Posted inബിസിനസ്സ്

സ്വര്‍ണം പവന് 2,240 രൂപ കുറഞ്ഞ് 1,11,480 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 280 രൂപ കുറഞ്ഞ് 13,935 രൂപയും പവന് 2,240 രൂപ കുറഞ്ഞ് 1,11,480 രൂപയുമായി. ഇന്നലെ ഉച്ചക്ക് ശേഷമുള്ള വ്യാപാരത്തില്‍ പവന് 1,360 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 230 രൂപ കുറഞ്ഞ് 11,450 രൂപയും 14 കാരറ്റിന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 8,920 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 115 രൂപ കുറഞ്ഞ് 5,750 രൂപയിലെത്തി. ഇന്നലെ രാവിലെ […]

Posted inടെക്നോളജി

അശ്ലീല ഉള്ളടക്കമുള്ള ആപ്പിലൂടെ തട്ടിപ്പുകള്‍ പെരുകുന്നു

വ്യാജ അശ്ലീല ഉള്ളടക്കങ്ങളുള്ള ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ വഴി സാമ്പത്തികത്തട്ടിപ്പുകള്‍ കൂടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലൂടെ പരസ്യങ്ങളും ലിങ്കുകളും ഉപയോഗിച്ചാണ് ആപ്പുകള്‍ പ്രചരിപ്പിക്കുന്നതെന്ന് നാഷണല്‍ സൈബര്‍ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് അറിയിച്ചു. നൈറ്റ്പ്ലേ, റീലൂപ്, കിസ്, വിമോ, റിവോ, നെക്സോ, വിക്സ തുടങ്ങിയ പേരുകളിലുള്ള ആപ്പുകളും സമാന സ്വഭാവത്തിലുള്ള മറ്റ് ആപ്പുകള്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ടെന്ന് മുന്നറിയിപ്പില്‍ പറഞ്ഞു. അശ്ലീല ഉള്ളടക്കമുള്ള പരസ്യങ്ങളിലൂടെയും ലിങ്കുകളിലൂടെയുമാണ് ഉപയോക്താക്കളെ ആദ്യം ആകര്‍ഷിക്കുന്നത്. അവിടെനിന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറിന് പുറത്തുള്ള […]

Posted inവിനോദം

‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ ‘ഉല്ലാസ മത്താപ്പൂ…’ ഗാനം

തിയേറ്ററുകളില്‍ സന്തോഷ തരംഗം തീര്‍ത്ത് മുന്നേറുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ ‘ഉല്ലാസ മത്താപ്പൂ…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. വിനായക് ശശികുമാറിന്റെ പുതുമയുള്ള വരികളും വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന ചടുലമായ ഈണവും സിദ് ശ്രീറാമിന്റെ മാസ്മരിക ശബ്ദവുമായാണ് ഗാനം എത്തിയിരിക്കുന്നത്. ഇതിനകം യൂട്യൂബില്‍ ഗാനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ഇതിനകം 150 കോടി ക്ലബ്ബില്‍ കയറിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പ് സെപ്റ്റംബര്‍ നാലിന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം ചിത്രത്തിലേതായി പുറത്തിറങ്ങിയ ‘സോള്‍മേറ്റ്സ്’ എന്ന ഹ്രസ്വചിത്രവും […]

Posted inവിനോദം

രവി തേജ നായകനായ ‘ഇരുമുടി’ ചിത്രത്തിലെ ഗാനം

ശിവ നിര്‍വാണ സംവിധാനം ചെയ്ത് രവി തേജ നായകനായി എത്തിയ ‘ഇരുമുടി’ ചിത്രത്തിലെ ഗാനം പുറത്തിറക്കി. കാര്‍ത്തിക മാസം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. ജിവി പ്രകാശ്കുമാര്‍ ആണ് സംഗീത സംവിധാനം. മൂന്ന് ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്‌സ് ഓഫീസ് കളക്ഷനായി 80 കോടി നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ചിത്രത്തിന് ‘ഇരുമുടി’ എന്ന ശക്തമായ പേര് നല്‍കിയിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രത്തെയാണ് രവി തേജ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശക്തമായ അച്ഛന്‍- […]

Posted inഓട്ടോമോട്ടീവ്

കുതിപ്പ് തുടര്‍ന്ന് പാസഞ്ചര്‍ വാഹന വില്‍പന

രാജ്യത്ത് പാസഞ്ചര്‍ വാഹനങ്ങളുടെ വില്പനയില്‍ കുതിപ്പ് തുടരുന്നു. ആഭ്യന്തര പാസഞ്ചര്‍ വാഹനങ്ങളുടെ വില്പനയില്‍ മുന്‍ വര്‍ഷം സമാനമാസത്തെ അപേക്ഷിച്ച് 36 ശതമാനം വര്‍ധനയാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത്. മാരുതി സുസൂക്കി തന്നെയാണ് ഒന്നാംസ്ഥാനത്ത്. വില്പനയില്‍ 35 ശതമാനം വര്‍ധന രേഖപ്പെടുത്താന്‍ സാധിച്ചു. ഇക്കാലയളവില്‍ വിറ്റത് 1,76,971 യൂണിറ്റുകളാണ്. മുന്‍വര്‍ഷം 1,31,278 യൂണിറ്റുകളായിരുന്നു. ടാറ്റ മോട്ടോഴ്സ് 67,753 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 56 ശതമാനം വര്‍ധന. ടാറ്റയുടെ ഇവി മോഡലുകളുടെ വില്പനയില്‍ 94 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2025 ഓഗസ്റ്റില്‍ വില്പന […]

