പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. പിഎം ശ്രീ നടപ്പാക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിൽ കൂടിയാലോചനയില്ലെന്ന ദീപ ദാസ് മുൻഷിയുടെ വിമർശനവും മുഖ്യമന്ത്രി തള്ളി. സർക്കാരിലുള്ള കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള വരുമായി ആലോചിക്കാറുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, പിഎം ശ്രീ സിപിഎമ്മിന്റെ അടിത്തറ തകർത്ത പദ്ധതിയായിരുന്നെന്ന് രാഷ്ട്രീയ കാര്യ സമിതിയിൽ ജോൺസൺ എബ്രഹാം പറഞ്ഞു.
മോഷ്ടിച്ച ബൈക്കുമായി അമിതവേഗതയിൽ സഞ്ചരിച്ച മൂന്നംഗ സംഘം തെരുവുനായയിലും മറ്റൊരു ബൈക്കിലുമിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
മോഷ്ടിച്ച ബൈക്കുമായി അമിതവേഗതയിൽ സഞ്ചരിച്ച മൂന്നംഗ സംഘം തെരുവുനായയിലും മറ്റൊരു ബൈക്കിലുമിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മണ്ണഞ്ചേരി സബീൽ മൻസിൽ നരിയിൽ സുധീറിന്റെ മകൻ മുഹമ്മദ് സബീൽ (17), മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറേ വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ റിൻഷാദ് റഷീദ് (20) എന്നിവരാണ് മരിച്ചത്. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴൂപുറത്ത് ഷാനവാസിന്റെ മകൻ ഷിജാസ് (19) ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പിണറായി വിജയനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
പിണറായി വിജയനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജനങ്ങൾ എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടു എന്നുള്ള കാര്യങ്ങളാണ് തളിപ്പറമ്പ്, പയ്യന്നൂർ പ്രസംഗങ്ങളിലെ പരാമർശങ്ങളിൽ പിണറായി വിശദീകരിച്ചതെന്നും പറഞ്ഞതെല്ലാം ശരിയാണെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ വോട്ട് ചെയ്യാൻ അംഗങ്ങൾക്ക് അവകാശമില്ല. പാർട്ടി സ്ഥാനാർത്ഥികൾക്ക് അനുകൂലമായി നിൽക്കാത്തതിനെ വിമർശനാത്മകമായി ചൂണ്ടിക്കാണിക്കുകയാണ് പിണറായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാർട്ടിക്കാണോ ജനങ്ങൾക്ക് ആണോ തെറ്റുപറ്റിയത് എന്ന് ചോദ്യത്തിന് എംവി ഗോവിന്ദൻ മറുപടി നൽകിയില്ല.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിൽ നിന്നും ക്രിമിനൽ കേസിലെ പ്രതിയായ ഡിസിസി ജനറൽ സെക്രട്ടറിയെ പൊലീസ് ഒഴിവാക്കി
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിൽ നിന്നും ക്രിമിനൽ കേസിലെ പ്രതിയായ ഡിസിസി ജനറൽ സെക്രട്ടറിയെ പൊലീസ് ഒഴിവാക്കി. നെയ്യാറ്റിൻകര നിയമസഭ മണ്ഡലത്തിൽപ്പെട്ട വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ നിന്നാണ് ഡിസിസി ജനറൽ സെക്രട്ടറിയായ ജോസ് ഫ്ലാങ്ക്ളിനെ ഒഴിവാക്കിയത്.ഇന്നലെ നെയ്യാറ്റിൻകരയിലെ എംഎൽഎ എൻ ശക്തൻ സംഘടിപ്പിച്ച പരിപാടയിലെ ഉദ്ഘാടകനായിരുന്നു രമേശ് ചെന്നിത്തല. ലൈംഗിക പീഡനക്കേസിലെ പ്രതിയായ ജോസ് ഫ്ലാങ്കളിനായിരുന്നു സ്വാഗതപ്രാസംഗികന്‍. കേസിലെ പ്രതിയുമായി വേദി പങ്കിടാനാകില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പ്രകാരം ആഭ്യന്തരമന്ത്രിയുടെ ഓഫീസ് നിലപാടെടുത്തോടെയാണ് ഇയാളെ ഒഴിവാക്കിയത്. […]
കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാതെ മന്ത്രി കെ എം ഷാജി
കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാതെ തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി. വിഷയത്തിൽ കമന്റ് ചെയ്യില്ലെന്ന് മന്ത്രി ഇന്നും ആവർത്തിക്കുകയായിരുന്നു. പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യട്ടെയെന്നും കാന്തപുരം വിഷയത്തിൽ ഒന്നും പറയാനില്ലെന്ന് നേരത്തെ പറഞ്ഞതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മനപ്പൂർവം പ്രകോപനം ഉണ്ടാക്കി പ്രതികരണം നടത്താൻ താല്പര്യമില്ല. ഒരു സ്റ്റേറ്റ്മെന്റ് വാങ്ങുക, പ്രധാന വിഷയങ്ങൾ മാറ്റി വെക്കുക എന്ന നിലയിലെ കാര്യങ്ങൾ അംഗീകരിക്കാനാകില്ല. സോഷ്യൽ മീഡിയയിൽ ഇട്ട് എന്റെ മെക്കിട്ട് കേറുക എന്ന രീതി വേണ്ട. […]
