പ്രശസ്ത തെന്നിന്ത്യന്‍ താരം നിമിഷ സജയന്‍, തമിഴ് നടന്‍ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ തമിഴ് ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്. ‘കടലാടും സീമയിലെ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. സാം സി എസ് സംഗീതം ഒരുക്കിയ ഗാനം ആലപിച്ചത് ആന്റണി ദാസനും ഗാനത്തിന് വരികള്‍ രചിച്ചത് കാര്‍ത്തിക് നേതയും ആണ്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് പ്രശസ്ത […]
‘ക്രെഡിറ്റ് സ്‌കോര്‍’ ചിത്രത്തിന്റെ ടീസര്‍
ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന ‘ക്രെഡിറ്റ് സ്‌കോര്‍’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ഇതോട് അനുബന്ധിച്ചുള്ള ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ക്രെഡിറ്റ് സ്‌കോര്‍ എത്രത്തോളം പ്രധാനമാണെന്നും അതിന്റെ നൂലാമാലകള്‍ എന്തൊക്കെയാണെന്നും കാട്ടിത്തരുന്നതാകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ശ്രീനിഷ് വാസുദേവ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. പി.എസ്. ജയഹരിയാണ് സംഗീതം ഒരുക്കിയത്. ശ്രീനാഥ് ഭാസിക്കൊപ്പം സുഹാസിനി മണിരത്‌നം, സോഹന്‍ സീനുലാല്‍, ചാന്ദിനി, മാല പാര്‍വതി, സാബുമോന്‍, ബാലാജി […]
പുതിയ കളര്‍ സ്‌കീമോടെ ഹീറോ സൂം 125 ഉടന്‍
പുതിയ കളര്‍ സ്‌കീമോടെ അപ്ഡേറ്റ് ചെയ്ത ഹീറോ സൂം 125 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി ഡീലര്‍ഷിപ്പില്‍ പുതിയ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഗ്രേ, ഗോള്‍ഡ് ഡ്യുവല്‍ ടോണ്‍ എന്നി നിറങ്ങളില്‍ കൂടിയാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക. സ്‌കൂട്ടറിന്റെ വിഎക്സ് വേരിയന്റിലായിരിക്കും പുതിയ കളര്‍ ഓപ്ഷന്‍ ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്‌കൂട്ടറിന്റെ വിഎക്സ് വേരിയന്റിന് നിലവില്‍ ലഭിക്കുന്ന മാറ്റ് ഗ്രേയ്ക്ക് സമാനമായി ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാകുന്ന […]
കാദംബരി
എ.ഡി. ഏഴാം ശതകത്തില്‍, ഹര്‍ഷന്റെ രാജസദസ്സിലെ അംഗമായിരുന്ന ബാണഭട്ടന്‍ രചിച്ച സംസ്‌കൃത ഗദ്യകാവ്യമായ ‘കാദംബരി’, ഭാരതീയസാഹിത്യത്തിലെ ഗദ്യകഥാഖ്യാന സമ്പ്രദായത്തെ പ്രതിനിധാനം ചെയ്യുന്നു. രാജവംശജരായിട്ടും രാഗബദ്ധരായതിനാല്‍ തീക്ഷ്ണ പരീക്ഷണങ്ങളെ നേരിടേണ്ടിവന്ന ‘കാദംബരി ചന്ദ്രാപീഡ’ന്മാരുടെ വികാരതീവ്രമായ ജീവിതത്തിന്റെ ഉദാത്ത ചിത്രീകരണമാണിത്. നാടകീയമായ ആഖ്യാനരീതി, വേണ്ടത്ര കല്പനാഭംഗി, സംവിധാനഭദ്രത, സര്‍വോപരിനിര്‍മല പ്രേമത്തിന്റെ നിസ്തുലമായ അവതരണംകൊണ്ട് ഈ കൃതി മനുഷ്യകഥാനുഗായിയും കാലാതിശായിയുമായിരിക്കുന്നു. ‘കാദംബരി’. ബാണഭട്ടന്‍. പുനരാഖ്യാനം – കെ.സി പിള്ള. ഡിസി ബുക്‌സ്. വില 133 രൂപ.
ഈ ഭക്ഷണങ്ങള്‍ക്കൊപ്പം ചായ കുടിക്കരുത്!
