ദിലീഷ് പോത്തന്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ‘ചെവിട്ടോര്‍മ്മ’ ബുസാന്‍ ചലച്ചിത്ര മേളയിലേക്ക്. എഴുത്തുകാരനും സംവിധായകനുമായ ലിയോ തദ്ദേവൂസ് ഒരുക്കിയിരിക്കുന്ന ‘ചെവിട്ടോര്‍മ്മ’ ഒക്ടോബറില്‍ നടക്കുന്ന കൊറിയയിലെ ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഔദ്യോഗി എന്‍ട്രിയായാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിന്‍ഡോ റ്റു ഏഷ്യന്‍ സിനിമ എന്ന വിഭാഗത്തിലാണ് ചിത്രം അവിടെ പ്രദര്‍ശിപ്പിക്കുന്നത്. ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ മരണകിടക്കയില്‍ കിടക്കുന്നവര്‍ക്ക് അന്ത്യപ്രാര്‍ഥനകള്‍ ചൊല്ലി അവരെ എല്ലാ കെട്ടുപാടുകളില്‍നിന്നും വിടുവിച്ച് ഒരു സമാധാന […]
സൈജു കുറുപ്പ് നായകനായ ‘ആരം’ സെപ്റ്റംബര്‍ 25ന്
സൈജു കുറുപ്പ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ആര’ത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം സെപ്റ്റംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. റിലീസ് തിയതി അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ‘ഓരോ കോണിലും ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. ഓരോ ചുവടും സത്യത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു’, എന്ന ടാഗ് ലൈനോടെയാണ് ആരം തിയറ്ററിലെത്തുക. രാജേഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമത്തിന്റെ തിരക്കഥ ഒരുക്കുന്നത് വിഷ്ണു രാമചന്ദ്രനാണ്. ചിത്രം ഒരു സൈക്കോളജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. […]
മിറ്റ്സുബിഷി പജീറോ പുതിയ രൂപത്തില്‍ തിരിച്ചുവരുന്നു
വാഹന പ്രേമികളുടെ ഇഷ്ട വാഹനമായ മിറ്റ്സുബിഷി പജീറോ പുതിയ രൂപത്തില്‍ തിരിച്ചുവരുന്നു. പജീറോയുടെ അഞ്ചാം തലമുറ 2027 മാര്‍ച്ച് അവസാനത്തോടെ തായ്ലന്‍ഡ്, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തും. ലാഡര്‍ ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ ഓഫ് റോഡര്‍ വാഹനം. 2870 മില്ലിമീറ്റര്‍ വീല്‍ബേസും 230 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുമായിരിക്കും മറ്റു പ്രത്യേകതകള്‍. ഈ സെവന്‍ സീറ്റര്‍ വാഹനത്തില്‍ ഡ്യുവല്‍ 14.3 ഇഞ്ച് സ്‌ക്രീനുകളും 4 സ്പോക്ക് സ്റ്റിയറിങ് വീലുമാണ് ഉണ്ടാവുക. 20 ബിഎച്ച്പി കരുത്തും 480എന്‍എം […]
സ്വപ്നസന്നിഭം
ഇത് ഒരു കഥയാണ്. തികച്ചും സാധാരണമായ ഒരു കലാലയപ്രേമത്തില്‍ ഈ കഥ തുടങ്ങുന്നു. സ്നിഗ്ധവും ശക്തവും ഭ്രമാത്മകവും ആയ ഒരു സ്ത്രീജീവിതത്തിന്റെ അടരുകളിലൂടെ അത് സങ്കീര്‍ണമായ വിതാനത്തിലേയ്ക്ക് സാവധാനം വികസിക്കുന്നു. നാടും ദുബായിയും, കരയും കടലാഴവും, മലയും മരുഭൂമിയും, പൂവും പുള്ളിപ്പുലിയും ഒക്കെ വിചിത്രമായ നിറത്തില്‍ വിന്യാസിതമായിരിക്കുന്ന കഥാഭൂമിക. ‘എത്രയൊക്കെ പ്രതിലോമത ആരോപിച്ചാലും ഭൂമിയിലെ ജീവജാലങ്ങളില്‍ ഏറ്റവും ഹൃദയാലുവായ മൃഗം മനുഷ്യനാണ്’ എന്ന് ഈ കഥ ഒരിടത്ത് പറയുന്നു. അലങ്കാരങ്ങള്‍ അഴിച്ചുവെച്ച്, സുതാര്യമായ ഭാഷാരൂപത്തില്‍ എഴുതപ്പെട്ട ഹൃദ്യവും […]
എച്ച്1എന്‍1 കേസുകള്‍ ന്യുമോണിയക്ക് കാരണമാകുമോ?