Posted inപുസ്തകങ്ങൾ

ഇത്രമാത്രം

നടുവിലെ അകത്ത്, പുല്‍പ്പായില്‍ വെള്ളപുതച്ച് നീണ്ടുനിവര്‍ന്നു കിടക്കുന്ന, മരണവുമായി നന്നായി പൊരുത്തപ്പെട്ട മുഖമുള്ള ഈ മുപ്പത്തെട്ടുകാരി തന്നെ ചുറ്റിപ്പറക്കുന്ന ഈച്ചയുടെ മൂളിച്ച കേള്‍ക്കുന്നുണ്ടാവുമോ? എത്രമാത്രം അടുത്തറിഞ്ഞാലും ഓരോ മനുഷ്യനിലും അവശേഷിക്കുന്ന നിഗൂഢതയുടെ ഇരുള്‍പ്രപഞ്ചങ്ങളിലൂടെ, ഒരേ വ്യക്തിയില്‍ പല നേരങ്ങളില്‍ പകര്‍ന്നാടുന്ന പല പല ജീവിതങ്ങളിലൂടെ മരണമെന്ന പ്രഹേളികയെ ഏറെ പുതുമയോടെ വ്യാഖ്യാനിക്കുന്ന രചന. അഥവാ, മരണമെന്ന മഹാസത്യത്തില്‍നിന്നും ജീവിതത്തെയും ജീവരഹസ്യങ്ങളെയും ഖനനം ചെയ്തെടുക്കുന്നതിനുള്ള സൂത്രവാക്യമായി വായനയെ മാറ്റുന്ന നോവല്‍. ‘ഇത്രമാത്രം’. കല്‍പ്പറ്റ നാരായണന്‍. മാതൃഭൂമി. വില 119 […]

Posted inആരോഗ്യം

ചര്‍മത്തെ നശിപ്പിക്കുന്ന തെറ്റായ ശീലങ്ങള്‍

ചര്‍മത്തിന്റെ ഉപരിതലത്തില്‍ ബാക്ടീരിയകള്‍, ഫംഗസുകള്‍, വൈറസുകള്‍ എന്നിവയടങ്ങുന്ന കോടിക്കണക്കിന് സൂക്ഷ്മജീവികള്‍ വസിക്കുന്നുണ്ട്. ചര്‍മത്തിന് തിളക്കവും രോഗപ്രതിരോധശേഷിയും നല്‍കുന്നതില്‍ ഇവയ്ക്ക് വളരെ വലിയ പങ്കാണുള്ളത്. എന്നാല്‍ ചില തെറ്റായ ശീലങ്ങള്‍ കാരണം ഇവ ചത്തൊടുങ്ങുകയും, അത് ഗുരുതരമായ ചര്‍മപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ശക്തമായ രാസവസ്തുക്കള്‍, സള്‍ഫേറ്റ് എന്നിവ അടങ്ങിയ ഫേസ് വാഷുകളും വീര്യമേറിയ സോപ്പുകളും ഉപയോഗിച്ച് മുഖം അടിക്കടി കഴുകുന്നത് ചര്‍മത്തിലെ പ്രകൃതിദത്ത എണ്ണമയത്തോടൊപ്പം നല്ല ബാക്ടീരിയകളെയും പൂര്‍ണമായി കഴുകിക്കളയുന്നു. ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലാതിരിക്കുന്നതും, ജങ്ക് ഫുഡുകളുടെ അമിത […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ 

    വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു. ‘എംഎസ്‌സി ബെറിൽ’ എന്ന കപ്പലാണ് എട്ട് കണ്ടെയ്നറുകളുമായി സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകൾ ഉൾപ്പെടെയാണ് കപ്പലിൽ കയറ്റുമതി ചെയ്തത്.   പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ ഭരണം യുഡിഎഫ് നേടി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ സിപിഎം പിന്തുണച്ചു. കോൺഗ്രസും ബിജെപിയും തുല്യ അംഗബലമുള്ള പഞ്ചായത്തിൽ സിപിഎമ്മിന് […]

Posted inലേറ്റസ്റ്റ്

കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പിന്തുണച്ച് ടികെ ഹംസ

കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പിന്തുണച്ച് ടികെ ഹംസ. കാന്തപുരം പറഞ്ഞത് പിതൃതുല്യമായ നിർദ്ദേശമെന്ന് ടികെ ഹംസ പറഞ്ഞു. കാന്തപുരം പറഞ്ഞതിനെ ആവശ്യമില്ലാതെ വിവാദമാക്കി. കാന്തപുരത്തിന് മതത്തിൻറെ കാര്യം പറയാൻ സ്വാതന്ത്ര്യമുണ്ട്. മുസ്ലിം സ്ത്രീകളുടെ അതിപ്രസരം പാടില്ലെന്ന അഭിപ്രായമാണ് പറഞ്ഞത്. അത് ഇന്നും ഇന്നലെയും പറഞ്ഞു തുടങ്ങിയതല്ലെന്നും ടികെ ഹംസ  പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി സതീശന്‍

കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി സതീശന്‍. കാന്തപുരത്തിന്റ പ്രസ്താവനയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം നിലപാടുകള്‍ പുരോഗമന കേരളത്തിന് ചേർന്നതല്ല. ശക്തിയായ എതിർപ്പാണ് ഇത്തരം പ്രസ്താവനകളോടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം പ്രസ്താവനങ്ങള്‍ ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.