കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ പോൾ ചെയർമാനായുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറൽ സർജറി മേധാവി ഡോ. ബിന്നി ജോൺ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകൾ അദ്വികയുടെ ശരീരത്തിൽ നിന്നാണ് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയത്. […]
സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കായിക മന്ത്രി
യുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്ടേക്ക് മാറ്റിയതെന്നും, കോഴിക്കോട്ട് കൂടുതൽ സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും കായിക മന്ത്രി ഒ.ജെ. ജനീഷ്. കണ്ണൂർ ജില്ലയെ ബോധപൂർവ്വം ഒഴിവാക്കിയതാണെന്ന ആരോപണം അദ്ദേഹം തള്ളി.
പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ പുതുതായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും, തീരുമാനം എടുത്താൽ എല്ലാവരേയും അറിയിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. യൂത്ത് ലീഗ്, യുഡിഎഫ്, കെപിസിസി യോഗങ്ങളിലെ വിമർശനത്തിലാണ് മന്ത്രിയുടെ പ്രതികരണം. കേരളം പിഎം ശ്രീയുടെ ഭാഗമായി തുടരണമെന്നും, വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ടുകൾ ഒഴികെയുള്ള എസ്എസ്കെ ഫണ്ട് ലഭിക്കാൻ പദ്ധതിയുടെ ഭാഗമാകണമെന്നും വ്യക്തമാക്കി ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 5, ശനി
കയ്പമംഗലം ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിക്കു പിറകില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ രാത്രി 12 മണിയോടെയാണ് അപകടം. മരിച്ചവരില്‍ ഏഴുപേര്‍ ഡിണ്ടിഗലിലുള്ള എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണെന്നാണ് വിവരം. നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേര്‍ഷന്‍ ഭാഗത്താണ് അപകടമുണ്ടായത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാര്‍ ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്നു. ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനം. രമ്യ ഹരിദാസ് എംഎല്‍എ ചിറയിന്‍കീഴ് ആശുപത്രിയില്‍ ചികിത്സ തേടി. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട […]
രാത്രി വാർത്തകൾ
സംസ്ഥാന പോലീസ് കംപ്ലയിന്‍റ് അതോറിറ്റിയിൽ സ്വതന്ത്ര ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്ത സർക്കാർ നടപടിക്കെതിരെ വീണ്ടും പൊതുതാൽപര്യ ഹർജി. അതോറിറ്റിയുടെ സുഗമമായ പ്രവർത്തനത്തിനും പോലീസിനെതിരായ പരാതികളിൽ വിശ്വസനീയമായ അന്വേഷണം ഉറപ്പാക്കാനും സ്വതന്ത്ര അന്വേഷണ ഉദ്യോഗസ്ഥൻ അനിവാര്യമാണെന്ന് ഹർജിയിൽ പറയുന്നു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ ലൈഫ് ഫണ്ട് തട്ടിപ്പിന് രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശയുണ്ടെന്ന സംശയത്തിൽ പൊലീസ്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം നീളും. […]
ജിയോ പ്ലാറ്റ്ഫോംസ് ഐപിഒ നവരാത്രി, ദീപാവലി കാലത്ത്?
