കോട്ടയത്തെ ബാറുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കോട്ടയം ഡെപ്യൂട്ടി കമീഷണർ അശോക് കുമാറിനെതിരെ തെളിവുകൾ ലഭിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽനിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണർ സാംബശിവറാവു നേരിട്ട് തെളിവുകൾ ശേഖരിച്ചു. അശോക് കുമാർ നേരിട്ടും ഏജൻ്റുമാർ മുഖേനയും കൈക്കുലി വാങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് കമ്മീഷണർ നേരിട്ട് പരിശോധനയ്ക്ക് എത്തിയത്.
നേപ്പാളിൽ മരണം 626 ആയി
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികൾ ഉൾപ്പടെ 320 ഇന്ത്യക്കാർക്കായി തിരച്ചിൽ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് നിർത്തിവച്ച ത്രിശൂലിയിലെ രക്ഷാദൗത്യം പുനഃരാരംഭിച്ചു. നേപ്പാളിന് നൽകിയ ഉദാരമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും നേപ്പാൾ പ്രസിഡന്റ്, ദ്രൗപദി മുർമുവിനോടും ഇന്ത്യാ ഗവൺമെന്റിനോടും നന്ദി രേഖപ്പെടുത്തി. അതേസമയം, മിന്നൽ പ്രളയമുണ്ടായി നാലാം ദിവസത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്.
മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. ഓഗസ്റ്റ് 8 ന് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് കേസ് എടുപ്പിക്കണമെന്നും ഖർഗെയ്ക്ക് നീതി ലഭിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. രാജ്യത്ത് ദളിത് വിഭാഗങ്ങൾ നേരിടുന്ന വലിയൊരു യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ് ഖർഗെക്കെതിരായ അധിക്ഷേപമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ വേദി ശുദ്ധീകരിച്ചത് ഭരണഘടനാപരമായി വലിയൊരു ക്രിമിനൽ കുറ്റമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 29, ശനി
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം അടുത്ത മാസം മൂന്നാം വാരം നടത്താന്‍ നീക്കം. വനിത സംവരണം, മണ്ഡല പുനര്‍നിര്‍ണയം എന്നിവ അജണ്ടയാക്കി നിയമം പാസാക്കാനാണ് ആലോചന. പാര്‍ലമെന്റ് വര്‍ഷക്കാല സമ്മേളനം ഇതുവരെ പിരിച്ചുവിട്ടില്ല. പാര്‍ലമെന്റ് ഇതുവരെ പിരിച്ചുവിടാത്തത് പ്രത്യേക സിറ്റിംഗ് നടത്താനാണെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച് ആലോചിച്ച ശേഷമേ പ്രത്യേക സിറ്റിംഗ് തീരുമാനിക്കാവൂവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തു നല്‍കി. മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയില്‍ തടഞ്ഞ് അപമര്യാദയായി സംസാരിച്ചതിന് […]
സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതെന്ന് കെ കെ ശൈലജ
സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡൽ ആചാരക്രമമാണെന്ന് സിപിഎം നേതാവ് കെ കെ ശൈലജ. സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്നും കെ കെ ശൈലജ വിമർശിച്ചു. ഇന്ന് കേരളത്തിൽ മുസ്ലീം സ്തീകൾ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിൻ്റെ വിവിധ തുറകളിൽ വിന്യസിക്കപ്പെട്ടവരുമാണ് അവരിൽ എംഎൽഎമാരും മുനിസിപ്പൽ ചെയർപെഴ്സൺമാരും പഞ്ചായത്ത് പ്രസിഡൻ്റുമാരും മറ്റ് ജനപ്രതിനിധികളുമുണ്ടെന്ന് കെ കെ ശൈലജ പറഞ്ഞു.
