പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരുടെ സമരത്തിനോടൊപ്പം,മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥയിൽ ചികിത്സക്കായി ആശുപത്രിയിൽ എത്തിയവരും പ്രതിഷേധിച്ചു. ഗത്തെത്തി. അതേസമയം അത്യാഹിത വിഭാഗത്തിൽ അവശ്യ മരുന്നുകൾ ഉടൻ എത്തിക്കാമെന്നും എക്സ് റേ, ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങൾ ഉടൻ തന്നെ സജ്ജമാക്കാം എന്നും ഡയറക്ടർ ഉറപ്പുനൽകിയിരുന്നു. അത്യാഹിത വിഭാഗത്തിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഹൗസ് സർജന്മാരുടെയും വിദ്യാർത്ഥികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരികരിക്കാമെന്നും ഡയറക്ടർ ചർച്ചയിൽ ഉറപ്പുനൽകി.
പാലാ എം എൽ എ മാണി സി കാപ്പന് ശിക്ഷ ലഭിച്ചതിൽ പ്രതികരിച്ച് ജോസ് കെ മാണി
ചെക്ക് കേസുമായി ബന്ധപ്പെട്ട് പാലാ എം എൽ എ മാണി സി കാപ്പന് ശിക്ഷ ലഭിച്ചത് നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമായ സംഭവമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി . കോടതി ശിക്ഷക്ക് വിധിച്ച മാണി സി കാപ്പൻ, എം എൽ എ സ്ഥാനം രാജിവെക്കണോ എന്ന കാര്യത്തിൽ അദ്ദേഹം തന്നെ തീരുമാനമെടുക്കട്ടെയെന്നും പാലയിലെ സ്ഥാനാർഥി കൂടിയായിരുന്ന ജോസ് കെ മാണി കൂട്ടിച്ചേർത്തു. കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസിലാണ് പാലാ എം […]
സായാഹ്ന വാര്‍ത്തകള്‍ സെപ്റ്റംബര്‍ 4, വെള്ളി
കാര്‍ഷിക സര്‍വകലാശാലയുടെ ജനറല്‍ കൗണ്‍സിലിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം നടത്തിയതില്‍ കൃഷിമന്ത്രി ടി. സിദ്ദിഖ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. സര്‍വകലാശാലയുടെ പ്രോ-ചാന്‍സലര്‍ എന്ന നിലയിലോ സര്‍ക്കാരിന്റെ ഭാഗമായ കൃഷിമന്ത്രി എന്ന നിലയിലോ തന്നോട് യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് നാമനിര്‍ദേശം ചെയ്തതെന്ന് മന്ത്രി കുറ്റപ്പെടുത്തി. നാടും നഗരവും ശ്രീകൃഷ്ണജയന്തി ആഘോഷം. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നാടെങ്ങും മനോഹരമായ ശോഭാ യാത്രകള്‍. ഉറിയടി മത്സരങ്ങളില്‍ പങ്കെടുത്ത് കുരുന്നുകള്‍. മട്ടാഞ്ചേരിയില്‍ വന്‍ ലഹരിവേട്ട. ചക്കരയിടുക്കില്‍ രണ്ട് കിലോയ്ക്കടുത്ത് എംഡിഎംഎ പിടികൂടി. 36 കാരന്‍ നൗഫല്‍ […]
സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പുറത്തിറക്കും
സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പുറത്തിറക്കും. നവംബർ 10 ന് ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകം പുറത്തിറങ്ങുമെന്ന് ഹാർപ്പർ കോളിൻസ് അറിയിച്ചു. ഇന്ത്യയുടെ യാത്രയെ കുറിച്ചുള്ള അപൂർവ്വമായൊരു അകക്കാഴ്ചയും പുസ്തകം നൽകുമെന്ന് പ്രസാധകർ വ്യക്തമാക്കി. നേരത്തെ പെൻഗ്വിൻ ഹൗസ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. ചില ഭാഗങ്ങൾ മാറ്റാൻ സോണിയ ഗാന്ധി വിസമ്മതിച്ച സാഹചര്യത്തിലാണ് പെൻഗ്വിൻ ഹൗസ് പിന്മാറിയത് എന്നായിരുന്നു റിപ്പോർട്ട്.
കാന്തപുരത്തിൻ്റെ പ്രസ്താവനയെ വിമര്‍ശിച്ച് എ.എന്‍. ഷംസീര്‍
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഐഎം നേതാവ് എ.എന്‍. ഷംസീര്‍. കാന്തപുരത്തിന്റേത് ഇന്ത്യയിലിരുന്ന് നടത്തേണ്ട പ്രസ്താവനയല്ല, പൊതുസമൂഹത്തിന് അത് ന്യായീകരിക്കാൻ കഴിയില്ല. രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കാൻ മുസ്ലീങ്ങൾ ബാധ്യസ്ഥരാണ്, സ്ത്രീയും പുരുഷനും തുല്യരാണെന്ന് അംഗീകരിക്കാൻ കാന്തപുരം തയ്യാറാകണം, കാന്തപുരം ഭരണഘടന അംഗീകരിക്കാൻ തയ്യാറാകമെന്നും ഷംസീര്‍ പറഞ്ഞു.
ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ടു മാസത്തെ ഉയരത്തില്‍
യു.എസ്. ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ടു മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. 47 പൈസ ഉയര്‍ന്ന് 94.26 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വിദേശനാണ്യം സമാഹരിക്കാനായതാണ് രൂപയ്ക്ക് കരുത്തായത്. ആര്‍.ബി.ഐ.യുടെ കണക്കുപ്രകാരം പ്രത്യേക നിക്ഷേപ പദ്ധതികളിലൂടെ 136.38 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്. ആഗോളതലത്തില്‍ ഡോളര്‍ സൂചികയിലുണ്ടായ ഇടിവും ഏഷ്യന്‍ കറന്‍സികളുടെ തിരിച്ചുവരവും രൂപയ്ക്ക് അനുകൂലമായി. എഫ്.സി.എന്‍.ആര്‍. വഴി 100 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അതിനേക്കാള്‍ കൂടുതല്‍ തുക ബാങ്കുകളിലെത്തി. ഡോളര്‍ സൂചിക 99.50-ന് താഴേക്ക് പതിച്ചതും […]
ജിപിടി-6 ആസ്ട്ര പുറത്തിറക്കി ഓപ്പണ്‍എഐ
ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക നാഴികക്കല്ലായി തങ്ങളുടെ പുതിയ തലമുറ സാങ്കേതികവിദ്യയായ ജിപിടി-6 ആസ്ട്ര ഓപ്പണ്‍എഐ പുറത്തിറക്കി. മനുഷ്യനേക്കാള്‍ മികച്ച രീതിയില്‍ സങ്കീര്‍ണമായ വിവിധ ജോലികള്‍ ചെയ്യാന്‍ സോഫ്റ്റ്വെയറുകളെ പ്രാപ്തമാക്കുന്ന എജിഐയുടെ ആദ്യ ഘട്ടമായി ഈ മോഡല്‍ ഭാവിയില്‍ വിലയിരുത്തപ്പെടും. നിലവില്‍ കമ്പനിയുടെ ‘ഡേബ്രേക്ക്’ പ്രോഗ്രാമിലെ അംഗീകൃത ടെസ്റ്റര്‍മാര്‍ക്കും ബിസിനസ് ഉപഭോക്താക്കള്‍ക്കുമാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. വൈകാതെ തന്നെ സൈബര്‍ സുരക്ഷാ ഗാര്‍ഡ്റെയിലുകളോടെ പെയ്ഡ് ചാറ്റ്ജിപിടി ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാക്കും. മനുഷ്യസഹായമില്ലാതെ തന്നെ ‘സീറോ-ഡേ എക്‌സ്‌പ്ലോയിറ്റുകള്‍’ […]
‘ബെത്ലഹേം കുടുംബ യൂണിറ്റ്’ലെ ‘പുതിയ ഗാനം
‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ‘വര്‍ണ്ണജാലമേ…’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. വിനായക് ശശികുമാറിന്റെ ഹൃദയഹാരിയായ വരികളും വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന മനംതൊടും ഈണവും കെ എസ് ഹരിശങ്കറിന്റേയും പൂര്‍ണ്ണിമ കണ്ണന്റേയും മധുരമാര്‍ന്ന ശബ്ദവുമായാണ് ഗാനം എത്തിയിരിക്കുന്നത്. ബോക്‌സ് ഓഫീസില്‍ സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ കാറ്റില്‍പ്പറത്തി കുതിക്കുകയാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ ഡി ഒരുക്കിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ഇതിനകം 200 കോടി ക്ലബ്ബില്‍ കയറിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഡബ്ബ്ഡ് […]
പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ 50 കോടി ക്ലബില്‍
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘ഖലീഫ’ 50 കോടി ക്ലബില്‍. ചിത്രത്തിലെ നായക കഥാപാത്രമായ ആമിര്‍ അലിയായുള്ള പൃഥ്വിരാജ് സുകുമാരന്റെ മികച്ച പ്രകടനമാണ് ഖലീഫയുടെ ഹൈലൈറ്റ്. മാമ്പറക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹന്‍ലാല്‍, ഐവര്‍ അലക്‌സാണ്ടര്‍ എന്ന അതിഥി കഥാപാത്രമായി എത്തുന്ന ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത സമ്മാനിച്ചിരുന്നു. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷ്, തെലുങ്ക് താരം മാളവിക ശര്‍മ്മ, ഇന്ദ്രന്‍സ്, രഞ്ജി […]
മികച്ച വില്‍പ്പനയുമായി ഹോണ്ട സ്‌കൂട്ടര്‍
ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ മികച്ച വില്‍പ്പനയുമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. 2026 ഓഗസ്റ്റില്‍ 5,79,162 ഇരുചക്രവാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 2025 ഓഗസ്റ്റില്‍ 5,34,861 യൂണിറ്റുകളായിരുന്നു വില്‍പ്പന. ഇതോടെ വാര്‍ഷിക വില്‍പ്പനയില്‍ 8.28 ശതമാനം വളര്‍ച്ചയാണ് ഹോണ്ട രേഖപ്പെടുത്തിയത്. ഓഗസ്റ്റില്‍ പ്രതിമാസ വില്‍പ്പനയിലും 6.67 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഓഗസ്റ്റില്‍ ഹോണ്ടയുടെ ആഭ്യന്തര വില്‍പ്പന 5,17,329 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 4,81,021 യൂണിറ്റുകളാണ് കമ്പനി വിറ്റത്. ഇന്ത്യയില്‍ നിന്ന് 2026 ഓഗസ്റ്റില്‍ ഹോണ്ട […]