തൃക്കാക്കര ഭാരത് മാതാ കോളേജില്‍ മോർഫിംഗ് പരാതി
തൃക്കാക്കര ഭാരത് മാതാ കോളേജില്‍ മോർഫിംഗ് പരാതി. കോളേജ് വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതി. ബിബിഎ വിദ്യാർത്ഥി ശ്രീഹരിക്കെതിരെയാണ് പരാതി ഉയര്‍ന്നത്. അശ്ലീല ഫോട്ടോകൾ ടെലഗ്രാമിലൂടെയും ഇൻസ്റ്റയിലൂടെയും മോർഫിംഗ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. പരാതി ഉയര്‍ന്നതിന് പിന്നാലെ കോളേജിൽ നിന്ന് ഇയാളെ പുറത്താക്കി. കോളേജ് പ്രിൻസിപ്പാൾ ഓഫീസിന് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 3, വ്യാഴം
അര്‍ജന്റീന ടീമിനെയും മെസ്സിയെയും കേരളത്തില്‍ എത്തിക്കുമെന്നു പ്രചരിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടത്തിയ തട്ടിപ്പ് അന്വേഷിക്കാന്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. രണ്ട് എസ്പിമാര്‍ സംഘത്തിലുണ്ടാകും. ക്രൈംബ്രാഞ്ച്, വിജിലന്‍സ്, ലോക്കല്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തും. തട്ടിപ്പില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് നിയമോപദേശമുണ്ട്. മുന്‍ കായിക മന്ത്രി അബ്ദുറഹ്‌മാന്റെ വിദേശയാത്രയും അന്വേഷിക്കും. നീറ്റ് പരീക്ഷകള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറ്റാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിപുലമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. രാജ്യത്തുടനീളം […]
മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് ഹൈക്കോടതി
മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് ഹൈക്കോടതി. രോഗികളെ സെല്ലുകളിൽ മാത്രം കിടത്തരുത്. പുറത്തിറങ്ങി മാനസിക ഉല്ലാസം ഉണ്ടാകട്ടെ. രോഗികളുടെ മാനസിക സന്തോഷവും ക്ഷേമവും ഉറപ്പാക്കണമെന്ന് കോടതി അഭ്യർഥിച്ചു. സൗകര്യങ്ങളില്ല എന്ന കാരണം പറഞ്ഞ് രോഗികളെ സെല്ലുകളിൽ അടയ്ക്കാനാകില്ല. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഹൈക്കോടതി നിർദേശിച്ചു.മതിയായ ജീവനക്കാരെ നിയമിക്കണം, ചുറ്റുമത്തിൽ കൃത്യമായി കെട്ടണമെന്നും ആവശ്യത്തിന് മരുന്നുകൾ ഉറപ്പാക്കണമെന്നും കോടതി സർക്കാരിന് നിർദേശം നൽകി.
വിവാദ പരാമർശവുമായി മാർത്തോമസഭാ വൈദിക ട്രസ്റ്റി
വിവാദ പരാമർശവുമായി മാർത്തോമസഭാ വൈദിക ട്രസ്റ്റി. സഭയിലെ യുവാക്കൾക്ക് വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കണമെന്നും, വിവാഹത്തിന് മുമ്പ് പെൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നുമാണ് റവ.ഡോ.കെ തോമസ് തിരുവനന്തപുരത്ത് മാർത്തോമസഭ കുടുംബസംഗമത്തിൽ പറഞ്ഞത്. വിവാഹച്ചടങ്ങിൽ വാഴ്ത്തുന്ന ശരീരങ്ങൾ ഇപ്പോൾ അത്ര നല്ലതല്ലെന്നായിരുന്നു പരാമർശം. ഇത് യുവാക്കളെ അപമാനിക്കുന്ന പ്രസ്താവനയെന്ന് സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുയർന്നു.
മദ്ധ്യാഹ്‌ന വാർത്തകൾ
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകിട്ട് ഏഴ് മണിമുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെയുള്ള സമയങ്ങളില്‍ വൈദ്യുതി തടസപ്പെട്ടേക്കും. 600 മുതല്‍ 700 മെഗാവാട്ടിന്റെ കുറവ് പീക്ക് സമയങ്ങളില്‍ കേരളത്തില്‍ ഉണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ട് വീഴ്ച ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപ നേതാവ് പദവി ഒഴിച്ചിടുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ കണ്ടു. ഇത് സംബന്ധിച്ച് […]