എച്ച്1എന്‍1 കേസുകളില്‍ അടുത്തിടെയുണ്ടായ വര്‍ദ്ധനവ്, ഈ വൈറസ് ബാധ മൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പലരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അത്തരം ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ന്യുമോണിയ. ശ്വാസംമുട്ടല്‍, മാറാത്തതോ കൂടിക്കൂടി വരുന്നതോ ആയ പനി, മൂര്‍ച്ഛിക്കുന്ന ചുമ, നെഞ്ചുവേദന, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, അമിതമായ ക്ഷീണം അല്ലെങ്കില്‍ തളര്‍ച്ച, ഓക്‌സിജന്‍ അളവ് കുറയുക, ചുണ്ടുകളിലോ വിരല്‍ത്തുമ്പുകളിലോ നീലനിറം പടരുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കരുത്. ഈ ലക്ഷണങ്ങളെ ഗൗരവമായി കാണേണ്ടതും, വൈറസ് ബാധയ്ക്കു ശേഷമുള്ള ഈ ആരോഗ്യപ്രശ്‌നം വഷളാകുന്നത് തടയാന്‍ കൃത്യസമയത്ത് വൈദ്യസഹായം തേടേണ്ടതും […]
അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ
അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ. ഐ സി ഡി എസ് മുഖാന്തിരം നൽകുന്ന അമൃതം ന്യൂട്രി മിക്‌സിന്റെ നിർമ്മാണത്തിൽ പഞ്ചസാര പൂർണമായും ഒഴിവാക്കി കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണം. ഇതുൾപ്പെടെ ശാസ്ത്രീയ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങളിലെ പോഷക ഘടന നിശ്ചയിക്കുന്നതിന് ഉന്നതതല കമ്മിറ്റിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ രൂപം നൽകണം.
നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയത് ഷോക്ക് ട്രീറ്റ്മെൻ്റെന്ന് തോമസ് ഐസക്
നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയത് ഷോക്ക് ട്രീറ്റ്മെൻ്റെന്ന് തോമസ് ഐസക്. വലിയ തിരിച്ചടിയാണ് ഉണ്ടായതെന്നും തോറ്റത് എന്തുകൊണ്ടെന്നു മനസിലാക്കണമെന്നും തോമസ് ഐസക് പറഞ്ഞു. സഹകരണ ബാങ്കുകളിലെ അഴിമതി ഉൾപ്പെടെ തിരിച്ചടിയായി. ആരെങ്കിലും പാർട്ടിയിൽ നിന്നു പോയാൽ സൗകര്യമാണെന്നു കരുതി. ബിജെപി ഡീൽ എന്ന പ്രചാരണം ജനങ്ങൾ വിശ്വസിച്ചു. നമ്മുടെ ചില വർത്തമാനങ്ങൾ പ്രചരണത്തെ സഹായിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. വളളിക്കുന്നത്തെ പാര്‍ട്ടി പരിപാടിയിലാണ് ഐസക്കിന്‍റെ പരാമർശം.
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസിൽ ചേന്തി അനിലിന് ജാമ്യം
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസിൽ ചേന്തി അനിലിന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അനിലിൻ്റെ കസ്റ്റഡി അപേക്ഷ ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം. തിരുവനന്തപുരം ഡിസിസി മുൻ അംഗം കൂടിയായ ചേന്തി അനിലിൻ്റെ ശബ്ദ സാംപിൾ ഇന്ന് ശേഖരിച്ചിരുന്നു. തിരുവനന്തപുരം എഫ്എസ്എൽ ലാബിലാണ് സാമ്പിൾ ശേഖരിച്ചത്. മുഖ്യമന്ത്രിക്കെതരെ തട്ടിക്കയറുന്ന ദൃശ്യങ്ങളിലെ ശബ്ദവുമായി താരതമ്യം ചെയ്യാനാണ് ഇത്.
പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി വിജയൻ നടത്തിയ പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി കെ ഗോവിന്ദൻ എംഎൽഎ
പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി വിജയൻ നടത്തിയ പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി കെ ഗോവിന്ദൻ എംഎൽഎ. തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തൽ വിശദീകരിക്കേണ്ടയിടത്ത് അതിന് വിരുദ്ധമായ കാര്യങ്ങളാണ് പിബി അംഗം എന്ന നിലയിൽ പിണറായി പ്രസംഗിച്ചതെന്നും അദ്ദേഹം വിമർശിച്ചു. ഇത് ഏത് പാർട്ടി രീതിയാണ് എന്ന് ചോദിച്ച ഗോവിന്ദൻ പിണറായിയുടേത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പറഞ്ഞു. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം പാളി എന്ന് കേന്ദ്ര കമ്മിറ്റി പരസ്യമായി പറഞ്ഞതാണ്. എന്നാൽ, ഈ പോരായ്മ പിണറായി പ്രസംഗത്തിൽ പറഞ്ഞില്ല. […]
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 2, ബുധന്‍
എച്ച്1ബി വീസയില്‍ ജോലിക്കായി യുഎസിലെത്തിയ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരുടെ ആശ്രിതര്‍ക്ക് തൊഴിലനുമതി നല്‍കുന്ന രീതി നിര്‍ത്തലാക്കാന്‍ നിര്‍ദേശം. എച്ച്1ബി വീസയുള്ളവരുടെ ആശ്രിതരായ എച്ച്4 വീസക്കാര്‍ക്ക് നിയമപരമായി ജോലി ചെയ്യാനുള്ള തൊഴിലനുമതി രേഖ അനുവദിക്കുന്ന കാര്യത്തിലാണ് പുനരാലോചന. 2015 ല്‍, ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോഴാണ് എച്ച്1ബി വീസക്കാരുടെ ആശ്രിതര്‍ക്ക് തൊഴിലനുമതി നല്‍കുന്നതിന് ചട്ടം പരിഷ്‌ക്കരിച്ചത്. 18 അധ്യാപക തസ്തികയിലെ പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി ആറു മാസത്തേക്കു നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. 2026 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ […]
