Posted inലേറ്റസ്റ്റ്

പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ ഭരണം യുഡിഎഫ് നേടി

പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ ഭരണം യുഡിഎഫ് നേടി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ സിപിഎം പിന്തുണച്ചു. കോൺഗ്രസും ബിജെപിയും തുല്യ അംഗബലമുള്ള പഞ്ചായത്തിൽ സിപിഎമ്മിന് രണ്ട് അംഗമാണുള്ളത്. സിപിഎം പിന്തുണയിൽ അവിശ്വാസം നേരത്തെ പാസായിരുന്നു. ഇന്ന് നടന്ന വോട്ടെടുപ്പിൽ ഒരു സിപിഎം അംഗം പിന്തുണച്ചതോടെ യുഡിഎഫ് അധികാരം പിടിച്ചെടുത്തു. കോൺഗ്രസ് അംഗം വി പി മനോജ്‌ കുമാര്‍ പഞ്ചായത്ത് പ്രസിഡന്റാകും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിഴിഞ്ഞത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി സ്പെയിനിലേക്ക് കപ്പൽ പുറപ്പെട്ടു

വിഴിഞ്ഞത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി സ്പെയിനിലേക്ക് കപ്പൽ പുറപ്പെട്ടു. ‘എംഎസ്‌സി ബെറിൽ’ എന്ന കപ്പലാണ് എട്ട് കണ്ടെയ്നറുകളുമായി സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകൾ ഉൾപ്പെടെയാണ് കപ്പലിൽ കയറ്റുമതി ചെയ്തത്.

Posted inGeneral, ലേറ്റസ്റ്റ്

ആരോഗ്യരംഗത്ത് പൊതു-സ്വകാര്യമേഖലകളുടെ സഹകരണം അനിവാര്യം : മന്ത്രി കെ. മുരളീധരന്‍

  അമലനഗര്‍ : ആരോഗ്യരംഗത്തു പൊതു-സ്വകാര്യമേഖലകള്‍ കൂടുതല്‍ സഹകരത്തോടെ വര്‍ത്തിക്കണമെന്നു കേരള ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അമല കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. ആരോഗ്യരംഗത്തും വിദ്യാഭ്യാസമേഖലയിലും അമല ചെയ്യുന്ന സേവനകളെ മന്ത്രി സ്ലാഹിച്ചു. ദേവമാതാ എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ ഫാ.ലിജോ ബ്രഹ്മകുളം സി.എം.ഐ. അധ്യക്ഷത വഹിച്ചു. സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ., അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ദേവസി പി.ജെ., അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറക്കല്‍ സി.എം.ഐ., ജോയിന്റ് ഡയറക്ടര്‍ ഫാ.ആന്റണി പെരിഞ്ചേരി സി.എം.ഐ., പ്രിന്‍സിപ്പല്‍ […]

Posted inബിസിനസ്സ്

വീഗാലാന്‍ഡ് ഡെവലപ്പേഴ്സിന്റെ ഐ.പി.ഒ 10 ന്

വീഗാലാന്‍ഡ് ഡെവലപ്പേഴ്സിന്റെ 210 കോടി രൂപയുടെ പ്രാരംഭ പൊതുഓഹരി വില്‍പ്പന സെപ്റ്റംബര്‍ 10 ന് ആരംഭിക്കും. കേരളത്തില്‍ നിന്ന് പബ്ലിക് ലിസ്റ്റിംഗിനൊരുങ്ങുന്ന ആദ്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണിത്. 15-ന് ഐ.പി.ഒ അവസാനിക്കും. 18-ന് ബി.എസ്.ഇ, എന്‍.എസ്.ഇ തുടങ്ങിയ ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യും. ഓഹരിയൊന്നിന് 130 മുതല്‍ 140 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്ക് 50 ശതമാനവും ചെറുകിട നിക്ഷേപകര്‍ക്ക് 35 ശതമാനവും സ്ഥാപനേതര നിക്ഷേപകര്‍ക്ക് 15 ശതമാനം ഓഹരികള്‍ […]

Posted inടെക്നോളജി

വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഒറാക്കിള്‍

വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ടെക് കമ്പനിയായ ഒറാക്കിള്‍. ഇന്ത്യയിലെ ജീവനക്കാരെയടക്കം ഇത്തവണത്തെയും നടപടി ബാധിച്ചേക്കും. കഴിഞ്ഞ മാര്‍ച്ച് 31-ന് നടത്തിയ കൂട്ടപ്പിരിച്ചുവിടലില്‍ ആഗോള തലത്തില്‍ 20,000 മുതല്‍ 30,000 വരെ പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇന്ത്യയിലെ 12,000-ത്തോളം പേര്‍ക്ക് ജോലി പോയി. ശമ്പളച്ചെലവ് കുറയ്ക്കാനുള്ള നടപടികള്‍ക്ക് സെപ്റ്റംബര്‍ ഒന്നിനകം തുടക്കം കറിക്കുക എന്നതാണ് ലക്ഷ്യം. എഐ ഡേറ്റാ സെന്ററുകള്‍ക്കായി വന്‍തുക ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് വന്‍തോതിലുള്ള കൂട്ടപ്പിരിച്ചുവിടല്‍ ഒറാക്കിളിന് നടത്തേണ്ടിവരുന്നത്. മൂലധനച്ചെലവ് മുന്‍വര്‍ഷത്തെ 21.2 ബില്യണ്‍ ഡോളറില്‍ നിന്ന് […]

