കൗതുകമുണര്‍ത്തുന്ന മലയാളം ടൈം ട്രാവല്‍ ത്രില്ലര്‍ ‘ഒറിജിനല്‍’ലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘മാളേ മല്ലിക്കൊത്തേ’ എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനം സംഗീത സംവിധായകന്‍ ഇലക്ട്രോണിക് കിളിയുടെ വേറിട്ട സംഗീത ശൈലിയും അട്ടപ്പാടിയില്‍ നിന്നുള്ള ഗായിക കവിത കാളിയപ്പന്റെ തനതായ നാടന്‍ ശബ്ദവും ഒരുമിക്കുന്നതാണ്. മുത്തുവാണ് വരികള്‍ എഴുതിയിരിക്കുന്നത്. റമീസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസിയാണ് നായകന്‍. അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോര്‍ജ്, ശ്രീകാന്ത് വെട്ടിയാര്‍, ഗോകുലന്‍, […]
പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഓല
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വന്‍ മുന്നേറ്റം ലക്ഷ്യമിട്ട് പുത്തന്‍ എസ്1സെഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഓല ഇലക്ട്രിക്. 79,999 രൂപയാണ് മോഡലിന്റെ പ്രാരംഭ വില. ഓല സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക ‘ഭാരത് സെല്‍’ എല്‍എഫ്പി ബാറ്ററിയാണ് പുതിയ സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത. 3.1 കിലോവാട്ട്അവര്‍ ബാറ്ററി ശേഷിയുള്ള അടിസ്ഥാന മോഡലിന് 79,999 രൂപയും, വലിയ 5.1 കിലോവാട്ട്അവര്‍ ബാറ്ററിയുള്ള ഉയര്‍ന്ന വേരിയന്റിന് 99,999 രൂപയുമാണ് എക്‌സ്-ഷോറൂം വില. സിംഗിള്‍ ചാര്‍ജില്‍ 3.1 കിലോവാട്ട്അവര്‍ പതിപ്പ് […]
ഇഴകള്‍
മനുഷ്യജീവിതം ഒറ്റപ്പെട്ട കഥകളുടെ കൂട്ടമല്ല; പരസ്പരം കോര്‍ത്തിണങ്ങിയ അനേകം ഇഴകളുടെ നെയ്ത്താണ്. ഒരു വീട്ടമ്മയുടെ പ്രഭാതത്തില്‍നിന്ന് ഒരു തൊഴിലാളിയുടെ സ്വപ്നങ്ങളിലേക്കും, ഒരു മകളുടെ കരുതലില്‍നിന്ന് ഒരു കുടുംബത്തിന്റെ നിശ്ശബ്ദ സ്‌നേഹത്തിലേക്കും ഈ നോവല്‍ സഞ്ചരിക്കുന്നു. വലിയ സംഭവങ്ങളേക്കാള്‍ ചെറു നിമിഷങ്ങള്‍ക്കാണ് ജീവിതത്തെ മാറ്റി മറിക്കാനുള്ള ശക്തിയെന്ന് ഓര്‍മ്മിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ ആഖ്യാനമാണ് ഈ നോവല്‍. സ്‌നേഹം, കടമ, പ്രതീക്ഷ, ത്യാഗം, പറയാതെ പോകുന്ന വികാരങ്ങള്‍, ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ചെറു സ്വപ്‌നങ്ങള്‍… ഇവയെല്ലാം ഈ നോവലില്‍ അതിസ്വാഭാവികമായി നെയ്തു […]
നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല
നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര ശുഭമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പണ്ടുള്ളവര്‍ ഇരുന്നുകൊണ്ട് വെള്ളം കുടിക്കണമെന്ന് പറയുന്നതില്‍ ചില ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ടെന്ന് ഡയറ്റീഷനായ ജൂഹി അറോറ പറയുന്നു. വെള്ളം കുടിക്കുമ്പോള്‍ അത് നേരെ ഒഴുകി ദഹനനാളിയിലൂടെ ആമാശയത്തിലെത്തുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് കാല്‍മുട്ടുകളെ നേരിട്ടു ബാധിക്കുമെന്നതില്‍ ശാസ്ത്രിയ തെളിവുകളില്ലെങ്കിലും വെള്ളം വേഗത്തില്‍ വയറ്റിലേക്ക് ആഗിരണം ചെയ്യാന്‍ ഇത് കാരണമാകുന്നു. ഇത് വയറ്റില്‍ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ജൂഹി പറയുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍, വെള്ളം ഭക്ഷണനാളിയിലേക്കും […]
മദ്ധ്യാഹ്ന വാർത്തകൾ
മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡി സി സി അംഗം ചേന്തി അനിലിനെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കെ പി സി സി പ്രസിഡന്‍റിന്‍റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ഡി സി സി അധ്യക്ഷൻ എൻ ശക്തനാണ് നടപടിയെടുത്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ അന്യായമായി തടഞ്ഞു വെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു ചേന്തി അനിലിനെ അറസ്റ്റ് ചെയ്തത്. […]
യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിറിനെ എല്ലാ പദവിയിൽ നിന്നും നീക്കി
മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിറിനെ എല്ലാ പദവിയിൽ നിന്നും നീക്കി. ഓട്ടോക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഷൗക്കത്തിനെതിരായ വ്യക്തിഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി. യുക്തിവാദം തലക്ക് കയറിയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നായിരുന്നു ഷാക്കിറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നിലവിലെ നിയമ പ്രകാരം ഇക്കാര്യത്തിൽ എംവിഡി കുറ്റക്കാരല്ലെന്നും ഷാക്കിർ പറഞ്ഞിരുന്നു. പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചിരുന്നു.
