ഓണച്ചെലവുകൾക്ക് ശേഷം 1,800 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനം. ഈ വർഷത്തെ ബജറ്റിൽ പൊതുവിപണിയിൽ നിന്നടക്കം സമാഹരിക്കാൻ ലക്ഷ്യമിട്ട 56,413.06 കോടി രൂപയുടെ 46.91 ശതമാനം തുകയും ആദ്യ നാല് മാസങ്ങളിൽ തന്നെ കേരളം കടമെടുത്തു കഴിഞ്ഞു. 26,461.75 കോടി രൂപയാണ് ഇതുവരെ സമാഹരിച്ചത്. ഇതിന് പുറമെയാണ് പുതിയ 1,800 കോടിയുടെ കടമെടുപ്പ്. ക്ഷേമപെൻഷനുകൾ, ബോണസ്, ഉത്സവബത്ത, വിപണി ഇടപെടലുകൾ എന്നിവയ്ക്കായി പതിനായിരം കോടിയോളം രൂപയാണ് ഓണക്കാലത്ത് ചെലവായത്. ഇതിനായി ഈ മാസം മാത്രം 2,200 കോടി […]
ഇറാനിലെ ലാറക് ദ്വീപിലേക്ക് യുഎസ് ആക്രമണം
ഇറാനിലേക്ക് ആക്രമണം നടത്തി അമേരിക്ക. ലാറക് ദ്വീപിലേക്ക് നടത്തിയ ആക്രമണത്തില്‍ നിരവധി ഇറാന്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ജൂലൈയില്‍ നടത്തിയ രണ്ടാഴ്ച നീണ്ട ആക്രമണത്തിനു ശേഷം ഇതാദ്യമായാണ് അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുന്നത്. അതേസമയം ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ ഇറാനും ആക്രമണം നടത്തി. ജോര്‍ദാനിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണം നടത്തിയതായി ഐആര്‍ജിസി അറിയിച്ചു. വ്യോമാതിര്‍ത്തിക്ക് മുകളില്‍ വച്ച് എട്ട് മിസൈലുകള്‍ തടഞ്ഞതായി […]
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 31, തിങ്കള്‍
കേരളത്തില്‍ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍. നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്മാരാകാന്‍ പാടില്ലെന്നും പരിസ്ഥിതിക്കൊപ്പം വികസനവും ഉറപ്പാക്കണമെന്നും അദ്ദേഹം ആലപ്പുഴയില്‍ നടന്ന പരിപാടിയില്‍ പ്രസംഗിച്ചു. നദികളിലെ ജലസംഭരണ ശേഷി കുറയുന്നതുകൊണ്ടാണ് നഗരങ്ങളില്‍ വെള്ളപ്പൊക്കം പതിവാകുന്നത്. കൃത്യമായ ഇടവേളകളില്‍ നദികളില്‍ നിന്ന് മണല്‍ നീക്കം ചെയ്യണം. അദ്ദേഹം നിര്‍ദേശിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവന്‍ സമയ സ്പെഷ്യലിസ്റ്റ് സേവനത്തിന് ആവശ്യമായ നിയമനങ്ങള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ഡോക്ടര്‍മാരുടെ സംഘടന ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി. സ്പെഷ്യാലിറ്റി […]
രാത്രി വാർത്തകൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി. ഉസ്ബെക്കിസ്ഥാൻ തങ്ങളുടെ ഉന്നത ബഹുമതി മോദിക്ക് സമ്മാനിച്ചു. ‘ഓർഡർ ഓഫ് ദ ഹൈയസ്റ്റ് ഫ്രണ്ട്ഷിപ്പ്’ ബഹുമതിയാണ് ഉസ്ബെക്കിസ്ഥാൻ മോദിക്ക് സമ്മാനിച്ചത്. പുരസ്കാരം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി, ഉസ്ബെക്കിസ്ഥാനോട് നന്ദി അറിയിച്ചു. ആറന്മുള ഉതൃട്ടാതി ജലമേളയിൽ മേലുകരയും കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കൾ. എ ബാച്ചിൽ മേലുകര തുടർച്ചയായി രണ്ടാം വിജയം നേടിയപ്പോൾ ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിക്ക് ഹാട്രിക് ആണ്. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ആണ് […]
ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ മേലുകര ജോതാക്കൾ
ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ മേലുകരക്ക് തുടർച്ചയായ രണ്ടാം ജയം. ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടി ഹാട്രിക് വിജയം. മേലുകര 4.33.029 സമയത്തിൽ ലക്ഷ്യസ്ഥാനത്തെത്തി. ട്രാക്ക് 1ൽ ഇടശേരിമല കിഴക്ക്, ട്രാക്ക് 2ൽ മല്ലപ്പുഴശ്ശേരി, ട്രാക്ക് 3ൽ കോയിപ്രം, ട്രാക്ക് 4ൽ മേലുകര എന്നിങ്ങനെയായിരുന്നു എ ബാച്ച് ഫൈനലിലെ ലൈൻ അപ്പ്. ട്രാക്ക് 1ൽ മംഗലം, ട്രാക്ക് 2ൽ തോട്ടപ്പുഴശേരി, ട്രാക്ക് 3ൽ വന്മമഴി, ട്രാക്ക് 4ൽ കോറ്റാത്തൂർ കൈതകോടി എന്നിങ്ങനെയായിരുന്നു ബി ബാച്ച് ഫൈനലിലെ […]