Posted inവിനോദം

സൂരി നായകനായ ചിത്രം ‘മണ്ടാടി’ യുടെ ടീസര്‍

തമിഴ് നടന്‍ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം ‘മണ്ടാടി’യുടെ ടീസര്‍ പുറത്ത്. ടീസറിന്റെ മലയാളം പതിപ്പ് ആണ് ഇപ്പൊള്‍ പുറത്തുവന്നിരിക്കുന്നത്. ആഗോള റിലീസ് സെപ്റ്റംബര്‍ 10നാണ്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാര്‍. കടലോരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം, 100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത നടന്‍ സത്യരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ […]

Posted inവിനോദം

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ ചിത്രത്തിന്റെ ടീസര്‍

പാര്‍വതി തിരുവോത്ത് പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ 11-നാണ് ചിത്രത്തിന്റെ റിലീസ്. 11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വ നിര്‍മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോണ്‍സ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. പാര്‍വതി തിരുവോത്താണ് വേഷം ചെയ്യുന്നത്. പാര്‍ഥിപന്‍, മാത്യു തോമസ്, വിനയ് ഫോര്‍ട്ട്, സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, […]

Posted inഓട്ടോമോട്ടീവ്

ടൊയോട്ട ലെക്സസിന്റെ പുതിയ പതിപ്പ്

ടൊയോട്ടയുടെ പ്രീമിയം വാഹന ബ്രാന്റായ ലെക്സസിന്റെ എക്സിക്യുട്ടീവ് സെഡാന്‍ മോഡലായ ഇഎസ് 350എച്ചിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എക്സ്‌ക്യുസിറ്റ്, ലക്ഷ്വറി എന്നീ രണ്ട് വേരിയന്റുകളില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന് യഥാക്രമം 66.10 ലക്ഷം രൂപയും 71.80 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഇന്ത്യയില്‍ തന്നെ പ്രദേശികമായി ഒരുങ്ങിയ വാഹനമെന്ന് സവിശേഷതയോടെയാണ് ഈ വാഹനം എത്തിയിരിക്കുന്നത്. എട്ടാം തലമുറ പതിപ്പാണ് ഇപ്പോള്‍ ഇന്ത്യയിലും എത്തിയിരിക്കുന്നത്. 2.5 ലിറ്റര്‍ നാല് സിലണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം പുതുതായി […]

Posted inപുസ്തകങ്ങൾ

ഒരു പെണ്‍കുട്ടി ഒരു പാനീയം

ഒരു നിമിഷമെങ്കിലും മനുഷ്യനായി ജീവിക്കാനാണ് അവള്‍ ഒരു ചെറു ചുവടുവെച്ചത്… നക്ഷത്രക്കൂട്ടങ്ങളുടെ താക്കോലുകളുപയോഗിച്ച് വാതില്‍ തുറക്കാന്‍ കഴിയുന്ന വീടിനെക്കുറിച്ചുള്ളതായിരുന്നു അവളുടെ സ്വപ്നങ്ങള്‍… പക്ഷേ, വേണ്ടപ്പെട്ടവര്‍തന്നെ ചുറ്റിവരിയുന്ന സര്‍പ്പമായി മാറിയതോടെ സ്വപ്നം കാണാന്‍ പോലും അവള്‍ക്കു ഭയമായി. താനെന്ന ‘പാനീയ’ത്തെ വലിച്ചുകുടിച്ച് ചുണ്ടു തുടച്ചശേഷം അടുത്ത ‘പാനീയ’ത്തെ തേടിപ്പോകുന്ന സമൂഹത്തിലാണ് ജീവിക്കുന്നതെന്ന യാഥാര്‍ത്ഥ്യം അവളെ നാലുചുറ്റുംനിന്ന് വരിഞ്ഞുമുറുക്കി… പെണ്ണുടലുമായി ജീവിച്ചിരിക്കുന്നതിന്റെ മുറിപ്പാടുകള്‍ പേറുന്ന 16 കഥകള്‍. ‘ഒരു പെണ്‍കുട്ടി ഒരു പാനീയം’. അമൃതാ പ്രീതം. പരിഭാഷ – രാജീവ് […]

Posted inആരോഗ്യം

ടൈപ് 2 പ്രമേഹ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യാസം

സ്ത്രീകളിലും പുരുഷന്മാരിലും ടൈപ് 2 പ്രമേഹം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വ്യത്യസ്തമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ടൈപ്പ് 2 പ്രമേഹമുള്ള പുരുഷന്മാരില്‍ ഹൃദ്രോഗമോ അന്തിമഘട്ട വൃക്കരോഗമോ വരാനുള്ള സാധ്യത കൂടുതലാണെന്നും എന്നാല്‍ സ്ത്രീകളില്‍ ഉത്കണ്ഠ, വിഷാദം, തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. ടൈപ്പ് 2 പ്രമേഹം ബാധിച്ച സ്ത്രീകളില്‍ പ്രമേഹം നിര്‍ണയിച്ചതിനുശേഷം ഉത്കണ്ഠ, വിഷാദം പോലുള്ളശ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ കൂടുതലായിരുന്നു. അതേസമയം പുരുഷന്മാരില്‍ ഹൃദ്രോഗത്തിന്റെയും വൃക്കരോഗത്തിന്റെയും സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്. […]