കേരള ബാങ്കിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് വിജിലൻസ് പരിശോധന. വിവിധ ശാഖകളിലേക്ക് സിസിടിവികളും അലാം സംവിധാനങ്ങളും വാങ്ങാനുള്ള ടെൻഡർ നടപടികളിൽ അപാകതയെന്ന പരാതിയിലാണ് വിജിലൻസിന്റെ പരിശോധന. ഒരു കമ്പനിക്ക് കിട്ടും വിധം ടെൻഡർ നടപടികൾ ഉണ്ടാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.അഞ്ച് ജില്ലകളിൽ സിസിടിവിയും അലാം സംവിധാനവും സ്ഥാപിക്കാൻ കേരള ബാങ്ക് ടെൻണ്ടർ ക്ഷണിച്ചിരുന്നു. 317 ശാഖകളിൽ സിസിടിവിയും 149 ശാഖകളിൽ അലാം സംവിധാനവും സ്ഥാപിക്കാനാണ് ടെൻഡർ ക്ഷണിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ശാഖകളിലായിരുന്നു […]
ഓണക്കാലത്ത് കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനത്തിൽ വീണ്ടും ചരിത്ര നേട്ടം
ഓണക്കാലത്ത് കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനത്തിൽ വീണ്ടും ചരിത്ര നേട്ടം. 10.82 കോടി രൂപയാണ് ഇന്നലത്തെ പ്രതിദിന ടിക്കറ്റ് വരുമാനം. കഴിഞ്ഞവർഷം സമാന ദിവസത്തെ വരുമാനമായ 10.2 കോടി രൂപയുടെ റെക്കോർഡ് ആണ് ഇന്നലെ മറികടന്നത്. പ്രിയദർശിനിയുടെ സീറോ ടിക്കറ്റ് ഉൾപ്പെടെയാണ് പുതിയ നേട്ടം കൈവരിച്ചത്. ശബരിമല സ്പെഷ്യൽ സർവീസ് സീസൺ ഒഴികെയുള്ള കാലയളവിൽ കെഎസ്ആർടിസി നേടിയ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനമാണിത്. ഓണക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനയും തിരക്കേറിയ റൂട്ടിൽ അധിക സർവീസുകൾ അനുവദിച്ചതും […]
സിനിമ തിയേറ്ററുകൾ ആഹാര സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം മേയർ വി വി രാജേഷ്
സിനിമ തിയേറ്ററുകൾ ആഹാര സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം മേയർ വി വി രാജേഷ്. തീയേറ്ററിനകത്ത് കയറിയാൽ അത്ഭുതലോകത്ത് കയറിയതുപോലെയാണെന്നും ഒരു ചായ വാങ്ങിച്ചു കുടിക്കാൻ ലോണെടുത്ത് പോകേണ്ട അവസ്ഥയാണെന്നും മേയർ പറഞ്ഞു. ഇക്കാര്യത്തിൽ ലീഗൽ മെട്രോളജി വകുപ്പ് ഇടപെടണമെന്നും ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനത്തോട് കോർപറേഷൻ ഭരണസമിതിക്ക് വിയോജിപ്പുണ്ടെന്നും മേയർ വി വി രാജേഷ് പറഞ്ഞു.
പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നൽകിയ സര്‍ക്കുലര്‍ പിന്‍വലിച്ച് പൊലീസ് മേധാവി
പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നൽകിയ സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച് പൊലീസ് മേധാവി. സസ്പെന്‍ഷനിലുള്ള എഡിജിപി എം ആര് അജിത് കുമാറിനും ചുമതല നൽകിയത് വിവാദമായതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്.മാതൃകാ സ്റ്റേഷനുകളാക്കാൻ പൊലീസ് സ്റ്റേഷനുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ദത്തെടുക്കണം എന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദ്ദേശം. 2025ൽ ഡിജിപിമാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി നൽകിയ നിര്‍ദ്ദേശം അനുസരിച്ചാണ് സംസ്ഥാനത്തെ 59 സ്റ്റേഷനുകളുടെ ചുമതല ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് മേധാവി നൽകിയത്. വികിസിത് ഭാരതിന്റെ ഭാഗമായാണ് […]
മുല്ലപ്പെരിയാർ അണക്കെട്ടിൽ ആദ്യ ഘട്ട പരിശോധന പൂർത്തിയായി
മുല്ലപ്പെരിയാർ അണക്കെട്ടിൽ ആദ്യ ഘട്ട പരിശോധന പൂർത്തിയായെന്നും റിപ്പോർട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമർപ്പിക്കുമെന്നും സമഗ്ര പരിശോധന സമിതി ചെയർമാൻ ബൽരാജ് ജോഷി. നാളെ നടക്കുന്ന യോഗത്തിൽ കൂടുതൽ പരിശോധന വേണമോയെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട എല്ല ഘടകങ്ങളും പരിശോധിക്കും. റിപ്പോർട്ട് നിഷ്പക്ഷമായിരിക്കുമെന്നും ബൽരാജ് ജോഷി പറഞ്ഞു.
