ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിനായി പുതിയതായി വരുന്ന ഒഴിവുകൾ നേരത്തെ സർവീസിലുള്ള ഡോക്ടർമാരുടെ സ്ഥാനക്കയറ്റത്തിലൂടെ നികത്താനുള്ള നിർദ്ദേശവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റത്തിന് അർഹതയുള്ള ഡോക്ടർമാർക്ക് ഉടൻ സ്ഥാനക്കയറ്റം നൽകാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകി. മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് താപനില ഉയർന്നു. ഇന്നലെ കൊല്ലം പുനലൂരിൽ സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് ഉയർന്ന് 36.2 […]
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരെ വിമർശനവുമായി സിജെപി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്. ചോദ്യം ചോദിക്കുന്ന തലമുറയെ ഇങ്ങനെ ചിത്രീകരിക്കുന്നത് ഒരു പ്രധാനമന്ത്രിക്ക് ചെയ്യാവുന്ന ഏറ്റവും നാണംകെട്ട പ്രവർത്തിയെന്ന് സൗരവ് ദാസ് പറഞ്ഞു. രാജ്യത്തെ 1ലക്ഷം സ്കൂളുകൾ അടച്ചതും, തൊഴിലില്ലായ്മയും, വിദ്യാഭ്യാസത്തിന് ബജറ്റിൽ വകയിരുത്തിയത് കുറച്ചതും ഒന്നും മോദി കണ്ടില്ല. കോളേജിലെ സൗകര്യങ്ങളുടെ പ്രശ്നങ്ങളും, അധ്യാപകർക്ക് അവധി നിഷേധിക്കുന്നതും, വിദ്യാർത്ഥികൾ അനുഭവിക്കുന്ന സമ്മർദ്ദവും എല്ലാം മോദിക്ക് പറയാമായിരുന്നു. പകരം മോദി ഒരു തലമുറയെ രാഷ്ട്രീയലക്ഷ്യത്തോടെ മോശക്കാരാക്കുകയാണ്. പ്രധാനമന്ത്രി […]
സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിൽ ഐഎസ്ആർഒ ജീവനക്കാർ ആശങ്കയിൽ
ഇന്ത്യൻ ബഹിരാകാശ രംഗത്തേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിൽ ആശങ്ക അറിയിച്ച് ഐഎസ്ആർഒ ജീവനക്കാരുടെ ഒൻപത് സംഘടനകൾ ഐഎസ്ആർഒ ചെയർമാന് കത്തെഴുതി. ഐഎസ്ആർഒ ഇനി വിക്ഷേപണ വാഹനങ്ങൾ നിർമ്മിക്കില്ലെന്ന ഇൻ-സ്പേസ് ചെയർമാൻ പവൻ ഗോയങ്കെയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സംഘടനകൾ രേഖാമൂലമുള്ള വ്യക്തത തേടിയത്. ഇത് കേന്ദ്ര സർക്കാരിന്റെയോ ബഹിരാകാശ കമ്മീഷന്റെയോ അംഗീകൃത തീരുമാനമാണോ എന്നും, പിഎസ്എൽവി, എൽവിഎം-3, എസ്എസ്എൽവി തുടങ്ങിയ മുൻനിര റോക്കറ്റുകളുടെ രൂപകൽപ്പന, നിർമ്മാണം, വിക്ഷേപണം എന്നിവ ഇനി ഐഎസ്ആർഒയുടെ ചുമതലയിൽ ഉണ്ടാകുമോ […]
വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടരും
കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടരും. ഹ്രസ്വകാല കരാറിന് രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയില്ല, മഴ കുറഞ്ഞതിന് പിന്നാലെ ചൂടും കൂടിയതോടെ വൈദ്യുതി ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വര്‍ധിക്കാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. കഴിഞ്ഞ വര്‍ഷം 80 ശതമാനായിരുന്നെുവെങ്കിൽ അണക്കെട്ടുകളിൽ ഇപ്പോള്‍ 64 ശതമാനം വെള്ളം മാത്രമാണുള്ളത്. എന്നാൽ വൈദ്യുതി ഉപയോഗം 94 ദശലക്ഷം യൂണിറ്റെന്ന ഉയര്‍ന്ന നിലയിലുമാണെന്നാണ് വിവരം.
