ഫിക്ഷന്റെ രൂപമവലംബിക്കുന്ന വര്‍ത്തമാന കാല ഇന്ത്യയുടെ ചരിത്രമുഖരതയാണ് കാകപുരം എന്നു പറയാം. തിളയ്ക്കുന്ന രാഷ്ട്രീയയാഥാര്‍ത്ഥ്യങ്ങളുടെ ലോഹത്തെ അത് നോവലിന്റെ മൂശയില്‍ പകര്‍ന്ന് ആദിമധ്യാന്തങ്ങളുള്ള ഒരാഖ്യാനമായി വാര്‍ത്തെടുക്കുന്നു. വേദയും കശ്യപയും കണാദരനും തക്ഷകനും സ്വസ്തികനുമെല്ലാം ഒരു വലിയ രാഷ്ട്രീയവിപര്യയത്തിന്റെ ഇരകളും രക്തസാക്ഷികളും അതിനെതിരേ പോരാടുന്നവരുമായി ആഖ്യാനത്തില്‍ പങ്കുചേരുന്നു. ക്രമേണ ഇരുണ്ടു മാനമാകുന്ന ഒരു രാഷ്ട്രീയചക്രവാളത്തെ ചൂണ്ടിക്കാട്ടി ക്കൊണ്ടാണ് നോവലിന്റെ പര്യവസാനം. അപ്പോഴും ചിലരെല്ലാം ഉണര്‍ന്നിരിക്കുന്നു എന്ന പ്രത്യാശയും അതു ശേഷിപ്പിക്കുന്നുണ്ട്. രാമനഗരം വീണ്ടും കാകപുരമായി മാറുമെന്ന പ്രത്യാശയാണത്. ‘കാകപുരം’. […]
വെയിലത്ത് നിന്ന് കയറിയാല്‍ തലവേദന നിസാരമാക്കരുത്!
പുറത്ത് വെയിലത്ത് ഏറെനേരം ചെലവഴിച്ച ശേഷം വീട്ടിലെത്തുമ്പോള്‍ തലവേദന, ക്ഷീണം, തലകറക്കം, അമിതദാഹം തുടങ്ങിയ ലക്ഷണങ്ങള്‍ പലര്‍ക്കും സാധാരണമാണ്. വെയിലേറ്റ ശേഷമുള്ള തലവേദനയ്ക്ക് പ്രധാന കാരണം ഡീഹൈഡ്രേഷന് ആണ്. ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ രക്തത്തിലെ അളവിലും രക്തചംക്രമണത്തിലും മാറ്റമുണ്ടാകാം. ഇത് തലവേദനയിം ക്ഷീണവും ഉണ്ടാക്കാം. ഇതിനൊപ്പം ഉറക്കക്കുറവു കൂടിയുണ്ടെങ്കില്‍ തലവേദന തീവ്രമാകാനും സാധ്യതയുണ്ട്. കൂടാതെ അമിതമായ ചൂടില്‍ ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്ന സംവിധാനം കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടിവരും. ഇതിന്റെ ഭാഗമായി തലവേദന, ക്ഷീണം, ബലഹീനത, ഓക്കാനം എന്നിവ ഉണ്ടാകാം. […]
അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു
ലേബർ ഡേ വാരാന്ത്യത്തിന് മുന്നോടിയായി അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു. വെള്ളിയാഴ്ച ഡീസൽ വില ഗാലന് 5.85 ഡോളറിലെത്തി പുതിയ ചരിത്ര റെക്കോർഡ് കുറിച്ചു. 2022 ജൂണിൽ കുറിച്ച 5.81 ഡോളർ എന്ന മുൻ റെക്കോർഡാണ് ഇതോടെ തിരുത്തിക്കുറിക്കപ്പെട്ടത്. ഇറാനുമായുള്ള യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതാണ് ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കാൻ കാരണമായത്.
ഇറാൻ ഭരണകൂടം തകർച്ചയുടെ വക്കിലാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
അമേരിക്ക ആക്രമണം പുനരാരംഭിച്ചതോടെ ഇറാന്റെ നിലവിലെ ഭരണകൂടം തകർച്ചയുടെ വക്കിലാണെന്നും ഉടൻ തന്നെ നിലംപൊത്തുമെന്നും അവകാശപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ വാരാന്ത്യത്തിൽ യുഎസ് ആക്രമണങ്ങൾ ശക്തമാക്കിയതോടെ ഇറാൻ ഭരണകൂടം മുൻപെങ്ങുമില്ലാത്തവിധം ദുർബലമായ അവസ്ഥയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ സൈനിക തലവന്മാർ പങ്കെടുത്ത ചടങ്ങിൽ സംസാരിക്കവെയായിരുന്നു നെതന്യാഹുവിന്റെ ഈ പ്രതികരണം.
ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു
ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഇന്ത്യൻ കരസേന, ജമ്മു കശ്മീർ പോലീസ്, ശ്രീനഗർ സെക്ടർ സിആർപിഎഫ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരനെ വധിച്ചത്. ‘ഓപ്പറേഷൻ അഷ്ദർ’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. പുൽവാമ ജില്ലയിലെ പഖേർപോരയിൽനിന്ന് ബദ്ഗാമിലെ യൂസ്മാർഗിലേക്ക് സംശയാസ്പദമായ രീതിയിൽ ഒരു സംഘം ഭീകരർ നീങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചിൽ തുടങ്ങിയത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഈ സാഹചര്യത്തിൽ ദില്ലിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി നഗര മേഖലയിൽ കനത്തമഴയ്ക്കൊപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും പ്രധാന റോഡുകളിലെ തെരുവ് വിളക്കുകൾ തകർന്നുവീണു. പ്രധാന റോഡുകളിൽ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗത കുരുക്കും അനുഭവപ്പെട്ടു. കനത്ത മഴയെത്തുടർന്ന് ദില്ലി വിമാനത്താവളത്തിലെ ടെർമിനലിൽ വെള്ളം കയറി, 9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. […]
കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുജാഹിദ് വിദ്യാർത്ഥി വിഭാഗമായ ഐ എസ് എം (ISM) രംഗത്തെത്തി
കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുജാഹിദ് വിദ്യാർത്ഥി വിഭാഗമായ ഐ എസ് എം (ISM) രംഗത്തെത്തി. തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയാൻ രാജ്യത്തെ ഭരണഘടന പൗരന്മാർക്ക് അവകാശം നൽകുന്നുണ്ടെന്നും എന്നാൽ സ്ത്രീകൾ വീട്ടിൽത്തന്നെ ഇരിക്കണമെന്ന് പറയാൻ കാന്തപുരത്തിന് യാതൊരു അർഹതയുമില്ലെന്നും ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി വ്യക്തമാക്കി. വ്യക്തിപരമായ അവകാശലംഘനങ്ങൾ ആരു നടത്തിയാലും അത് തിരുത്തപ്പെടേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത ഇപ്പോഴും പിന്തുടരുന്നത് പിന്തിരിപ്പൻ ആശയങ്ങളാണെന്ന് അഭിപ്രായപ്പെട്ട […]
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ ലൈഫ് ഫണ്ട് തട്ടിപ്പിന് രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശയുണ്ടെന്ന സംശയത്തിൽ പൊലീസ്
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ ലൈഫ് ഫണ്ട് തട്ടിപ്പിന് രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശയുണ്ടെന്ന സംശയത്തിൽ പൊലീസ്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം നീളും. റിമാൻഡിലുള്ള റാണി ലക്ഷ്മിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. വി.ഇ.ഒ റാണി ലക്ഷ്മി നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി ഒരു കോടിയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകൾക്ക് പുറമെ അരുവാപ്പുലത്തും തദ്ദേശവകുപ്പിന്റെ പരിശോധന തുടരുകയാണ്. ലൈഫ് ഗുണഭോക്ത പട്ടിക അട്ടിമറിച്ച് വ്യാജരേഖയുണ്ടാക്കി ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരുകികയറ്റി അവരുടെ […]
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി ജമാഅത്തെ ഇസ്ലാമി
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി ജമാഅത്തെ ഇസ്ലാമി. നിലവിൽ നടക്കുന്നത് അനാവശ്യ ചർച്ചകളാണെന്നും കാന്തപുരത്തിൻ്റെ പ്രസ്താവനയെ മറയാക്കി ഇസ്ലാമിനെ പൈശ്ചികവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബുറഹ്മാൻ പ്രതികരിച്ചു. കാന്തപുരത്തിൻ്റെ പ്രസ്താവനയോട് മുസ്ലിം സമുദായത്തിന് തന്നെ വിയോജിപ്പുണ്ടെന്നും പി മുജീബുറഹ്മാൻ വ്യക്തമാക്കി. ഇസ്ലാമോഫോബിയ വളർത്തുന്ന കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റിയിൽ സ്വതന്ത്ര ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്ത സർക്കാർ നടപടിക്കെതിരെ വീണ്ടും പൊതുതാൽപര്യ ഹർജി
സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റിയിൽ സ്വതന്ത്ര ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കാത്ത സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ വീണ്ടും നിയമപോരാട്ടം. സർക്കാരിന്റെ തുടർച്ചയായ വീഴ്ചകൾ ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ പ്രവർത്തകനായ ജാഫർ ഖാനാണ് ഹൈക്കോടതിയിൽ വീണ്ടും പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്. പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സുഗമമായ പ്രവർത്തനത്തിന് സ്വതന്ത്ര അന്വേഷണ ഉദ്യോഗസ്ഥൻ അത്യാവശ്യമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
