Posted inബിസിനസ്സ്

100 പുതിയ ശാഖകള്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ ബാങ്ക്

രാജ്യത്തുടനീളമുള്ള സാന്നിധ്യം വിപുലീകരിക്കാന്‍ പൊതുമേഖല ബാങ്കായ ഇന്ത്യന്‍ ബാങ്ക്. നടപ്പു സാമ്പത്തിക വര്‍ഷം 100 പുതിയ ശാഖകള്‍ ആരംഭിക്കാനാണ് പദ്ധതി. ബിസിനസ് വളര്‍ച്ചയ്ക്കും വിരമിക്കുന്ന ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിനും ലക്ഷ്യമിട്ട് സ്‌പെഷലിസ്റ്റ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 2,500 പേരെ നിയമിക്കും. നിലവില്‍ 41,875 ജീവനക്കാരാണ് ബാങ്കിനുള്ളത്. 2026 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യന്‍ ബാങ്കിന് രാജ്യത്ത് 6,003 ശാഖകളുണ്ട്. സിംഗപ്പൂര്‍, കൊളംബോ, ജാഫ്ന എന്നിവിടങ്ങളിലായി മൂന്ന് വിദേശ ശാഖകളും ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയില്‍ ഐഎഫ്എസ്സി ബാങ്കിംഗ് യൂണിറ്റും […]

Posted inടെക്നോളജി

പ്രകൃതി ദുരന്തങ്ങളില്‍ സഹായിക്കാന്‍ സൈബോര്‍ഗ് പാറ്റകള്‍

ഭൂകമ്പങ്ങളോ, മറ്റ് പ്രകൃതി ദുരന്തങ്ങളോ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തിര സഹായത്തിനുമായി സൈബോര്‍ഗ് പാറ്റകളെ (പകുതി യന്ത്രവും പകുതി പാറ്റയും) നിര്‍മിച്ച് ബയോറോബോട്ടിക്‌സ് ശാസ്ത്രജ്ഞര്‍. കാമറകളും മിനിയേച്ചര്‍ മെഡിക്കല്‍ ഇന്‍ജക്ടറുകളും ഘടിപ്പിച്ചിട്ടുള്ള രൂപമാണിത്. ഗുഹകളിലോ മറ്റ് അപകടകരമായ സ്ഥലങ്ങളിലോ എത്താനോ ട്രാക്ക് ചെയ്യാനോ കഴിയാത്ത ഘട്ടങ്ങളില്‍ ഉപയോഗിക്കാനാണ് ഇവയെ നിര്‍മ്മിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ യൂണിവേഴ്സിറ്റി ഓഫ് ക്വീന്‍സ്ലാന്‍ഡ് ബയോറോബോട്ടിക്സ് ഗവേഷകരാണ് പാരബോര്‍ഗുകള്‍ എന്ന അപൂര്‍വ്വ സൈബോര്‍ഗ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ദുരന്തങ്ങളില്‍പ്പെട്ടവര്‍ക്ക് ജീവന്‍ രക്ഷിക്കാനാവശ്യമായ മരുന്നുകള്‍ […]

Posted inവിനോദം

ബെത്ലഹേം ചിത്രത്തിലെ ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍

ബെത്ലഹേം കുടുംബ യൂണിറ്റിലെ ജോയല്‍ ഡേവിസ് ഒരുക്കിയ ഷോര്‍ട്ട് ഫിലിം പുറത്ത് വിട്ട് അണിയറ ടീം. ചിത്രത്തില്‍ സംഗീത് പ്രതാപ് അവതരിപ്പിച്ച കഥാപാത്രമായ ജോയല്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിം ‘സോള്‍മേറ്റ്സ്: ഒരു സാത്തുക്കുടി പ്രണയം’ പുറത്തു വിട്ടിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്. ചിത്രത്തിലെ നിവിന്‍ പോളിയുടെ കഥാപാത്രമായ ജസ്റ്റിന്‍ ഡേവിസിന്റെ സഹോദരനാണ് സംഗീതിന്റെ ജോയല്‍. അനിയന്റെ ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നത് ജസ്റ്റിനാണ്. ജസ്റ്റിന്‍ ചിത്രത്തില്‍ ചെറിയൊരു വേഷവും അവതരിപ്പിച്ചിട്ടുണ്ട്. കഫെയിലെ വെയിറ്റര്‍ ആയാണ് ജസ്റ്റിന്‍ അഭിനയിക്കുന്നത്. രസകരമായ ഷോര്‍ട്ട് […]