ചില ഭക്ഷണങ്ങള്‍ക്കൊപ്പം ചായ കുടിക്കുന്നത് അതിന്റെ രുചി കുറയ്ക്കാനും ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകാം. വെളുത്തുള്ളി, സവാള, മുളക് ചേര്‍ത്തവ, ഹോട്ട് സോസ്, എരിവുള്ള കറി തുടങ്ങി മസാല രുചിയും മണവുമുള്ള ഭക്ഷണങ്ങള്‍ ചായയ്‌ക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ചായയുടെ സ്വാഭാവിക സുഗന്ധവും രുചിയും മറച്ചുവയ്ക്കുകയും ചായ ആസ്വദിക്കുന്ന അനുഭവത്തെ ബാധിക്കുകയും ചെയ്യാം. അമിതവണ്ണം കുറയ്ക്കാന്‍ ലെമണ്‍ ടീ മികച്ചതാണ്. എന്നാല്‍ ചായയില്‍ ചെറുനാരങ്ങനീര് ചേര്‍ക്കുകയോ ചായ കുടിച്ച ഉടന്‍ നാരങ്ങ ഉപയോഗിക്കുകയോ ചെയ്യുന്നത് ചിലരില്‍ അസിഡിറ്റിക്കും വയറിളക്കത്തിനും […]
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. യുക്രൈൻ സന്ദർശനത്തിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് യുദ്ധം അവസാനിപ്പിക്കാൻ ഏതുരീതിയിലുള്ള സഹായവും ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കാൻ ഏതെങ്കിലും വിധത്തിൽ ഇന്ത്യയ്ക്ക് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ തങ്ങൾ അതിന് സജ്ജരാണെന്ന് എസ്. ജയശങ്കർ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട്ചെയ്തു.
വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നുവെന്ന മാധ്യമവാർത്തകളെ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നുവെന്ന മാധ്യമവാർത്തകളെ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തന്നെ വ്യക്തിപരമായി അപമാനിക്കുക എന്ന പൊതു ലക്ഷ്യത്തോടെയാണ് ചില മാധ്യമങ്ങളും വ്യക്തികളും രംഗത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സുരക്ഷാ നടപടികളുടെ ഭാഗമായി പോലീസ് ഔട്ട്‌പോസ്റ്റ് ഇടുന്നത് സ്വാഭാവികമായ ഔദ്യോഗിക നടപടിക്രമം മാത്രമാണെന്നും വീടിന് മുന്നിൽ പ്രത്യേക പോലീസ് സ്റ്റേഷൻ ഒരുകാലത്തും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ നടപടിയുടെ ഭാഗമായി പോലീസ് വാഹനത്തിൽ പോലീസുകാർ വന്നുപോയിരുന്നെന്നും പിന്നീട് ആ […]
പിഎം ശ്രീ പദ്ധതി കേരളത്തിന്റെ മതേതര സ്വഭാവം മുൻനിർത്തിയായിരിക്കും നടപ്പാക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
പിഎം ശ്രീ പദ്ധതി കേരളത്തിന്റെ മതേതര സ്വഭാവം മുൻനിർത്തിയായിരിക്കും നടപ്പാക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പുതിയ മദ്യനയത്തിന്റെ കാര്യത്തിൽ പാർട്ടിയുടെ തീരുമാനം തന്നെയാണ് സർക്കാർ സ്വീകരിക്കുക. വന്ദേമാതരം ആലപിച്ചത് ഉപരാഷ്ട്രപതിയുടെ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മാത്രമാണാണെന്നും ബിജെപി.യുടെ വർഗീയ അജണ്ടയ്ക്ക് ഒരിക്കലും കൂട്ടുനിൽക്കില്ലെന്നും അതിനോട് യാതൊരു തരത്തിലും സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി-സർക്കാർ ഏകോപന സമിതിയുണ്ടാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി
പാർട്ടി-സർക്കാർ ഏകോപന സമിതിയുണ്ടാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി. പിഎംശ്രീ നടപ്പാക്കരുതെന്നും ദീപാദാസ് വ്യക്തമാക്കി. രാഷ്ട്രീയ കാര്യ സമിതിയിലാണ് ദീപ ദാസ് മുൻഷിയുടെ അഭിപ്രായ പ്രകടനം. പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ഒളിയമ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തിയിരുന്നു. ആയിരക്കണക്കിന് കോടി നഷ്ടപ്പെടാൻ പോകുന്നുവെന്നത് പര്‍വതീകരിച്ച കണക്കെന്ന് കെ സി വേണുഗോപാല്‍ അന്ന് പറഞ്ഞു. മധ്യപ്രദേശിന് കഴിഞ്ഞ 5 വര്‍ഷം കൊണ്ട് പിഎം ശ്രീയിലൂടെ കിട്ടിയത് 700 കോടി […]
ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങാൻ കാരണം ദേവസ്വം ബോർഡിന്റെ ആസൂത്രണം ഇല്ലായ്മ
ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങാൻ കാരണം ദേവസ്വം ബോർഡിന്റെ ആസൂത്രണം ഇല്ലായ്മ. സ്പോൺസർമാരെ ഒഴിവാക്കി തിരുവോണ സദ്യ നടത്തിപ്പ് ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുത്തെങ്കിലും നടത്തിപ്പിൽ വീഴ്ച സംഭവിച്ചതാണ് സദ്യ മുടങ്ങാൻ കാരണം. തിരുവോണ ദിവസം അന്നദാന മണ്ഡപത്തിൽ എത്തിയ ഭക്തർക്ക് പതിവുപോലെ പുലാവ് നൽകി. തിരുവോണ സദ്യ മെസ്സിലും ക്രമീകരിച്ചു. സദ്യ കിട്ടാതെ വന്നതോടെ തീർഥാടകർ പരാതി ഉന്നയിച്ചപ്പോഴാണ് പിന്നീട് മെസ്സിൽ എല്ലാവർക്കും ആയി സദ്യ നൽകി തുടങ്ങിയത്.
