Posted inവിനോദം

ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ‘ആശ’ ട്രെയിലര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യുടെ ചങ്കിടിപ്പേറ്റുന്ന ട്രെയിലര്‍ പുറത്ത്. നേര്‍ക്കുനേര്‍ പോരടിക്കുന്ന ഉര്‍വശിയും ജോജുവും ആണ് ട്രെയിലറില്‍ ഉളളത്. ഉര്‍വശിയുടെ മകളായി ഐശ്വര്യയും മറ്റൊരു പ്രധാന വേഷത്തില്‍ വിജയരാഘവനും എത്തുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫര്‍ സനലാണ്. ജോജു ജോര്‍ജ്ജും രമേഷ് ഗിരിജയും സഫര്‍ സനലും ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ആകസ്മികമായുണ്ടാകുന്ന ഒരു അപകടവും തുടര്‍ന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് സൂചന. ഏറെ […]

Posted inവിനോദം

നന്ദമുരി ബാലകൃഷ്ണ ചിത്രം ‘ദാദ’ ഗ്ലിമ്പ്‌സ്

തെലുങ്കു സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിമ്പ്‌സ്, റിലീസ് തീയതി എന്നിവ പുറത്ത്. ‘ദാദ’ എന്ന് പേരിട്ടിരിക്കുന്ന ഈ വമ്പന്‍ ആക്ഷന്‍ ചിത്രം 2026 ഡിസംബര്‍ 24 ന് ക്രിസ്മസ് റിലീസായി ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തും. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘വീര സിംഹ റെഡ്ഡി’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. കാജല്‍ […]

Posted inഓട്ടോമോട്ടീവ്

ജാവ 42 ബോബര്‍ ഓള്‍ സ്റ്റാര്‍സ് എഡിഷന്‍ എത്തി

മഹീന്ദ്ര ഗ്രൂപ്പിന്റെ ഉപ കമ്പനിയായ ക്ലാസിക് ലെജന്‍ഡ്സ് ജാവ 42 ബോബര്‍ ഓള്‍ സ്റ്റാര്‍സ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 2.09 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില. സ്റ്റാന്‍ഡേര്‍ഡ് 42 ബോബറിന് സമാനമായ മെക്കാനിക്കല്‍ ഫീച്ചറുകളാണ് ഈ പുതിയ എഡിഷനിലും ഉള്ളത്. താഴ്ന്ന സിംഗിള്‍ സീറ്റ്, റൗണ്ട് ഹെഡ്ലാമ്പ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഹാന്‍ഡില്‍ബാര്‍ എന്‍ഡ് മിററുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 29.5 ബിഎച്ച്പി കരുത്തും ( 7500 ആര്‍പിഎം) 30 എന്‍എം ടോര്‍ക്കും […]

Posted inപുസ്തകങ്ങൾ

സ്വന്തമായൊരു മുറി

സ്ത്രീയുടെ എഴുത്തിനെയും എഴുത്തിടത്തെയും കുറിച്ച് സ്ത്രീയോട് സ്ത്രീയുടെ സംഭാഷണം എന്നതാണ് സ്വന്തമായൊരു മുറി എന്ന ഈ ആധുനിക ക്ലാസിക്കിന്റെ പ്രധാനപ്പെട്ട സവിശേഷത. നോവലിസ്റ്റും കഥാകൃത്തും സൈദ്ധാന്തികയുമെന്നനിലയില്‍ സ്ത്രീയോടു സംസാരിച്ച സ്ത്രീ എന്ന സ്ഥാനം കൂടിയാണ് ഇരുപതാം നൂറ്റാണ്ടിലെ ധൈഷണിക ജീവിതത്തില്‍ വെര്‍ജീനിയ വുള്‍ഫിനുള്ളത്. നിലപാടുകളില്‍ വൈരുദ്ധ്യങ്ങളുണ്ടെങ്കിലും ഈ പുസ്തകം ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തിലുണ്ടായ ഏറ്റവും മഹത്തായ മാനിഫെസ്റ്റോകളിലൊന്നാണ്. ‘സ്വന്തമായൊരു മുറി’. സംഗൃഹീത പുനരാഖ്യാനം : ബി.എം. സുഹ്‌റ. ജനറല്‍ എഡിറ്റര്‍: ഡോ. പി.കെ. രാജശേഖരന്‍. ഡിസി ബുക്‌സ്. […]