Posted inവിനോദം

‘ഓട്ടം തുള്ളല്‍’ ടീസര്‍ പുറത്തുവിട്ടു

സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓട്ടം തുള്ളല്‍’ ടീസര്‍ പുറത്തുവിട്ടു. ‘ഒരു തനി നാടന്‍ തുള്ളല്‍’ എന്ന ടാഗ് ലൈനുമായി ആണ് ചിത്രം ഒരുക്കുന്നത്. ജി.കെ.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹനന്‍ നെല്ലിക്കാട്ട് നിര്‍മിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍ എന്നിവരാണ് ബിനു ശശിറാം രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പക്കാ ഫാമിലി […]

Posted inഓട്ടോമോട്ടീവ്

സുസുക്കി ഇ-സ്‌കൈ ജപ്പാനില്‍ അവതരിപ്പിച്ചു

ഇലക്ട്രിക് വാഹന വിപണിയില്‍ പുതിയ നീക്കവുമായി ജാപ്പനീസ് വാഹന ബ്രാന്‍ഡായ സുസുക്കി. കമ്പനിയുടെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറായ സുസുക്കി ഇ-സ്‌കൈ ജപ്പാനില്‍ അവതരിപ്പിച്ചു. നേരത്തെ വിഷന്‍ ഇ-സ്‌കൈ എന്ന കണ്‍സെപ്റ്റ് മോഡലായി അവതരിപ്പിച്ച വാഹനത്തിന്റെ ഉല്‍പ്പാദനത്തോട് അടുത്ത പതിപ്പാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 310 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് സുസുക്കിയുടെ അവകാശവാദം. 3,395 മില്ലിമീറ്റര്‍ നീളവും 1,475 മില്ലിമീറ്റര്‍ വീതിയും 1,625 മില്ലിമീറ്റര്‍ ഉയരവുമാണ് ഇ-സ്‌കൈയുടെ അളവുകള്‍. 2,460 മില്ലിമീറ്റര്‍ വീല്‍ബേസുള്ള വാഹനത്തിന്റെ ഭാരം […]

Posted inപുസ്തകങ്ങൾ

ഒരു ഗുസ്തിക്കാരന്റെ ആത്മകഥ

നോവല്‍ എന്ന കലയുടെ മഹാസൗന്ദര്യത്തെ ആകാശപ്പരപ്പിലേക്ക് പടര്‍ത്തുന്ന ഈ രചന വായനക്കാരുടെ ഹൃദയമസ്തിഷ്‌കങ്ങളെ അനുനിമിഷം അസ്വസ്ഥമാക്കുന്നു. ‘പണ്ടേയുള്ള കതകുകളേ ഉയര്‍ന്നിരിപ്പിന്‍, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ’ എന്ന ബൈബിള്‍വചനത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ജോജി എന്ന എഴുത്തുകാരന്റെ ഗംഭീരമായ തിരിച്ചുവരവിനെ ഈ നോവല്‍ രേഖപ്പെടുത്തുന്നു. കാലത്തിന്റെ സംക്രമണങ്ങള്‍ നോവലിന്റെ അനുഭൂതിപാഠങ്ങളായി തെളിഞ്ഞ് വായനയുടെ അകംപുറങ്ങളില്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ‘ഒരു ഗുസ്തിക്കാരന്റെ ആത്മകഥ’. ജോജി. മാതൃഭൂമി ബുക്‌സ്. വില 552 രൂപ.

