Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 1, ചൊവ്വ

  വാണിജ്യ എല്‍ പി ജി സിലിണ്ടര്‍ വില ഒമ്പതര രൂപ വര്‍ധിപ്പിച്ചു. കഴിഞ്ഞ മാസം 197.50 രൂപ കുറച്ചിരുന്നു. 19 കിലോ സിലിണ്ടറിന് നിലവില്‍ പുതുക്കിയ വില 2783.50 ആണ്. അതേ സമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ലോകരാഷ്ട്രങ്ങള്‍ ഭീകരവാദത്തിനെതിരേ ശക്തമായ നിലപാടെടുക്കണമെന്നും ഇക്കാര്യത്തില്‍ ഇരട്ടത്താപ്പു പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരര്‍ക്ക് സഹായം നല്‍കുന്നവരെ ഒറ്റപ്പെടുത്തണം. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പാക്കിസ്ഥാന്റേയും ചൈനയുടേയും ഭരണത്തലവന്മാരുടെ സന്നിധ്യത്തിലാണ് നരേന്ദ്ര മോദി പ്രസംഗിച്ചത്. യുദ്ധങ്ങളും തര്‍ക്കങ്ങളും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

സ്ത്രീ സുരക്ഷ മുൻനിർത്തിയുള്ള പ്രസ്താവന ആകാമെന്നും വർത്തമാന കാലത്ത് സ്ത്രീകൾ വേട്ടയാടപ്പെടുന്നുവെന്നും മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ. സാമൂഹ്യ അവസ്ഥയെ ആകും കാന്തപുരം ഉദ്ദേശിച്ചത്, മത പണ്ഡിതന്റെ അഭിപ്രായമാണതെന്നും സമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ള അഭിപ്രായത്തോട് ചേർന്ന് നിൽക്കുക എന്നതാണ് ലീഗ് നിലപാടെന്നും, സമൂഹത്തിന്റെയും സമുദായത്തിന്റെയും ഐക്യമാണ് പ്രധാനമെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

Posted inബിസിനസ്സ്

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജിഡിപി വളര്‍ച്ച 7.8 ശതമാനം

ഈ സാമ്പത്തിക വര്‍ഷത്തിന്റെ (2026-27) ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രാജ്യം 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒന്നാം പാദത്തിലെ റിയല്‍ ജിഡിപി 81.36 ലക്ഷം കോടി രൂപയായി ഉയര്‍ന്നു, മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 75.46 ലക്ഷം കോടി രൂപയായിരുന്നു. വളര്‍ച്ച മുന്‍ പാദത്തിലെ 8.6 ശതമാനത്തേക്കാള്‍ കുറവാണെങ്കിലും കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 6.8 ശതമാനത്തേക്കാള്‍ കൂടുതലാണ്. ഇതോടൊപ്പം നോമിനല്‍ ജിഡിപി 10.3 ശതമാനം വളര്‍ച്ചയും കൈവരിച്ചിട്ടുണ്ട്. സേവന […]

Posted inടെക്നോളജി

ആപ്പിള്‍ സിഇഒ ആയി ജോണ്‍ ടെര്‍നസ് സ്ഥാനമേറ്റു

ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോണ്‍ ടെര്‍നസ്. 15 വര്‍ഷക്കാലം സിഇഒ സ്ഥാനം വഹിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞതോടെയാണ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ടെര്‍നസ് സ്ഥാനമേറ്റത്. 2011-ല്‍ കമ്പനിയുടെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ കുക്ക്, ഇനി മുതല്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന പുതിയ ചുമതല വഹിക്കും. 1998-ലാണ് ടിം കുക്ക് ആപ്പിള്‍ കമ്പനിയില്‍ ചേരുന്നത്. 2011-ല്‍ ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് മാറി നിന്നതിന് പിന്നാലെയാണ് സിഇഒ ആയി ടിം […]

Posted inവിനോദം

‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ലെ സൂര്യ പാടിയ ഗാനം

സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ എന്ന ചിത്രത്തിലെ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ചിത്രത്തിലെ വെഡ്ഡിംഗ് സോംഗ് ആണ് പുറത്തെത്തിയിരിക്കുന്നത്. കെന്‍ കരുണാസിന്റെ വരികള്‍ക്ക് ജി വി പ്രകാശ് കുമാര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആലാപനം നായകനായ സൂര്യയുടേത് തന്നെ. ഓഗസ്റ്റ് 14 ന് തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ മമിത ബൈജുവാണ് സൂര്യയുടെ നായികയായി എത്തിയത്. ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. 85 കോടിയോളം രൂപയ്ക്കാണ് […]