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം, ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ്, 4 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 37,700 കോടി രൂപ) ബൃഹത്തായ ഐപിഒയുടെ അവസാന ഘട്ടങ്ങളില്‍. ഒക്ടോബര്‍ അവസാനത്തോടെയോ നവംബര്‍ ആദ്യത്തോടെയോ, അതായത് നവരാത്രി അല്ലെങ്കില്‍ ദീപാവലി ഉത്സവകാലത്തോട് അനുബന്ധിച്ച് ഈ ഐപിഒ വിപണിയിലെത്തിയേക്കും. ഒക്ടോബര്‍ 11-ന് ആരംഭിച്ച് 20-ന് വിജയദശമിയോടെ അവസാനിക്കുന്ന നവരാത്രി ഉത്സവകാലത്ത് ഐപിഒ ആരംഭിക്കാനാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്. അടുത്ത ആഴ്ചയോടെ തന്നെ ഇതിന്റെ നിക്ഷേപക റോഡ്‌ഷോകള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും […]
ബില്‍ പേയ്‌മെന്റ്സ് ഫീച്ചറുമായി വാട്സ്ആപ്പ്
ബില്‍ പേയ്‌മെന്റ്സ് ഫീച്ചറുമായി വാട്സ്ആപ്പ്. വിവിധ ഗാര്‍ഹിക ബില്ലികള്‍ ഇനി വാട്സ്ആപ്പിലൂടെ പേയ്മെന്റ് ചെയ്യാം. ഭാരത് കണക്ട് എന്ന ബില്‍ പേയ്‌മെന്റ് സംവിധാനത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പുതിയ സേവനം ഇന്ത്യയില്‍ ഘട്ടംഘട്ടമായാണ് ലഭ്യമാക്കുന്നത്. വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റാഗ്, ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് കാര്‍ഡ്, വായ്പ തിരിച്ചടവ് തുടങ്ങി 30 വിഭാഗങ്ങളിലായി 22,722 ബില്ലര്‍മാരുടെ സേവനം വാട്സ്ആപ്പില്‍ ലഭ്യമാകും. വരും ആഴ്ചകളില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകും. വാട്സ്ആപ്പിന്റെ ഹോം സ്‌ക്രീനില്‍ മുകളില്‍ കാണുന്ന രൂപ […]
‘തെമിസ് – ദി ഗോഡസ് ഓഫ് ജസ്റ്റിസ്’ ടൈറ്റില്‍ പോസ്റ്റര്‍
മിഥുന്‍ നളിനി, വിജയകുമാര്‍, ഡയാന ഹമീദ്, സറ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൃഷ്ണജിത് എസ് വിജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തെമിസ് – ദി ഗോഡസ് ഓഫ് ജസ്റ്റിസ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. റോസ് ലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ സി പി ഷാജി, ഡോ. ജോജി കുര്യാക്കോസ്, ജാക്സണ്‍ ജേക്കബ്, നിഷാദ് ജോയി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നന്ദു, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, മജീദ്, സലാം ബാപ്പു, കെ […]
കാര്‍ത്തി ഇരട്ട വേഷത്തിലെത്തുന്ന ‘സര്‍ദാര്‍ 2’
കാര്‍ത്തി ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണ് ‘സര്‍ദാര്‍ 2’. 2022 ല്‍ പുറത്തെത്തിയ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സര്‍ദാറിന്റെ സീക്വല്‍ ആയാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. സര്‍ദാര്‍ ഒരുക്കിയ പി എസ് മിത്രന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യു.എ സെര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 10 നാണ് ആഗോള തലത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സര്‍ദാര്‍ എന്ന് കോഡ് നാമമുള്ള ചന്ദ്ര ബോസ് ആയും ഇന്‍സ്‌പെക്ടര്‍ വിജയ് പ്രകാശ് ആയും കാര്‍ത്തി ചിത്രത്തില്‍ ആവേശം […]
കര്‍വിന് സീരിസ് എക്‌സ് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്
കൂപ്പെ എസ്‌യുവി കര്‍വിന് സീരിസ് എക്‌സ് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. വിവിധ മോഡലുകളിലായി പെട്രോള്‍, ഡീസല്‍, ഡീസല്‍ ഡിസിടി മോഡലുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ വില 9.99 ലക്ഷം രൂപ മുതല്‍ 18.5 ലക്ഷം രൂപ വരെയാണ് പ്രാരംഭ വില. സാധാരണ വേരിയന്റുകളില്‍ ലഭിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ പ്രീമിയം ഫീച്ചറുകളുമായിട്ടാണ് സീരീസ് എക്‌സ് നിരയെ ടാറ്റ അണിനിരത്തിയിരിക്കുന്നത്. മാത്രമല്ല, ‘ഡാര്‍ക്ക് എഡിഷന്‍’ ഇനിമുതല്‍ മിഡ്-ലെവല്‍ വേരിയന്റുകള്‍ മുതല്‍ ലഭ്യമാകും എന്നതും ഇതിന്റെ പ്രത്യേകതയാണ്. എന്‍ജിന്‍ വിഭാഗത്തില്‍ മാറ്റങ്ങളൊന്നുമില്ലാതെ പരിചിതമായ 1.2 […]