Posted inആരോഗ്യം

കോര്‍ട്ടിസോള്‍ അമിതമായാല്‍ പ്രതിരോധശേഷി കുറയും

നമ്മുടെ ശരീരത്തിലെ മെറ്റബോളിസം, ഇമ്മ്യൂണിറ്റി പ്രതികരണങ്ങള്‍, സമ്മര്‍ദം എന്നിവയെ ക്രമീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു ഹോര്‍മോണ്‍ ആണ് കോര്‍ട്ടിസോള്‍. ഇവയെ സ്‌ട്രെസ് ഹോര്‍മോണ്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. അഡ്രീനല്‍ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന ഈ ഹോര്‍മോണിന്റെ അളവു വര്‍ധിക്കുന്നത് ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാക്കാം. വിട്ടുമാറാത്ത സമ്മര്‍ദമാണ് ശരീരത്തില്‍ കോര്‍ട്ടിസോള്‍ അളവു അമിതമാകാനുള്ള പ്രധാന കാരണം. ശരീരഭാരം വര്‍ധിക്കുന്നത് ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയരുന്നു എന്നതിന്റെ പ്രകടമായ ഒരു ലക്ഷണമാണ്. പ്രത്യേകിച്ച് അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത്. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു മധുരമുള്ളതും […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ഓണച്ചെലവുകൾക്ക് ശേഷം 1,800 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനം. ഈ വർഷത്തെ ബജറ്റിൽ പൊതുവിപണിയിൽ നിന്നടക്കം സമാഹരിക്കാൻ ലക്ഷ്യമിട്ട 56,413.06 കോടി രൂപയുടെ 46.91 ശതമാനം തുകയും ആദ്യ നാല് മാസങ്ങളിൽ തന്നെ കേരളം കടമെടുത്തു കഴിഞ്ഞു. 26,461.75 കോടി രൂപയാണ് ഇതുവരെ സമാഹരിച്ചത്. ഇതിന് പുറമെയാണ് പുതിയ 1,800 കോടിയുടെ കടമെടുപ്പ്. ‎ ‎കാന്തപുരം എ പി വിഭാഗത്തിന്റെ സര്‍ക്കുലറിനെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി സമസ്ത പത്രം സിറാജ്. ഇസ്ലാമിക ആഘോഷങ്ങള്‍ക്കെല്ലാം ആത്മീയമായ ചില […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദുകൃഷ്ണ

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്, പക്ഷേ പരാമർശം അനുകരണീയമല്ല എന്ന പ്രതികരണവുമായി മന്ത്രി ബിന്ദുകൃഷ്ണ. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നത്, രാജ്യത്തിന്റെ രാഷ്‌ട്രപതി വരെ ഒരു വനിതയാണ്, മതവിശ്വാസം പിന്തുടരാം പക്ഷെ ഭരണഘടനയെ മാനിക്കണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും ഖുറാൻ പഠിപ്പിക്കുന്നത് അതാണെന്നുമായിരുന്നു കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ കാന്തപുരം പറഞ്ഞത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഹുൽ ഗാന്ധിക്ക് എതിരെ കേസ് എടുത്ത് ഉത്തരാഖണ്ഡ് പോലീസ്

ഹൽദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിൽ രാഹുൽ ഗാന്ധിക്ക് എതിരെ വാൽമീകി സമുദായത്തിൽപ്പെട്ട അമിത് കുമാർ നൽകിയ പരാതിയിൽ കേസ് എടുത്ത് ഉത്തരാഖണ്ഡ് പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ 196, 299 എസ്.സി / എസ് ടി നിയമത്തിലെ 3 (1) (Q) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മതപരമായ ചടങ്ങിന് രാഹുൽ ഗാന്ധി ജാതീയമായ വ്യാഖ്യാനം നൽകിയെന്ന് ആരോപിച്ചാണ് കേസ്. ഖാർഗെയുടെ വേദിയിൽ ശുദ്ധീകരണം നടത്തിയവർക്ക് എതിരെ കേസ് എടുക്കാൻ പ്രധാനമന്ത്രിയോട് രാഹുൽ ആവശ്യപ്പെട്ടിരുന്നു.