സിജെപി സമരത്തിലെടുത്ത കേസുകൾ സുപ്രീം കോടതി റദ്ദാക്കി
സിജെപി സമരത്തിന്റെ ഭാഗമായി ദില്ലിയടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ എടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ് പ്രതികരിച്ചു. ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർക്കെതിരെ വേറെ കേസെടുക്കും. ജന്തര്‍ മന്തറില്‍ നടന്ന സിജെപി സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ സുപ്രീം കോടതി പ്രത്യേക അധികാരം ഉപയോഗിച്ചു പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്
മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്നും, പരിശോധന റിപ്പോർട്ടിനായി കേരളം കാത്തിരിക്കുകയാണെന്നും മന്ത്രി മോൻസ് ജോസഫ്. കേരളത്തിന്റെ പ്രതിനിധി ചർച്ചയിൽ പങ്കെടുക്കും. കേന്ദ്ര നിലപാട് എന്താണ് എന്ന് പരിശോധിക്കും. സുപ്രീം കോടതിയിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ സീനിയർ അഭിഭാഷകരുടെ സംഘത്തെ നിയോഗിച്ചു. മുല്ലപ്പരിയാറിൽ പുതിയ ഡാം എന്ന ആവശ്യത്തിൽ തന്നെ മുന്നോട്ട് പോകുമെന്നും ഈ മാസം അവസാനം ദില്ലിയിൽ ഒരു യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 28ന്
ഏഴ് തദ്ദേശ ജനപ്രതിനിധികൾ എംഎൽഎമാരായതിനെ തുടർന്ന് ഒഴിവുവന്നത് ഉൾപ്പെടെ 38 വാർഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കും. 29നാണ് വോട്ടെണ്ണൽ. രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ഫാത്തിമ തഹ്ലിയ പ്രതിനിധീകരിച്ച കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറ വാർഡ്, സുധീർ ഷാ പാലോട് അംഗമായിരുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ തുടങ്ങി ദീപക് ജോയ്, ടി […]
ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് സിജെപി പിൻവലിച്ചു
ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി. ഇക്കാര്യം സുപ്രീം കോടതിയിൽ നേരിട്ടറിയിച്ച് സിജെപി വക്താവ് സൗരവ് ദാസ്. സർക്കാർ ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സർക്കാർ കോടതിയിൽ ദില്ലിയിലെ കേസുകൾ പിൻവലിക്കാം എന്ന് അറിയിച്ചത് സ്വാഗതം ചെയ്യുന്നു എന്ന് സിജെപി നേതാവ് സൗരവ് ദാസ് പറഞ്ഞിരുന്നു. എല്ലാ എൻഡിഎ സംസ്ഥാനങ്ങളും ഇതേ കാര്യം സുപ്രീം കോടതിയെ അറിയിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതിലും പുരോഗതിയുണ്ടെന്ന് സൗരവ് ദാസ് അറിയിച്ചു.
ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് ഉണ്ടാകില്ലെന്ന് ഒറ്റ ശബ്ദത്തിൽ നിലപാട് എടുക്കണമെന്ന് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഭീകരവാദികൾക്ക് സഹായം നൽകുന്നവരെ ഒറ്റപ്പെടുത്തണമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിൽ മോദി പറഞ്ഞു. ഭീകരർക്ക് സുരക്ഷിത താവളങ്ങളും സാമ്പത്തിക സഹായവും കിട്ടുന്നത് തടയണം, മത മൗലിക വാദം ചെറുക്കണം, ഭീകരവാദം ആരും തന്ത്രപ്രധാന നയമാക്കരുതെന്നും മോദി പറഞ്ഞു.