Posted inആരോഗ്യം

വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

രാവിലെ ബ്രേക്ക്ഫാസ്റ്റിന് മുന്‍പ് തന്നെ ഒരു ഗ്ലാസ് കാപ്പി അല്ലെങ്കില്‍ ചായ കുടിക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിന് മുമ്പ്, വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? ആരോഗ്യമുള്ള മിക്കാവാറും ആളുകളില്‍ ഇത് വലിയ അപകടമുണ്ടാക്കില്ലെങ്കിലും ചിലരില്‍ ഇത് അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറിലെ അസ്വസ്ഥത, വിറയല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂടുതല്‍ പ്രകടമാക്കാം. ഭക്ഷണം കഴിച്ചശേഷം കാപ്പി കുടിക്കുന്നത് കഫീന്‍ ആഗിരണം കുറച്ച് മന്ദഗതിയിലാക്കാന്‍ സഹായിക്കാം. രാവിലെ കാപ്പി കുടിക്കുന്നത് ഊര്‍ജ്ജം വര്‍ധിപ്പിക്കുകയും ഏകാഗ്രത മെച്ചപ്പെടുത്തുകയും ചെയ്യുമെങ്കിലും, […]

Posted inലേറ്റസ്റ്റ്

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ സ്വീകരിക്കുന്ന നിലപാടിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളിപ്പറഞ്ഞ  മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ സ്വീകരിക്കുന്ന നിലപാടിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നതും സമ്മർദ്ദത്തിലാക്കുന്നതും ഒട്ടും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കേരള മുഖ്യമന്ത്രിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് അത്യന്തം ആശങ്കാജനകമാണെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

Posted inലേറ്റസ്റ്റ്

വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ സുധീർ കുമാറിന് ജാമ്യം

വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ സുധീർ കുമാറിന് ജാമ്യം. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 5 കോടി 80 ലക്ഷം രൂപയുടെ തട്ടിപ്പ് സൊസൈറ്റിയിൽ നടന്നെന്നാണ് കേസ്. തട്ടിപ്പിനിരയായ തിരുവള്ളൂർ സ്വദേശി ഇബ്രാഹിംഹാജി തീ കൊളുത്തി ആത്മഹത്യ ചെയ്തതോടെയാണ് വൻ ക്രമക്കേട് പുറത്തായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 11 കേസുകളാണ് സുധീർ കുമാറിനെതിരെ രജിസ്റ്റർ ചെയ്തത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്ന് വീണ്  രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്ന് വീണ്  രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ചടയമംഗലം സ്വദേശി സുകുമാരപിള്ളയാണ് കഴിഞ്ഞ മാസം 28-ന് 18-ാം വാർഡിലെ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ ഓഗസ്റ്റ് 31-ന് മരണപ്പെട്ടത്. സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് പരിചരണത്തിലോ സൗകര്യങ്ങളിലോ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുൻ റവന്യു ഉദ്യോഗസ്ഥൻ എൻ കെ കൃപയെ വീണ്ടും അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി തേടി വിജിലൻസ്

കൊച്ചിയിൽ കൈക്കൂലി കേസിൽ വിജിലൻസിന്‍റെ വീഴ്ചയെ തുടർന്ന് പ്രതിയെ കോടതി വിട്ടയച്ച സംഭവത്തിൽ ഇടനിലക്കാരനായ മുൻ റവന്യു ഉദ്യോഗസ്ഥൻ എൻ കെ കൃപയെ വീണ്ടും അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി തേടി വിജിലൻസ്. വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ കോടതി നാളെ പരിഗണിക്കും. പ്രതിയെ അറസ്റ്റ് ചെയ്ത വിവരം ബന്ധുക്കളെ അറിയിക്കുന്നതിൽ കാലതാമസമുണ്ടായെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതില്‍ ശുപാര്‍ശ കൈമാറാതെ സര്‍ക്കാര്‍

പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതില്‍ ശുപാര്‍ശ കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍. 18 പട്ടികകളുടെ കാലാവധി നീട്ടാൻ ആയിരുന്നു മന്ത്രിസഭ തീരുമാനം. എന്നാൽ ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. തെരഞ്ഞെടുത്ത പട്ടികകളുടെ കാലാവധി നീട്ടൽ നിയമ പ്രശ്‌നം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.പൊതുവിദ്യാഭ്യാസ വകുപ്പിലെ ലിസ്റ്റുകള്‍ മാത്രം ആറുമാസത്തേക്ക് നീട്ടാനുള്ള സർക്കാർ ശുപാർശ അതേപടി നടപ്പാക്കാൻ കഴിയില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.