Posted inബിസിനസ്സ്

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്, പവന് 1,13,920 രൂപയായി

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 305 രൂപയാണ് കൂടിയത്. 14,240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അതുപോലെ 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 250 രൂപ വര്‍ധിച്ച് ഇന്നത്തെ വിപണി വിലയായി 11,700 രൂപ കുറിച്ചു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്ക് ഏറെ ഉപയോഗിക്കുന്ന […]

Posted inടെക്നോളജി

ജെമിനി 3.8 ഫ്ളാഷ്  പുറത്തിറക്കി ഗൂഗിള്‍

നിര്‍മിതബുദ്ധിയില്‍ എതിരാളികളെ ഞെട്ടിച്ച് ശക്തമായ മുന്നേറ്റം നടത്തി ഗൂഗിള്‍. കോഡിങ്ങില്‍ മിന്നുന്ന പ്രകടനവുമായി ജെമിനി 3.8 ഫ്ളാഷ് കമ്പനി പുറത്തിറക്കി. ക്ലോഡ് ഓപ്പസ് 5, ജിപിടി-5.6 സോള്‍ തുടങ്ങിയ നൂതന മോഡലുകളുമായി ജെമിനി 3.8 ഫ്ളാഷിന് മത്സരിക്കാനാകുമെന്നും വളരെ കുറഞ്ഞ ചെലവില്‍ ഇത് സാധ്യമാക്കുമെന്നും ഗൂഗിള്‍ പറയുന്നു. കോഡിങ്ങില്‍ എതിരാളികളായ ഓപ്പണ്‍എഐക്കും ആന്ത്രോപിക്കിനും അല്‍പ്പം പിന്നിലാണ് ഗൂഗിളെന്ന് സിഇഓ സുന്ദര്‍ പിച്ചൈ തന്നെ നേരത്തെ സമ്മതിച്ചിരുന്നു. ഈ വിടവ് നികത്തുന്നതാണ് ജെമിനി 3.8 ഫ്ളാഷ് എന്നാണ് വിലയിരുത്തപ്പെടുന്നത്. […]

Posted inവിനോദം

‘തിയേറ്റര്‍-ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് നാല് പുരസ്‌കാരം

റിമ കല്ലിങ്കലിനെ നായികയാക്കി സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിച്ച ‘തിയേറ്റര്‍-ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്‌കാരത്തിളക്കം. വിദേശത്തും രാജ്യത്തുമായി ഒരേസമയം നടന്ന രണ്ട് പ്രമുഖ മേളകളില്‍നിന്നായി നാല് സുപ്രധാന പുരസ്‌കാരങ്ങളാണ് ഈ മലയാളചിത്രം സ്വന്തമാക്കി. അന്തരിച്ച പ്രമുഖ ബംഗാളി സംവിധായകന്‍ ഋതുപര്‍ണ ഘോഷിന്റെ സ്മരണാര്‍ഥം കല്‍ക്കത്തയില്‍ സംഘടിപ്പിച്ച ഒന്‍പതാമത് ഋതുരംഗം ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ ചിത്രമായി ‘തിയേറ്റര്‍’ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കല്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍, ശ്യാമപ്രകാശ് […]

Posted inവിനോദം

തമിഴ് ചിത്രം ‘ഇമ്മോര്‍ട്ടല്‍’ നാളെ തിയേറ്ററുകളില്‍

ജി.വി. പ്രകാശ് കുമാറും കയാദു ലോഹാറും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തമിഴ് ചിത്രം ‘ഇമ്മോര്‍ട്ടല്‍’ നാളെ തിയേറ്ററുകളില്‍ എത്തും. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു /എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മാരിയപ്പന്‍ ചിന്ന രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ഹൊറര്‍ ചിത്രത്തിന് സാം സി എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ടി എം കാര്‍ത്തിക്, കുമാര്‍ നടരാജന്‍, ലൊല്ലു സഭാ മാരന്‍, ആദിത്യ കതിര്‍, അര്‍ഷു മഹാരാജന്‍, പെമ സാംചോ, സുനിത ശ്രേഷ്ഠ എന്നിവരാണ് ചിത്രത്തിലെ മറ്റ് […]

Posted inഓട്ടോമോട്ടീവ്

സിംപിള്‍ എനര്‍ജിയുടെ ‘സിംപിള്‍ വേവ്’ പുറത്തിറങ്ങി

സിംപിള്‍ എനര്‍ജിയുടെ പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറായ ‘സിംപിള്‍ വേവ്’ പുറത്തിറങ്ങി. 1,09,999 രൂപ മുതലാണ് പ്രാരംഭ വില. ബ്രാന്‍ഡിന്റെ ആദ്യത്തെ ഫാമിലി-ഓറിയന്റഡ് ഇലക്ട്രിക് സ്‌കൂട്ടറാണിത്. ആകെ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഈ മാസം 25ന് ആരംഭിക്കും. കുടുംബങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമായ രീതിയില്‍ 920 എംഎം നീളമുള്ള വലിയ സീറ്റും വിശാലമായ ഫ്ളോര്‍ബോര്‍ഡുമുണ്ട്. സീറ്റിനടിയില്‍ 70 ലിറ്ററിന്റെ അതിവിശാല സ്റ്റോറേജ് കപ്പാസിറ്റിയാണുള്ളത്. 6.4 കിലോവാട്ട് മോട്ടോറാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. പരമാവധി […]