പര്‍പ്പിള്‍ സ്റ്റൈല്‍ ലാബ്‌സ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക്
പ്രമുഖ ലക്ഷ്വറി ഫാഷന്‍ പ്ലാറ്റ്‌ഫോമായ പെര്‍ണിയാസ് പോപ്പ്-അപ്പ് ഷോപ്പിന്റെ മാതൃകമ്പനി പര്‍പ്പിള്‍ സ്റ്റൈല്‍ ലാബ്‌സ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്നു. ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ഐപിഒ സെപ്റ്റംബര്‍ രണ്ടിന് അവസാനിക്കും. ഓഹരിയൊന്നിന് 546 മുതല്‍ 575 വരെയാണ് പ്രൈസ് ബാന്‍ഡ്. ഓഹരി വില്പനയിലൂടെ 680 കോടി സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഏകദേശം 1.18 കോടി പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയിലൂടെ പുറത്തിറക്കുന്നത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, മാധുരി ദീക്ഷിത്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, സല്‍മാന്‍ […]
മൊബൈല്‍ ഫോണുകളുടെ ജി.എസ്.ടി. കുറയ്ക്കാന്‍ കേന്ദ്രം
വില്‍പ്പന മന്ദഗതിയിലായതിനെത്തുടര്‍ന്ന് മൊബൈല്‍ ഫോണുകളുടെ ജി.എസ്.ടി. കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. താങ്ങാവുന്ന വിലയില്‍ സ്മാര്‍ട്ട്ഫോണുകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 25,000 രൂപയ്ക്ക് താഴെയുള്ള ഫോണുകള്‍ക്കായിരിക്കും നികുതിയിളവ് അനുവദിക്കുക. നിലവില്‍ 18 ശതമാനമാണ് മൊബൈല്‍ ഫോണുകളുടെ ജി.എസ്.ടി. മുന്‍പ് വരുത്തിയ നികുതി ഇളവുകളുടെ ആനുകൂല്യം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുണ്ടോ എന്നും കൗണ്‍സില്‍ പരിശോധിക്കും. നികുതി കുറച്ചിട്ടും ചില ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിച്ചു എന്ന പരാതിയെത്തുടര്‍ന്നാണിത്. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളിലൊന്നായി ഇന്ത്യ മാറിയിട്ടുണ്ട്. നികുതി കുറയുന്നതോടെ ആഭ്യന്തര ഉത്പാദനം കൂടുതല്‍ […]
‘വിശ്വനാഥ് ആന്‍ഡ് സണ്‍സി’ലെ വീഡിയോ ഗാനം
സൂര്യ-മമിത ബൈജു ചിത്രം ‘വിശ്വനാഥ് ആന്‍ഡ് സണ്‍സി’ലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘പട്ടാമ്പൂച്ചി..’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജിവി പ്രകാശ് കുമാറാണ്. സുബ്ലാഷിണി ആലപിച്ച ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അരുണ്‍രാജ കാമരാജ് ആണ്. മമിതയുടെ ഡാന്‍സ് ആണ് ഗാനരംഗത്തെ പ്രധാന ഹൈലൈറ്റ്. ലക്കി ഭാസ്‌കര്‍ അടക്കമുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വെങ്കി അറ്റ്‌ലൂരിക്കൊപ്പം സൂര്യ ഒരുമിക്കുന്ന ചിത്രം എന്നതായിരുന്നു വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്ന ചിത്രത്തിന്റെ പ്രധാന യുഎസ്പി. ഈ മാസം 14 ന് […]
ടൈം ട്രാവല്‍ ത്രില്ലര്‍ ‘ഒറിജിനല്‍’ലെ ആദ്യ ഗാനം
കൗതുകമുണര്‍ത്തുന്ന മലയാളം ടൈം ട്രാവല്‍ ത്രില്ലര്‍ ‘ഒറിജിനല്‍’ലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘മാളേ മല്ലിക്കൊത്തേ’ എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനം സംഗീത സംവിധായകന്‍ ഇലക്ട്രോണിക് കിളിയുടെ വേറിട്ട സംഗീത ശൈലിയും അട്ടപ്പാടിയില്‍ നിന്നുള്ള ഗായിക കവിത കാളിയപ്പന്റെ തനതായ നാടന്‍ ശബ്ദവും ഒരുമിക്കുന്നതാണ്. മുത്തുവാണ് വരികള്‍ എഴുതിയിരിക്കുന്നത്. റമീസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസിയാണ് നായകന്‍. അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോര്‍ജ്, ശ്രീകാന്ത് വെട്ടിയാര്‍, ഗോകുലന്‍, […]
പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഓല
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വന്‍ മുന്നേറ്റം ലക്ഷ്യമിട്ട് പുത്തന്‍ എസ്1സെഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഓല ഇലക്ട്രിക്. 79,999 രൂപയാണ് മോഡലിന്റെ പ്രാരംഭ വില. ഓല സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക ‘ഭാരത് സെല്‍’ എല്‍എഫ്പി ബാറ്ററിയാണ് പുതിയ സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത. 3.1 കിലോവാട്ട്അവര്‍ ബാറ്ററി ശേഷിയുള്ള അടിസ്ഥാന മോഡലിന് 79,999 രൂപയും, വലിയ 5.1 കിലോവാട്ട്അവര്‍ ബാറ്ററിയുള്ള ഉയര്‍ന്ന വേരിയന്റിന് 99,999 രൂപയുമാണ് എക്‌സ്-ഷോറൂം വില. സിംഗിള്‍ ചാര്‍ജില്‍ 3.1 കിലോവാട്ട്അവര്‍ പതിപ്പ് […]
