Posted inബിസിനസ്സ്

സ്വര്‍ണപ്പണയ വായ്പയില്‍ അഞ്ചു വര്‍ഷത്തിനിടെ വന്‍ വളര്‍ച്ച

സ്വര്‍ണപ്പണയ വായ്പ വിപണിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വന്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഘടിത മേഖലയിലെ ബാങ്കുകളും എന്‍ബിഎഫ്സികളും നല്‍കുന്ന ഗോള്‍ഡ് ലോണുകളുടെ മൂല്യം അഞ്ചു വര്‍ഷം കൊണ്ട് നാലു മടങ്ങ് വര്‍ധനയാണ് കൈവരിച്ചത്. എന്നിരുന്നാലും, മൊത്തം സ്വര്‍ണപ്പണയ വിപണിയുടെ 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഇനിയും സംഘടിത മേഖലയ്ക്ക് കൈവശപ്പെടുത്താന്‍ സാധിച്ചിട്ടുള്ളത് എന്നത് ഈ രംഗത്തെ വന്‍ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. രാജ്യത്തെ മൊത്തം ഗോള്‍ഡ് ലോണ്‍ വിപണി പരിശോധിക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഏറ്റവും ഉയര്‍ന്ന […]

Posted inടെക്നോളജി

അഡോബിയെ നയിക്കാന്‍ വീണ്ടും ഇന്ത്യന്‍ വംശജന്‍

യു.എസ്. ടെക് കമ്പനിയായ അഡോബിയെ നയിക്കാന്‍ വീണ്ടും ഇന്ത്യന്‍ വംശജനെത്തുന്നു. ഈ വര്‍ഷം സ്ഥാനമൊഴിയുന്ന ശന്തനു നാരായണനു പിന്‍ഗാമിയായി അനില്‍ ചക്രവര്‍ത്തിയെ കമ്പനിയുടെ പ്രസിഡന്റും സി.ഇ.ഒ.യുമായി പ്രഖ്യാപിച്ചു. നിലവില്‍ അഡോബിയുടെ കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ഓര്‍ക്കസ്‌ട്രേഷന്‍ വിഭാഗം പ്രസിഡന്റാണ്. 2026 ഡിസംബര്‍ ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കുമെന്ന് അഡോബി വ്യക്തമാക്കി. എ.ഐ. അധിഷ്ഠിത കമ്പനികളോട് കടുത്തമത്സരം നേരിടുന്ന സാഹചര്യത്തിലാണ് അനില്‍ കമ്പനിയുടെ തലപ്പത്ത് എത്തുന്നത്. 2000 ജനുവരിയില്‍ ഡിജിറ്റല്‍ എക്‌സ്പീരിയന്‍സ് വിഭാഗത്തിന്റെ പ്രസിഡന്റും ജനറല്‍ മാനേജരുമായാണ് അദ്ദേഹം അഡോബിയിലെത്തിയത്. 2020 […]

Posted inവിനോദം

‘ആരം’ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടു

സൈജു കുറുപ്പ് നായകനായ ‘ആരം’ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടു. രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ആരത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് സൈജു എത്തുന്നത്. കുറ്റാന്വേഷണ കഥയാണ് ആരം. സെപ്റ്റംബര്‍ മാസത്തില്‍ റിലീസ്സിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഭാഗമായി ടീസര്‍ പുറത്തുവിട്ടു. കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ ഇമോഷണല്‍ ഡ്രാമ ത്രില്ലറായിട്ടാണ് ചിത്രം എത്തുന്നത്. സൈജുക്കുറുപ്പിന്റെ മുന്‍ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തായ പൊലീസ് കഥാപാത്രമാണ് ചിത്രത്തിലെ സിഐ ആന്റോ. നീതി നിര്‍വ്വഹണത്തില്‍ സത്യസന്ധനായി നിലകൊള്ളുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗികജീവിതത്തില്‍ അദ്ദേഹത്തിനു നേരിടേണ്ടിവരുന്ന […]

Posted inവിനോദം

‘പാതിരാ കുറുക്കന്‍’ ചിത്രത്തില്‍ ഈ നാലുപേരും പാടുന്നു

കോമഡി ഫാമിലി എന്റര്‍ടെയ്നറുമായി 16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘പാതിരാ കുറുക്കന്‍’. ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത ഈ നാലുപേരുടെയും പാട്ടുമുണ്ട് എന്നതാണ്. ആദ്യമായി ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ എന്നിവര്‍ ഒരുമിച്ച് ഒരു ഗാനം സിനിമയില്‍ ആലപിക്കുന്നു എന്നതാണ് ചിത്രത്തിന്റെ കൗതുകമുണര്‍ത്തുന്ന മറ്റൊരു പ്രത്യേകത. കോമഡി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും. ഇന്ദ്രന്‍സ്, നിര്‍മല്‍ പാലാഴി, വിനീത് തട്ടില്‍, റിയാസ് നര്‍മ്മകല, സുധീര്‍ […]

Posted inഓട്ടോമോട്ടീവ്

റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ 440 എത്തി

പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ ഹിമാലയന്‍ 440 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. സ്‌ക്രാം 440ന് ശേഷം ബ്രാന്‍ഡിന്റെ 440 പ്ലാറ്റ്ഫോമില്‍ വരുന്ന രണ്ടാമത്തെ ബൈക്കാണിത്. 443സിസി എയര്‍/ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. 6250 ആര്‍പിഎമ്മില്‍ 25.4 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 34 എന്‍എം ടോര്‍ക്കും ഇത് ഉല്‍പ്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. നിലവിലില്ലാത്ത 411 മോഡലിന്റെ അതേ […]

