രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ബി.ജെ.പി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണ്.ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത പൊതുയോഗത്തിന് ശേഷം സംഘപരിവാര്‍ നടത്തിയ ‘ശുദ്ധീകരണ’ ക്രിയ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരായ വെല്ലുവിളിയാണ്. ഖാര്‍ഗെയെപ്പോലൊരു മുതിര്‍ന്ന നേതാവ് പങ്കെടുത്ത വേദിയില്‍ സംഘ്പരിവാര്‍ നടപ്പാക്കിയത് അയിത്തത്തിന്റെ ആധുനിക രൂപമാണ്.
എൽനിനോ വർഷമായ കാലവർഷം മൂന്ന് മാസം കഴിയുമ്പോൾ സംസ്ഥാനത് 22% മഴ കുറവെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു
എൽനിനോ വർഷമായ കാലവർഷം മൂന്ന് മാസം കഴിയുമ്പോൾ സംസ്ഥാനത് 22% മഴ കുറവെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ എൽനിനോ വർഷവുമായി (2023) താരതമ്യം ചെയ്യുമ്പോൾ (48% കുറവ്) ആണ് രേഖപ്പെടുത്തിയത്. എന്നാൽ ഇത്തവണ ലഭിച്ചത് മെച്ചപ്പെട്ട മഴയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ ജൂലൈ മാസങ്ങളിൽ മഴ കാര്യമായി കുറഞ്ഞെങ്കിലും ഓഗസ്റ്റ് മാസത്തിൽ ലഭിച്ച മികച്ച മഴയാണ് ഇത്തവണ ആശ്വാസം ആയത്.
നേപ്പാളില്‍ തിരച്ചില്‍ ആറാം നാൾ
നേപ്പാളില്‍ തിരച്ചില്‍ ആറാം നാൾ. 903 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മലയാളികള്‍ അടക്കം 4000ല്‍ അധികം പേരെയാണ് ഇനിയും കണ്ടെത്താനുണ്ട്. വിവിധ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളില്‍ കുടുങ്ങിയ 933 പേരെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്നും നേപ്പാള്‍ സര്‍ക്കാര്‍ പറഞ്ഞു.നേപ്പാള്‍ സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 4247 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇന്ത്യയില്‍ നിന്നുള്ള തുരങ്ക രക്ഷാപ്രവര്‍ത്തന സംഘവും ഡിഎന്‍എ പരിശോധനയ്ക്കുള്ള ഫോറന്‍സിക് വിദഗ്ധരും നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ് . എന്നാല്‍ താല്‍ക്കാലിക തടയണകള്‍ തകരാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ജാഗ്രത […]
കാന്തപുരത്തിന്റെ പ്രസ്താവനയിൽ മുഖ്യമന്ത്രിയുടെ മൗനം ചോദ്യംചെയ്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടേത് സ്ത്രീവിരുദ്ധ പ്രസ്താവനയെന്നും, അങ്ങേയറ്റം അപലപനീയമാണെന്നും, പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണിതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും എം ടി രമേശ് ചോദിച്ചു. നാട്ടിൽ നടക്കുന്ന സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കുന്ന മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലെ മൗനം ദുരൂഹമാണ്. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജമാത്തെ ഇസ്ലാമിയുമായും കാന്തപുരവുമായും മുസ്ലീം ലീഗ് മുഖാന്തരം നടത്തിയ ബാന്ധവത്തിൻ്റെ ബാക്കിപത്രമാണെന്നും […]
കാന്തപുരത്തിന്റെ പരാമർശത്തെ വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി
കാന്തപുരത്തിന്‍റെ പരാമർശത്തെ വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ഭരണഘടനാപരമായ തുല്യത റദ്ദ് ചെയ്യാനുള്ള ലൈസൻസ് ആർക്കുമില്ലെന്നും, അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി പ്രതിലോമകരമാണ്, മാറുമറയ്ക്കാനുള്ള അവകാശത്തിനായി ഉജ്ജ്വല പോരാട്ടം നടന്ന നാടാണ് കേരളമെന്നും റോജി ചൂണ്ടിക്കാട്ടി. രാജ്യം നിലനിൽക്കുന്നത് ഭരണഘടനാപരമായ തുല്യനീതിയിലാണ്. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ സ്ത്രീകൾക്ക് കൂടിയുള്ളതാണ്. ചരിത്രത്തിന്‍റെ ചക്രത്തെ പിന്നോട്ട് തിരിക്കാൻ ശ്രമിക്കുന്നവരെ കാലം തിരിച്ചറിയുമെന്നും റോജി ഫേസ്ബുക്കിൽ കുറിച്ചു.
