞു. ഇന്ത്യ സഖ്യം അക്കാര്യം ആലോചിക്കുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.