പാർലമെൻറിൻറെ പ്രത്യേക സിറ്റിംഗ് അടുത്ത മാസം മൂന്നാം വാരം നടത്തിയേക്കും
വനിത സംവരണം, മണ്ഡല പുനർനിർണയം എന്നിവ മാത്രം അജണ്ടയാക്കി പാർലമെൻറിൻറെ പ്രത്യേക സിറ്റിംഗ് അടുത്ത മാസം മൂന്നാം വാരം നടത്തിയേക്കും. പാർലമെൻറ് വർഷകാല സമ്മേളനം ഇതുവരെ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല. സർക്കാർ സർവകക്ഷി യോഗം വിളിച്ച് ആലോചന നടത്തിയ ശേഷമേ പ്രത്യേക സിറ്റിംഗ് തീരുമാനിക്കാവൂ എന്ന് മല്ലികാർജ്ജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്ത് നൽകി. പാർലമെൻറ് പ്രൊറോഗ് ചെയ്യാത്തത് പ്രത്യേക സിറ്റിംഗ് നടത്താനുള്ള നീക്കത്തിൻറെ ഭാഗമാണെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ്
അമേരിക്ക വാക്ക് പാലിച്ചാൽ ഹോർമുസ് കടലിടുക്ക് കപ്പലുകൾക്കായി തുറന്നുകൊടുക്കുമെന്നും, ഒമാനുമായി ധാരണയിൽ എത്തിയെന്നും ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ. ഹോർമുസ് കടലിടുക്കിൽ പൂർണ്ണ നിയന്ത്രണമുണ്ടെന്നും അനുവാദം ഇല്ലാതെ ഒരു കപ്പലിനും കടക്കാൻ ആവില്ലെന്നും ഇറാൻ വ്യക്തമാക്കുന്നു. അമേരിക്ക തെറ്റിദ്ധാരണ പരത്തുകയാണെന്നും ഇറാനുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളിലൂടെയോ സമ്മർദ തന്ത്രങ്ങളിലൂടെയോ അമേരിക്കക്ക് അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ലെന്ന് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി.
മംഗളൂരുവിൽനിന്ന് പാലക്കാട് വഴി ബെംഗളൂരുവിലേക്ക് ശനിയാഴ്ച സ്പെഷ്യൽ ട്രെയിൻ
മംഗളൂരുവിൽനിന്ന് പാലക്കാട് വഴി ബെംഗളൂരുവിലേക്ക് ശനിയാഴ്ച സ്പെഷ്യൽ ട്രെയിൻ. ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ഇത് ആശ്വാസമാകും. മംഗളൂരു ജങ്ഷനിൽനിന്ന് ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 11.15ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച പുലർച്ചെ നാലുമണിക്ക് എസ്എംവിടി ബെംഗളൂരുവിലെത്തും. കാസർകോട്(എത്തുന്ന സമയം- 11.54) കാഞ്ഞങ്ങാട്(12.14) നീലേശ്വരം(12.24) പയ്യന്നൂർ(12.45) കണ്ണൂർ(ഉച്ചയ്ക്ക് 01.27) തലശ്ശേരി(01.50) വടകര(02.14) കോഴിക്കോട്(03.34) ഷൊർണൂർ(04.30) പാലക്കാട് ജങ്ഷൻ(05.30) എന്നിവിടങ്ങളിൽ കേരളത്തിൽ സ്റ്റോപ്പുകളുണ്ട്.
ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം
മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള വാക്കു തർക്കത്തിൽ അറസ്റ്റിലായതിന് പിന്നാലെ ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം. ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ അന്യായമായി തടഞ്ഞു വെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. രാവിലെ 11ന് കോടതിയിൽ ഹാജരാക്കും.
