നഷ്ടപ്രണയത്തിന്റെ വേദനയെ മറികടന്ന് പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരു യുവതിയുടെ ഹൃദയസ്പര്‍ശിയായ കഥ. ചിലപ്പോള്‍ ജീവിതത്തില്‍ നാമേറെ സ്‌നേഹിച്ചിരുന്ന ഒന്നിനെ നഷ്ടമാവുമ്പോള്‍ അതിനേക്കാള്‍ മികച്ച ഒന്നിനെ കാലം നമുക്കായി കരുതിവെച്ചിട്ടുണ്ടാകും എന്ന വലിയ സത്യത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ നോവല്‍. ചില നഷ്ടങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലേക്കും മികച്ച തീരുമാനങ്ങളിലേക്കും നമ്മെ നയിക്കുന്നു. ‘ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം’. വിസ്മയ വിശ്വന്‍. ഡിസി ബുക്‌സ്. വില 189 രൂപ.
കാര്‍ണിവല്‍ എംപിവിയുടെ ഹൈബ്രിഡ് പതിപ്പുമായി കിയ
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ കാര്‍ണിവല്‍ എംപിവിയുടെ ഹൈബ്രിഡ് പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു. അടുത്തിടെ പുറത്തിറക്കിയ സൊറെന്റോയിലെ സ്ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ തന്നെയായിരിക്കും ഇതിലും ഉപയോഗിക്കുക. കാര്‍ണിവല്‍ ഹൈബ്രിഡിന് കരുത്തുപകരുന്നത് 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്. സൊറെന്റോയിലേതുപോലെ 178 ബിഎച്ച്പി കരുത്തും 265 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്നാല്‍ സൊറെന്റോയില്‍ നിന്ന് വ്യത്യസ്തമായി അല്‍പ്പം കൂടി ശക്തമായ ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതില്‍ ഉണ്ടാവുക. ഇതോടെ അധികമായി 72 ബിഎച്ച്പി കരുത്തും 304 എന്‍എം […]
നാലില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ക്കും വിളര്‍ച്ച
നാലില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ക്കും ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിന് ഇരുമ്പ് ലഭിക്കുന്നില്ലെന്ന് പഠനം. 15-നും 49-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 57 ശതമാനം പേര്‍ക്കും വിളര്‍ച്ച ഉണ്ടെന്ന് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ-5 കണ്ടെത്തി. 6 മുതല്‍ 59 മാസം വരെ പ്രായമുള്ള കുട്ടികളില്‍ 67.1 ശതമാനം പേരെയും കൗമാരക്കാരായ പെണ്‍കുട്ടികളില്‍ 59.1 ശതമാനം പേരെയും ഈ അവസ്ഥ ബാധിച്ചിട്ടുണ്ട്. രക്തത്തിലൂടെ ഓക്‌സിജന്‍ എത്തിക്കുന്ന ഹീമോഗ്ലോബിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശരീരം ഇരുമ്പിനെ ആശ്രയിക്കുന്നു. ഇരുമ്പിന്റെ അപര്യാപ്തമായ അളവ് ശരീരത്തില്‍ […]
ദില്ലി പൊലീസിനെതിരെ വിമർശനവുമായി സുപ്രീംകോടതി ജഡ്ജി
ദില്ലിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരെ പൊലീസ് നേരിടുന്ന കാഴ്ചകൾ വേദനജനകവും ആശങ്ക ഉയർത്തുന്നതെന്നും സുപ്രീംകോടതി ജഡ്ജി ഉജ്ജ്വൽ ഭുയാൻ. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ യശോവർധൻ ആസാദിന്റെ ‘Policing the Republic’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് സിജെപി സമരത്തെ നേരിട്ട ദില്ലി പൊലീസിനെതിരെ സുപ്രീം കോടതി ജഡ്ജി രൂക്ഷ വിമർശനം ഉന്നയിച്ചത്. യുവ ഐപിഎസ് ഉദ്യോഗസ്ഥർ നേരിട്ട് പ്രതിഷേധക്കാരെ ആക്രമിക്കുന്ന കാഴ്ചകൾ ഏറെ വേദനാജനകമാണെന്നും ഈ രീതിയിൽ അത്ഭുതം തോന്നിയെന്നും ജസ്റ്റിസ് പറഞ്ഞു. സാധാരണ ഇത്തരം […]
മെസിയുടെ പേരിലെ തട്ടിപ്പില്‍ സ്പോണ്‍സര്‍ക്കെതിരെ ഗുരുതര കണ്ടെത്തല്‍
മെസിയുടെ പേരിലെ തട്ടിപ്പുകളുമായി ബന്ധപ്പെട്ടുള്ള കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട് പുറത്തു വന്നു. ബാങ്ക് ഗ്യാരന്‍റി ഒഴിവാക്കാൻ സർക്കാർ കൂട്ട് നിന്നുവെന്നും സ്പോൺസർക്ക് ലാഭം ഉണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോർട്ടർ കമ്പനിയുടെ കോർപ്പറേറ്റ് രേഖകൾ പരിശോധിച്ചില്ല. ആർബിസിക്ക് സ്പോൺസർഷിപ്പ് നൽകിയതിൽ ചട്ടലംഘനമുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. കമ്പനി അടച്ചത് സ്വന്തം ഫണ്ടാണോ എന്നും അന്വേഷിച്ചില്ല. വിദേശത്തേക്ക് പണം അയച്ചതിൽ ചട്ടലംഘനമുണ്ടായെന്നും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തുവെന്നുമാണ് കണ്ടെത്തല്‍.