Posted inപുസ്തകങ്ങൾ

അപ്പൂപ്പന്‍ ഡാഡി

വേനലവധിക്കാലം കിച്ചുവിന് ഉത്സാഹനാളുകളാണ്. ഏറെ പ്രിയപ്പെട്ട അപ്പൂപ്പനും അമ്മൂമ്മയുമൊത്തുള്ള ഉല്ലാസദിനങ്ങള്‍. അങ്ങനെ ഒരു അവധിക്കാലത്ത് ‘ഡാഡിനാട്ടില്‍’ എത്തിയ കിച്ചുവിനെ കാത്തിരുന്നത് ചില പതിവില്ലാകാഴ്ചകളായിരുന്നു. അത് അവനു പുതുപാഠങ്ങളാകുകയാണ്. പരസ്പരം താങ്ങും തണലുമായി ജീവിതസായന്തനത്തെ ആനന്ദകരമാക്കുന്ന ആ ദമ്പതികള്‍ അവന്റെ സ്ലേറ്റുപുസ്തകത്തില്‍ സ്‌നേഹത്തിന്റെ ചില സുന്ദരപാഠങ്ങള്‍ എഴുതിച്ചേര്‍ക്കുന്നു. ‘അപ്പൂപ്പന്‍ ഡാഡി’. വി എച്ച് നിഷാദ്. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 95 രൂപ.  

Posted inആരോഗ്യം

ഷുഗര്‍ ഫ്രീ ച്യൂയിങ്ഗം ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും

ഷുഗര്‍ ഫ്രീ ച്യൂയിങ്ഗം, ടൂത്ത്‌പേസ്റ്റ് എന്നിവയില്‍ സാധാരണയായി കാണപ്പെടുന്ന സൈലിറ്റോള്‍ എന്ന പഞ്ചസാരയ്ക്ക് പകരമുള്ള വസ്തു ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി വര്‍ധിപ്പിച്ചേക്കാമെന്ന് പഠനം. യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഗ്രസിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സൈലിറ്റോള്‍ പെട്ടെന്ന് രക്തം കട്ടപിടിക്കാന്‍ കാരണമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പഴങ്ങളിലും പച്ചക്കറികളിലും ചെറിയ അളവില്‍ കാണപ്പെടുന്നതും സാധാരണ മെറ്റബോളിസത്തിലൂടെ മനുഷ്യശരീരംതന്നെ വളരെ ചെറിയ അളവില്‍ ഉത്പാദിപ്പിക്കുന്നതുമായ സ്വാഭാവിക സംയുക്തമാണ് സൈലിറ്റോള്‍. എന്നാല്‍, പഞ്ചസാരയുടെ അതേ രുചിയുണ്ടെങ്കിലും ഏകദേശം 40% […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്ടേക്ക് മാറ്റിയതെന്നും, കോഴിക്കോട്ട് കൂടുതൽ സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും കായിക മന്ത്രി ഒ.ജെ. ജനീഷ്. കണ്ണൂർ ജില്ലയെ ബോധപൂർവ്വം ഒഴിവാക്കിയതാണെന്ന ആരോപണം അദ്ദേഹം തള്ളി. ‎ ‎സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി മാറ്റിയതിൽ ശക്തമായ എതിർപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ. വേദി മാറ്റം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മേളയ്ക്കുള്ള മുന്നൊരുക്കങ്ങൾ കണ്ണൂരിൽ ഇതിനകം തുടങ്ങിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ‎ ‎കൊച്ചിയില്‍ മാളുകളില്‍ ലീഗല്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് പി. ജയരാജൻ

കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് പി. ജയരാജൻ. അണികളുടെ അഭിപ്രായം കേട്ട് തിരുത്തൽ നടത്തുമെന്നും, രാഷ്‌ട്രീയ സ്വാധീനത്തിൽ ഇടത് പക്ഷം എന്തുകൊണ്ട് പിന്നിലായെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സംഘടന പ്രവർത്തനത്തിൽ പോരായ്മയുണ്ടായി. തെറ്റ് തിരുത്തി ഇടത്പക്ഷം തിരിച്ചുവരുമെന്നും,  വി. കുഞ്ഞികൃഷ്‌ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ എന്നിവർ പോയത് പാർട്ടി ഗൗരവത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എംഎൽഎയും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള സംഭവവികാസങ്ങളെ കുറിച്ച് പാർട്ടി അന്വേഷിക്കും

രമ്യാ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള ചിറയിൻകീഴിലെ സംഭവവികാസങ്ങളെ കുറിച്ച് പാർട്ടി അന്വേഷിക്കും. രമ്യ ഹരിദാസിന് ഒപ്പം ഉള്ള പാളയം പ്രദീപിനെതിരെ ആലത്തൂരിലും പരാതി ഉയർന്നിരുന്നു. പരാതിയുമായി രമ്യ ഹരിദാസും നേതൃത്വത്തെ സമീപിക്കും. സംഭവത്തിൽ എംഎൽഎയുടെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ എസ്‍സി, എസ് ടി വകുപ്പടക്കം ജാമ്യമില്ല വകുപ്പ്  ചുമത്തികേസെടുത്തിട്ടുണ്ട്. തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയതാണ് താൻ ചോദ്യം ചെയ്തതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തന്നെ ആക്രമിച്ചതെന്നും […]