Posted inവിനോദം

‘ഐ ആം ഗെയിം’ ചിത്രത്തിലെ പ്രൊമോ സോംഗ്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ ‘ഐ ആം ഗെയിം’ സെപ്റ്റംബര്‍ 3ന് ആഗോള റിലീസിനെത്തുന്നു. ഇപ്പോഴിതാ, അതിന് മുന്നോടിയായി ചിത്രത്തിലെ പ്രൊമോ സോംഗ് വീഡിയോ ‘ഹൈ സ്റ്റേക്ക്‌സ്’ പുറത്തിറങ്ങി. ജേക്‌സ് ബിജോയ് സംഗീതം ഒരുക്കിയ ഗാനം ബ്രോധ വി, ജേക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ബ്രോധ വി, ക്ലിന്റ് ലൂയിസ് എന്നിവര്‍ ഇംഗ്ലീഷ് വരികളും മുത്തു മലയാളം വരികളും രചിച്ചിരിക്കുന്നു. ബ്രോധ വി, ദുല്‍ഖര്‍ സല്‍മാന്‍ […]

Posted inഓട്ടോമോട്ടീവ്

ഥാറിന്റെ മൂന്ന് ഡോറുള്ള അപ്ഡേറ്റ് വേര്‍ഷന്‍ ഉടനെത്തും

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറിന്റെ മൂന്ന് ഡോറുള്ള അപ്ഡേറ്റ് വേര്‍ഷന്‍ ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഥാര്‍ ഫെയ്സ്ലിഫ്റ്റിന്റെ പരീക്ഷണയോട്ടത്തിനിടെ ഇതിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. പുതിയ വേര്‍ഷനില്‍ പുതിയ ഫ്രണ്ട് ഗ്രില്‍ വരാന്‍ സാധ്യതയുണ്ട്. വട്ടത്തിലുള്ള എല്‍ഇഡി ഹെഡ് ലാമ്പുകള്‍ക്ക് ഇരുവശത്തുമായി നല്‍കിയിരിക്കുന്ന പുതിയ ഫൈവ് സ്ലോട്ട് ഡിസൈനാണ് ഏറ്റവും വലിയ പ്രത്യേകത. മുന്‍വശത്തെ ഫെന്‍ഡറുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ പൊസിഷന്‍ ലാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുതിയ 5 സ്പോക്ക് അലോയി വീല്‍ ആണ് […]

Posted inപുസ്തകങ്ങൾ

നോസോസിലെ കൊട്ടാരം

ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം, സോര്‍ബ ദ ഗ്രീക്ക് എന്നീ വിഖ്യാത കൃതികളിലൂടെ ലോകപ്രശസ്തനായ കസാന്‍ദ്സാക്കീസിന്റെ ഗ്രീക്കുസംസ്‌കാരത്തിന്റെ മുദ്രകള്‍ പേറുന്ന നോവല്‍. നവീകൃതമായ ആദ്ധ്യാത്മികതയിലൂടെ ക്രിസ്തുവിനെയും വിശുദ്ധ ഫ്രാന്‍സീസിനെയും പുനര്‍വായിച്ച എഴുത്തുകാരന്‍ യവനപൗരാണികതയെ അടിസ്ഥാനമാക്കി രചിച്ച ക്ലാസിക് കൃതി. ചരിത്രത്തിലെ ആദ്യകാല നാഗരികതകളിലൊന്നായ ക്രീറ്റിലെ മിനോവന്‍ രാജവംശത്തിന്റെ ചരിത്രവും മിത്തുകളും അവലംബിച്ച് എഴുതപ്പെട്ട നോസോസിലെ കൊട്ടാരത്തിന്റെ ആദ്യ മലയാള പരിഭാഷ. ‘നോസോസിലെ കൊട്ടാരം’. പരിഭാഷ – രാജന്‍ തുവ്വാര. മാതൃഭൂമി. വില 289 രൂപ.

Posted inആരോഗ്യം

ഒരു നുള്ള് കായം മതി വയറ്റിലെ ഗ്യാസ് ഒഴിവാക്കാന്‍

ഒരു നുള്ള് കായം മതി വയറ്റിലെ ഗ്യാസു കയറ്റവും അസ്വസ്ഥതയും വയറുവീര്‍ക്കലുമൊക്കെ ഒഴിവാകും. മണവും രുചിയും മാത്രമല്ല, കായത്തില്‍ അടങ്ങിയ സംയുക്തങ്ങള്‍ ശരീരത്തിലെ ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കും. ദിവസവും കായം ചേര്‍ന്ന ഭക്ഷണം കഴിക്കുന്നത് ദഹനക്കേട് കുറയ്ക്കാനും വയറ്റിലെ കൃമിശല്യം ഒഴിവാക്കാനും സഹയിക്കും. ദഹനക്കേടിന് ഏറ്റവും ശക്തമായ ഒരു കോമ്പിനേഷന്‍ ആണ്- ജീരകം, കായം, ഇഞ്ചി, മഞ്ഞള്‍ ഇവ ചേര്‍ന്നുള്ള വിഭവങ്ങള്‍ വയറിന് സുഖവും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇവയൊന്നും അമിതമാകരുതെന്നതാണ് ശ്രദ്ധിക്കേണ്ട […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതി സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. ദേശീയ ജല വൈദ്യുത കോ‍പ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തുന്നത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിൻറെ പ്രതിനിധി. ‎ ‎സംസ്ഥാനത്തെ പൊലീസ് സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനുകൾ ദത്തെടുത്തു. പത്ത് വർഷത്തിലധികം സർവീസുള്ള, ജില്ലാ പൊലീസ് മേധാവിയോ […]