Posted inഓട്ടോമോട്ടീവ്

കാന്‍ഡി ലൈം ഗ്രീന്‍ കളറില്‍ കാവസാക്കി വേര്‍സിസ്

കാവസാക്കി ഇന്ത്യ തങ്ങളുടെ ജനപ്രിയ അഡ്വഞ്ചര്‍ ടൂറര്‍ മോഡലായ വേര്‍സിസ് 650-ന്റെ 2027 പതിപ്പ് വിപണിയിലെത്തിച്ചു. 8.63 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ എക്‌സ്-ഷോറൂം വില. വലിയ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് പുതിയ മോഡല്‍ വര്‍ഷ പതിപ്പ് എത്തിയിരിക്കുന്നത്. കാന്‍ഡി ലൈം ഗ്രീന്‍ എന്ന പുതിയ പെയിന്റ് സ്‌കീമാണ് 2027 മോഡലിന്റെ പ്രധാന ആകര്‍ഷണം. നിറം ഒഴികെ ബൈക്കിന്റെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. എന്‍ജിന്‍, ഫ്രെയിം, സസ്‌പെന്‍ഷന്‍, ഇലക്ട്രോണിക്‌സ്, ഫീച്ചറുകള്‍ എന്നിവയെല്ലാം മുന്‍ മോഡലില്‍ നിന്ന് അതേപടി […]

Posted inപുസ്തകങ്ങൾ

നീലച്ചിറകുള്ള മൂക്കുത്തി

കൊല്‍ക്കത്ത മുംബൈ ഡല്‍ഹി ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമ, രാഷ്ട്രീയം, ബിസിനസ്, മോഡലിംഗ് എന്നിവയുടെ നിഗൂഢവും ദുരൂഹവുമായ സാമ്രാജ്യങ്ങളെക്കുറിച്ച് ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന മനോഹരമായ നോവല്‍. സന റുബീനയുടെ പുതുതലമുറ നോവല്‍ അപസര്‍പ്പകകഥപോലെ പിടിച്ചിരുത്തി വായിപ്പിക്കുന്നു. സമകാലിക സ്ത്രീപുരുഷബന്ധങ്ങളുടെ നിഗൂഢതകളിലേക്കുള്ള ഉദ്വേഗം നിറഞ്ഞ പര്യവേക്ഷണമാണ് ഈ നോവല്‍. ആഗോളവും അഖിലേന്ത്യവുമായ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട അപൂര്‍വം മലയാള നോവലുകളിലൊന്ന്. വായനക്കാര്‍ക്കിതു കാഴ്ചവയ്ക്കുന്നത് ഹൃദ്യമായ ഒരു വികാരസാമ്രാജ്യമാണ്. ‘നീലച്ചിറകുള്ള മൂക്കുത്തി’. സന റുബീന. മനോരമ ബുക്‌സ്. വില […]

Posted inആരോഗ്യം

കോളറെക്റ്റല്‍ കാന്‍സര്‍ ചെറുക്കാന്‍ തൈരും നാരുകളും

ജീവിതശൈലിയും ആഹാരരീതിയും മൂലം രോഗസാധ്യത വര്‍ധിക്കുന്ന അര്‍ബുദങ്ങളിലൊന്നാണ് കോളറെക്റ്റല്‍ കാന്‍സര്‍. റെഡ് മീറ്റ്, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ അമിതമായി കഴിക്കുന്നത്, നാരുകള്‍ കുറഞ്ഞ ഭക്ഷണരീതി, വ്യായാമക്കുറവ്, അമിതവണ്ണം, മദ്യപാനം, പുകവലി തുടങ്ങിയവയൊക്കെ കോളറെക്റ്റല്‍ കാന്‍സര്‍ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഇപ്പോഴിതാ കോളറെക്റ്റല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ആഹാരരീതികളേക്കുറിച്ചു പങ്കുവെക്കുകയാണ് ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ.സൗരഭ് സേഥി. കാല്‍സ്യം ധാരാളമായുള്ള തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കോളറെക്റ്റല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കാനാവുമെന്ന് പഠനങ്ങള്‍ ഉള്‍പ്പെടെ തെളിയിച്ചിട്ടുണ്ടെന്ന് ഡോ.സൗരഭ് പറയുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകളും […]

Posted inലേറ്റസ്റ്റ്

രാത്രി വാർത്തകൾ 

    പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ – ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും പറഞ്ഞ ബിനോയ് വിശ്വം, സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ രാഷ്ട്രീയ ബോധ്യത്തിൽ വിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു.   പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം. താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ തളിപ്പറമ്പിൽ പറഞ്ഞു. […]

Posted inലേറ്റസ്റ്റ്

സെപ്റ്റംബർ അഞ്ചിന് രാജ്യ തലസ്ഥാനത്ത് സി ജെ പി പ്രതിഷേധം പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിൽ കേസുകൾ തീർപ്പാക്കാൻ നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ

ബ്രിക്സ് ഉച്ചകോടി നടക്കാനിരിക്കെ സെപ്റ്റംബർ അഞ്ചിന് രാജ്യ തലസ്ഥാനത്ത് സി ജെ പി പ്രതിഷേധം പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിൽ കേസുകൾ തീർപ്പാക്കാൻ നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ കലാശിച്ച ജന്തർ മന്തിറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ കേന്ദ്രം പുതിയ ഹർജി സമർപ്പിച്ചു. സുപ്രീം കോടതി പ്രത്യേക അധികാരം ഉപയോഗിച്ച് ഈ കേസുകളെല്ലാം നേരിട്ട് റദ്ദാക്കണമെന്ന ആവശ്യമാണ് കേന്ദ്രം മുന്നോട്ട് വച്ചിരിക്കുന്നത്. സെപ്റ്റംബർ അഞ്ചിന് നടക്കാനിരിക്കുന്ന സി ജെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ. വിവിധ കക്ഷികളുമായി ഇന്ത്യയ്ക്കുള്ള വിശാല ബന്ധം ഇതിന് വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇറാൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. സംഘർഷം വീണ്ടും കടുക്കുന്നതിൽ ആശങ്ക അറിയിച്ച നരേന്ദ്ര മോദി, ചരക്ക് കപ്പലുകൾക്കും സാധാരണക്കാർക്കും എതിരെയുള്ള ആക്രമണം അംഗീകരിക്കാൻ ആകില്ലെന്നും ഇറാൻ പ്രസിഡന്റിനോട് പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയുമായി  ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയുമായി  ബിനോയ് വിശ്വം. എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ – ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും പറഞ്ഞ ബിനോയ് വിശ്വം, സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ രാഷ്ട്രീയ ബോധ്യത്തിൽ വിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു. അതേസമയം, സിപിഎമ്മും സിപിഐയും പരസ്യ പോര് തുടരുന്നതിൽ ഇടതുമുന്നണി ഘടകകക്ഷിക്കിടയിൽ അമർഷം പുകയുകയാണ്. പൊതുവേദിയിൽ ചർച്ചയ്ക്ക് വെക്കാതെ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി ആവശ്യപ്പെട്ടു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ

യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും അത് മേഖലയ്ക്ക് ഗുണകരമായിരിക്കില്ലെന്നും ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡണ്ട് മുന്നറിയിപ്പ് നൽകി. ലറക് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളും ജോർദാനിലെ രണ്ട് വ്യോമതാവളങ്ങളിലെ ഇറാന്‍റെ തിരിച്ചടിക്കും പിന്നാലെയാണ് പെസഷ്കിയാൻ നിലപാട് ആവർത്തിച്ച് രംഗത്തെത്തിയത്. അതേസമയം പുതിയ ആക്രമണങ്ങളോടെ മേഖലയിൽ വീണ്ടും യുദ്ധ ഭീതി ശക്തമാകുകയാണ്. ഹോർമൂസിലെ ആധിപത്യത്തിനായുള്ള ബല പരീക്ഷണമാണ് പുതിയ സംഘർഷത്തിലേക്കെത്തിയത്.

Posted inലേറ്റസ്റ്റ്

പെരിയ ഇരട്ട കൊലപാതകത്തിന് പിന്നാലെ പൊലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി

പെരിയ ഇരട്ട കൊലപാതകത്തിന് പിന്നാലെ പൊലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി. കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ഏഴ് പേർക്ക് നാല് വർഷം കഠിന തടവും 91,000 രൂപ പിഴയുമാണ് വിധിച്ചത്. കാസർകോട് അഡീഷണൽ സെഷൻസ് (3) കോടതിയുടേതാണ് വിധി.പെരിയ ഇരട്ട കൊലപാതകത്തിന് പിന്നാലെയായിരുന്നു പൊലീസിന് നേരെയുള്ള ആക്രമണം. സിപിഎം പ്രവർത്തകന്‍റെ വീടിനു സുരക്ഷ ഒരുക്കിയ പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയ കേസിലാണ് വിധി.

Posted inലേറ്റസ്റ്റ്

ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ

ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഓണക്കനി’, ‘നിറപ്പൊലിമ’ കാര്‍ഷിക പദ്ധതികളുടെ ഭാഗമായി ഉല്‍പാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ചു കൊണ്ട് 10.07 കോടിയുടെ വമ്പന്‍ നേട്ടമാണ് വനിതാ കര്‍ഷകര്‍ സ്വന്തമാക്കിയത്. ആഗസ്റ്റ് 20-25 വരെ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടായിരത്തിലേറെ ഓണം വിപണന മേളകളില്‍ നിന്നാണ് ഈ വിറ്റുവരവ്. വിറ്റുവരവ് ഇനത്തില്‍ 2.85 കോടി നേടി തൃശൂര്‍ ജില്ല സംസ്ഥാനതലത്തില്‍ ഒന്നാമതായി. 1.62 കോടി രൂപയുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 85.50 ലക്ഷം രൂപയുമായി […]