തിരുവനന്തപുരത്തെ ഓണാഘോഷങ്ങൾക്ക് വർണാഭമായ ഘോഷയാത്രയോടെ കൊടിയിറക്കം
ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഈ മാസം 23 ന് തുടങ്ങിയ ഓണാഘോഷങ്ങൾക്ക് തലസ്ഥാനത്ത് വർണാഭമായ ഘോഷയാത്രയോടെ കൊടിയിറങ്ങി. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനാണ് ഘോഷയാത്രക്ക് ഫ്ളാഗ് ഓഫ് ചെയ്തത്. മുഖ്യമന്ത്രി വി ഡി സതീശൻ, സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്, ആരോഗ്യമന്ത്രി കെ മുരളീധരൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, വനിതാ ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ, ഗതാഗത മന്ത്രി സി പി ജോൺ, പട്ടിക ജാതി വകുപ്പ് ക്ഷേമ മന്ത്രി കെ […]
എം കെ സ്റ്റാലിനുള്ള സുരക്ഷ ഇസഡ് പ്ലസിൽ നിന്ന് ഇസഡിലേക്ക് മാറ്റി
തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക് (Z) മാറ്റി വിജയ് സർക്കാർ. നേരത്തെ സുരക്ഷയ്ക്കായി ഉണ്ടായിരുന്ന പൊലീസുകാരുടെ എണ്ണം 54 ആയിരുന്നുവെങ്കിൽ ഇപ്പോഴത് 34 ആയി കുറച്ചു. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ പങ്കെടുത്ത യോഗത്തിൽ ആണ് തീരുമാനം. പുതുക്കിയ ക്രമീകരണമനുസരിച്ച് സ്റ്റാലിന്റെ വാഹനവ്യൂഹത്തിന്റെ മുൻനിരയിലും പ്രധാന ഭാഗത്തും പിൻനിരയിലും പ്രത്യേക സുരക്ഷാ സംഘങ്ങൾ ഉണ്ടായിരിക്കും. യാത്രകളിലും പൊതുപരിപാടികളിലും പൈലറ്റ്, എസ്കോർട്ട്, ബാക്കപ്പ്, […]
ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം
കാലിക്കറ്റ് പെഡലേഴ്സ് സംഘടിപ്പിച്ച കിഡ്സ് സ്വിമ്മത്തോൺ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട വാഹനാപകടക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ കയ്യിൽ നിന്ന് തന്റെ മകൾ സമ്മാനം വാങ്ങില്ലെന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് പരസ്യമായി നിലപാടെടുക്കുകയായിരുന്നു. ഇതേ തുടർന്ന് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനദാന ചടങ്ങിൽ നിന്ന് പിൻമാറി. തുടർന്ന് ചടങ്ങിലുണ്ടായിരുന്ന അസിസ്റ്റന്റ് കളക്ടറാണ് കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തത്.
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി
നേപ്പാൾ മിന്നൽ പ്രളയത്തിൽ ഇതുവരെ 768 മരണം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 259 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. 2502 പേരെ ഇനി കണ്ടെത്താനായിട്ടുണ്ട്. ഇതുവരെ 8730 പേരെയാണ് രക്ഷപ്പെടുത്തിയതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മിന്നൽ പ്രളയമുണ്ടായി അഞ്ചാം നാളിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. 278 ഇന്ത്യക്കാർ അടക്കം 2502 പേരെയാണ് ഇനിയും കണ്ടെത്താൻ ഉള്ളത്.
ആറന്മുള ഉത്രട്ടാതി ജലമേള ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
ആറന്മുള ഉത്രട്ടാതി ജലമേള ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആചാര സംരക്ഷണത്തിന്റെ കാഴ്ചയാണ് ആറന്മുള വള്ളംകളിയിലൂടെ കാണാനാവുന്നതെന്ന് ഉപരാഷ്ട്രപതി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മന്ത്രിമാരായ രമേശ് ചെന്നിത്തല, റോജി എം ജോൺ, മോൻസ് ജോസഫ്, പി സി വിഷ്ണുനാഥ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. നെഹ്റ്രു ട്രോഫി മാതൃകയിലാണ് വള്ളംകളി നടക്കുക. ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന പള്ളിയോടം മന്നം ട്രോഫിയിൽ മുത്തമിടും. എ – ബി ബാച്ചുകളിലായി 51 പള്ളിയോടങ്ങളാണ് ഇത്തവണ മത്സരത്തിൽ […]
