Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നേപ്പാളിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 734 ആയി

നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 734 ആയി. കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ദുരന്തത്തില്‍പ്പെട്ട 275 ഇന്ത്യന്‍ പൗരന്മാരെയും 128 ഇന്ത്യന്‍ വംശജരെയും ഇപ്പോഴും കണ്ടെത്താനോ ബന്ധപ്പെടാനോ ആയിട്ടില്ല.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന വകുപ്പ്

ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കുന്നു. അപേക്ഷകൾ പൂർണമായും ഓൺലൈനായി സമർപ്പിക്കാനും വേഗത്തിൽ തീർപ്പാക്കാനും പുതിയ സംവിധാനം സഹായിക്കും. സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റത്തോടെ, ഭൂരിഭാഗം സേവനങ്ങൾക്കും ആർടി ഓഫീസുകളിൽ പോകേണ്ടി വരില്ല.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഖാർഗെ പ്രസംഗിച്ച വേദിയിൽ നടന്ന ശുദ്ധീകരണ ചടങ്ങിനെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി 

ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ നടന്ന ശുദ്ധീകരണ ചടങ്ങിനെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി അജയ് താംത. റാലി നടന്ന ഗ്രൗണ്ട് ഒരു ഹൈന്ദവ സംഘടനയുടെ നിയന്ത്രണത്തിലുള്ളതാണെന്നും പരിപാടിക്കിടെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ അടക്കമുള്ളവർ അനാവശ്യ മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് സംഘടന അവിടെ ചടങ്ങുകൾ നടത്തിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 30, ഞായര്‍

നേപ്പാളില്‍ കുടുങ്ങിയ ഓസ്ട്രേലിയന്‍ പൗരന്മാരായ നാലു മലയാളികള്‍ അടക്കം ഏഴ് മലയാളികളെ ഇനി കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. നേപ്പാളിലുള്ള 45 മലയാളികള്‍ സുരക്ഷിതരാണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കൊച്ചിയില്‍നിന്നുള്ള 14 അംഗ സംഘം അടക്കം 16 മലയാളികള്‍ സുരക്ഷിതരായി മടങ്ങി. പ്രളയസമയത്ത് ആകെ 83 മലയാളികളാണ് നേപ്പാളിലുണ്ടായിരുന്നത്. 287 ഇന്ത്യക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയില്‍ തോട്ടങ്ങള്‍ ഏറ്റെടുത്ത് സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കണമെന്നും പൂജപ്പുര, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകള്‍ മാറ്റാനും ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    സിഎൻജി വില വർധന കേന്ദ്രത്തിനെതിരെ ആയുധമാക്കി കോൺ​ഗ്രസ്. വില കുത്തനെ കൂട്ടിയതിനെതിരെ കേന്ദ്ര സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്. ഇന്ധനവില വർധനവിനൊപ്പം രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണെന്ന് നേതാക്കൾ ആരോപിച്ചു.   തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം. വൈകിട്ട് നാല് മണിയോടെ തുടങ്ങിയ പുലിക്കളിയിൽ നഗരം പുലികൾ കീഴടക്കിയിരിക്കുകയാണ്. യുവജനക്ഷേമ കായിക മന്ത്രി ഒ ജെ ജനീഷാണ് പുലിക്കളിക്ക് ഫ്ലാഹ് ഓഫ് നടത്തിയത്. […]

Posted inബിസിനസ്സ്

കെനിയയിലേക്കുള്ള പെട്രോളിയം കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്

സൗദി അറേബ്യയെയും യു.എ.ഇ.യെയും മറികടന്ന് കെനിയയിലേക്കുള്ള ഏറ്റവും വലിയ പെട്രോളിയം വിതരണക്കാരായി മാറി ഇന്ത്യ. യു.എ.ഇ.യില്‍നിന്നുള്ള പെട്രോളിയം കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായി. ജനുവരിയില്‍ പ്രതിദിനം 90,000 ബാരലായിരുന്നത് ഓഗസ്റ്റ് ആയപ്പോഴേക്കും 15,000 ബാരലായി കുറഞ്ഞു. കെനിയയിലേക്കുള്ള ഇന്ത്യയുടെ ആകെ കയറ്റുമതി മൂല്യത്തില്‍ കഴിഞ്ഞ ജൂലൈയില്‍ 151.41 ശതമാനം വര്‍ധനയുണ്ടായി. ഇന്ത്യയുടെ ഏറ്റവും വേഗത്തില്‍ വളരുന്ന അഞ്ച് കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളിലൊന്നായി കെനിയ മാറി. ലോകത്തിലെ നാലാമത്തെയും ഏഷ്യയിലെ രണ്ടാമത്തെയും വലിയ എണ്ണ ശുദ്ധീകരണ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ 22 […]