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 6, ഞായര്‍
കല്‍ക്കരി ക്ഷാമംമൂലം രാജ്യത്തെ താപനിലയങ്ങള്‍ വൈദ്യുതി ഉത്പാദനം കുറച്ചു. ഇതോടെ കേരളത്തില്‍ വൈദ്യുതി പ്രതസിന്ധി വര്‍ധിക്കും. 36 ദശലക്ഷം വൈദ്യുതിയാണ് കേന്ദ്ര ഗ്രിഡില്‍ നിന്ന് പ്രതിദിനം ലഭിക്കുന്നത്. ഇതില്‍ 12 ദശലക്ഷം യൂണിറ്റ് കുറഞ്ഞു. രാജ്യത്തെ 190 താപനിലയങ്ങളില്‍ 50 എണ്ണവും പ്രവര്‍ത്തനം നിലയ്ക്കുന്ന സ്ഥിതിയിലാണ്. കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണില്‍ തൃശ്ശൂര്‍ ടൈറ്റന്‍സ് ചാമ്പ്യന്മാര്‍. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ നാലുവിക്കറ്റിനാണ് തൃശ്ശൂര്‍ ടൈറ്റന്‍സ് പരാജയപ്പെടുത്തിയത്. കാലിക്കറ്റ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കെ […]
രാത്രി വാർത്തകൾ
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി ചെന്നിത്തല. മയക്കുമരുന്ന് മാഫിയയെ നേരിടാനുള്ള തൂഫാൻ 2.0 തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ മാസം 28 ന് ആരംഭിക്കും. വാർഡ് തലത്തിൽ തൂഫാൻ സമിതികൾ രൂപീകരിച്ച് പദ്ധതി നടപ്പിലാക്കും. മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട്. വിദേശ പണ ഇടപാടിൽ നടന്നത് വലിയ ചട്ട ലംഘനമെന്നാണ് കണ്ടെത്തൽ. ബാങ്ക് ഗ്യാരന്‍റി ഒഴിവാക്കാൻ സർക്കാർ കൂട്ട് നിന്നുവെന്നും […]
ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതിയില്‍ യുഎഇയുടെ കുതിപ്പ്
ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതിയില്‍ യുഎഇയുടെ അതിശയിപ്പിക്കുന്ന മുന്നേറ്റം. ജൂണില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 160 കോടി ഡോളറില്‍ നിന്ന് 17.7% ഇടിഞ്ഞ് 132 കോടി ഡോളറാണ്. എന്നാല്‍, യുഎഇയില്‍ നിന്നുള്ളത് 23.6 കോടിയില്‍ നിന്ന് 175.2% കുതിച്ച് 64.94 കോടി ഡോളറിലെത്തി. മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിയില്‍ 28.4 കോടി ഡോളറിന്റെ കുറവുണ്ടായപ്പോള്‍ യുഎഇയില്‍ നിന്നുള്ളത് 41.35 കോടി ഡോളര്‍ ഉയര്‍ന്നു. ജൂണില്‍ മൊത്തം സ്വര്‍ണ ഇറക്കുമതിയില്‍ 33% യുഎഇയില്‍ നിന്നാണ്. 2025 […]
പല്ലുതേയ്ക്കാന്‍ എഐ ടൂത്ത് ബ്രഷുമായി ബ്രിട്ടീഷ് കമ്പനി
പല്ലുതേയ്ക്കാന്‍ അത്യാധിനിക എഐ ടൂത്ത് ബ്രഷുമായി ബ്രിട്ടീഷ് കമ്പനിയായ ഡൈസന്‍. ഡൈസന്‍ ക്യാമറജെറ്റ് എന്നാണ് ടൂത്ത് ബ്രഷിന്റെ പേര്. പല്ല് തേയ്ക്കലും ഫ്ളോസ് ചെയ്യലും ഒരൊറ്റ ഉപകരണത്തില്‍ സാധ്യമാക്കുന്നതാണിത്. പല്ലുകള്‍ക്കിടയിലെ ചെറിയ വിടവുകള്‍ ടൂത്ത് ബ്രഷിലെ എഐ ക്യാമറ കണ്ടെത്തും. തുടര്‍ന്ന് വിടവില്‍ മൗത്ത് വാഷ് സ്പ്രേ ചെയ്യപ്പെടും. ഫ്ളോസ് ചെയ്യുന്നതിന് സമാനമായി പല്ലുകള്‍ മൊത്തത്തില്‍ വൃത്തിയാക്കാന്‍ ഇത് സഹായിക്കുമെന്ന് ഡൈസന്‍ അവകാശപ്പെടുന്നു. ആറു വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായി വികസിപ്പിച്ചെടുത്തതാണ് ഈ ടൂത്ത്ബ്രഷ്. വിപണിയിലെ പ്രീമിയം ഇലക്ട്രിക് […]
‘തുടക്കം’ ജിയോ ഹോട്ട്സ്റ്റാറിലൂടെ സെപ്റ്റംബര്‍ 18 മുതല്‍
മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ അരങ്ങേറ്റ ചിത്രമായിരുന്നു ‘തുടക്കം’. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തിയിരുന്നു. തിയറ്ററിലെ വിജയക്കുതിപ്പിന് പിന്നാലെ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തുന്നത്. സെപ്റ്റംബര്‍ 18 വെള്ളിയാഴ്ച മുതല്‍ തുടക്കം ഒടിടിയില്‍ കാണാനാകും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഇതിനോടകം 50 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ […]
‘വരവ്’ ചിത്രം സെപ്റ്റംബര്‍ 11 മുതല്‍ സീ 5 ലൂടെ
ജോജു ജോര്‍ജ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘വരവി’ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച മുതല്‍ വരവ് ഒടിടിയില്‍ കാണാനാകും. സീ 5 ആണ് സ്ട്രീമിംഗ് അവകാശം നേടിയിരിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ജൂലൈ 16ന് ആയിരുന്നു തിയറ്ററുകളില്‍ എത്തിയത്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ പ്ലാന്റര്‍മാര്‍ക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിര്‍വ്വഹിച്ച എ.കെ. സാജന്‍ തന്നെയാണ് ഈ […]