മല്ലികാർജുൻ ഖർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി തുടരും
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി തുടരും. കാലാവധി പൂർത്തിയായതിനെ തുടർന്ന് രാജ്യസഭയിലെ വിവിധ പാർലമെന്ററി സമിതികൾ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി പി രാധാകൃഷ്ണൻ പുനസംഘടിപ്പിച്ചതിലൂടെയാണ് ഖർഗെക്ക് പുനർനിയമനം ലഭിച്ചത്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ഖർഗെ കർണാടകത്തിൽ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജൂൺ 29 ന് തന്നെ അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി തീരുമാനിക്കുയും ചെയ്തിരുന്നു. ഇന്ന് പാർലമെന്ററി സമിതികൾ രാജ്യസഭാ ചെയർമാൻ പുനസംഘടിപ്പിച്ചതോടെയാണ് നിയമനം യാഥാർത്ഥ്യമായത്.
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി ചെന്നിത്തല
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ചെന്നിത്തല. തദ്ദേശ വകുപ്പിന്‍റെ സഹകരണത്തോടെ ഓപ്പറേഷൻ തൂഫാന്‍റെ രണ്ടാംഘട്ടം ഈമാസം 28 ന് തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേനാംഗങ്ങൾ എന്നിവരെ കൂടി സഹകരിപ്പിച്ച് പദ്ധതി നടപ്പാക്കും. വാര്‍ഡ് തലത്തിൽ തൂഫാൻ സമിതികൾ രൂപീകരിക്കും. ഈ മാസം 28 ന് തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ ഫ്ലാഗ് ഉയര്‍ത്തും. 1034 വാർഡുകളിലും തൂഫാൻ സമിതികൾ രൂപീകരിച്ചുള്ള പ്രവർത്തനങ്ങളായിരിക്കും നടക്കുക.
ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ സംഘർഷത്തിൽ കെപിസിസി അന്വേഷണം പ്രഖ്യാപിച്ചു
ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ സംഘർഷത്തിൽ കെപിസിസി അന്വേഷണം പ്രഖ്യാപിച്ചു. വിഷയം ഗൗരവമായി കാണുന്നുവെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. സംഭവത്തിൽ സംഘടന മര്യാദ പാലിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കെ പി സി സി മുൻ അധ്യക്ഷൻ എം എം ഹസൻ അധ്യക്ഷനായ3 അംഗ സമിതിയെ നിയോഗിച്ചതായും വ്യക്തമാക്കി. മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കെ പി സി […]
എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം
എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സംഭവത്തിൽ എറണാകുളം ശിവക്ഷേത്രത്തിലെ ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ, അസിസ്റ്റന്റ് ദേവസ്വം ഓഫീസറെന്ന് സ്വയം പരിചയപ്പെടുത്തിയ കെ. എൻ. വിനന്ദൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശിവക്ഷേത്ര ഉപദേശക സമിതി സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രിക്ക് പരാതി നൽകി. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ 2025-26 വർഷത്തെ ഉത്സവത്തിനായി 3 കോടിയിലധികം രൂപ സമാഹരിച്ചു നൽകിയിരുന്നു. എന്നാൽ, ഉത്സവച്ചടങ്ങുകൾ പൂർത്തിയായപ്പോൾ 35 ലക്ഷം രൂപയോളം കടമുണ്ടെന്നാണ് ദേവസ്വം ഓഫീസറും […]
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 5, ശനി
ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വസതിയില്‍വെച്ച് തന്നെ മര്‍ദിച്ചെന്ന രമ്യഹരിദാസ് എംഎല്‍എയുടെ പരാതിയില്‍ ജില്ലാ പഞ്ചായത്ത് അംഗം അടക്കം 7 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എസ്സി, എസ്റ്റി വകുപ്പടക്കം ജാമ്യമില്ലാത്ത വകുപ്പാണ് ചുമത്തിയത്. വസ്ത്രം ഉള്‍പ്പെടെ വലിച്ചുകീറി എന്നും കയ്യില്‍ പിടിച്ചെന്നും വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണു തന്നെ ആക്രമിച്ചതെന്നും രമ്യ ഹരിദാസ്. രമ്യ ഹരിദാസ് എംഎല്‍എ പ്രകോപിതയായി പ്രശ്‌നങ്ങളുണ്ടാക്കിയെന്നും ആരും എംഎല്‍എയെ കൈയേറ്റം ചെയ്തിട്ടില്ലെന്നും ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലം. ബ്ലോക്ക് ജനറല്‍ സെക്രട്ടറി സജാദിനെ വീട്ടിലേക്ക് […]