Posted inപുസ്തകങ്ങൾ

ചക്കരക്കഞ്ഞി

പഴകുന്തോറും വിലപിടിപ്പുള്ളതായിത്തീരുന്നതാണ് ഈ കൃതി പങ്കുവയ്ക്കുന്ന മിക്ക ഓര്‍മകളും. തീര്‍ത്തും വീട്ടമ്മയായ ഒരു എഴുത്തുകാരി ഏറെക്കുറെ തന്റെ വീട്ടു പരിസരത്തെത്തുന്ന മനുഷ്യരെയും തിരക്കുകളെയും സസ്യലതാദികളെയും സൂക്ഷ്മതയോടെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന മനുഷ്യ സ്‌നേഹത്തിന്റെ ഭംഗിയാണ് ഈ കൃതിയുടെ കാതല്‍. ഓര്‍മകള്‍ അമൂല്യനിധികളാണെന്നും കടന്നു പോയ ഓരോ മനുഷ്യരും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്നും ഈ നോവല്‍ നമ്മെ ഉണര്‍ത്തുന്നു. ‘ചക്കരക്കഞ്ഞി’. ജസീല ഇഹ്ലാം. കൈരളി ബുക്‌സ്. വില 285 രൂപ.

Posted inആരോഗ്യം

മെലാടോണിന്‍ ഉപയോഗം മരണത്തിനുവരെ കാരണമായേക്കാം

മെലാടോണിന്റെ ദീര്‍ഘകാല ഉപയോഗം ഹൃദയസ്തംഭനം മുതല്‍ മരണത്തിനുവരെ കാരണമായേക്കാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. സ്വാഭാവികമായ ഉറക്കത്തിന് പലരും സ്വയം വാങ്ങിക്കഴിക്കുന്ന ഇത്തരം മരുന്നുകളുടെ സുരക്ഷയേക്കുറിച്ചാണ് പഠനം വിശകലനം ചെയ്തത്. മെലാടോണിന്‍ പാരാസിമ്പതറ്റിക് സിസ്റ്റത്തെ ആക്റ്റിവേറ്റ് ചെയ്യും. ഇതുമൂലം ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കുറയും. നേരത്തേ ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും രക്തസമ്മര്‍ദത്തിന് മരുന്നു കഴിക്കുന്നവരുമൊക്കെ വീണ്ടും മെലാടോണിന്‍ അനിയന്ത്രിതമായി എടുക്കുന്നതിലൂടെ ഹൃദയമിടിപ്പിന്റെ താളംതെറ്റാനും രക്തസമ്മര്‍ദം കുറയാനും കാരണമാകും. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഹൃദ്രോഗങ്ങളിലേക്കും ഹൃദയസ്തംഭനത്തിലേക്കും നയിക്കുകയും ചെയ്യും. ന്യൂയോര്‍ക്കിലെ ബ്രൂക്ലിനില്‍ നിന്നുള്ള […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നീറ്റ് പരീക്ഷകൾ സി ബി റ്റി രീതിയിലേക്ക് മാറ്റുന്നതിനായി തയ്യാറെടുപ്പുകൾ ആരംഭിച്ച് എൻ ടി എ

ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും കൂടുതൽ സുതാര്യമായി പരീക്ഷകൾ നടത്തുന്നതിനുമുള്ള സമഗ്ര പരിഷ്കാരങ്ങളുടെ ഭാഗമായി നീറ്റ് പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറ്റുന്നതിനായി തയ്യാറെടുപ്പുകൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. ഇതിന്‍റെ ഭാഗമായി എൻടിഎ രാജ്യത്തുടനീളം സുരക്ഷിതമായ പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്‍റെ സഹായം തേടി. വിവരങ്ങൾ ശേഖരിച്ച് പ്രത്യേക ഫോർമാറ്റിൽ അതത് സ്ഥാപന മേധാവികൾ സാക്ഷ്യപ്പെടുത്തി സെപ്റ്റംബർ 15-നകം സമർപ്പിക്കണം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വി കെ ശ്രീകണ്ഠൻ എംപിക്കെതിരെ പരാതിയുമായി പാലക്കാട് മെഡിക്കൽ കോളേജിൽ സമരം നടത്തുന്ന ഹൗസ് സർജൻമാർ

വി കെ ശ്രീകണ്ഠൻ എംപിക്കെതിരെ പരാതിയുമായി പാലക്കാട് മെഡിക്കൽ കോളേജിൽ രാപ്പകൽ സമരം നടത്തുന്ന ഹൗസ് സർജൻമാർ. മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൗസ് സർജന്മാരുടെ രാപ്പകൽ സമരം തുടരുന്നതിനിടെയാണ് മെഡിക്കൽ കോളേജ് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാനായ വി കെ ശ്രീകണ്ഠൻ എംപി അനുനയനീക്കത്തിന് എത്തിയത്. ഹൗസ് സർജൻമാരുടെ രാപ്പകൽ സമരത്തിൽ അനുനയനീക്കത്തിന് എത്തിയ എംപി മോശമായി സംസാരിചെന്നാണ് ഹൗസ് സർജന്മാരുടെ പരാതി. സ്റ്റെതസ്കോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്രവർത്തിക്കാതിരുന്നാൽ താൻ എങ്ങനെയറിയുമെന്ന മെഡിക്കൽ കോളേജ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിണറായി വിജയന്‍റെ വസതിയിൽ ഇ ഡി പരിശോധനയ്ക്കിടെ നടന്ന അതിക്രമ കേസില്‍ പ്രതികൾക്ക് കുരുക്കായി വിരലടയാളം

സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വസതിയിൽ ഇ ഡി പരിശോധനയ്ക്കിടെ നടന്ന അതിക്രമ കേസില്‍ 15 ഓളം പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു. ആക്രമിച്ച വാഹനം, ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ എന്നിവയിൽ പ്രതികളുടെ വിരൽ അടയാളം കണ്ടെത്തിയിട്ടുണ്ട്. ഇഡി പരിശോധനയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് എസ്എഫ്ഐ, സിപിഎം പ്രവർത്തകർ നടത്തിയിരുന്നത്.