Posted inടെക്നോളജി

സ്‌പേസ് എക്‌സിന് ഇനി എഐ മോഡലുകള്‍ നല്‍കില്ല

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് എഐയുടെ ഉടമസ്ഥതയിലുള്ള കോഡിങ് ടൂള്‍ കമ്പനിയായ കഴ്‌സറിന് എഐ മോഡലുകള്‍ നല്‍കുന്നത് ഓപ്പണ്‍ എഐ അവസാനിപ്പിക്കുന്നു. സാം ഓള്‍ട്ട്മാനും മസ്‌കും തമ്മില്‍ കടുത്ത തര്‍ക്കം നിലനില്‍ക്കെയാണ് ഈ നീക്കം. ജൂണിലാണ് കഴ്‌സറിന്റെ ഉടമയായ എനിസ്ഫിയര്‍ എന്ന സ്റ്റാര്‍ട്ടപ്പ് വാങ്ങുന്നതായി സ്‌പേസ് എക്‌സ് പ്രഖ്യാപിച്ചത്. 6000 കോടി ഡോളറിന്റേതാണ് ഈ കരാര്‍. ഈ മാസം ആദ്യം തന്നെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്തു. അതേസമയം സ്‌പേസ് എക്‌സ് ഏറ്റെടുത്തതോടെ കഴ്‌സറുമായുള്ള കരാര്‍വ്യവസ്ഥകള്‍ […]

Posted inവിനോദം

‘ധൂമകേതു’വിലെ ‘ചിരഞ്ജീവി’ ഗാനം പുറത്ത്

‘നെയ്മറി’ന് ശേഷം സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന ‘ധൂമകേതു’വിലെ ‘ചിരഞ്ജീവി’ ഗാനം പുറത്ത്. സജിനും നിഖിലയും ഒന്നിച്ചുള്ള വിചിത്രമായ കല്യാണ ദൃശ്യങ്ങളാണ് ‘ചിരഞ്ജീവി’ എന്ന പേരില്‍ എത്തിയിരിക്കുന്ന ഈ ഗാനരംഗത്തിലുള്ളത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അങ്കിത് മേനോനാണ് ഈണം നല്‍കിയിരിക്കുന്നത്. മലയാളി മങ്കീസ് ആണ് ഗാനം പാടി അവതരിപ്പിച്ചിരിക്കുന്നത്. ‘മന്തി പോലും ഉപ്പുമാവിന്‍ ടേസ്റ്റില്‍ ഒതുങ്ങി…’ തുടങ്ങിയ രസമുള്ള വരികളും വേറിട്ട ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്. സെപ്റ്റംബറിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സജിന്‍ ഗോപു, നിഖില […]

Posted inവിനോദം

‘ദ പാരഡൈസി’ ന്റെ രണ്ടാം ഗാനം റിലീസ് ആയി

തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ദ പാരഡൈസി’ ന്റെ രണ്ടാം ഗാനം റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രഭ ബംഗരിഗല്ല, അദ്ദുല ജാംഗിറെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്. കാസര്‍ല ശ്യാം ആണ് വരികള്‍ രചിച്ചിരിക്കുന്നത്. നാനിയുടേയും കീര്‍ത്തി സുരേഷിന്റേയും ഗംഭീര നൃത്തച്ചുവടുകളുമായി എത്തിയ ഗാനം ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ 24 […]

Posted inഓട്ടോമോട്ടീവ്

കൊണാര്‍ക്ക് വിപണിയിലെത്തിച്ച് ഏഥര്‍ എനര്‍ജി

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ ആയ കൊണാര്‍ക്ക് വിപണിയില്‍ അവതരിപ്പിച്ചു. എസ് 100, എസ് 125, എസ് 161 എന്നി വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഒരു ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. സ്റ്റീല്‍ യൂണിബോഡി ചാസിയിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. എല്‍ഇഡി ഡിആര്‍എല്‍, ഫ്ലാറ്റ് ഫൂട്ട്ബോര്‍ഡ്, അടിയില്‍ 31 ലിറ്റര്‍ സ്റ്റോറേജ് ഉള്ള സിംഗിള്‍ പീസ് ഫ്ലാറ്റ് സീറ്റ്, യു ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റ് എന്നിവയാണ് […]