പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയ സുസുക്കിയുടെ ജനപ്രിയ മോഡലായ ബലേനോയുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ബലേനോ ഫെയ്സ് ലിഫ്റ്റിന് 6.10 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. പുതിയ കോസ്മെറ്റിക് മാറ്റങ്ങളോടെയും പുതിയ ഫീച്ചറുകളോടെയുമാണ് കാര്‍ വില്‍പ്പനയ്ക്ക് എത്തിയത്. 1.2 ലിറ്റര്‍ ഇസഡ് സീരീസ് 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. സ്വിഫ്റ്റിലും ഡിസയറിലും ഉപയോഗിച്ചിരിക്കുന്ന അതേ എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷനുമായി ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു. […]
വാള്‍ത്തലപ്പുകൊണ്ട് എഴുതിയ ജീവിതം
ഭാരതചരിത്രത്തിലെ അസാമാന്യ ശക്തിയുള്ള ഒരു രക്തനക്ഷത്രമാണ് ടിപ്പു സുല്‍ത്താന്‍. സദാ ഊര്‍ജ്ജസ്വലനും തീക്ഷ്ണബുദ്ധിയും ജനക്ഷേമ തല്പരനും ആയിരുന്നിട്ടും ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു ഭരണാധികാരി കൂടിയായിരുന്നു ടിപ്പു എന്നത് ചരിത്രത്തിലെ പല വിരോധാഭാസങ്ങളില്‍ ഒന്നായി അവശേഷിക്കുന്നു. വൈദേശിക ശക്തികളില്‍ നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്യം എന്ന ഏക സ്വപ്നമാണ് ടിപ്പുവിന്റെ അരനൂറ്റാണ്ടു കാലത്തെ ജീവിതത്തെ ഒരു പോര്‍ക്കളമാക്കിയത് എന്നു പറയേണ്ടിവരും. കീഴടങ്ങാനും സ്വജീവന്‍ രക്ഷിക്കാനും വഴികള്‍ പലതുണ്ടായിട്ടും, രണഭൂമിയില്‍ പൊരുതിയൊടുങ്ങുക എന്ന ധീരമായ ദൃഢനിശ്ചയത്തിന് ടിപ്പുവിനെ പ്രേരിപ്പിച്ച ഘടകവും മറ്റൊന്നല്ല. […]
പാമോയില്‍ ആരോഗ്യത്തിന് ദോഷം ചെയ്യുമോ?
എണ്ണപ്പനയുടെ കായകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരു ഭക്ഷ്യയോഗ്യമായ സസ്യ എണ്ണയാണ് പാമോയില്‍. കറികളില്‍ പാം ഓയില്‍ പതിവായി ഉപയോഗിക്കുന്നവരുണ്ട്. ബിസ്‌ക്കറ്റ്, ചോക്ലേറ്റ്, നൂഡില്‍സ്, പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയില്‍ ചേര്‍ക്കുന്നു. പാമോയില്‍ യഥാര്‍ത്ഥത്തില്‍ ആരോഗ്യത്തിന് ദോഷം ചെയ്യുമോ? മിക്ക പാമോയിലുകളിലും പാല്‍മിറ്റിക് ആസിഡിനു പുറമേ ഒലീയിക് ആസിഡ്, ലിനോലീയിക് ആസിഡ്, വിറ്റാമിന്‍ ഇ, കരോട്ടിനോയിഡുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ പാം ഓയിലിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെ സന്തുലിതമാക്കാന്‍ സഹായിച്ചേക്കാം. എന്നിരുന്നാലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതിന്റെ ഉപയോഗം ആരോഗ്യത്തെ ബാധിക്കുന്നു. ട്രൈഗ്ലിസറൈഡുകള്‍ […]
ജില്ലാ വിഭജനം വേണമെന്ന് മുസ്ലിം യൂത്ത് ലീഗ്
മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളുടെ പുനഃസംഘടന നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ്. അടിസ്ഥാന വികസനത്തിന് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന് മലപ്പുറം ജില്ലാ സമ്മേളനത്തിൽ യൂത്ത് ലീഗ് പ്രമേയം പാസാക്കി. ജനസംഖ്യ, വിസ്തൃതി, വികസന മുൻഗണനകൾ പ്രാദേശിക സവിശേഷതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനഃസംഘടന അനിവാര്യമാണെന്നും ജില്ലാ വിഭജനം സംബന്ധിച്ച സാധ്യത പഠനത്തിന് ഉന്നതാധികാര സമിതിയെ സർക്കാർ നിയോഗിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനെ രമ്യ ഹരിദാസ് എം എൽ എ തെറ്റിദ്ധരിപ്പിച്ചെന്ന് ആക്ഷേപം
പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനെ രമ്യ ഹരിദാസ് എം എൽ എ തെറ്റിദ്ധരിപ്പിച്ചെന്ന് ആക്ഷേപം. ചിറയിൻകീഴിലെ കോൺഗ്രസ് തർക്കങ്ങൾ അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച എം.എം. ഹസൻ കമ്മീഷന്റെ യോഗത്തിൽ രമ്യ ഹരിദാസ് എം എൽ എ പങ്കെടുത്തിരുന്നില്ല, ഡൽഹി യാത്രയുടെ പേരിൽ നേതൃത്വത്തെയും കമ്മീഷനെയും ഒരുപോലെ കബളിപ്പിച്ചു എന്നാണ് ആരോപണം.