പ്രശാന്ത് നാരായണൻ്റെ ഹർജി സുപ്രീംകോടതി തള്ളി
മലയാളി ബോളിവുഡ് നടൻ പ്രശാന്ത് നാരായണൻ ഉൾപ്പെട്ട സാമ്പത്തിക വഞ്ചന കേസ് റദ്ദാക്കണമെന്ന ആവശ്യം ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് തള്ളി. ഒരു കമ്പനിയിലെ ഡയറക്ടർ സ്ഥാനം ഉൾപ്പടെ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 80 ലക്ഷം രൂപ മുംബൈയിലേക്ക് ബാങ്ക് വഴി കൈമാറിയെന്നും 40 ലക്ഷം രൂപ ദുബായിൽ കൈമാറിയെന്ന പരാതിയിലാണ് നേരത്തെ കേരള പോലീസ് കേസ് എടുത്തത്. എന്നാൽ കേസ് സിവിൽ തർക്കം മാത്രമാണെന്നും ഇക്കാര്യത്തിൽ കേരള പോലീസ് എടുത്ത കേസ് […]
മെസിയുടെ പേരിലെ തട്ടിപ്പില്‍ സമഗ്ര അന്വേഷണത്തിന് സർക്കാർ
അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി. തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷിക്കും. മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിൻ്റെ ചുമതല നൽകുക. മെസ്സിയെ കൊണ്ടുവരും എന്ന പേരിലെ വിദേശ സന്ദർശനം, കരാറുകൾ, എല്ലാ സർക്കാർ രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിക്കാൻ സ്വാതന്ത്ര്യം എന്നിവയെല്ലാം അന്വേഷണത്തിൻ്റെ പരിധിയിൽ വരുമെന്നാണ് വിവരം.
സിപിഎമ്മിനെ പരിഹസിച്ച് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മനു തോമസ്
പാര്‍ട്ടിക്ക് പിണറായി പേടിയും പിണറായി സ്തുതിയുമാണെന്ന് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മനുതോമസ് വിമർശിച്ചു. ബാക്കിയുള്ളവർ ജൂനിയർ പിണറായിമാരായി നടക്കുന്നുവെന്നും മനു തോമസ് പരിഹസിച്ചു. ജില്ലാ കമ്മിറ്റി മുതല്‍ മുകളിലേക്ക് ഇതാണ് സ്ഥിതി. പിണറായി ഇല്ലാതായാലും പിണറായിയെ പേടിച്ച് ചിലർ ഉറക്കത്തില്‍ ഞെട്ടിയുണരും. അതുകൊണ്ട് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും മനു തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 31, തിങ്കള്‍
തിരഞ്ഞെടുപ്പില്‍ തോറ്റതിന് ജനങ്ങളെയും സ്വന്തം പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയെയും തള്ളിപ്പറഞ്ഞ് പിണറായി വിജയന്‍ പാര്‍ട്ടിക്ക് അതീതനാകാന്‍ ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തോല്‍വിയുടെ പേരില്‍ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും ജനങ്ങളെ കുറ്റപ്പെടുത്തിയാണു പിണറായി പ്രസംഗിച്ചത്. ജനങ്ങള്‍ക്ക് തെറ്റു പറ്റിയെന്നാണു പിണറായി പറയുന്നത്. പയ്യന്നൂര്‍, തളിപ്പറമ്പ് എം.എല്‍.എമാരെ പിണറായി വിജയനും കെ.കെ. രാഗേഷും ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം […]
ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസിൽ സർക്കാർ സമയം തേടി
മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഒക്ടോബർ 27 ലേക്ക് മാറ്റി. മറ്റ് പ്രതികൾക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നും നെതർലൻഡിൽ നിന്നുള്ള റിപ്പോർട്ട് പരിഭാഷപ്പെടുത്താൻ സമയം വേണമെന്നും സർക്കാർ അറിയിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി നടപടി.