സുപ്രഭാതം പത്രത്തിലെ മുഖപ്രസംഗത്തിൽ എതിർപ്പുമായി സമസ്തയിലെ ഒരു വിഭാഗം
കാന്തപുരം എ പി അബൂബക്കർ മുസ്ലലിയാരുടെ സ്ത്രീവിരുദ്ധ നിലപാടിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയ്ക്കെതിരായ സുപ്രഭാതം പത്രത്തിലെ മുഖപ്രസംഗത്തിൽ എതിർപ്പുമായി സമസ്തയിലെ ഒരു വിഭാഗം. മുഖപ്രസംഗത്തിന് പിന്നിൽ ലീഗ് വിരുദ്ധ വിഭാഗം എന്നാണ് വിമർശനം. രാഷ്ട്രീയ പോരിൽ സമസ്തയെ ഉപയോഗിക്കരുതെന്നും സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു. കാന്തപുരം പോലും പ്രയോഗിക്കാത്ത വാക്കുകൾ ഉപയോഗിച്ചതിന് പിന്നിൽ ലീഗ് വിരുദ്ധരെന്നാണ് വിമർശനം ഉയരുന്നത്.
എഐസിസി ആസ്ഥാനത്ത് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ഉന്നതതല യോഗം മാറ്റിവെച്ചു
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അസൗകര്യങ്ങൾ ഉണ്ടായതിനെ തുടർന്ന് എഐസിസി ആസ്ഥാനത്ത് ഇന്ന് വൈകീട്ട് നടത്താൻ നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നതതല യോഗം മാറ്റിവെച്ചു. യോഗം മാറ്റിവെച്ചതിനെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉച്ചകഴിഞ്ഞ് കേരളത്തിലേയ്ക്ക് മടങ്ങും.
ദില്ലിയിലെ സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ആറായി
തെക്കൻ ദില്ലിയിലെ സത്യനികേതനിൽ ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള അഞ്ച് നില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ആറായി. ആൺകുട്ടികൾ താമസിച്ചിരുന്ന ഈ പിജി ഹോസ്റ്റലിൽ അപകട സമയം നാൽപ്പതോളം പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെയോടെ ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണസംഖ്യ ആറായി. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ മുൻപ് അടച്ചിട്ട കെട്ടിടമാണ് യാതൊരു അനുമതിയും കൂടാതെ കഴിഞ്ഞവർഷം മുതൽ […]
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 7, തിങ്കള്‍
സിപിഎമ്മില്‍ ചവിട്ടി ഉഴിച്ചില്‍ നടത്തി സ്വയം ചികിത്സ വേണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.ബേബി. വിശാല സംസ്ഥാന കമ്മിറ്റിയില്‍ നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനം ഉയരാന്‍ സാധ്യത. വിമര്‍ശനം നേതൃമാറ്റം വേണമെന്ന ആവശ്യത്തിലേക്ക് നീങ്ങാതിരിക്കാന്‍ സംസ്ഥാന നേതൃത്വം, ആക്രമണത്തിനു മുതിരാന്‍ സാധ്യതയുള്ള നേതാക്കളെ നേരില്‍ ബന്ധപ്പെട്ട് സമവായ നീക്കങ്ങള്‍ നടത്തുന്നതായാണു റിപ്പോര്‍ട്ട്. കേരളത്തിലെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കാന്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുമെന്ന് ആരോഗ്യമന്ത്രി കെ […]
രാത്രി വാർത്തകൾ
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ നടപടികൾ വലിയ സാമൂഹിക മാറ്റമാണ് ഉണ്ടാക്കിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രവാസികൾക്ക് ഇപ്പോൾ ധൈര്യമായി തങ്ങളുടെ മക്കളെ പഠനാവശ്യങ്ങൾക്കായി നാട്ടിലേക്ക് അയക്കാൻ സാധിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഈ നടപടികൾക്ക് പ്രവാസ ലോകത്തുനിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും ഇക്കഴിഞ്ഞ ഓണക്കാലത്ത് ഇതിന്റെ മാറ്റം വ്യക്തമായി പ്രകടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തന മികവും സേവന നിലവാരവും ഉയർത്തുന്നതിനായി സർക്കാർ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി […]
